Connect with us

kerala

രോഗികളുടെ വിവരം സൂക്ഷിക്കുന്നതില്‍ ആശുപത്രികള്‍ കൂടുതല്‍ ജാഗ്രതാ പുലര്‍ത്തണമെന്ന് വിദഗ്ദര്‍

Published

on

തിരുവനന്തപുരം: കേരളത്തിലെ ആശുപത്രികളില്‍ ഡാറ്റാ സംരക്ഷണത്തിന് കൂടുതല്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ സാങ്കേതിക മേഖലയിലുള്ള വിദഗ്ദര്‍ അഭിപ്രായപെട്ടു. തിരുവനന്തപുരത്തെ വ്യവസായ സംരംഭകരുടെ കൂട്ടായ്മ ആയ കിച്ചന്റെ നേതൃത്തിലാണ് രോഗികളുടെ വിവര ശേഖരണ സുരക്ഷിതത്വത്തെ കുറിച്ചുള്ള സെമിനാര്‍ തലസ്ഥാന നഗരത്തില്‍ നടന്നത്. ആര്‍സിസിയില്‍ ഉള്‍പ്പടെ ഉണ്ടായ സൈബര്‍ ആക്രമണവും ഡാറ്റാ ബാങ്കില്‍ നിന്ന് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് കേരളത്തില്‍ ആദ്യമായി രോഗികളുടെ വിവരം സംരക്ഷിക്കുന്നത് സംബന്ധിച്ച് സെമിനാര്‍ സംഘടിപ്പിച്ചത്.

ഡാറ്റാ സുരക്ഷാ സംവിധാനങ്ങള്‍ വികസിപ്പിക്കുമ്പോള്‍ രോഗിയുടെ ക്ഷേമം പ്രധാനമായിരിക്കണമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോക്ടറും വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ മാനേജിങ് ഡയറക്ടറുമായ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. രോഗ വിവരങ്ങള്‍ സുരക്ഷിതമായി ഇരിക്കുക എന്നുള്ളത് രോഗികളുടെ അവകാശമാണെന്നും ഡോ.ദിവ്യ എസ് അയ്യര്‍ കൂട്ടി ചേര്‍ത്തു.

ടൈ കേരളയും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഡോ.ജിജ്ജീസ് മില്യണ്‍ ഡോളര്‍ സ്മൈല്‍ ഡെന്റല്‍ ക്ലിനിക്കും ആയിരുന്നു സെമിനാറിന്റെ മറ്റു സംഘാടകര്‍. ഇന്ത്യയിലെ ആദ്യത്തെ വനിതാ സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേറ്ററായ ഡോ. പട്ടത്തില്‍ ധന്യ മേനോന്‍, ഡോ. ജിജ്ജിസ് മില്യണ്‍ ഡോളര്‍ സ്മൈല്‍ ഡെന്റല്‍ ക്ലിനിക്കിലെ ചീഫ് ഡെന്റല്‍ സര്‍ജന്‍ ഡോ. ജിജി ജോര്‍ജ്ജ് എംഡിഎസ്, ട്രിനിറ്റി കോളജ് സ്ട്രാറ്റജിക് ഡയറക്ടറും പ്രിന്‍സിപ്പലുമായ ഡോ. അരുണ്‍ സുരേന്ദ്രന്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.ഡാറ്റാ സുരക്ഷയ്ക്കും ഗുണനിലവാര മാനേജ്മെന്റിനുമുള്ള ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് ISO 27001 സർട്ടിഫിക്കേഷൻ
ഡോ. ജിജി മില്യണ്‍ ഡോളര്‍ സ്മൈല്‍ ഡെന്റല്‍ ക്ലിനിക്കിന് ചടങ്ങിൽ കൈമാറി.ഇന്ത്യയിൽ ആദ്യമായാണ് ഒരു ക്ലിനിക്കിന് ഇത്തരത്തിൽ അംഗീകാരം ലഭിക്കുന്നത്

kerala

സിനിമ ചിത്രീകരണത്തിനിടെ കാടുകയറിയ പുതുപ്പള്ളി സാധുവിനെ കണ്ടെത്തി

ആനയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 

Published

on

സിനിമ ചിത്രീകരണത്തിനിടെ കാട്ടിലേക്ക് ഓടിയ പുതുപ്പള്ളി സാധു എന്ന നാട്ടാനയെ കണ്ടെത്തി. വനാതിര്‍ത്തിയില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള പഴയ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിസരത്ത് നിന്നാണ് ആനയെ കണ്ടെത്തിയത്. ആന ആരോഗ്യവാനാണ്. ആനയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

എറണാകുളം ഭൂതത്താന്‍കെട്ടിന് സമീപം സിനിമാ ചിത്രീകരണത്തിന് കൊണ്ടുവന്ന ആനയാണ് ഇന്നലെ വൈകിട്ട് കാട്ടിലേക്ക് ഓടിയത്. വിജയ് ദേവരക്കൊണ്ട നായകനാകുന്ന തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിന് എത്തിച്ചതായിരുന്നു ആനയെ. അഞ്ച് ആനകളെയാണ് ഷൂട്ടിങ്ങിന് കൊണ്ടുവന്നത്. ഇതില്‍ രണ്ട് ആനകള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സാധുവും തടത്താവിള മണികണ്ഠന്‍ എന്നീ ആനകളാണ് ഏറ്റുമുട്ടിയത്.

ഏറ്റുമുട്ടലിനിടെ കുത്തേറ്റ പുതുപ്പള്ളി സാധു തുണ്ടം വനമേഖലയിലേക്ക് ഓടി. ഫോറസ്റ്റ് ഉദ്യോഗസ്ഥരും ആനയുടെ പാപ്പാന്മാരും ഇന്നലെ രാത്രി വരെ തിരച്ചില്‍ നടത്തിയെങ്കിലും ആനയെ കണ്ടെത്താനായില്ല. ഉള്‍ക്കാട്ടിലേക്കുള്ള പരിശോധന ദുഷ്‌കരമായതിനാല്‍ രാത്രിയോടെ പരിശോധന നിര്‍ത്തുകയായിരുന്നു. സംഘട്ടന രംഗത്തിന്റെ ചിത്രീകരണമാണ് നടന്നിരുന്നത്. ചിത്രീകരണം ആരംഭിച്ചതിന് പിന്നാലെ പുതുപ്പള്ളി സാധുവിനെ തടത്താവിള മണികണ്ഠന്‍ തുടരെ തുടരെ ആക്രമിക്കുകയായിരുന്നു. പാപ്പാന്‍മാരെ നിര്‍ദേശങ്ങള്‍ പാലിക്കാതെ ആക്രമണം തുടര്‍ന്നതോടെ പുതുപ്പള്ളി സാധു കാട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.

Continue Reading

kerala

സെക്രട്ടറി കൂടാതെ പാർട്ടിക്ക് മറ്റു വക്താക്കൾ വേണ്ട; പ്രകാശ് ബാബുവിനെതിരെ ബിനോയ് വിശ്വം, സിപിഐയിൽ ഭിന്നത

എഡിജിപി വിഷയത്തിൽ പ്രകാശ് ബാബു നിലപാട് പറഞ്ഞതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.

Published

on

സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗം പ്രകാശ് ബാബുവിനെതിരെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐക്ക് പാർട്ടി സെക്രട്ടറി കൂടാതെ മറ്റു വക്താക്കൾ വേണ്ടെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. എഡിജിപി വിഷയത്തിൽ പ്രകാശ് ബാബു നിലപാട് പറഞ്ഞതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.

ജനയുഗത്തില്‍ എഴുതിയ ലേഖനവുമായി ബന്ധപ്പെട്ടാണു പുതിയ തര്‍ക്കമെന്നാണു സൂചന. സംസ്ഥാന സെക്രട്ടറി നിലപാട് പറഞ്ഞശേഷമാണ് ജനയുഗത്തിൽ ലേഖനം എഴുതിയതെന്നാണ് പ്രകാശ് ബാബു പറയുന്നത്. എഡിജിപി വിഷയത്തില്‍ ഉള്‍പ്പെടെ നേരത്തെ ബിനോയ് വിശ്വം പാര്‍ട്ടി മുഖപത്രത്തില്‍ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. അജിത് കുമാറിനെ മാറ്റണമെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയായിരുന്നു.

ഇതിനുശേഷമായിരുന്നു ഇതേ കാര്യങ്ങള്‍ ആവര്‍ത്തിച്ച് പ്രകാശ് ബാബുവിന്‍റെ ലേഖനം. എന്നാല്‍, ഇതിനെതിരെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണു ബിനോയ് വിശ്വം വിമര്‍ശനമുന്നയിച്ചത്. യോഗത്തില്‍ തന്നെ പ്രകാശ് ബാബു വിശദീകരണവും നല്‍കിയിരുന്നു.

Continue Reading

kerala

മോദിക്ക് ക്ഷേത്രം നിർമിച്ച പ്രവർത്തകൻ ബി.ജെ.പി വിട്ടു; പാർട്ടിയി​ൽ അവഗണനയെന്ന് ആക്ഷേപം

നിലവിൽ പാർട്ടിയുടെ ശിവാജിനഗർ എം.എൽ.എക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചാണ് മായുർ മുൻദെ പാർട്ടി വിട്ടിരിക്കുന്നത്.

Published

on

മഹാരാഷ്ട്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷേത്രം നിർമിച്ച പ്രവർത്തകൻ പാർട്ടിവിട്ടു. 2021ലാണ് ഇയാൾ മോദിയുടെ ക്ഷേത്രം നിർമിച്ചത്. നിലവിൽ പാർട്ടിയുടെ ശിവാജിനഗർ എം.എൽ.എക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചാണ് മായുർ മുൻദെ പാർട്ടി വിട്ടിരിക്കുന്നത്.

കഴിഞ്ഞ കുറേ വർഷങ്ങളായി പാർട്ടിക്ക് വേണ്ടി താൻ ആത്മാർഥമായി പ്രവർത്തിക്കുകയാണ്. പാർട്ടിയുടെ വിവിധ പദവികൾ സത്യസന്ധമായാണ് താൻ വഹിച്ചിരുന്നത്. എന്നാൽ, ആത്മാർഥമായി പ്രവർത്തിക്കുന്നവരെ അവഗണിക്കുകയാണ് ബി.ജെ.പി ​ചെയ്യുന്നത്. മറ്റുള്ള പാർട്ടികളിൽ നിന്നുള്ള പ്രവർത്തകരെയാണ് ബി.ജെ.പി പരിഗണിക്കുന്നത്.

ബി.ജെ.പി എം.എൽ.എമാർ സ്വന്തം സ്വാധീനം വർധിപ്പിക്കാനാണ് ഓഫീസ് ജോലിക്കാരെ നിയമിക്കുന്നത്. മുമ്പ് ​ഓഫീസിൽ ജോലി ചെയ്തിരുന്നവരെ അപമാനിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. തെരഞ്ഞെടുപ്പിന്റെ ഒരു പ്രവർത്തനങ്ങളിലും ഇവർ ഭാഗമായിട്ടില്ല. മറ്റ് പാർട്ടിയിൽ നിന്നും എത്തിയവർ താമസിക്കുന്ന സ്ഥലങ്ങളിലാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് ഫണ്ട് ചെലവഴിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഇതിനാൽ പാർട്ടിയുടെ മുഴുവൻ പോസ്റ്റുകളിൽ നിന്നും താൻ രാജിവെക്കുകയാണ്. രാജിക്കത്ത് നരേന്ദ്ര മോദിക്കും അമിത് ഷാക്കും അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പിയിൽ അതൃപ്തിയുളളവരുടെ എണ്ണവും വർധിക്കുകയാണ്.

Continue Reading

Trending