Connect with us

EDUCATION

‘അരലക്ഷത്തോളം കുട്ടികൾ പ്രതിസന്ധിയില്‍’; പ്ലസ് വൺ സീറ്റ് പ്രതിസന്ധി സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം

എൻ. ഷംസുദ്ദീൻ എംഎല്‍എ ആണ് നോട്ടീസ് നൽകിയത്.

Published

on

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. എൻ. ഷംസുദ്ദീൻ എംഎല്‍എ ആണ് നോട്ടീസ് നൽകിയത്. അരലക്ഷത്തോളം കുട്ടികൾ പ്രതിസന്ധിയിലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു. പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ ഭരണ പ്രതിപക്ഷ പ്രതിഷേധം സഭയിൽ ആഞ്ഞടിക്കുകയാണ്.

അടിയന്തര പ്രമേയത്തില്‍ നിയമസഭയിൽ ചൂടേറിയ ചർച്ച നടക്കുകയാണ്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്, വയനാട് ജില്ലകളിൽ സീറ്റുകളിൽ കുറവുണ്ട്. അരലക്ഷത്തോളം കുട്ടികൾ പ്രതിസന്ധിയിലാണെന്നും ഇത് ക്രൂരമായ വിവേചനമാണെന്നും എന്‍. ഷംസുദ്ദീന്‍ സഭയില്‍ പറഞ്ഞു. 150 അഡീഷണൽ ബാച്ച് വേണമെന്ന റിപ്പോർട്ട് സർക്കാർ പൂഴ്ത്തിവെച്ചന്ന് പ്രതിപക്ഷം ആരോപിച്ചു.

കഴിഞ്ഞ എട്ടുവർഷമായി  ഇടതു സർക്കാർ ഒരു പുതിയ ബാച്ച് പോലും അനുവദിച്ചിട്ടില്ല. അതേസമയം ഉമ്മൻചാണ്ടി സർക്കാർ 1200 ബാച്ചുകൾ അനുവദിച്ച് ഒരു ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് അധികമായി പഠനസൗകര്യം ഒരുക്കിയിരുന്നു.  എട്ടുവർഷംകൊണ്ട് 900 ബാർ അനുവദിച്ച സർക്കാർ വിദ്യാർത്ഥികൾക്ക് പഠിക്കാൻ സൗകര്യമൊരുക്കുന്നില്ലെന്ന്പ്രതിപക്ഷം സഭയില്‍ ആരോപിച്ചു.  സർക്കാർ കോടികളുടെ ധൂർത്ത് നടത്തുമ്പോൾ കുട്ടികൾക്ക് പഠനസൗകര്യം ഒരുക്കുന്നില്ല.

സീറ്റ് പ്രതിസന്ധി ഏറ്റവും രൂക്ഷം മലപ്പുറത്താണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു.  22405 സീറ്റാണ് മലപ്പുറത്ത് കുറവുള്ളത്.
താൽക്കാലിക ബാച്ചുകൾ നൽകുന്നതല്ല പരിഹാരമാർഗമെന്നും പ്രതിസന്ധിയില്‍ ശാശ്വത പരിഹാരത്തിന് കൃത്യമായി ബാച്ചുകൾ നൽകണമെന്നും വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

‘കേരളത്തില്‍ നീറ്റ് ജിഹാദ്’; ഉന്നത വിജയം നേടിയ മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ ചിത്രം പങ്കുവെച്ച് ബി.ജെ.പിയുടെ വര്‍ഗീയ പ്രചരണം

കേരളത്തില്‍ നീറ്റ് ജിഹാദെന്ന ഹാഷ്ടാഗിലാണ് ഇവര്‍ എക്സില്‍ ഉള്‍പ്പടെ പ്രചരണം നടത്തുന്നത്. മുസ്ലിം വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഗുണഭോക്താക്കള്‍ ഇവരാണെന്ന അടിക്കുറിപ്പോടെയാണ് തെറ്റായ പ്രചരണം നടത്തുന്നത്.

Published

on

കേരളത്തില്‍ നിന്ന് നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് ബി.ജെ.പി അനുകൂല ഗ്രൂപ്പുകളുടെ വര്‍ഗീയ പ്രചരണം. കേരളത്തില്‍ നീറ്റ് ജിഹാദെന്ന ഹാഷ്ടാഗിലാണ് ഇവര്‍ എക്സില്‍ ഉള്‍പ്പടെ പ്രചരണം നടത്തുന്നത്. മുസ്ലിം വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഗുണഭോക്താക്കള്‍ ഇവരാണെന്ന അടിക്കുറിപ്പോടെയാണ് തെറ്റായ പ്രചരണം നടത്തുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ച മുസ്ലിങ്ങളുടെ പദ്ധതിയാണെന്നും ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തുന്നുണ്ട്.

മലപ്പുറം ജില്ലയിലെ എന്‍ട്രന്‍സ് കോച്ചിങ് സെന്ററായ യൂണിവേഴ്സല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വിജയിച്ച വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങളടങ്ങിയ പരസ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ബി.ജെ.പി അനുകൂല പ്രൊഫൈലുകള്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നത്. ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് നീറ്റ് പരീക്ഷ വിജയിച്ചവരില്‍ ഭൂരിഭാഗവും മുസ്ലിംകളാണെന്നും പോസ്റ്റുകളില്‍ എടുത്ത് പറയുന്നുണ്ട്. എന്നാല്‍ ഇത്തരം തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ സ്ഥാപനം രംഗത്തെത്തി.

 

‘നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളുടെ പരസ്യമാണ് നല്‍കിയത്. മുസ്ലിം, ഹിന്ദു വിഭാഗത്തില്‍ നിന്ന് ഉള്‍പ്പടെ എല്ലാ മതങ്ങളില്‍ നിന്നും ഞങ്ങളുടെ സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഇവരില്‍ കൂടുതലും മുസ്ലിം വിദ്യാര്‍ത്ഥികളാണ്. എന്നാല്‍ ഇതിനെ ചിലര്‍ ചേര്‍ന്ന് നീറ്റ് അഴിമതിയുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അത് തെറ്റായ ആരോപണമാണ്,’ യൂണിവേഴ്സല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പള്‍ പറഞ്ഞു.

വ്യാജ പ്രചരണത്തിനെതിരെ മലപ്പുറം പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുദര്‍ശന്‍ ടിവിയുടെ മേധാവിയും ഹിന്ദുത്വ പ്രവര്‍ത്തകനുമായ സുരേഷ് ചവാന്‍കെയും ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഗുണം ആര്‍ക്കാണ് ലഭിച്ചതെന്ന് ഇതില്‍ നിന്ന് മനസിലാകുമെന്നും നീറ്റ് ജിഹാദ് എന്ന ഹാഷ് ടാഗില്‍ പങ്കുവെച്ച കുറിപ്പില്‍ സുരേഷ് ചവാന്‍കെ പറഞ്ഞു.

Continue Reading

EDUCATION

കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ജി ഓൺലൈൻ രജിസ്ട്രേഷൻ ജൂലൈ 8 വരെ നീട്ടി

08.07.2024 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Published

on

2024-25 അദ്ധ്യയന വർഷത്തേക്കുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ പിജി പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

08.07.2024 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

– അപേക്ഷാഫീസ് :
എസ്.സി/എസ്.ടി 195/- രൂപമറ്റുള്ളവർ 470/- രൂപ.

മൊബൈലില്‍ ലഭിക്കുന്ന CAP ID യും പാസ്‍വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്താണ് അപേക്ഷ പൂര്‍ത്തീകരിക്കേണ്ടത്.

അപേക്ഷാ ഫീസ് അടച്ചതിനുശേഷം റീ-ലോഗിന്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കേണ്ടതാണ്. പ്രന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകുകയുള്ളൂ. അപേക്ഷ സമർപ്പിച്ച് പ്രിന്റൗട്ട് എടുത്തവർക്ക് ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തീയതി വരെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം സ്റ്റുഡന്റ് ലോഗിനിൽ തന്നെ ലഭ്യമായിരിക്കും.

എഡിറ്റ് ചെയ്യുന്ന വിദ്യാർഥികൾ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്‍ഔട്ട് യൂണിവേഴ്സിറ്റിയില്‍ സമര്‍പ്പിക്കേണ്ടതില്ല. എന്നാല്‍ അഡ്മിഷന്‍ ലഭിക്കുന്ന അവസരത്തില്‍ അപേക്ഷയുടെ പ്രിന്റ്‍ഔട്ട് മറ്റു അനുബന്ധ രേഖകളോടൊപ്പം അതത് കോളേജുകളില്‍ സമര്‍പ്പിക്കേണ്ടതാണ്.

പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും (ജനറല്‍, മാനേജ്മെന്റ്, കമ്മ്യൂണിറ്റി ക്വോട്ട, സ്പോര്‍ട്ട്സ്, ഭിന്നശേഷി വിഭാഗക്കാര്‍, വിവിധ സംവരണ വിഭാഗക്കാര്‍ ഉള്‍പ്പടെ) ഓണ്‍ലൈനായി അപേക്ഷാസമര്‍പ്പണം നടത്തി അപേക്ഷയുടെ പ്രിന്റ് എടുക്കേണ്ടതാണ്.

മാനേജ്മെന്റ്, സ്പോര്‍ട്ട്സ്, എൻ.ആർ.ഐ എന്നീ ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ റജിസ്ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിലും അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

ഓണ്‍ലൈന്‍ റജിസ്ട്രേഷന് വിദ്യാർഥികള്‍ക്ക് പത്ത് ഓപ്ഷന്‍ വരെ നല്‍കാവുന്നതാണ്. കമ്മ്യൂണിറ്റി ക്വോട്ടയില്‍ പ്രവേശനം ലഭിക്കേണ്ട വിദ്യാർഥികളെ, അവര്‍ തിരഞ്ഞെടുക്കുന്ന പത്ത് കോളേജ് ഓപ്ഷനുകളിൽ ഉൾപ്പെടുന്ന എയ്‌ഡഡ്‌ കോളേജുകളിലെ അർഹമായ കമ്മ്യൂണിറ്റി ക്വാട്ടയിലേക്കായിരിക്കും പരിഗണിക്കുക. ഓരോ കമ്മ്യൂണിറ്റിക്കും അർഹമായ കോളേജുകളുടെ ലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന കോളേജുകള്‍ വിദ്യാർഥി തിരഞ്ഞെടുത്ത 10 കോളേജ് ഓപ്ഷനുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

വെബ്സൈറ്റ്
https://admission.uoc.ac.in/

Continue Reading

EDUCATION

എസ്.എസ്.എല്‍.സി പാസായവർക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന നയം സർക്കാരിനില്ലെന്ന് വിദ്യാഭ്യാസ മന്ത്രി; പർവ്വതീകരിക്കേണ്ട കാര്യമില്ലെന്ന് സജി ചെറിയാൻ

എഴുത്തും വായനയും അറിയാത്ത ചില കുട്ടികളുണ്ട് എന്നാണ് പറഞ്ഞതെന്ന് മന്ത്രി സജി ചെറിയാന്‍ വിശദീകരിച്ചു.

Published

on

പത്താം ക്ലാസ് പാസായവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന നയം സര്‍ക്കാരിന് ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സജി ചെറിയാന്‍ പ്രസംഗത്തിന്റെ ഒഴുക്കിന് വേണ്ടി പറഞ്ഞതാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. എഴുത്തും വായനയും അറിയാത്ത ചില കുട്ടികളുണ്ട് എന്നാണ് പറഞ്ഞതെന്ന് മന്ത്രി സജി ചെറിയാന്‍ വിശദീകരിച്ചു.

ജനാധിപത്യ രാജ്യമല്ലേയെന്നും ചര്‍ച്ച നടക്കട്ടെയെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. വിഷയം പര്‍വ്വതീകരിക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. പത്താം ക്ലാസ് ജയിച്ച നല്ലൊരു ശതമാനത്തിനും എഴുതാനും വായിക്കാനും അറിയില്ലെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു. എല്ലാവരെയും ജയിപ്പിച്ചു വിടുന്നതാണ് കാരണമെന്ന് മന്ത്രി പറഞ്ഞു.

പണ്ട് പത്താം ക്ലാസ് ജയിക്കാന്‍ വലിയ പാടായിരുന്നുവെന്നും ഇന്ന് പത്താം ക്ലാസ് എന്ന് പറഞ്ഞാല്‍ ഓള്‍ പാസ് ആണെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നത്. പരാമര്‍ശം വിവാദമായതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രി തന്നെ മന്ത്രി സജി ചെറിയാനെ തിരുത്തി രംഗത്തെത്തിയിരുന്നു.എസ്എസ്എല്‍സി കഴിഞ്ഞവര്‍ക്ക് വായിക്കാനും എഴുതാനും അറിയില്ലെന്ന നിരീക്ഷണം വസ്തുതാവിരുദ്ധമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞിരുന്നു.

Continue Reading

Trending