Connect with us

crime

ബി.ജെ.പിയെ പരാജയപ്പെടുത്തിയ അയോധ്യയിലെ ജനങ്ങള്‍ക്ക് നേരെ സൈബര്‍ ആക്രമണം; നടപടി ആവശ്യപ്പെട്ട് സമാജ്‌വാദി പാർട്ടി

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നതോടെ നിരവധി ആളുകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അയോധ്യയിലെ ജനങ്ങള്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തുന്നുണ്ടെന്നും ഇതിനെതിരെ കര്‍ശന നടപടികളെടുക്കണമെന്നും നരേന്‍ പാണ്ഡെ അധികാരികളോട് ആവശ്യപ്പെട്ടു.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ബി.ജെ.പിയുടെ പരാജയത്തിന് പിന്നാലെ അയോധ്യയിലെ ജനങ്ങള്‍ക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമാജ്വാദി പാര്‍ട്ടിയുടെ മുന്‍ എം.എല്‍.എ തേജ് നരേന്‍ പാണ്ഡെ. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇത് പറഞ്ഞത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നതോടെ നിരവധി ആളുകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അയോധ്യയിലെ ജനങ്ങള്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തുന്നുണ്ടെന്നും ഇതിനെതിരെ കര്‍ശന നടപടികളെടുക്കണമെന്നും നരേന്‍ പാണ്ഡെ അധികാരികളോട് ആവശ്യപ്പെട്ടു.

‘അയോധ്യയിലെ ജനങ്ങള്‍ക്ക് നേരെ സൈബര്‍ ആക്രമണം നടത്തുന്നവരെ കണ്ടെത്തുകയും തക്കതായ ശിക്ഷ അവര്‍ക്ക് നല്‍കുകയും വേണം. ഇത് നടപ്പിലാക്കുന്നുണ്ടോ എന്ന് ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കുകയും ചെയ്യണം. കുറ്റവാളികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുകയും വേണം,’ അദ്ദേഹം പറഞ്ഞു. അയോധ്യയിലെ ജനങ്ങളെ കാലങ്ങളായി ബി.ജെ.പി ചൂഷണം ചെയ്യുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അയോധ്യയിലെ സാധാരണക്കാരുടെ വീടുകളും കടകളും അവര്‍ പൊളിച്ച് കളഞ്ഞു. എന്നാല്‍ അവര്‍ക്ക് വേണ്ടവിധം നഷ്ടപരിഹാരം നല്‍കിയതുമില്ല. ഭരണാധികാരികളും പൊലീസ് ഉദ്യോഗസ്ഥരുമടക്കമുള്ളവര്‍ അവരെ കൊള്ളയടിക്കുകയാണ് ചെയ്തത്. തീര്‍ച്ചയായും ഇത് തിരിച്ചറിയുന്ന ജനങ്ങള്‍ ഭരണകൂടത്തിനെതിരെ തിരിയും. പരാതിപ്പെടാന്‍ ചെന്ന ജനങ്ങള്‍ക്ക് അധിക്ഷേപം മാത്രമാണ് ലഭിച്ചത്. അവരനുഭവിച്ച അനീതിക്ക് പകരം ചോദിക്കാന്‍ ജനങ്ങള്‍ക്ക് ഒരു അവസരം ലഭിച്ചു. അവര്‍ അത് ഉപയോഗിച്ചു ,’ അദ്ദേഹം പറഞ്ഞു. അതോടൊപ്പം അയോധ്യയിലെ പരാജയം ബി.ജെ.പിക്ക് ഏല്‍പ്പിച്ച ആഘാതത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

‘ബി.ജെ.പിയുടെ അഹങ്കാരം അയോധ്യയിലെ ജനങ്ങള്‍ തകര്‍ത്തെറിഞ്ഞു. ഇന്നിപ്പോള്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയാകുമോ എന്നതിലുപരി ബി.ജെ.പി അയോധ്യയില്‍ തോറ്റു എന്നതിനെക്കുറിച്ചാണ് പാര്‍ട്ടിയില്‍ ചര്‍ച്ച നടക്കുന്നത്. അത് കൊണ്ട് തന്നെ ബി.ജെ.പി ഏജന്റുമാര്‍ അയോധ്യയിലെ ജനങ്ങള്‍ക്കെതിരെ തിരിഞ്ഞിട്ടുണ്ട്. അവര്‍ക്കെതിരെ അസഭ്യവര്‍ഷങ്ങള്‍ നടത്തി ആത്മസംതൃപ്തി കൊള്ളുകയാണവര്‍. ഇതിനെതിരെ കര്‍ശന നടപടി എടുക്കണം,’ അദ്ദേഹം പറഞ്ഞു.

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അയോദ്ധ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ ബി.ജെ.പി പരാജയപ്പെട്ടിരുന്നു. സിറ്റിങ് എം.പിയായ ലല്ലു സിങ് സമാജ്വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ അവധേശ് പ്രസാദിനോടാണ് പരാജയപ്പെട്ടത്. രാമക്ഷേത്രം ഉള്‍പ്പെടുന്ന ഫൈസാബാദിലെ തോല്‍വി ബി.ജെ.പിക്ക് വലിയൊരു തിരിച്ചടിയാണ് നല്‍കിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ഹിന്ദു പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപണം; ഉത്തരാഖണ്ഡില്‍ മുസ്‌ലിം യുവാവിനെ തെരുവിലൂടെ വലിച്ചിഴച്ച് തീവ്ര ഹിന്ദുത്വവാദികള്‍

മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

Published

on

ഉത്തരാഖണ്ഡില്‍ മുസ്‌ലിം യുവാവിനെ തെരുവിലിട്ട് ആക്രമിച്ച് തീവ്ര ഹിന്ദുത്വവാദികള്‍. ഋഷികേശ് ജില്ലയിലാണ് സംഭവം. ഹിന്ദു പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് അക്രമികള്‍ യുവാവിനെ മര്‍ദിച്ചത്.

മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയില്‍ സാഹില്‍ എന്ന യുവാവിനെ അക്രമികള്‍ വസ്ത്രങ്ങള്‍ വലിച്ചുകീറി തെരുവിലൂടെ നടത്തിക്കുന്നതായി കാണാം.

ജയ് ശ്രീറാം വിളിച്ചുകൊണ്ടാണ് ആള്‍കൂട്ടം യുവാവിനെ മര്‍ദിക്കുന്നത്. യുവാവിനെ അക്രമികള്‍ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്നുണ്ട്. നവംബര്‍ ഒമ്പതിനാണ് തീവ്ര ഹിന്ദുത്വവാദികള്‍ യുവാവിനെ ആക്രമിച്ചത്.

സാഹില്‍ ജില്ലയിലെ ഒരു സലൂണ്‍ തൊഴിലാളിയാണ്. സലൂണില്‍ നിന്ന് വലിച്ചിറക്കിയാണ് യുവാവിനെ ആള്‍കൂട്ടം തെരുവിലൂടെ നടത്തിച്ചത്. തുടര്‍ന്ന് മുസ്‌ലിം യുവാവിനെ അക്രമികള്‍ സ്റ്റേഷനിലെത്തിച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.

ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, മുന്‍വിധികളാലാണ് ആള്‍കൂട്ടം യുവാവിനെ ആക്രമിച്ചത്. സംഭവത്തില്‍ പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഒക്ടോബര്‍ 29ന് ലൗ ജിഹാദ് ആരോപിച്ച് ഉത്തരാഖണ്ഡില്‍ ഒരു മുസ്‌ലിം യുവാവിനെ വലതുപക്ഷ സംഘടനകള്‍ ആക്രമിച്ചിരുന്നു. ഹിന്ദു പെണ്‍കുട്ടിയുമായി ജീവിക്കാന്‍ തീരുമാനിച്ചതിന്റെ പേരിലാണ് ഹിന്ദുത്വവാദികള്‍ യുവാവിനെ ആക്രമിച്ചത്. സല്‍മാന്‍ എന്ന യുവാവാണ് ആക്രമണത്തിന് ഇരയായത്.

എന്നാല്‍ ഇരുവരും പൂര്‍ണസമ്മതത്തോടെയാണ് വിവാഹം ചെയ്യാന്‍ തീരുമാനിച്ചത്. ഇതില്‍ പ്രകോപിതരായ ഹിന്ദുത്വവാദികള്‍ പ്രദേശത്തുള്ള മുസ്‌ലിം ഉടമസ്ഥയിലുള്ള കടകള്‍ അടച്ചുപൂട്ടാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു.

സെപ്റ്റംബറില്‍ ഗോമാംസം കൈയില്‍ വെച്ചുവെന്നാരോപിച്ച് 22കാരനായ വസീമെന്ന യുവാവിനെ ഹിന്ദുത്വവാദികള്‍ കൊലപ്പെടുത്തിയിരുന്നു. ജിം നടത്തിപ്പുകാരനായ മുസ്‌ലിം യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വസീമിനെ പൊലീസ് വെടിവെച്ചു വീഴ്ത്തുകയും ക്രൂരമായി മര്‍ദിച്ചതിനും ശേഷം കുളത്തിലേക്കെറിഞ്ഞെന്നുമാണ് നാട്ടുകാര്‍ പ്രതികരിച്ചത് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വസീം മര്‍ദനത്തിനിരയായ പാടുകളൊന്നും ഇല്ലെന്നും മുങ്ങിമരണമാണെന്നുമായിരുന്നു പൊലീസ് വാദം.

തുടര്‍ന്ന് പൊലീസിന്റെ വാദങ്ങള്‍ തെറ്റാണെന്ന് സാക്ഷിമൊഴികളിലൂടെ തെളിഞ്ഞിരുന്നു. വസീമിന്റെ മൃതദേഹം കുളത്തില്‍ നിന്ന് എടുക്കുമ്പോള്‍ പല്ലുകള്‍ക്ക് ക്ഷതമേറ്റിരുന്നുവെന്നും കൈകാലുകള്‍ കയറുകൊണ്ട് കൂട്ടിക്കെട്ടിയിരുന്നുവെന്നും കുടുംബവും നാട്ടുകാരും വ്യക്തമാക്കുകയായിരുന്നു.

Continue Reading

crime

‘ഞങ്ങൾ ഈ പ്രദേശത്തെ അറിയപ്പെടുന്ന ഗുണ്ടകൾ’; തിരുവനന്തപുരത്ത് ഹോണടിച്ചത് ചോദ്യംചെയ്ത് പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച ഗുണ്ടകൾ അറസ്റ്റിൽ

നിരവധി ഗുണ്ടാ കേസുകളിൽ പ്രതിയാണ് ഷാനിഫർ. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Published

on

തിരുവനന്തപുരം: പുതുക്കുറിച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച ഗുണ്ടകള്‍ അറസ്റ്റിൽ. പെരുമാതുറ സ്വദേശി ഷാനിഫർ, പുതുക്കുറിച്ചി സ്വദേശി ജോഷി ജെറാൾഡ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസമായിരുന്നു തിരുവനന്തപുരം പുതുക്കുറിച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥനെ രണ്ടുപേർ ചേര്‍ന്നു മര്‍ദിച്ചത്.

സിറ്റി സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഓഫീസിലെ പൊലീസ് ഉദ്യോഗസ്ഥനായ ഷമീറിനെയാണ് മർദിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് ഷമീർ പുതുക്കുറിച്ചിയിലുള്ള വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം നടന്നത്. ഷമീറിന്‍റെ വാഹനത്തിന്‍റെ ഹോൺ അടിച്ചത് മുന്നിലൂടെ ബൈക്കിൽ പോവുകയായിരുന്ന പ്രതികൾ ചോദ്യംചെയ്തതിനു ശേഷമാണ് മർദനം തുടങ്ങിയത്.

‘ഞങ്ങൾ ഈ പ്രദേശത്തെ അറിയപ്പെടുന്ന ഗുണ്ടകൾ ആണ്, ഞങ്ങളുടെ പിന്നിൽ വന്നു ഹോൺ അടിക്കാൻ നീ ആരെടാ’ എന്ന് ചോദിച്ചു കൊണ്ടായിരുന്നു മർദ്ദനം. പ്രതികൾ വാഹനത്തിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ഷമീറിനെ കുത്താൻ ശ്രമിക്കുകയും മുഖത്ത് ഇടിച്ച്  പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് കേസ്. നിരവധി ഗുണ്ടാ കേസുകളിൽ പ്രതിയാണ് ഷാനിഫർ. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Continue Reading

crime

സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി; ചികിത്സയിലിരിക്കെ യുവതി മരിച്ചു

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഴീക്കല്‍ സ്വദേശി ഷൈജാമോളാണ് മരിച്ചത്.

Published

on

കൊല്ലത്ത് സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഴീക്കല്‍ സ്വദേശി ഷൈജാമോളാണ് മരിച്ചത്.

ഇന്നലെ രാത്രി 7.30 ഓടെയാണ് ഷൈജാമോളെ സുഹൃത്തും പാലാ സ്വദേശിയുമായ ഷിബു ചാക്കോ പെട്രോളൊഴിച്ച് തീകൊളുത്തിയത്. 80 ശതമാനത്തിലധികം പൊള്ളലേറ്റ യുവതിയെ ആദ്യം ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയോടുകൂടിയാണ് യുവതിയുടെ മരണം. സംഭവം നടക്കുന്ന സ്ഥലത്തേക്ക് ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും യുവാവും സ്വയം പെട്രോളിച്ച് തീ കൊളുത്തുകയായിരുന്നു.

ഇന്നലെ രാത്രി തന്നെ ഷിബു ചാക്കോ മരിച്ചിരുന്നു. ഏറെക്കാലം ഇരുവരും ഒന്നിച്ചു കഴിഞ്ഞിരുന്നവരാണ്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. അച്ഛനും അമ്മയ്ക്കുമൊപ്പം താമസിച്ചിരുന്ന യുവതിയെ വീട്ടില്‍ കയറിയാണ് തീ കൊളുത്തി കൊലപ്പെടുത്തിയത്.

 

 

Continue Reading

Trending