Connect with us

kerala

എറണാകുളത്തും കോഴിക്കോടും അതിശക്തമായ മഴക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

ഇടുക്കി മുതൽ കണ്ണൂർ വരെയുള്ള ആറ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്.

Published

on

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. എറണാകുളത്തും കോഴിക്കോടും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 6 ജില്ലകളിൽ യെല്ലോ അലേർട്ടാണ്. മധ്യ-വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നും മുന്നറിയിപ്പുണ്ട്.

കോഴിക്കോടും എറണാകുളത്തും വരും മണിക്കൂറുകളിൽ അതിശക്തമായ മഴക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഇടുക്കി മുതൽ കണ്ണൂർ വരെയുള്ള ആറ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. കാലവർഷം മെയ് 30ന് തന്നെ കേരളത്തിൽ എത്തിയിരുന്നെങ്കിലും കാലവർഷക്കാറ്റിന്റെ സ്വാധീനം കുറഞ്ഞതാണ് മഴ കുറയാൻ കാരണം.

വരും ആഴ്ചകളിൽ കാറ്റിന്റെ സ്വാധീനം വർധിക്കുകയും കേരളത്തിൽ ശക്തമായ മഴ ലഭിക്കുകയും ചെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിലടക്കം ജാഗ്രത തുടങ്ങുകയാണ്. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തി.

kerala

അധികാരത്തില്‍ ഇരിക്കുന്ന പാര്‍ട്ടി ഹര്‍ത്താല്‍ നടത്തിയത് എന്തിന്?; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Published

on

കൊച്ചി: വയനാട്ടില്‍ എല്‍ഡിഎഫ് നടത്തിയ ഹര്‍ത്താലിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ഇത് നിരുത്തരവാദപരമായ സമീപനമാണെന്നും പെട്ടന്നുള്ള ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസുമായ ജയശങ്കരന്‍ നമ്പ്യാര്‍, വിഎ ശ്യാം കുമാര്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധായ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസത്തെ ഹര്‍ത്താലിനെ കുറിച്ച് ഡിവിഷന്‍ ബെഞ്ചിന്റെ നീരീക്ഷണം. വയനാട്ടിലെ എല്‍ഡിഎഫ് ഹര്‍ത്താല്‍ നിരുത്തരവാദപരമായിപ്പോയി. ഹര്‍ത്താലിനെ എങ്ങനെയാണ് ന്യായികരിക്കാന്‍ കഴിയുക?. പെട്ടെന്നുള്ള ഹര്‍ത്താല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. അധികാരത്തില്‍ ഇരിക്കുന്ന എല്‍ഡിഎഫ് ഹര്‍ത്താല്‍ നടത്തിയത് എന്തിനാണ്?. ഹര്‍ത്താല്‍ മാത്രമാണോ ഏക സമരമാര്‍ഗമെന്നും ഹൈക്കോടതി ചോദിച്ചു.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ വീഴ്ചകളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി; പവന് 57800 രൂപ

ഗ്രാമിന് 7225 എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവില പുരോഗമിക്കുന്നത്

Published

on

സംസ്ഥാനത്തെ സ്വര്‍ണവില ഇന്നും കൂടി. നാല് ദിവസത്തിനിടെ ഒരു പവന്‍ സ്വര്‍ണത്തിന് 2320 രൂപയാണ് വര്‍ധിച്ചത്. ഇന്ന് മാത്രം പവന് 640 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57800 രൂപയായി. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 80 രൂപയുടെ വര്‍ധനവാണുണ്ടായത്. ഗ്രാമിന് 7225 എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവില പുരോഗമിക്കുന്നത്. 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7882 രൂപയും നല്‍കേണ്ടി വരും. നവംബര്‍ 18 മുതല്‍ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ കുതിപ്പാണുണ്ടാകുന്നത്.

Continue Reading

kerala

മുനമ്പം വഖഫ് ഭൂമി പ്രശ്‌നം: മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

ഇന്ന് ചേരുന്ന ഉന്നതതല യോഗത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും

Published

on

മുനമ്പം വഖഫ് ഭൂമി പ്രശ്‌നം പരിഹരിക്കാനായി മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. വൈകുന്നേരം നാല് മണിക്ക് സെക്രട്ടേറിയറ്റിലാണ് യോഗം. റവന്യു, നിയമ, വഖഫ് മന്ത്രിമാരും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കും.

ഭൂമിയിൽ ഡിജിറ്റൽ സർവേ നടത്തുന്നത് സർക്കാർ പരിഗണിക്കും. ഇന്ന് ചേരുന്ന ഉന്നതതല യോഗത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും. മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ലെന്ന് സർക്കാർ വീണ്ടും ഉറപ്പ് നൽകിയിട്ടുണ്ട്. മുനമ്പം വഖഫ് ഭൂമി കേസ് നാളെ വഖഫ് ട്രൈബ്യൂണൽ പരിഗണിക്കുന്നുണ്ട്.

Continue Reading

Trending