Connect with us

EDUCATION

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ തുറക്കും

Published

on

സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്ക് എത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രതീക്ഷ. പ്രവശനോത്സവത്തോടെ ഈ വര്‍ഷത്തെ അധ്യയനം തുടങ്ങാൻ കുട്ടികളെ ക്ഷണിച്ച്‌ കാത്തിരിക്കുകയാണ് സ്കൂളുകള്‍.

കാലവർഷം എത്തിയെങ്കിലും അതൊരു പ്രശ്നമല്ലെന്നും മഴനനയാതെ എന്ത് പ്രവേശനോത്സവം എന്നാണ് സ്കൂളുകളിലെ അധ്യാപകര്‍ പറയുന്നത്. വലിയ മാറ്റങ്ങളുമായാണ് ഇത്തവണ സ്കൂള്‍ തുറക്കല്‍.

.അതേ സമയം, എല്ലാം ഒരുങ്ങിയെന്ന് പറയുമ്പോഴും ആശങ്കകള്‍ ഒരുപാട് ബാക്കിയാണ്. മലബാറിലെ പ്ലസ് വണ്‍ പ്രവേശനത്തിലെ പ്രതിസന്ധി ഇത്തവണയും തുടരും. ട്രയല്‍ അലോട്ട്മെൻറ് തീർന്നപ്പോള്‍ തന്നെ മിടുക്കരായവർക്ക് പോലും സീറ്റില്ലാത്ത സ്ഥിതിയാണ്. സ്ഥലം മാറ്റത്തിലെ തീരാത്ത പ്രതിസന്ധി മൂലം എണ്ണായിരത്തോളം അധ്യാപകർ ത്രിശങ്കുവിലാണ്. അധ്യാപകരുടെ സ്ഥലം മാറ്റത്തിലെ പ്രശ്നം എന്ന് തീരുമെന്നും ഇതു വരെ ഉറപ്പില്ല. ഇതു കൂടാതെ പൊതു വിദ്യാലയങ്ങളില്‍ പതിനായിരത്തോളം അധ്യാപകരുടെ കുറവും പ്രതിസന്ധിയായി തുടരുകയാണ്.

EDUCATION

സ്കൂൾ സമയത്ത് മീറ്റിങ് വേണ്ട; ഉത്തരവിറക്കി സർക്കാർ

സ്കൂളുകളിൽ നിന്ന് വിരമിക്കുന്ന ജീവനക്കാർക്കുള്ള യാത്രയയപ്പ് യോഗങ്ങളും അനുബന്ധ പരിപാടികളും സ്കൂളിന്റെ പ്രവർത്തന സമയങ്ങളിൽ നടത്താൻ പാടില്ല

Published

on

തിരുവനന്തപുരം: സ്കൂളിലെ പ്രവർത്തിസമയങ്ങൾ തടസ്സപ്പെടുത്തുന്ന രീതിയിൽ മീറ്റിങ്ങുകൾ പാടില്ലെന്ന് സർക്കാർ ഉത്തരവ്. ക്ലാസ് നടന്നുകൊണ്ടിരിക്കുന്ന സമയങ്ങളിൽ പിടിഎ, സ്റ്റാഫ്, എസ്എംസി മീറ്റിങ്ങുകൾ നടത്താൻ പാടില്ലെന്നാണ് ഉത്തരവ്. സ്കൂളുകളിൽ നിന്ന് വിരമിക്കുന്ന ജീവനക്കാർക്കുള്ള യാത്രയയപ്പ് യോഗങ്ങളും അനുബന്ധ പരിപാടികളും സ്കൂളിന്റെ പ്രവർത്തന സമയങ്ങളിൽ നടത്താൻ പാടില്ല.

പകരം ഇവ പ്രവൃത്തി സമയത്തിന് മുമ്പോ അതിനു ശേഷമോ നടത്തണം. ഇനി ഏതെങ്കിലും രീതിയിൽ അടിയന്തരമായി മീറ്റിങ്ങുകൾ നടത്തേണ്ടി വന്നാൽ വിദ്യാഭ്യാസ ഓഫീസറുടെ അനുമതി നിർബന്ധമാണെന്നും ഉത്തരിവിലുണ്ട്. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. മീറ്റിങ്ങുകൾ മൂലം പഠനസമയം നഷ്ടപ്പെടുന്നു എന്ന പരാതിയെ തുടർന്നാണ് സർക്കാറിന്റെ തീരുമാനം.

Continue Reading

EDUCATION

‘വിദ്യാർത്ഥികൾക്കുള്ള പഠനക്കുറിപ്പുകള്‍ വാട്‌സ്ആപ്പില്‍ നൽകരുത്’; അധ്യാപകര്‍ക്ക് നിർദേശവുമായി ഹയര്‍സെക്കന്‍ഡറി ഡയറക്‌ട്രേറ്റ്

പഠനക്കുറിപ്പു ഉള്‍പ്പെടെയുള്ളവ സാമൂഹ്യമാധ്യമങ്ങള്‍ വഴി നൽകി പ്രിന്റെടുപ്പിക്കുന്നത് നേരിട്ട് ക്ലാസിൽ നിന്ന് ലഭിക്കേണ്ട പഠനാനുഭവങ്ങൾ നഷ്ടമാക്കുന്നു, അതുകൊണ്ട് ഈ രീതി പൂർണമായി ഒഴിവാക്കണമെന്നാണ് നിർദേശം

Published

on

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് പഠനക്കുറിപ്പുകള്‍ വാട്‌സ്ആപ്പില്‍ നൽകരുതെന്ന് നിർദേശം. നോട്‌സ് ഉള്‍പ്പെടെയുള്ളവ വാട്‌സ്ആപ്പില്‍ നല്‍കുന്നത് വിദ്യാര്‍ഥികള്‍ക്ക് അമിതഭാരവും സാമ്പത്തിക ബുദ്ധിമുട്ടും സൃഷ്ടിക്കുന്നതായി രക്ഷിതാക്കള്‍ ബാലവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക് ഇപ്പോഴത്തെ നിര്‍ദേശം. ഹയര്‍സെക്കന്‍ഡറി ഡയറക്‌ട്രേറ്റിന്റേതാണ് നടപടി.

പഠനക്കുറിപ്പു ഉള്‍പ്പെടെയുള്ളവ സാമൂഹ്യമാധ്യമങ്ങള്‍ വഴി നൽകി പ്രിന്റെടുപ്പിക്കുന്നത് നേരിട്ട് ക്ലാസിൽ നിന്ന് ലഭിക്കേണ്ട പഠനാനുഭവങ്ങൾ നഷ്ടമാക്കുന്നു. അതുകൊണ്ട് ഈ രീതി പൂർണമായി ഒഴിവാക്കണമെന്നാണ് നിർദേശം. ഇക്കാര്യത്തിൽ മേഖല ഡെപ്യൂട്ടി ഡയറക്‌ടർമാർ ഇടവിട്ട് സ്കൂളുകളിൽ സന്ദർശനം നടത്തി നിരീക്ഷണം ശക്തമാക്കണമെന്ന് ഹയർ സെക്കൻഡറി അക്കാദമി വിഭാഗം ജോയിന്റ് ഡയറക്ടർ സുരേഷ് കുമാർ ഉത്തരവിട്ടു. കോവിഡ് കാലത്ത് കുട്ടികൾക്ക് ക്ലാസിൽ ഹാജരാകാൻ കഴിയാതിരുന്ന സാഹചര്യത്തിൽ അവരുടെ പഠനം മുടങ്ങാതിരിക്കാൻ ഓൺലൈൻ പഠന രീതി പ്രോത്സാഹിപ്പിച്ചിരുന്നു.

Continue Reading

EDUCATION

സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് ഡിസംബർ 2024 ന്; സി.ബി.എസ്.ഇ. അപേക്ഷ ക്ഷണിച്ചു

പരീക്ഷ ഡിസംബർ 15 ന് രണ്ട് ഷിഫ്റ്റുകളിലായി നടക്കും.

Published

on

സി-ടെറ്റ് (സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) ഡിസംബർ 2024-ന് സി.ബി.എസ്.ഇ. അപേക്ഷ ക്ഷണിച്ചു.

. https://ctet.nic.in/ വഴി ഒക്ടോബർ 16 വരെ അപേക്ഷിക്കാം.

. പരീക്ഷ ഡിസംബർ 15 ന് രണ്ട് ഷിഫ്റ്റുകളിലായി നടക്കും.

. പേപ്പർ രണ്ട് രാവിലെ 9.30 മുതൽ 12 വരെയും പേപ്പർ ഒന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ 4.30 വരെയും നടക്കും.

Continue Reading

Trending