Connect with us

kerala

ഹജ്ജ്; കേരളത്തിലെ വെയ്റ്റിങ് ലിസ്റ്റിൽ നിന്ന് വീണ്ടും അവസരം

തിരഞ്ഞെടുക്കപ്പെട്ടവർ ഹജ്ജ് എംബാർക്കേഷൻ പോയിന്റ് അടിസ്ഥനത്തിലുള്ള തുക അടയ്ക്കണം

Published

on

കരിപ്പൂർ: കേരളത്തിൽ നിന്നുള്ള ഹജ് അപേക്ഷകരുടെ കാത്തിരിപ്പ് പട്ടികയിൽ നിന്ന് വീണ്ടും അവസരം. ക്രമ നമ്പർ 2486 മുതൽ 2522 വരെയുള്ളവർക്ക് ഈ വർഷത്തെ ഹജ് തീർഥാടനത്തിന് അവസരം ലഭിച്ചതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ടവർ ഹജ്ജ് എംബാർക്കേഷൻ പോയിന്റ് അടിസ്ഥനത്തിലുള്ള തുക അടയ്ക്കണം. തുക അടച്ച രേഖയും അനുബന്ധ രേഖകളും ഉടൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസിൽ സമർപ്പിക്കണം.

ഹജ്ജ് ഹൗസ്:
0483 2710717.

kerala

സെക്രട്ടേറിയറ്റില്‍ സീലിംഗ് ഇളകി വീണ് അഡീഷണല്‍ സെക്രട്ടറിക്ക് പരിക്ക്

പഴയ നിയമസഭ മന്ദിരത്തിന്‍റെ മുകളിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന്‍റെ ഫാൾസ് സീലിംഗ് അടർന്ന് വീണാണ് അപകടമുണ്ടായത്.

Published

on

സെക്രട്ടേറിയറ്റിൽ സീലിംഗ് ഇളകി വീണ് അഡീഷണൽ സെക്രട്ടറിക്ക് പരുക്ക്. സഹകരണ വകുപ്പ് അഡീഷണൽ സെക്രട്ടറി അജി ഫിലിപ്പിനാണ് പരുക്കേറ്റത്. പഴയ നിയമസഭ മന്ദിരത്തിന്‍റെ മുകളിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന്‍റെ ഫാൾസ് സീലിംഗ് അടർന്ന് വീണാണ് അപകടമുണ്ടായത്. അലൂമിനിയം സീലിംഗ് ട്യൂബ് ലൈറ്റ് ഉൾപ്പെടെ തകർന്ന് വീഴുകയായിരുന്നു.

ഉച്ചയ്ക്ക് 2ന് ആയിരുന്നു സംഭവം. ഓഫീസിൽ ജോലി ചെയ്യുകയായിരുന്ന അഡീഷണൽ സെക്രട്ടറിയുടെ തലക്ക് മുകളിലേക്കാണ് സീലിംഗ് പതിച്ചത്. ഉടൻ തന്നെ അജി ഫിലിപ്പിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹകരണ വകുപ്പിന്‍റെ അഡീഷണൽ സെക്രട്ടറിയുടെ ഓഫീസും നിയമ വകുപ്പിന്‍റെ ചെറിയ ഭാഗവുമാണ് അപകട സ്ഥലത്ത് പ്രവർത്തിക്കുന്നത്.

Continue Reading

kerala

പോളി തെരഞ്ഞെടുപ്പ് കലാലയങ്ങളില്‍ എം.എസ്.എഫ് തരംഗം

Published

on

മലപ്പുറം: എസ്.എഫ്.ഐയുടെ ഏകാധിപത്യത്തിനും ജനാധിപത്യവിരുദ്ധതക്കുമെതിരായ വിധിയെഴുതി ജില്ലയിലെ പോളിടെക്‌നിക് വിദ്യാര്‍ഥികള്‍. അങ്ങാടിപ്പുറം ഗവ. പോളിടെക്‌നിക് കോളജിലെ 52 വര്‍ഷത്തെ കുത്തകയവസാനിപ്പിച്ചും ജില്ലയിലെ മറ്റു മൂന്ന് കോളജുകളില്‍ വന്‍മുന്നേറ്റം നല്‍കിയുമാണ് വിദ്യാര്‍ഥികള്‍ എം.എസ്.എഫിനൊപ്പം നിന്നത്. എസ്.എഫ്.ഐയുടെ വിദ്യാര്‍ഥി വേട്ടക്കെതിരെ വോട്ട് രേഖപ്പെടുത്തി പോളിടെക്‌നിക് കോളജ് വിദ്യാര്‍ഥികള്‍ മിന്നും വിജയമാണ് എം.എസ്.എഫിന് സമ്മാനിച്ചത്. നാല് കോളജുകളിലെയും മുഴുവന്‍ സീറ്റുകളും നേടി സമ്പൂര്‍ണ്ണ ആധിപത്യമാണ് എം.എസ്.എഫ് കരസ്തമാക്കിയത്. കോട്ടക്കല്‍ ഗവ. വനിത പോളിടെക്‌നിക് കോളജ് എം.എസ്.എഫ് മുന്നണി എസ്.എഫ്.ഐയില്‍ നിന്നും പിടിച്ചെടുത്തു. തിരൂര്‍ സീതിസാഹിബ് മെമ്മോറിയല്‍ പോളിടെക്‌നിക് കോളജ്, മഞ്ചേരി ഗവ. പോളിടെക്‌നിക് കോളജ് എന്നിവിടെയും എം.എസ്.എഫ് മുന്നണി വിജയം ആവര്‍ത്തിച്ചു. തിരൂരങ്ങാടി എ.കെ.എന്‍.എം ഗവ. പോളിയിലും ശക്തമായ പോരാട്ടമാണ് നടന്നത്.

ഭരണസ്വാധീനം ഉപയോഗിച്ചും ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചും ജില്ലയിലെ മുഴുവന്‍ കലാലയങ്ങളിലും വിജയമുറപ്പിച്ചു കാത്തുനിന്ന എസ്.എഫ്.ഐക്ക് ഞെട്ടിക്കുന്ന തിരിച്ചടിയാണുണ്ടായത്. ഇടത് സര്‍ക്കാരിന്റെ വിദ്യാര്‍ഥി ദ്രോഹ നടപടികള്‍ക്കും എസ്.എഫ്.ഐയുടെ അക്രമരാഷ്ട്രീയത്തിനുമെതിരെ വിദ്യാര്‍ഥികള്‍ ജനാധിപത്യാവകാശം വിനിയോഗിച്ചു. അവകാശ ലംഘനം തുടര്‍ച്ചയാകുമ്പോള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം നില്‍ക്കാതെ ഒളിച്ചുകളിച്ച എസ്.എഫ്.ഐയെ വിദ്യാര്‍ഥികള്‍ തള്ളിക്കളയുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. ടെക്‌നിക്കല്‍ ബോര്‍ഡ് നിരന്തരം വിദ്യാര്‍ഥി വിരുദ്ധതയുമായി മുന്നോട്ടുപോകുകയും ഇന്റര്‍ പോളി യൂണിയന്‍ പരിപാടികള്‍ എസ്.എഫ്.ഐ പരിപാടികളാക്കി മാറ്റി യൂണിയന്‍ ഫണ്ടുകള്‍ തിരിമറി നടത്തുകയുമായിരുന്നു എസ്.എഫ്.ഐ. ഇത് വിദ്യാര്‍ഥികള്‍ തിരിച്ചറിഞ്ഞുവെന്നാണ് ഫലം വ്യക്തമാക്കുന്നത്. അവകാശ ലംഘനങ്ങള്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നയിച്ച എം.എസ്.എഫിന്റെ സമരോത്സുകതയിൽ വിദ്യാര്‍ഥികള്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്നതിന്റെ തെളിവ് കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം.

Continue Reading

kerala

‘റോഡ് വികസന പ്രവര്‍ത്തനങ്ങളില്‍ പ്രദേശവാസികളുടെ പ്രശ്‌നങ്ങളെ ഗൗരവത്തില്‍ കാണണം’: ഡോ. എം.പി അബ്ദുസ്സമദ് സമദാനി

ജനങ്ങള്‍ക്കുള്ള പരാതികള്‍ പരിഹരിക്കാനുള്ള നിര്‍ദ്ദേശം ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് സ്ഥിരസമിതി നല്‍കണമെന്നും ട്രാന്‍സ്‌പോര്‍ട്ട്, ടൂറിസം, കള്‍ച്ചര്‍ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ആദ്യ യോഗത്തില്‍ സമദാനി പറഞ്ഞു

Published

on

റോഡ് വികസനം അനിവാര്യവും ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദവുമാണെങ്കിലും തല്‍സംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ പ്രദേശവാസികളായ നാട്ടുകാരുടെ പ്രശ്‌നങ്ങളും വികാരങ്ങളും അര്‍ഹിക്കുന്ന ഗൗരവത്തോടെ പരിഗണിക്കാതെ പോകുന്ന രീതി തിരുത്തണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ഗതാഗത സംബന്ധിയായ പാര്‍ലിമെന്ററി സ്ഥിരസമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധമായി ജനങ്ങള്‍ക്കുള്ള പരാതികള്‍ പരിഹരിക്കാനുള്ള നിര്‍ദ്ദേശം ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് സ്ഥിരസമിതി നല്‍കണമെന്നും ട്രാന്‍സ്‌പോര്‍ട്ട്, ടൂറിസം, കള്‍ച്ചര്‍ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ആദ്യ യോഗത്തില്‍ സമദാനി പറഞ്ഞു.

കേരളം മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ജനങ്ങള്‍ ഏറെ താമസിക്കുന്ന പ്രദേശമാണ്. അതിനാല്‍ അവിടത്തെ റോഡ് വികസനത്തില്‍ അക്കാര്യം വേണ്ടവിധത്തില്‍ പരിഗണിക്കപ്പെട്ടില്ലെന്ന് ദേശീയ പാത – 66ന്റെ വികസന പ്രവര്‍ത്തനം ചൂണ്ടിക്കാണിച്ചുകൊണ്ട് സമദാനി പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ എംപിമാരടക്കമുള്ള ജനപ്രതിനിധികളുടെ അഭിപ്രായങ്ങള്‍ കണക്കിലെടുക്കാനും അവരെ വിശ്വാസത്തിലെടുത്തു കൊണ്ട് അവരുന്നയിക്കുന്ന ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നടപടിയുണ്ടാകണം.

 

 

Continue Reading

Trending