Connect with us

kerala

സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിയില്‍ 4.76 കോടിയുടെ ക്രമക്കേട്; സിപിഎം നേതാവ് ഒളിവില്‍

സഹകരണ സംഘം സെക്രട്ടറി കെ. രതീശന്‍ അംഗങ്ങളറിയാതെ അവരുടെ പേരില്‍ 4.76 കോടി രൂപയുടെ സ്വര്‍ണ്ണപ്പണയ വായ്പ എടുത്തെന്നാണ് പരാതി.

Published

on

സി.പി.എം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ വന്‍ ക്രമക്കേട്. സഹകരണ സംഘം സെക്രട്ടറി കെ. രതീശന്‍ അംഗങ്ങളറിയാതെ അവരുടെ പേരില്‍ 4.76 കോടി രൂപയുടെ സ്വര്‍ണ്ണപ്പണയ വായ്പ എടുത്തെന്നാണ് പരാതി. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആദൂര്‍ പോലീസ് കേസെടുത്തു.

ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സി.പി.എം മുള്ളേരിയ ലോക്കല്‍ കമ്മിറ്റി അംഗം കെ. രതീശനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പ്രാഥമിക പരിശോധനയില്‍ 4 കോടി 75 ലക്ഷത്തി 99,907 രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. പണയ സ്വര്‍ണ്ണം ഇല്ലാതെ 7 ലക്ഷം രൂപ വരെ അനുവദിച്ചതായി പരിശോധനയില്‍ വ്യക്തമായി. സഹകരണ വകുപ്പിന്റെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. രതീശന്‍ ഒളിവിലാണെന്ന് പോലീസ് പറയുന്നു.

kerala

‘ദ ഹിന്ദുവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മാധ്യമങ്ങൾ വാശിപിടിക്കുന്നത് എന്തിന്?’; ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി ടി.പി രാമകൃഷ്ണൻ

ദ ഹിന്ദുവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മാധ്യമങ്ങൾ വാശിപിടിക്കുന്നത് എന്തിനാണെന്ന് എൽഡിഎഫ് കൺവീനർ ചോദിച്ചു

Published

on

മുഖ്യമന്ത്രിയുടെ ‘ദ ഹിന്ദു’ അഭിമുഖ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍. ഇക്കാര്യത്തില്‍ ഹിന്ദു പത്രം തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ ഇതു വിടാതെ പിന്തുടരുന്നതിലാണു ദുരൂഹതയെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ മുന്നണിയില്‍നിന്ന് അകലുന്നതായി വിലയിരുത്തലില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ അറിയിച്ചു.

മുഖ്യമന്ത്രി തന്നെ എല്ലാ കാര്യങ്ങളും വിശദീകരിച്ചു കഴിഞ്ഞു. അതിന്റെ മുകളില്‍ നിലപാട് സ്വീകരിക്കേണ്ടതില്ല. ദ ഹിന്ദുവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മാധ്യമങ്ങള്‍ വാശിപിടിക്കുന്നത് എന്തിനാണെന്ന് ടി.പി രാമകൃഷ്ണന്‍ ചോദിച്ചു. എഡിജിപിയുടെ കാര്യം റിപ്പോര്‍ട്ട് ആയി സര്‍ക്കാരിന് മുന്‍പില്‍ വരട്ടെ. അതില്‍ സര്‍ക്കാരിന്റെ പൊതുനിലപാട് ഇതിനകം പറഞ്ഞിട്ടുണ്ട്. വൈകാതെ റിപ്പോര്‍ട്ട് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍സിപി മന്ത്രിയെ മാറ്റുന്നത് സംബന്ധിച്ചുള്ള കാര്യം മുന്നണിയുടെ മുന്നില്‍ ഇതുവരെ വന്നിട്ടില്ല. വരുമ്പോള്‍ അതേക്കുറിച്ച് ആലോചിക്കാം. മന്ത്രിമാരെ നിശ്ചയിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

മഞ്ചേശ്വരം കോഴക്കേസിൽ കെ. സുരേന്ദ്രൻ അടക്കം മുഴുവൻ പ്രതികളും കുറ്റമുക്തർ; വിടുതൽ ഹരജി കോടതി അംഗീകരിച്ചു

സുരേന്ദ്രൻ ഉൾപ്പെടെ കേസിൽ പ്രതികളായ മുഴുവൻ ബിജെപി നേതാക്കളുടെയും വിടുതൽ ഹരജി കോടതി അംഗീകരിച്ചു.

Published

on

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കി കാസർകോട് ജില്ലാ കോടതി. സുരേന്ദ്രൻ ഉൾപ്പെടെ കേസിൽ പ്രതികളായ മുഴുവൻ ബിജെപി നേതാക്കളുടെയും വിടുതൽ ഹരജി കോടതി അംഗീകരിച്ചു.

പ്രതികൾ നേരിട്ട് ഹാജരാകാൻ കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. കേസ് കഴിഞ്ഞ തിങ്കളാഴ്ച ജില്ലാ സെഷൻസ് കോടതി കേസ് പരിഗണിച്ച ശേഷമാണ് വിധിപറയാൻ മാറ്റുകയായിരുന്നു. കേസ് നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി നാമനിർദേശപത്രിക പിൻവലിപ്പിച്ചതുൾപ്പെടെയാണ് കേസിൽ ആരോപിക്കപ്പെടുന്നത്. ഇതിന് കോഴയായി രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയെന്നുമാണ് കേസിൽ പറയുന്നുണ്ട്.

Continue Reading

kerala

കോട്ടയത്ത് ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു

പാലായിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം ഉണ്ടായത്.

Published

on

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. പാലപ്ര സ്വദേശി പികെ രാജുവാണ് രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചത്. പാലായിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം ഉണ്ടായത്.

രോഗിയുമായ പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പൊന്‍കുന്നം പഴയ ആര്‍ടി ഓഫീസിന് സമീപത്തുവച്ചാണ് അപകടം ഉണ്ടായത്. അപകടം ഉണ്ടായതിന് പിന്നാലെ രോഗി മരിച്ചു.

പ്രമേഹരോഗിയായ രാജുവിനെ രക്തസ്രാവത്തെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും പാലായിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതിനിടെയാണ് അപകടം ഉണ്ടായത്.

Continue Reading

Trending