Connect with us

kerala

ഹരിഹരന്റെ വീട് ആക്രമിച്ചത് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍; പൊലീസ് എഫ്‌ഐആര്‍

സംഭവത്തില്‍ കണ്ടാലറിയുന്ന മൂന്ന് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

Published

on

ആര്‍എംപി നേതാവ് കെ എസ് ഹരിഹരന്റെ വീട് ആക്രമിച്ചത് സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെന്ന് പൊലീസിന്റെ എഫ്ഐആര്‍. ഗേറ്റിന് മുന്നില്‍ സ്ഫോടക വസ്തുക്കള്‍ പൊട്ടിക്കുകയായിരുന്നു എന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നു. ഹരിഹരന്റെ വീട് ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയുന്ന മൂന്ന് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

സ്ഫോടക വസ്തു നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. വീടിന് മുന്നിലെത്തി ഹരിഹരനെ അസഭ്യം പറഞ്ഞതിന് മറ്റൊരു എഫ്ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ഫോടക വസ്തു എറിയുകയായിരുന്നില്ല, മറിച്ച് ബോംബ് അവിടെ വെച്ച് പൊട്ടിച്ചതാണെന്നാണ് ബോംബ് സ്‌ക്വാഡ് പരിശോധനയില്‍ കണ്ടെത്തിയത്. സ്ഫോടകവസ്തുവില്‍ ഉപയോഗിച്ച കെമിക്കലുകള്‍ ഏതാണെന്ന് കണ്ടെത്താനായി രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

മാരകമായ സ്ഫോടക വസ്തുക്കള്‍ അല്ല ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രി 8:15 ഓടെയാണ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തു ആക്രമണമുണ്ടായത്. പുലര്‍ച്ചെ ബോംബ് സ്‌ക്വാഡ് അടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

ആക്രമണം സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ആര്‍എംപി കുറ്റപ്പെടുത്തി. കണ്ണൂര്‍ മോഡല്‍ ആക്രമണമാണ് നടത്തിയത്. പാനൂര്‍ ബോംബ് സ്ഫോടനത്തിന്റെ തുടര്‍ച്ചയാണിത്. സിപിഎമ്മിനെതിരെ സംസാരിക്കുന്നവരുടെ വായ മൂടാനാണ് ശ്രമമെന്നും ആര്‍എംപി നേതാവ് വേണു അഭിപ്രായപ്പെട്ടു.

kerala

മുന്നേറി പ്രിയങ്ക; ചെറുത്തുനില്‍ക്കാന്‍ ആവാതെ എല്‍.ഡി.എഫും ബിജെപിയും

പ്രിയങ്ക ഗാന്ധിയുടെ ലീഡ് ഒരു ലക്ഷവും കടന്നു.

Published

on

വയനാട് ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. വലിയ ഭൂരിപക്ഷേെത്താടെ പ്രിയങ്ക ഗാന്ധി മുന്നോട്ട് കുതിക്കുകയാണ്. വോട്ടെണ്ണല്‍ മൂന്നുമണിക്കൂറിലേക്ക് കടക്കുമ്പോള്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് ഒരു ലക്ഷവും കടന്നു.

എന്നാല്‍ തുടക്കം മുതലേ ഭൂരിപക്ഷം ഉയര്‍ത്തിയ പ്രിയങ്കയെ കടത്തിവെട്ടിക്കാന്‍ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിഞ്ഞിട്ടില്ല. പോള്‍ചെയ്ത വോട്ടിന്റെ 70 ശതമാനം വോട്ടും പ്രിയങ്ക നേടുന്ന രീതിയാണ് ഇപ്പോള്‍ കണ്ടുക്കൊണ്ടിരിക്കുന്നത്.

പ്രിയങ്കയെയും രാഹുലിനെയും കടന്നാക്രമിച്ച് എല്‍.ഡി.എഫ് നടത്തിയ പ്രചാരണങ്ങളൊന്നും വിലപോയില്ല എന്നതാണ് വോട്ടെണ്ണലില്‍ തെളിയുന്നത്.

Continue Reading

kerala

സ്വര്‍ണ്ണവില വിണ്ടും കുതിക്കുന്നു; പവന് ഇന്ന് കൂടിയത് 600 രൂപ

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇന്നും വര്‍ദ്ധന

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു.ഒരു പവന്‍ സ്വര്‍ണ്ണത്തിന് ഇന്ന് 600 രൂപയാണ് വര്‍ദ്ധിച്ചത്. 58,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.7,300 രൂപയുമാണ് ഒരു ഗ്രാമിന് ഇന്നത്തെ വിപണി നിരക്ക്. ഇന്നത്തെ നിരക്ക് അനുസരിച്ച് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ നികുതിയും പണിക്കൂലിയും ചേര്‍ത്ത് 60000 മുതല്‍ 65000 രൂപ വരെ നല്‍കേണ്ടി വരും.

നവംബര്‍ തുടങ്ങിയപ്പോഴേക്കും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡില്‍ മുത്തമിട്ടായിരുന്നു സ്വര്‍ണ്ണവിലയുടെ തുടക്കം. 59,080 രൂപയായിരുന്നു നവംബര്‍ ഒന്നിന് സ്വര്‍ണ്ണവില. ആഭരണ പ്രേമികള്‍ക്ക് ആശങ്ക പടര്‍ത്തിക്കൊണ്ടാണ് സംസ്ഥാനത്തെ സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരുന്നത്. ദീപാവലി കഴിഞ്ഞതോടെ വിലയില്‍ ഇളവ് ഉണ്ടായിരുന്നെങ്കിലും പിന്നീട് സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്.

ഈ മാസം ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. എന്നാല്‍ ഇന്ന് വീണ്ടും സ്വര്‍ണ്ണവില വര്‍ദ്ധിച്ചിരിക്കുകയാണ്.

 

Continue Reading

kerala

‘ഷാഫി പറമ്പിലിന്റെ പിന്‍ഗാമി’; രാഹുല്‍ മാങ്കൂട്ടത്തിലിന് അഭിനന്ദനവുമായി വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നിലവില്‍ 1418 വോട്ടുകള്‍ക്ക് രാഹുല്‍ ലീഡ് ചെയ്യുകയാണ്.

Published

on

പാലക്കാട് വോട്ടെണ്ണല്‍ നടന്നുക്കൊണ്ടിരിക്കെ പുതിയ എം.എല്‍.എയാവുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് അഭിനന്ദനം അറിയിച്ച് വി ടി ബല്‍റാം. ”പാലക്കാട് രാഹുല്‍ തന്നെ. ഷാഫി പറമ്പിലിന്റെ പിന്‍ഗാമിയായി പാലക്കാട്ടെ പുതിയ എം.എല്‍.എ.യാവുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍. അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും പാലക്കാട്ടെ വോട്ടര്‍മാര്‍ക്കും നന്ദി”, എന്നാണ് വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

ആദ്യ ഘട്ടത്തില്‍ ബിജെപി മുന്നിട്ട് നിന്നെങ്കിലും പടിപടിയായി രാഹുല്‍ കോട്ട തകര്‍ത്ത് മുന്നേറുന്ന കാഴ്ചയാണ് കണ്ടത്. നിലവില്‍ 1418 വോട്ടുകള്‍ക്ക് രാഹുല്‍ ലീഡ് ചെയ്യുകയാണ്.

 

Continue Reading

Trending