Connect with us

EDUCATION

വിജയത്തിൻ്റെ ത്രിമധുരവുമായി പഴമള്ളൂരിലെ പാലത്തിങ്ങൽ വീട്

പാലത്തിങ്ങൽ അബ്ദുൽ സലാം സിംലിജാസ് ദമ്പതികളുടെ മക്കളായ നഷ് വ, നൈഫ, മുഹമ്മദ് സയാൻ എന്നിവരാണ് എ പ്ലസുകളും എൽ.എസ്.എസും നേടി ത്രിമധുരം സമ്മാനിച്ചത്.

Published

on

റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം: ഈ വർഷത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി, എൽ.എസ്.എസ് പരീക്ഷാ ഫലം പുറത്ത് വന്നപ്പോൾ മലപ്പുറം കൂട്ടിലങ്ങാടി കുറുവ പഴമള്ളുരിലെ പാലത്തിങ്ങൽ വീട്ടിന് ത്രിമധുരം.

പാലത്തിങ്ങൽ അബ്ദുൽ സലാം സിംലിജാസ് ദമ്പതികളുടെ മക്കളായ നഷ് വ, നൈഫ, മുഹമ്മദ് സയാൻ എന്നിവരാണ് എ പ്ലസുകളും എൽ.എസ്.എസും നേടി ത്രിമധുരം സമ്മാനിച്ചത്.

ഇവരുടെ മൂത്ത മകളും കോട്ടക്കൽ യൂണിവേഴ്സൽ പബ്ലിക് സ്കൂൾ വിദ്യാർത്ഥിനിയുമായ നഷ് വ ഹയർ സെക്കണ്ടറിയിലും രണ്ടാമത്തെ മകൾ ചെറുകുളമ്പ് ഐ.കെ.ടി.എച്ച്.എസിലെ നൈഫഎസ്.എസ്.എൽ.സി പരീക്ഷയിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയപ്പോൾ മൂന്നാമത്തെ മകൻ ചെറുകുളമ്പ് അൽ ഇർഷാദ് സ്കൂളിലെ മുഹമ്മദ് സയാൻ എൽ.എസ്.എസ് സ്കോളർഷിപ്പും നേടി.

2022 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എപ്ലസ് ജേതാവ് കൂടിയായ
നഷ് വ പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1184 മാർക്കോടെയാണ് (98.66 %) എ പ്ലസ് ജേതാവായത്. ഇരുവരും യു.പി.ക്ലാസിൽ യു.എസ്.എസ് സ്കോളർഷിപ്പ് നേടിയിട്ടുണ്ട് .

മങ്കട സബ്ജില്ല ശാസ്ത്രമേളയിൽ കാർഡ്ബോർഡ് &സ്ട്രോബോർഡ് നിർമ്മാണ മത്സരത്തിൽ മുഹമ്മദ് സയാൻ എൽ.പി. വിഭാഗത്തിൽ ഒന്നാം സ്ഥാനവും നൈഫ സ്റ്റിൽമോഡൽ സയൻസിൽ
മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്.

മൂന്നു മക്കളുടെയും നേട്ടങ്ങളിൽ സന്തോഷിക്കുകയാണ് രക്ഷിതാക്കളായ
ഉമ്മത്തൂർ എ എം.യു.പി.സ്കൂൾ അധ്യാപകനും മങ്കട ബ്ളോക്ക് പഞ്ചായത്ത് മുൻ അംഗവും കുറുവ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയുമായ അബ്ദുസലാം മാസ്റ്ററും വടക്കാങ്ങര ടി.എസ്.എസ് ഹൈസ്കൂൾ അധ്യാപികയായ സിംലിജാസും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

എന്‍.എം.എം.എസ്‌ 2024-25 ; എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

Published

on

എന്‍.എം.എസ്‌  പരീക്ഷയിൽ സ്‌കോളർഷിപ്പ് അർഹത നേടുന്ന കുട്ടികൾക്ക് ലഭിക്കുന്ന സ്‌കോളർഷിപ്പ് തുക : 48,000

പ്രധാന വിവരങ്ങൾ

* സെപ്റ്റംബർ 23 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കം.

* അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 15-10-2024 ആണ്

* അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകൾ കൂടി സമർപ്പിക്കണം.

* രക്ഷിതാവിൻ്റെ വരുമാന സർട്ടിഫിക്കറ്റ് – വാർഷിക വരുമാനം മൂന്നര ലക്ഷം കവിയാൻ പാടില്ല.

* ഏഴാം ക്ലാസിലെ മാർക്ക് ലിസ്റ്റ് 55% മാർക്ക് ലഭിച്ചിരിക്കണം.

* പാസ്പോർട്ട് സൈസ് ഫോട്ടോ.

* SC/ST കുട്ടികൾക്ക് ജാതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്.

* ഭിന്നശേഷി കുട്ടികൾക്ക് 40% ശാരീരിക പ്രയാസമുണ്ടെന്നുള്ള മെഡിക്കൽ ബോർഡിൻ്റെ അംഗീകൃത സർട്ടിഫിക്കറ്റ്.

* ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

* അപേക്ഷയുടെ പ്രിൻ്റ് എടുത്ത് ഒരു കോപ്പി സ്കൂളിൽ മുകളിൽ പറഞ്ഞ രേഖകൾ സഹിതം സമർപ്പിക്കണം.

* പരീക്ഷ 16-11-2024 ശനി രാവിലെ 10 മണിക്കും ഉച്ചക്ക് ശേഷം 1.30 നുമായി നടക്കും

വിശദ വിവരങ്ങൾ
https://nmmse.kerala.gov.in/

Continue Reading

EDUCATION

കാലിക്കറ്റില്‍ എം.എഡ്. പ്രവേശനം

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: സെപ്റ്റംബര്‍ 24 വൈകീട്ട് അഞ്ച് മണി.

Published

on

കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പ്/അഫിലിയേറ്റഡ് കോളേജുകളിലെ എം.എഡ്. പ്രോഗ്രാം പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: സെപ്റ്റംബര്‍ 24 വൈകീട്ട് അഞ്ച് മണി.

അപേക്ഷാ ഫീസ്
* എസ്.സി/എസ്.ടി – 390 രൂപ
* മറ്റുള്ളവര്‍ 830 രൂപ.

അപേക്ഷ സമര്‍പ്പിച്ചതിനുശേഷം നിര്‍ബന്ധമായും പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.

പ്രവേശന വിജ്ഞാപനവും പ്രോസ്‌പെക്ടസും👇🏻
https://admission.uoc.ac.in/admission?pages=medu

admission.uoc.ac.in

0494 2407016, 2407017, 2660600.

Continue Reading

EDUCATION

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

Published

on

കോൺടാക്ട് ക്ലാസ്

സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷനു ( മുൻ എസ്.ഡി.ഇ. ) കീഴിൽ 2023 വർഷം പ്രവേശനം നേടിയ മൂന്നാം സെമസ്റ്റർ എം.എ., എം.എസ് സി., എം.കോം. വിദ്യാർഥികൾക്കുള്ള കോൺടാക്ട് ക്ലാസുകൾ സെപ്റ്റംബർ 28 – ന് വിവിധ കോൺടാക്ട് ക്ലാസ് കേന്ദ്രങ്ങളിൽ ആരംഭിക്കും. വിദ്യാർഥികൾ ഐ.ഡി. കാർഡ് സഹിതം ഹാജരാകണം. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ https://sde.uoc.ac.in/. ഫോൺ : 0494 2400288, 2407356.

എൻ.എസ്.എസ് ഗ്രേസ് മാർക്ക് സമർപ്പണം

കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ കേന്ദ്രങ്ങളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും ( 2022 പ്രവേശനം ) ബി.എഡ്. വിദ്യാർഥികളിലെ എൻ.എസ്.എസ് വോളണ്ടിയർമാർക്ക് ഗ്രേസ് മാർക്ക് മാനേജ്മെന്റ് സിസ്റ്റം വഴി എൻ.എസ്.എസ്. ഗ്രേസ് മാർക്ക് സമർപ്പിക്കുന്നതിനുള്ള സൗകര്യം സെപ്റ്റംബർ 13 മുതൽ 23 വരെ സ്റ്റുഡന്റസ് പോർട്ടലിൽ ലഭ്യമാകും.

യു.ജി. ഫൗണ്ടേഷന്‍ കോഴ്സ്

രജിസ്‌ട്രേഷൻ 25 വരെ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ നാലുവർഷ ബിരുദ വിദ്യാർഥികൾക്ക് ( CUFYUGP – 2024 പ്രവേശനം ) ജനറൽ ഫൗണ്ടേഷൻ കോഴ്‌സിനും ഡിസിപ്ലിൻ ഫൗണ്ടേഷൻ കോഴ്‌സിനും ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് സെപ്റ്റംബർ 25 വരെ ലഭിക്കും. ഒന്നാം സെമസ്റ്റർ നവംബർ 2024 റഗുലർ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് പിന്നീട് ലഭ്യമാക്കും. 1341/2024

സ്പെഷ്യൽ ഇംപ്രൂവ്മെന്റ് പരീക്ഷ

എല്ലാ പേപ്പറുകളും ജയിച്ചിട്ടും മിനിമം എസ്.ജി.പി.എ. 5.0 കരസ്ഥമാക്കാത്ത സർവകലാശാലാ പഠനവകുപ്പുകളിലെ 2008 മുതൽ 2019 വരെ പ്രവേശനം പി.ജി. വിദ്യാർഥികൾക്കുള്ള ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ ( CCSS ) എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യൂ., എം.സി.ജെ., എം.ബി.ഇ., എം.എച്ച്.എം., എം.ടി.ടി.എം., എം.ടി.എച്ച്.എം. സെപ്റ്റംബർ 2024 സ്പെഷ്യൽ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് ഓഫ്‌ലൈനായി അപേക്ഷിക്കാം. അപേക്ഷകൾ ഒക്ടോബർ 15 വരെ സ്വീകരിക്കും. ഫോമും കൂടുതൽ വിവരങ്ങളും വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ വിവിധ (CBCSS) എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യൂ., എം.ടി.ടി.എം., എം.ബി.ഇ. ഏപ്രിൽ 2024, എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി ജൂൺ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ എം.എ. സോഷ്യോളജി ( CCSS – 2023 പ്രവേശനം ) ഏപ്രിൽ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ ( CBCSS – 2019 മുതൽ 2021 വരെ പ്രവേശനം ) എം.എ. മലയാളം ഏപ്രിൽ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 26 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ ( CBCSS PG ) എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്നോളജി, എം.എ. ജേണലിസം ആന്റ് മാസ്സ് കമ്മ്യൂണിക്കേഷൻ ഏപ്രിൽ 2024, ഒന്നാം സെമസ്റ്റർ എം.പി എഡ്. നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ ബി.എഡ്. ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എം.എ. ഇസ്ലാമിക് ഹിസ്റ്ററി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

നാലാം സെമസ്റ്റർ എം.എ. – പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇംഗ്ലീഷ്, എം. എസ് സി. ഫിസിക്സ്, കമ്പ്യൂട്ടർ സയൻസ് ( CBCSS – PG ) ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിഭാഗം നാലാം സെമസ്റ്റർ ബി.കോം., ബി.ബി.എ., ( CBCSS & CUCBCSS – UG ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

Continue Reading

Trending