kerala
‘മെമ്മറി കാര്‍ഡ് കാണാതായതില്‍ സച്ചിന്‍ദേവിന് പങ്കുണ്ടെന്ന ആരോപണം തള്ളാനാകില്ല’; കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു
മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ തനിക്ക് നേട്ടമായേനെയെന്ന് യദു മാധ്യമങ്ങളോട് പ്രതികരിച്ചു

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനുമായുണ്ടായ തര്‍ക്കത്തില്‍ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലില്‍ നന്ദിയുണ്ടെന്ന് ഡ്രൈവര്‍ യദു. മെമ്മറി കാര്‍ഡ് കാണാനായതില്‍ സച്ചിന്‍ദേവ് എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന ആരോപണം തള്ളാനാകില്ലെന്ന് ഡ്രൈവര്‍ യദു പറഞ്ഞു. തന്റെ ദൃശ്യം ലഭിക്കാത്ത ക്യാമറയുടെ മെമ്മറി കാര്‍ഡാണ് നഷ്ടമായതെന്ന് യദു പറഞ്ഞു. മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ തനിക്ക് നേട്ടമായേനെയെന്ന് യദു മാധ്യമങ്ങളോട് പ്രതികരിച്ചു.
മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടിരുന്നു. കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി അപമാനിച്ചവര്‍ക്കെതിരെയും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും കേസെടുക്കാത്ത കന്റോണ്‍മെന്റ് എസ്.എച്ച്.ഒക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്നാണ് പരാതി.
kerala
ദേശീയ പാതയില്‍ കാല്‍നടയാത്രികാര്‍, ഇരുചക്രവാഹനം, ഓട്ടോറിക്ഷ എന്നിവക്ക് പ്രവേശനമില്ല സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ച് തുടങ്ങി
ദേശീയ പാതയുടെ പണി പൂര്ത്തിയായല് ആള് കേരള ബൈക്ക് റൈഡ് നടത്തണമെന്ന് കരുതിയവര്‍ക്ക് മുട്ടന്‍ പണിയാണ് കിട്ടിയിരിക്കുന്നത്

ദേശീയ പാത 66 ലൂടെ കാല്‍നടയാത്രികര്‍ക്കും ഇരുചക്രവാഹനം, ഓട്ടോറിക്ഷ, ട്രാക്ടര്‍ എന്നിവര്‍ക്കും പ്രവേശനമില്ലെന്ന് വ്യക്തമാക്കിയുള്ള സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ച് തുടങ്ങി. ദേശീയ പാതയുടെ പണി പൂര്ത്തിയായല് ആള് കേരള ബൈക്ക് റൈഡ് നടത്തണമെന്ന് കരുതിയവര്‍ക്ക് മുട്ടന്‍ പണിയാണ് കിട്ടിയിരിക്കുന്നത്.
ആറുവരിപ്പാതയിലെ ഇടതുവശത്തെ ലൈനിലൂടെ യാത്രചെയ്യാന്‍ ഇരുചക്രവാഹനങ്ങളെ അനുവദിക്കണമെന്ന നിര്‍ദേശം സര്‍ക്കാറിനും ഹൈവേ അതോറിറ്റിക്കും മുന്നിലുണ്ടായിരുന്നെങ്കിലും യാഥാര്‍ത്ഥ്യമായില്ല.
kerala
കാളികാവിലെ കടുവാ ദൗത്യത്തിനെത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു
പരിക്ക് ഗുരുതരമല്ലെന്ന് ഡിഎഫ്ഒ അറിയിച്ചു

കാളികാവില്‍ കടുവാ ദൗത്യത്തിനായി എത്തിച്ച കുഞ്ചു എന്ന കുങ്കിയാന പാപ്പാനെ ആക്രമിച്ചു. പാപ്പാന് ചന്തുവിനെയാണ് ആന എടുത്തെറിഞ്ഞത്. പരിക്ക് ഗുരുതരമല്ലെന്ന് ഡിഎഫ്ഒ അറിയിച്ചു
അതേസമയം, കടുവക്കായി വ്യാപക തിരച്ചില്‍ തുടരുകയാണ്. അഞ്ച് ലൈവ് സ്ട്രീമിംഗ് ക്യാമറകള്‍ കൂടി ഇന്ന് സ്ഥാപിക്കുമെന്ന് നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ജി.ധനിക് ലാല്‍ പറഞ്ഞു. കടുവ എവിടെയാണെന്ന് കണ്ടെത്തിയതിന് ശേഷമാണ് കുങ്കിയാനകളെ ഉപയോഗിക്കുകയെന്നും ജി.ധനിക് ലാല്‍ പറഞ്ഞു.
kerala
കോഴിക്കോട് തെരുവുനായ ആക്രമണത്തില്‍ അഞ്ചുവയസുകാരന് പരിക്ക്
കുട്ടിക്ക് 40 ഇന്‍ജക്ഷനാണ് എടുത്തതെന്നും മനുഷ്യരേക്കാള്‍ വിലയാണ് നായകള്‍ക്കെന്നും ഇവാന്റെ പിതാവ് വിമര്‍ശിച്ചു

കോഴിക്കോട് തെരുവുനായ ആക്രമണത്തില്‍ അഞ്ചുവയസുകാരന് പരിക്ക്. കുറ്റിച്ചിറ കോയപറമ്പത്ത് ഇര്‍ഫാന്റെ മകന് ഇവാനെയാണ് തെരുവുനായ ആക്രമിച്ചത്. ഇവാന്റെ കൈയ്ക്കും ദേഹത്തും പരിക്കേറ്റു.
ഇന്നലെ വൈകുന്നേരം 4.30നായിരുന്നു സംഭവം. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടിക്ക് 40 ഇന്‍ജക്ഷനാണ് എടുത്തതെന്നും മനുഷ്യരേക്കാള്‍ വിലയാണ് നായകള്‍ക്കെന്നും ഇവാന്റെ പിതാവ് വിമര്‍ശിച്ചു.
-
kerala3 days ago
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്‍എക്കെതിരെ പരാതി
-
kerala3 days ago
ഗഫൂറിനെ കടുവ കഴുത്തില്‍ കടിച്ച് വലിച്ചുകൊണ്ടുപോയി, നിലവിളിക്കാന്‍പോലുമായില്ല’ ദൃക്സാക്ഷിയായ സമദ്
-
kerala2 days ago
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
india3 days ago
യുപിയില്‍ മുസ്ലിം മതസ്ഥാപനങ്ങള്‍ക്കെതിരെ ബുള്‍ഡോസര്‍ രാജ്; മദ്രസകളും, പള്ളികളുമടക്കം 280 സ്ഥാപനങ്ങള്‍ തകര്‍ത്തു
-
india3 days ago
മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജോണ്‍ ബര്‍ള തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്
-
kerala3 days ago
സ്വതന്ത്ര ഫലസ്തീന് യാഥാര്‍ത്ഥ്യമാക്കണം; മുസ്ലിംലീഗ്
-
Film3 days ago
‘നരിവേട്ട’യെ കുറിച്ച് കൂടുതൽ അവകാശവാദങ്ങളൊന്നുമില്ലെന്ന് ടോവിനോ തോമസ്