Connect with us

kerala

ഊട്ടി സഞ്ചാരികൾക്ക് ഇ-പാസ്; കേരളത്തിനടക്കം തിരിച്ചടിയാകും

നീലഗിരി, ഡിണ്ടിഗൽ ജില്ലാ കളക്ടർമാർക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യാൻ കോടതി നിർദേശം നൽകിയത്.

Published

on

ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കാൻ ഇ-പാസ് ഏർപ്പെടുത്താനുള്ള ഹൈക്കോടതി ഉത്തരവ് കേരളത്തിൽ നിന്ന് അടക്കമുള്ള വിനോദ സഞ്ചാരികൾക്ക് തിരിച്ചടിയാകും. ഊട്ടി, കൊടൈക്കനാൽ തുടങ്ങിയ പ്രധാന മേഖലയിൽ സഞ്ചാരികളുടെ തിരക്കുകാരണം നാട്ടുകാരുടെ സ്വൈരജീവിതം തടസ്സപ്പെടുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നൽകിയ പൊതുതാത്പര്യ ഹർജിയാണ് ചെന്നൈ ഹൈക്കോടതി പരിഗണിച്ചത്. നീലഗിരി, ഡിണ്ടിഗൽ ജില്ലാ കളക്ടർമാർക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യാൻ കോടതി നിർദേശം നൽകിയത്.

മേയ് ഏഴുമുതൽ ജൂൺ 30 വരെയാണ് സഞ്ചാരികളെ ഇ-പാസ് വഴി നിയന്ത്രിക്കുക. ഊട്ടിയിൽ പ്രതിദിനം രണ്ടായിരം വാഹനങ്ങൾ വന്നിരുന്ന സ്ഥാനത്ത് നിലവിൽ 20,000 വാഹനങ്ങളാണ് ദിവസവും എത്തുന്നതെന്നാണ് കണക്ക്. ഇത് ഊട്ടിയുടെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഇത് സംബന്ധിച്ച് പഠനം നടത്താൻ ബെംഗളൂരു ഐ.ഐ.എം., ചെന്നൈ ഐ.ഐ.ടി. എന്നിവയെ ചുമതലപ്പെടുത്താനും സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്.

കൊച്ചി മുതൽ മലബാർ മേഖലയിൽ നിന്നുള്ളവരടക്കം ആയിരങ്ങളാണ് ഓരോ സീസണിലും ഊട്ടിയിലെത്തുന്നത്. ഇതിനായി നേരത്തേ മുതൽതന്നെ ടൂർ പാക്കേജുകൾ ടൂർ ഓപ്പറേറ്റർമാരുമായി ആലോചിച്ച് ഉറപ്പിച്ചിട്ടുണ്ടാകും. വാഹനങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഹോട്ടലുകളും ബുക്ക് ചെയ്തിട്ടുമുണ്ടാകും. സീസൺ അടുത്തിരിക്കെ ഇത്തരത്തിലൊരു നിയന്ത്രണം ഏർപ്പെടുത്തുന്നത് ടൂർ ഓപ്പറേറ്റർമാരുടെ ബിസിനസിനെ കാര്യമായി ബാധിക്കുമെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.

നിയന്ത്രണം വരുന്നതിനെ ഊട്ടിയിലെ വ്യാപാരികൾ അടക്കമുള്ളവർ പൊതുവെ സ്വാഗതം ചെയ്യുകയാണ്. അമിതമായ തിരക്ക് അൽപ്പമൊന്നു കുറയ്ക്കാനും വ്യാപാരം സുഗമമാക്കാനും നിയന്ത്രണം സഹായിക്കുമെന്ന് ബൊട്ടാണിക്കൽ ഗാർഡനു സമീപം തെരുവിൽ കച്ചവടം ചെയ്യുന്ന കോയമ്പത്തൂർ സ്വദേശി മുരുഗൻ പറഞ്ഞു. കഴിഞ്ഞ 20 വർഷമായി മുരുഗൻ ഊട്ടിയിൽ വ്യാപാരിയാണ്. താരതമ്യേന ചൂട്‌ കൂടുതലായിട്ടും ഈ വർഷം ഇപ്പോൾ ത്തന്നെ നല്ല തിരക്കാണനുഭവപ്പെടുന്നതെന്നും മുരുഗൻ പറഞ്ഞു.

kerala

‘മുനമ്പത്ത് സിപിഎമ്മിന്റെ വര്‍ഗീയ ധ്രുവീകരണത്തിന് തടസ്സം നിന്നതാണ് മുഖ്യമന്ത്രിയുടെ സാദിഖലി തങ്ങളോടുള്ള പകയുടെ കാരണം’: പി.കെ ഫിറോസ്

പ്രശ്‌നം പരിഹരിക്കുമെന്ന് കരുതിയാണ് സർവ്വകക്ഷി യോഗം പോലും തെരഞ്ഞെടുപ്പിന് ശേഷമാക്കി മാറ്റിയത്

Published

on

മുനമ്പത്ത് സി.പി.എമ്മിന്റെ വർഗീയ ധ്രുവീകരണത്തിന് തടസ്സം നിന്നതാണ് മുഖ്യമന്ത്രിയുടെ സാദിഖലി തങ്ങളോടുള്ള പകയുടെ കാരണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. മുസ്ലിം സംഘടനകളുടെ യോഗം ചേർന്ന് പ്രശ്‌നം പരിഹരിക്കാൻ തങ്ങൾ തടസ്സം നിന്നതാണ് മുഖ്യമന്ത്രിയുടെ പകയുടെ കാരണം. പ്രശ്‌നം പരിഹരിക്കുമെന്ന് കരുതിയാണ് സർവ്വകക്ഷി യോഗം പോലും തെരഞ്ഞെടുപ്പിന് ശേഷമാക്കി മാറ്റിയത്. ബി.ജെ.പിയിൽനിന്ന് ഒരാൾ രാജിവെച്ചതിന്റെ വിടവ് നികത്തുകയാണ് പിണറായി വിജയനെന്നും ഫിറോസ് പറഞ്ഞു.

Continue Reading

kerala

പിണറായി വിജയന്‍ സംഘ്പരിവാര്‍ അനുയായിയല്ല, സംഘി തന്നെയാണ്: കെ.എം ഷാജി

Published

on

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. പിണറായി വിജയൻ സംഘ്പരിവാർ അനുയായി പെലെയല്ല എന്നും സംഘിയാണെന്നും ഷാജി പറഞ്ഞു. പാണക്കാട് തങ്ങളുടെ മെക്കിട്ട് കേറാൻ വന്നാൽ ആരായാലും കൈയും കെട്ടി നോക്കിയിരിക്കില്ലെന്നും ഷാജി വ്യക്തമാക്കി.

Continue Reading

kerala

‘പിണറായിയുടെ ഉള്ളിലെ സംഘി ഇടക്കിടെ പുറത്ത് വരും’: രാഹുല്‍ മാങ്കൂട്ടത്തില്‍

Published

on

മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾക്കെതിരേയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ വിമർശനവുമായി പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. പാണക്കാട് തങ്ങൾക്കെതിരെ പിണറായിയുടെ പരാമർശം പൊളിറ്റിക്കൽ അറ്റാക്ക് അല്ല, ഇടയ്ക്കിടെ ഉള്ളിലെ സംഘി പുറത്തേക്ക് വരുന്നതാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു.

Continue Reading

Trending