Connect with us

kerala

മരിച്ചവരുടെ പേരില്‍ വോട്ടിന് അപേക്ഷ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ 102 പോളിങ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് പരാതി ഉന്നയിച്ചിരിക്കുന്നത്.

Published

on

മരിച്ചവരുടെ പേരിൽ വീട്ടിൽ വോട്ടിനപേക്ഷിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നൽകി. തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ 102 പോളിങ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ്  പരാതി ഉന്നയിച്ചിരിക്കുന്നത്. ഈ പോളിങ് സ്‌റ്റേഷനിലെ മരിച്ച മൂന്ന് വോട്ടര്‍മാരുടെ പേരില്‍ 85 വയസ്സിന് മുകളിലുള്ളവര്‍ക്ക് വേണ്ടിയുള്ള വീട്ടില്‍ വോട്ട് എന്ന പദ്ധതിയിലേക്ക് അപേക്ഷ നല്‍കി എന്നാണ് ആരോപണം.

ഇവരുടെ വീട്ടിലേക്ക് തപാല്‍ വോട്ടുമായി പോളിങ് ഉദ്യോഗസ്ഥര്‍ എത്തിയെന്നും കോണ്‍ഗ്രസ് പരാതിയില്‍ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിന്റെ പോളിങ് ഏജന്റുമാര്‍ വോട്ട് ചെയ്യാന്‍ സമ്മതിച്ചില്ലെന്നും പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. മൂന്ന് വോട്ടര്‍മാരും മരണപ്പെട്ടവരാണെന്ന് പോളിങ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയതിന് ശേഷമാണ് അവര്‍ മടങ്ങിയതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
ഇത്തരത്തില്‍ മരിച്ചവരുടെ പേരില്‍ വോട്ടിന് അപേക്ഷ നല്‍കിയവരെ കണ്ടെത്തണെമന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ കേരളത്തിലാകെ നടന്നിട്ടുണ്ടെന്ന് സംശയമുള്ളതിനാല്‍ 85 വയസ്സിന് മുകളിലുള്ളവരുടെ തപാല്‍ വോട്ടുകള്‍ പുനഃപരിശോധിക്കണമെന്ന് കെ.പി.സി.സി നേതൃത്വം ആവശ്യപ്പെട്ടു.

kerala

‘പാലക്കാട് സിപിഎം-ബിജെപി ഡീൽ, സരിനെ മത്സരിപ്പിക്കുന്നത് സിപിഎമ്മിന്‍റെ മണ്ടൻ തീരുമാനം; പരിഹസിച്ച് വി.ഡി. സതീശന്‍

മുഖ്യമന്ത്രിയുടെ ദൂതനായി അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടുവെന്ന കാര്യം ആദ്യം ഉന്നയിച്ചത് പ്രതിപക്ഷമാണെന്നും സതീശൻ പറഞ്ഞു.

Published

on

പാലക്കാട് സിപിഎം-ബിജെപി ഡീലെന്ന്  പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഉപതിരഞ്ഞെടുപ്പ് വന്നാൽ ബിജെപി ജയിക്കുമെന്ന മന്ത്രി എം.ബി രാജേഷിന്‍റെ പ്രസ്താവന സിപിഎം-ബിജെപി ബന്ധത്തിന്‍റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി. മുഖ്യമന്ത്രിയുടെ ദൂതനായി അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടുവെന്ന കാര്യം ആദ്യം ഉന്നയിച്ചത് പ്രതിപക്ഷമാണെന്നും സതീശൻ പറഞ്ഞു.

ഇ.പി ജാവഡേക്കർ കൂടിക്കാഴ്ചയും പൂരം കലക്കലും  ആദ്യം പുറത്തു കൊണ്ടുവന്നതും പ്രതിപക്ഷമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സരിനെ മത്സരിപ്പിക്കാനുള്ള എൽഡിഎഫിന്‍റെ തീരുമാനം മണ്ടത്തരമാണെന്നും സതീശന്‍ പരിഹസിച്ചു. വരാനിരിക്കുന്ന പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് പതിനായിരത്തിൽ കൂടുതൽ വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

india

പ്രിയങ്ക ഗാന്ധി 23ന് വയനാട്ടിൽ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ഏഴ് ദിവസം വയനാട്ടില്‍ പ്രിയങ്കയുടെ പര്യടനമുണ്ടായിരിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

Published

on

കോണ്‍ഗ്രസ് വയനാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മുന്‍ എംപിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്കയ്‌ക്കൊപ്പമുണ്ടാകും.

തുടര്‍ന്ന് വയനാട്ടില്‍ റോഡ് ഷോയുമുണ്ടായിരിക്കും. ഏഴ് ദിവസം വയനാട്ടില്‍ പ്രിയങ്കയുടെ പര്യടനമുണ്ടായിരിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. യു.ഡി.എഫ് നേതൃയോഗത്തില്‍ പ്രാഥമിക പ്ലാന്‍ തയാറായിട്ടുണ്ട്. എല്ലാ പഞ്ചായത്തുകളിലും അയൽക്കൂട്ട യോഗങ്ങൾ സംഘടിപ്പിക്കും. അടുത്ത മാസം 13നാണ് ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത്.

എല്ലാ പഞ്ചായത്തുകളിലും യോഗങ്ങള്‍ നടത്തും. യുഡിഎഫ് നേതൃയോഗത്തില്‍ പ്രാഥമിക പ്ലാന്‍ തയാറായിട്ടുണ്ട്. അതേസമയം പാലക്കാട് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ ഹരിദാസും പ്രചരണങ്ങള്‍ ആരംഭിച്ചു.

Continue Reading

kerala

സരിന്‍റെ സ്ഥാനാർത്ഥിത്വം സിപിഎമ്മിന്‍റെ രാഷ്ട്രീയ ഗതികേട്; സിപിഎം ആദ്യ റൗണ്ടിൽ തന്നെ തോറ്റെന്ന് എം.എം. ഹസ്സൻ

സിപിഎമ്മിന്‍റെ അടവ് നയം അല്ല ഇത് അടിയറവാണന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Published

on

സരിനെ സ്ഥാനാർത്ഥിയാക്കുന്നത് സിപിഎമ്മിന്‍റെ രാഷ്ട്രീയ ഗതികേടെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസ്സൻ. ഓന്തിന്‍റെ രാഷ്ട്രീയ രൂപമായി സരിൻ മാറി. അവസരവാദിയായ സരിനെ സ്ഥാനാർത്ഥിയാക്കിയതോടെ സിപിഎം ആദ്യ റൗണ്ടിൽ തന്നെ തോറ്റിരിക്കുകയാണന്നും ഹസ്സന്‍ പറഞ്ഞു. സിപിഎമ്മിന്‍റെ അടവ് നയം അല്ല ഇത് അടിയറവാണന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിപിഎം ബുദ്ധിമോശം കാണിച്ചപ്പോൾ മത്സരം യുഡിഎഫും ബിജെപിയും തമ്മിലായി. രാഹുൽ മികച്ച വിജയം നേടുമെന്നും സിപിഎമ്മിൽ ആൺകുട്ടികൾ ഇല്ലാത്തതുകൊണ്ടാണോ കോൺഗ്രസിൽ നിന്ന് പുറത്താക്കിയാളെ സ്ഥാനാർത്ഥിയാക്കുന്നതെന്നും ഹസന്‍ ചോദിച്ചു.

Continue Reading

Trending