Connect with us

kerala

പപ്പടത്തിന്റെ ഗുണനിലവാരം അറിയാന്‍ ആപ്പ് പുറത്തിറക്കി കെപ്മ

Published

on

തിരുവനന്തപുരം: പപ്പടം ഉഴുന്നുകൊണ്ടുള്ളതാണോ മൈദചേർത്തതാണോ എന്നത് കണ്ടെത്തുക എളുപ്പമല്ല. ഇതിനു പരിഹാരമായി പപ്പടത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള ആപ്പ് എത്തുന്നു. പപ്പടനിർമാതാക്കളുടെ സംഘടനയായ കേരള പപ്പടം മാനുഫാക്‌ചേഴ്‌സ് അസോസിയേഷ (കെപ്മ)നാണ് ’മുദ്ര’ എന്നപേരിൽ ആപ്പ് ഇറക്കുന്നത്. വിഷുവിനുമുൻപ് പുറത്തിറങ്ങും.

ഉപഭോക്താക്കൾക്ക് നിലവാരമുള്ള ഉത്പന്നം ലഭ്യമാക്കുകയും യഥാർഥ പപ്പടനിർമാതാക്കളെ സംരക്ഷിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കെപ്മയുടെ ജനറൽ സെക്രട്ടറി വിനോദ് പ്രാരത്ത പറഞ്ഞു.

സംസ്ഥാനത്തെ മുഴുവൻ പപ്പട യൂണിറ്റുകളിൽ നിന്നും പദ്ധതിയുടെ ഭാഗമാകാൻ താത്പര്യമുള്ള 300 യൂണിറ്റുകൾ കെപ്മയുടെ ജില്ലാ കമ്മിറ്റികളുമായി കരാർ ഒപ്പിട്ടു. ഗുണനിലവാരം ഉറപ്പു വരുത്തിയതിന് ശേഷം മാത്രമെ രജിസ്ട്രേഷൻ ഉറപ്പാക്കൂ. രണ്ടുമാസം കൂടുമ്പോൾ ഗുണനിലവാത്തിന്റെ തുടർപരിശോധനകൾ നടത്തും.

kerala

വിദ്യാര്‍ത്ഥിനിയെ നഗ്‌നത കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

ഈ മാസം എട്ടാം തീയതി ആയിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.

Published

on

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ നഗ്‌നത കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ഭരണിക്കാവ് സ്വദേശി പ്രവീണ്‍ ആണ് പിടിയിലായത്. നൂറനാടിന് സമീപമുള്ള റോഡില്‍ വച്ച് യുവാവ് നഗ്‌നത പ്രദര്‍ശിപ്പിച്ച ശേഷം പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. അതുവഴി വന്ന ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ആയ മഞ്ജുവും ഷാലിയുമാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്.

ഈ മാസം എട്ടാം തീയതി ആയിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. വൈകിട്ട് 4 മണിയോടെ സ്‌കൂള്‍ വിട്ടുവന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂട്ടറില്‍ ഹെല്‍മെറ്റും റെയിന്‍ കോട്ടും ധരിച്ചു വന്ന പ്രതി നഗ്‌നത പ്രദര്‍ശിപ്പിക്കുകയും ബലമായി ആളൊഴിഞ്ഞ വീട്ടിലേക്ക് കയറ്റാന്‍ ശ്രമിക്കുകയുമായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് അതുവഴി വന്ന ഹരിതകര്‍മ്മസേന പ്രവര്‍ത്തകരായ രണ്ട് സ്ത്രീകള്‍ ആണ് കുട്ടിയെ രക്ഷപ്പെടുത്തിയത് . സ്ഥലത്ത് നിന്നും സ്‌കൂട്ടറില്‍ രക്ഷപ്പെട്ട ഇയാളെ ഇവര്‍ പിന്തുടര്‍ന്നെങ്കിലും പിടികൂടാന്‍ സാധിച്ചില്ല .

മൂന്നു ദിവസം മുമ്പ് ഇതേ പോലുള്ള സ്‌കൂട്ടര്‍ നൂറനാട്ടുള്ള ചായക്കടയ്ക്ക് മുന്നിലിരിക്കുന്നത് കണ്ട് സംശയം തോന്നിയ മഞ്ജു മൊബൈലില്‍ പടമെടുത്ത് നൂറനാട് പൊലീസിന് കൈമാറുകയായിരുന്നു. ചെങ്ങന്നൂര്‍ ഡിവൈഎസ്പി എം.കെ ബിനു കുമാര്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ആണ് പ്രതിയെ പിടികൂടാന്‍ ആയത്.

നൂറനാട് പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് പ്രതിയെ പിടി കൂടിയത്. പ്രതിയെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Continue Reading

kerala

അനിയന്റെ മരണവാര്‍ത്തയറിഞ്ഞ് ജ്യേഷ്ഠന്‍ കുഴഞ്ഞുവീണ് മരിച്ചു

വെരിക്കോസ് സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ഹരി.

Published

on

അനിയന്റെ മരണവാര്‍ത്തയറിഞ്ഞ് ജ്യേഷ്ഠന്‍ കുഴഞ്ഞുവീണ് മരിച്ചു. ആറ്റിങ്ങല്‍ കൊടുമണ്‍ ജയഹരിതത്തില്‍ ഹരി (59) ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. ഹരിയുടെ മരണവാര്‍ത്തയറിഞ്ഞ ജ്യേഷ്ഠന്‍ ആറ്റിങ്ങല്‍ കരിച്ചയില്‍ രാമനിലയത്തില്‍ രാമകൃഷ്ണന്‍ പിള്ള (65) കുഴഞ്ഞുവീഴുകയായിരുന്നു.

മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെരിക്കോസ് സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ഹരി. രണ്ടുപേരും കുടുംബങ്ങളായി രണ്ട് സ്ഥലത്താണ് താമസം. രാമകൃഷ്ണന്റെ മകളുടെ വിവാഹ നിശ്ചയം ഡിസംബര്‍ ആറിന് നടക്കാനിരിക്കുകയായിരുന്നു.

ഹരിയുടെ സംസ്‌കാരം രാവിലെ ശാന്തി കവാടത്തിലും രാമകൃഷ്ണന്റെ സംസ്‌കാരം ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിലും നടക്കും.

Continue Reading

kerala

ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഉപതിരഞ്ഞെടുപ്പ് വിജയം; കെ.സുധാകരന്‍

ഈ ജനവിധി സിപിഎമ്മിന്റെയും ബിജെപിയുടെയും വര്‍ഗീയ പ്രചരണങ്ങള്‍ക്ക് ജനം നല്‍കിയ തിരിച്ചടി കൂടിയാണ്

Published

on

ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് പാലക്കാട്ടെ ജയമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. കോണ്‍ഗ്രസ് ബിജെപിയെ നിലംപരിശാക്കി.  ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ജനരോഷം പ്രതിഫലിച്ചെന്നും കെ.സുധാകരന്‍ പറഞ്ഞു.  ഈ ജനവിധി സിപിഎമ്മിന്റെയും ബിജെപിയുടെയും വര്‍ഗീയ പ്രചരണങ്ങള്‍ക്ക് ജനം നല്‍കിയ തിരിച്ചടി കൂടിയാണ്.  യുഡിഎഫിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും ലഭിച്ചു.

സിപിഎം വര്‍ഗീയ ആരോപണം ഉന്നയിക്കുന്നത് പരാജയത്തിലെ ജാള്യതയാണ്. അവര്‍ക്ക് തിരിച്ചടിയായത് സര്‍ക്കാരിനോടും സിപിഎമ്മിനോടുമുള്ള ജനങ്ങളുടെ വെറുപ്പാണ്. അത് മനസിലാക്കാതെ വെറുതെ കുറെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് സിപിഎം.

പാലക്കാട് ബിജെപി തോറ്റതില്‍ സിപിഎം കടുത്ത നിരാശയിലാണ്. സിപിഎം നടപ്പാക്കാന്‍ ശ്രമിച്ചത് ബിജെപിയുടെ അജണ്ടകളാണ്.  ഉപതിരഞ്ഞെടുപ്പില്‍ അതിനുള്ള തിരിച്ചടി കിട്ടിയിട്ടും പാഠം പഠിക്കാന്‍ സിപിഎം തയ്യാറാകുന്നില്ല. വയനാടും പാലക്കാടും ചേലക്കരയിലും തീവ്ര കമ്യൂണിസ്റ്റുകളുടെയും വോട്ടുകള്‍ യുഡിഎഫിന് കിട്ടി.  പിണറായി സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തിന്റെ വ്യാപ്തിയാണ് അത് സൂചിപ്പിക്കുന്നത്.

Continue Reading

Trending