Connect with us

kerala

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു.

അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

kerala

സ്വകാര്യ സ്‌കൂളില്‍ ഹിജാബിന്റെ പേരില്‍ അഡ്മിഷന്‍ നിഷേധിച്ചതായി ആരോപണം

സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ മതപരമായ വേര്‍തിരിവ് ഉണ്ടാകരുതെന്നാണ് തങ്ങളുടെ നിലപാടെന്നും അധികൃതര്‍ പറഞ്ഞു

Published

on

തിരുവനന്തപുരത്ത് ഹിജാബിന്റെ പേരില്‍ സ്വകാര്യ സ്‌കൂളില്‍ അഡ്മിഷന്‍ നിഷേധിച്ചതായി ആരോപണം. മുക്കോലയ്ക്കല്‍ സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളില്‍ ഹിജാബ് ധരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കില്ലെന്ന് പറതായി മാതാപിതാക്കള്‍ ആരോപിച്ചു. എന്നാല്‍ സ്‌കൂളിലെ യൂണിഫോം നിബന്ധനകള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടുപെടുക മാത്രമാണ് ചെയ്തതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.

പ്ലസ് വണ്‍ മാനേജ്‌മെന്റ് സീറ്റുകളിലേക്ക് വട്ടിയൂര്‍ക്കാവ് സ്വദേശികളായ രണ്ടു വിദ്യാര്‍ഥിനികള്‍ മാര്‍ത്തോമാ ചര്‍ച്ച് എജുക്കേഷണല്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം മുക്കോലയിലെ സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അഡ്മിഷന്‍ നല്‍കുന്നതിന്റെ അവസാനഘട്ടത്തില്‍ ഹിജാബ് ധരിച്ച് സ്‌കൂളിലെത്താനാകില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞെന്നാണ് പിതാവിന്റെ ആരോപണം.

വിഷയത്തില്‍ കുട്ടികളുടെ രക്ഷകര്‍ത്താക്കളും പ്രിന്‍സിപ്പലും തമ്മിലുള്ള സംഭാഷണവും കുടുംബം പുറത്തുവിട്ടു. എന്നാല്‍ സ്‌കൂളിലെ യൂണിഫോം കര്‍ശനമായി പാലിക്കണമെന്ന് മാത്രമാണെന്ന് നിര്‍ദ്ദേശിച്ചതെന്നാണ് സ്‌കൂളിന്റെ വിശദീകരണം. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ മതപരമായ വേര്‍തിരിവ് ഉണ്ടാകരുതെന്നാണ് തങ്ങളുടെ നിലപാടെന്നും അധികൃതര്‍ പറഞ്ഞു.

Continue Reading

kerala

തിരുവല്ലയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു; മുപ്പതോളം പേര്‍ക്ക് പരിക്ക്

ആശുപത്രികളിലുള്ള ചിലരുടെ പരിക്ക് ഗുരുതരമാണ്

Published

on

തിരുവല്ലയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.

തിരുവല്ല കണമല അട്ടിവളവിലാണ് അപകടമുണ്ടായത്. വാഹനത്തില്‍ 33 യാത്രക്കാരാണുണ്ടായിരുന്നത്. ആശുപത്രികളിലുള്ള ചിലരുടെ പരിക്ക് ഗുരുതരമാണ്.

Continue Reading

kerala

അനധികൃത സ്വത്ത് സമ്പാദനക്കേസ്; എം.ആര്‍ അജിത് കുമാറിന് സര്‍ക്കാറിന്റെ ക്ലീന്‍ചിറ്റ്

സ്വര്‍ണക്കടത്ത്,വീട് നിര്‍മാണം,ഫ്ളാറ്റ് വാങ്ങല്‍ എന്നിവയില്‍ അജിത് കുമാര്‍ അഴിമതി നടത്തിയിട്ടില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു

Published

on

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം. ആര്‍ അജിത് കുമാറിന് സര്‍ക്കാറിന്റെ ക്ലീന്‍ചിറ്റ്. കേസില്‍ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിച്ചു. മുന്‍ എംഎല്‍എ പി.വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളിലുണ്ടായ അന്വേഷണത്തില്‍ എഡിജിപി അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നായിരിന്നു വിജിലന്‍സ് ഡയറക്ടറുടെ കണ്ടെത്തല്‍. സ്വര്‍ണക്കടത്ത്,വീട് നിര്‍മാണം,ഫ്ളാറ്റ് വാങ്ങല്‍ എന്നിവയില്‍ അജിത് കുമാര്‍ അഴിമതി നടത്തിയിട്ടില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍, സംസ്ഥാന പൊലീസ് മേധാവിക്ക് മുന്നില്‍ നിലവിലെ ഇന്റലിജന്‍സ് മേധാവിയായ പി. വിജയന്‍ ഐ.പിഎസിന് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്ന് എം.ആര്‍ അജിത്കുമാര്‍ മൊഴി നല്‍കിയിരുന്നു. അതേസമയം, വ്യാജ മൊഴി നല്‍കിയതിന് എതിരെ ക്രിമിനല്‍ , സിവില്‍ നിയമ പ്രകാരം കേസ് എടുക്കണമെന്ന് ഡി ജിപി സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തിരുന്നു.

എം ആര്‍ അജിത് കുമാറിന് എതിരെ ക്രിമിനല്‍ കേസ് എടുത്താല്‍ അദ്ദേഹത്തെ സംസ്ഥാന പൊലീസ് മേധാവിയാക്കുന്നതിന് ഉള്‍പ്പടെ തടസം വരും . ഇതിനലാണ് മുഖ്യമന്ത്രി എം. ആര്‍ അജിത് കുമാറിനെ സംരക്ഷിക്കുന്നത് എന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് ഇപ്പോള്‍ സര്‍ക്കാറും ക്ലീന്‍ചിറ്റ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending