Connect with us

FOREIGN

മകനെ തൂക്കുകയറിൽ നിന്ന് മോചിപ്പിക്കാൻ സഹായം തേടി വയോധികയായ ഒരുമ്മ

റഹീമിനെ മോചിപ്പിക്കണമെങ്കിൽ ഏപ്രിൽ 16ന് മുൻപ് 34 കോടി രൂപയാണ് ബ്ലഡ് മണിയായി നൽകേണ്ടത്.

Published

on

പ്രവാസിയായ മകനെ തൂക്കുകയറിൽ നിന്ന് മോചിപ്പിക്കാൻ സഹായം തേടുകയാണ് വയോധികയായ ഒരുമ്മ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദു റഹിം കഴിഞ്ഞ 18 വർഷമായി റിയാദിലെ ജയിലിലാണ്. മോചനദ്രവ്യമായി ആവശ്യപ്പെട്ട 34 കോടി സമാഹരിക്കാൻ കോഴിക്കോട്ടെ കൂട്ടായ്മ അവസാന വട്ട ശ്രമത്തിലാണ്.

നിറകണ്ണുകളോടെ, നെഞ്ചു പൊട്ടും വേദനയോടെ ഈ ഉമ്മ ആവശ്യപ്പെടുന്നത് തന്റെ മകൻ്റെ ജീവൻ മാത്രമാണ്. തൂക്കുകയറിൽ നിന്നെങ്കിലും രക്ഷപ്പെടുത്തണം. അതിന് സുമനസുകളുടെ സഹായം വേണം. ഫറോക്ക് സ്വദേശിയായ മച്ചിലകത്ത് അബ്ദു റഹീമാണ് വധശിക്ഷയും കാത്ത് റിയാദ് ജയിലിൽ കഴിയുന്നത്. 2006ലാണ് റഹിം ജയിലിലാകുന്നത്. നാട്ടിൽ റഹീമിനെ സഹായിക്കാൻ ഒരു കൂട്ടായ്മ രൂപീകരിച്ച് നിയമ യുദ്ധം നടത്തിയെങ്കിലും കേസ് മേൽ കോടതികളിലും പരാജയപ്പെട്ടു. റഹീമിനെ മോചിപ്പിക്കണമെങ്കിൽ ഏപ്രിൽ 16ന് മുൻപ് 34 കോടി രൂപയാണ് ബ്ലഡ് മണിയായി നൽകേണ്ടത്.

ഓട്ടോ ഡ്രൈവറായിരുന്ന അബ്ദു റഹീം 2006 നവംബർ 28 നാണ് ഹൗസ് ഡ്രൈവർ വിസയിൽ റിയാദിൽ എത്തിയത്. സ്പോൺസർ അബ്ദുള്ള അബ്ദു റഹ്മാൻ ആൽ ശഹരിയുടെ ഭിന്ന ശേഷിയുള്ള മകൻ അനസ് ശഹ് രിയെ പരിചരിക്കുന്നതിനിടെ കഴുത്തിൽ ഘടിപ്പിച്ച ട്യൂബിൽ റഹീമിൻ്റെ കൈ അബദ്ധത്തിൽ തട്ടി. ബോധരഹിതനായ കുട്ടി പിന്നീട് മരണത്തിന് കിഴടങ്ങി. എന്നാൽ കോടതി നിരപരാധിത്വം അംഗീകരിച്ചില്ല.

അനുരഞ്ജന നീക്കങ്ങളോട് പ്രതികരിക്കാതിരുന്ന കുടുംബം അവസാനം പതിനഞ്ച് മില്യൺ റിയാൽ മോചനദ്രവ്യമെന്ന ഉപാധിയോടെ മാപ്പ് നൽകാൻ തയാറാവുകയായിരുന്നു. ഈ വലിയ തുക കണ്ടെത്താൻ കളക്ഷൻ ആപ്പ് നിർമ്മിച്ചും ക്രൗഡ് ഫണ്ടിങ് നടത്തിയും അവസാന വട്ട ശ്രമത്തിലാണ് നിയമ സഹായ കൂട്ടായ്മ. പക്ഷേ ഇതുവരെ സമാഹരിക്കാൻ കഴിഞ്ഞത് ഒന്നര കോടിയോളം രൂപ മാത്രം. ഇനി റഹീമിന് മുന്നിലുള്ളത് ദിവസങ്ങൾ മാത്രം. പ്രതീക്ഷ, നിർണായക സമയത്ത് കരുണ വറ്റാത്ത സുമനസുകളിലും.

FOREIGN

സൗദിയില്‍ ഒരാഴ്ചക്കിടെ 23,194  അനധികൃത താമസക്കാരെ പിടികൂടി 

 അറസ്റ്റിലായവരില്‍ 13,083 റസിഡന്‍സി നിയമം ലംഘിച്ചവരും 6,210 അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചവരും 3,901 തൊഴില്‍ നിയമം ലംഘിച്ചവ രും ഉള്‍പ്പെടുന്നു.

Published

on

റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍നിന്ന് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 23,194 അന ധികൃത താമസക്കാരെ സൗദി സുരക്ഷാ സേന അറസ്റ്റ് ചെയ്തു.
 അറസ്റ്റിലായവരില്‍ 13,083 റസിഡന്‍സി നിയമം ലംഘിച്ചവരും 6,210 അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചവരും 3,901 തൊഴില്‍ നിയമം ലംഘിച്ചവ രും ഉള്‍പ്പെടുന്നു. രാജ്യത്തേക്ക് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 1,536 പേരാണ് പിടിയിലായത്.
ഇതില്‍ 41 ശതമാനം യമന്‍ പൗരന്മാരും 57 ശതമാനം എത്യോപ്യന്‍ പൗരന്മാരും രണ്ട് ശതമാനം മറ്റ് രാജ്യ ങ്ങളില്‍ നിന്നുള്ളവരുമാണ്. അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 57 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിയമലംഘകരെ കടത്തിവിടുകയും അഭയം നല്‍കുകയും ജോലിക്ക് നിയമിക്കുകയും ചെയ്ത 23 പേരെ പിടികൂടുകയുണ്ടായി.
 21,843 നിയമലംഘകരെ യാത്രാ രേഖകള്‍ ലഭിക്കുന്നതിന് അവരുടെ എം ബസ്സികളുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. 4025 നിയമലംഘകരെ യാത്രാ ടിക്കറ്റുകള്‍ ശരിയാക്കന്നതിന് പ റഞ്ഞിട്ടുണ്ട്. 9,904 നിയമലംഘകരെ ഇതിനകം നാടുകടത്തുകയും ചെയ്തു.
നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശനത്തിന് സൗകര്യമൊരുക്കുകയോ, അഭയമോ മറ്റേതെ ങ്കിലും സഹായമോ സേവനമോ നല്‍കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
 ദശലക്ഷം റിയാല്‍ വരെ പിഴയും ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹന ങ്ങളും അഭയം നല്‍കാന്‍ ഉപയോഗിക്കുന്ന വീടുകളും കണ്ടുകെട്ടുമെന്ന് അഭ്യന്തര മന്ത്രാലയം ശക്തമായ മുന്നറിയിപ്പ് നല്‍കി.
ഏതെങ്കിലും നിയമലംഘനങ്ങളെക്കുറിച്ചു അറിയുന്നവര്‍ മക്ക, റിയാദ്, കിഴക്കന്‍ പ്ര വിശ്യ എന്നിവിടങ്ങളില്‍ 911 എന്ന നമ്പരിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലെ 999, 996 എന്നീ നമ്പരുകളി ലും റിപ്പോര്‍ട്ട് ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Continue Reading

FOREIGN

വയനാടിന് കൈത്താങ്ങായി സഊദി അൽ ബിർ വിദ്യാർത്ഥികൾ

Published

on

ദമ്മാം: വയനാട് ദുരിതബാധിതർക്ക് വീട് ഒരുക്കുന്ന സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ അൽബിർ സ്ഥാപനങ്ങളുടെ ബൈത്തുൽ -ബിർ പദ്ധതിയിലേക്ക് കൈത്താങ്ങായി തുഖ്ബാ എസ് ഐ സി അൽബിർ സ്കൂളിലെ വിദ്യാർഥികൾ.

നാഷണൽ ഡേയുടെ ഭാഗമായുള്ള പരിപാടിയിലാണ് കുരുന്നുകൾ സമാഹരിച്ച് തുക കൈമാറിയത്. സ്കൂൾ ഹെഡ് ഷഹല ടീച്ചർ ,ഷിൽന ടീച്ചർ, റസീന വഫിയ്യ, റഷ്നാ ടീച്ചർ സക്കീയ്യ ടീച്ചർ, ഹസീബ ടീച്ചർ എന്നിവർ പങ്കെടുത്തു.

Continue Reading

FOREIGN

ഹജ്ജ് 2025: അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 2024 സെപ്തംബർ 30 വരെ നീട്ടി

ഇതുവരെ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് 18,835 ഓൺലൈൻ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.

Published

on

2025 വർഷത്തെക്കുള്ള ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തിയ്യതി സെപ്തംബർ 30 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ നമ്പർ 6 പ്രകാരം അറിയിച്ചിരിക്കുന്നു.

ഇതുവരെ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് 18,835 ഓൺലൈൻ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ 3768 അപേക്ഷകൾ 65+ വയസ്സ് വിഭാഗത്തിലും, 2077 അപേക്ഷകൾ ലേഡീസ് വിതൗട്ട് മെഹ്റം45+ (പുരുഷ മെഹ്റമില്ലാത്തവർ) വിഭാഗത്തിലും 12,990 അപേക്ഷകൾ ജനറൽ വിഭാഗത്തിലുമാണ് ലഭിച്ചിട്ടുള്ളത്. ഇന്ത്യയിലൊട്ടാകെയായി ഇതുവരെ 1,32,511 അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷകർ നിശ്ചിത സമയത്തിനകം അപേക്ഷാ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്..

Continue Reading

Trending