kerala
ഭാഷാസമരത്തിന്റെ ജ്വലിക്കുന്ന സ്മരണ
44 വര്‍ഷം തികഞ്ഞ മഹത്തായ സമരത്തിന്റെ വിജയമാണ് ഇന്ന് കേരളത്തില്‍ കാണുന്ന ഭാഷാപഠനം.

മജീദ്, റഹ്മാന്, കുഞ്ഞിപ്പ ഭാഷാസമരപോരാട്ട വീഥിയിലെ ജ്വലിക്കുന്ന നാമങ്ങള്‍, ധീര രക്തസാക്ഷിത്വം വരിച്ചവര്‍, 1980ലെ ഭാഷാ സമരത്തിന്റെ ഓര്‍മകളുമായി വീണ്ടുമൊരു റമസാന്‍ പതിനേഴ്. 44 വര്‍ഷം തികഞ്ഞ മഹത്തായ സമരത്തിന്റെ വിജയമാണ് ഇന്ന് കേരളത്തില്‍ കാണുന്ന ഭാഷാപഠനം. മൂന്ന് വിലപ്പെട്ട ജിവനുകളെയാണ് അന്ന് അരിശം പൂണ്ട നായനാര്‍ പൊലീസ് കവര്‍ന്നത്. മുസ്ലിംയൂത്തീഗ് അന്ന് ശക്തമായ സമരമുഖത്ത് വന്നില്ലായിരുന്നുവെങ്കില്‍ വിദ്യാലയങ്ങളില്‍ ഭാഷാപഠനത്തിന്റെ ഗതി മറ്റൊന്നാകുമായിരുന്നു. ഡിക്ലറേഷന്‍, അക്കമഡേഷന്‍, ക്വാളിഫിക്കേഷന്‍ എന്നീ നിബന്ധനകള്‍വെച്ച് അറബിഭാഷയെ തകര് ക്കാനുള്ള ആസൂത്രിതനീക്കമായിരുന്നു ഇടത് സര്‍ക്കാര്‍ നടത്തിയത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കടുത്ത ദേവതിയാല്‍ സ്വദേശി കല്ലിടുമ്പില്‍ ചിറക്കല്‍ അബ്ദുറഹ്മാന് എന്ന റഹ്മാന് (22), മൈലപ്പുറത്തെ കോ തേങ്ങല്‍ അബ്ദുല്‍ മജീദ് (24), കാളികാവി ലെ ചേന്ദംകുളങ്ങര അബ്ദുല്ല എന്ന കുഞ്ഞിപ്പ (24) എന്നീ യുവാക്കള്‍ പൊലീസിന്റെ വെടിയേറ്റ് പിടഞ്ഞുവീണു മരിക്കുമ്പോഴും അ വരുയര്‍ത്തിയത് വരുയര്‍ത്തിയത് ഭാഷാസമരകാഹളമായിരുന്നു.
രാജ്യത്തെ യുവജന പോരാട്ട ചരിത്രങ്ങളില്‍ ഇതിഹാസമായി രേഖപ്പെടുത്തിയ സമരമായിരുന്നു പരിശുദ്ധ റമസാനിലെ ബദര്‍ദിന ഭാഷാ സമരം, ചരിത്രത്തിന്റെ ഗതിമാറ്റിയ സമരമായിരുന്നു ഇത്. അറബി, ഉര്‍ദു, സം സ്കൃതം ഭാഷകള്‍ക്കെതിരെ ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന വന്‍ ഗൂഢാലോചനയെ യാണ് മുസ്ലിം യൂത്തീഗ് പ്രക്ഷോഭത്തിലൂടെ അന്ന് തകര്‍ത്തുകളഞ്ഞത്. അറബി ഭാഷക്ക് ഇന്ന് അക്കാദമിക് മേഖലയില്‍ ലഭിക്കുന്ന ഉയര്‍ന്ന പദവിക്ക് സമരം വഴിവെച്ചു. 1980 ലെ സര്‍ക്കാര്‍ അറബി ഉള്‍പ്പെടെയുള്ള ഭാഷകള്‍ക്കെതിരെ വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ മറവിലാണ് നിബന്ധനകള്‍ കൊണ്ടുവന്നത്.
അറബി പഠനത്തിനായി പ്രത്യേക ക്ലാസ് മുറികള്‍ സ്ഥാപിക്കണം (അക്കമഡേഷന്‍), അറബി പഠിക്കുന്ന വിദ്യാര്‍ഥിയുടെ രക്ഷിതാവ് കുട്ടിക്ക് മാതൃഭാഷ പഠിക്കാന്‍ താല്പര്യമില്ലന്ന് സമ്മതപത്രം നല്‍കണം (ഡിക്ലറേഷന്‍), സര്‍വീസിലിരിക്കുന്ന ഭാഷാ അധ്യാപകരുടെ മുകളില്‍ പുതിയ യോഗ്യത നിശ്ചയിക്കല്‍ (ക്വാളിഫി ക്കേഷന്) ഈ കരിനിയമങ്ങളിലൂടെ മുഖ്യമായും അറബി ഭാഷയെ സ്കൂളില്‍ നിന്നും പടിയിറക്കുകയും അതുവഴി മഹത്തായ ലോകഭാഷയിലേക്കുള്ള തീര്‍ഥാടനം ഇല്ലാ താക്കാമെന്നുമാണ് സര്‍ക്കാര്‍ കണക്കു കൂട്ടിയത്. ഇതിനെതിരെ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ അറബി അധ്യാപക സംഘടനകള്‍ ഇടതുമുന്നണി സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പരിഹരിക്കാന്‍ തയ്യാറായില്ല. തങ്ങളെടുത്ത തീരുമാനത്തില്‍ നിന്നും പിറകോട്ട് പോകാനാകില്ലെന്ന നിലപാടിലായിരുന്നു നായനാര്‍ സര്‍ക്കാര്‍, സര്‍ക്കാര്‍ തീരുമാനത്തില്‍ ഉറച്ച് നിന്നു. ഇതിനെതിരെ അറബിഅധ്യാപക സംഘടനകള്‍ സംയുക്തമായി സമരത്തിലേക്കിറങ്ങി.
1980 ജൂലായ് നാലിന് കേരളത്തിന്റെ അഷ്ടദിക്കുകളില്‍നിന്നും അറബി അധ്യാപകര്‍ തിരുവനന്തപുരത്തേക്ക് ഒഴുകിയെത്തി. അന്ന് സമരത്തെ അഭിമുഖീകരിച്ച് സി.എച്ച് മു ഹമ്മദ് കോയസാഹിബ് പറഞ്ഞു. അറബി അധ്യാപകര്‍ സ്കൂളിലേക്ക് പോകുക. ഈ സമരം സമുദായം ഏറ്റെടുത്തിരിക്കുന്നു. സി.എച്ച് മുഹമ്മദ് കോയസാഹിബിന്റെ ആ ആഹ്വാനം പി.കെ.കെ ബാവയുടെയും കെ.പി.എ മജീദിന്റെയും നേതൃത്വത്തില്‍ മുസ്ലിം യൂത്തീഗ് ഏറ്റെടുത്തു. 1980 ജൂ ലൈ 30 റമസാന്‍ 17 ന് ബദര്‍ ദിനത്തില്‍ സംസ്ഥാനത്തെ എല്ലാ കലക്ടറേറ്റുകളും പിക്കറ്റ് ചെയ്യാന്‍ തീരുമാനിച്ചു. കലക്ടറേറ്റുകള്‍ക്ക് മുന്നില്‍ നടന്ന സമരം തീര്‍ത്തും സമാധാനപരമായിരുന്നു.
റമസാനിന്റെ പവിത്രതയില്‍ അറബിഭാഷ യെ സംരക്ഷിക്കാനുള്ള സമരം വിജയിപ്പിച്ചേ അടങ്ങൂവെന്ന പ്രതിജ്ഞയോടെ സ്റ്റു ബ്ഹി നമസ്കരിച്ച ശേഷം മലപ്പുറത്തെ കല്കട്രേറ്റ് പടിക്കലിലേക്ക് ഒഴുകുകയായിരുന്നു. തീര്‍ത്തും സമാധാനപരം. എന്നാല്‍ യൂത്ത് ലീഗ് സമരത്തെ വെടിവെ ച്ച് ചോരക്കളമാക്കാമെന്ന് നായനാര്‍ ഭരണകൂടം തീരുമാനിച്ച രീതിയിലാണ് പൊലീസ് പെരുമാറിയത്. 11 മണി കഴിഞ്ഞ പ്പോള്‍ അന്നത്തെ പെരിന്തല്‍മണ്ണ ഡിവൈ .എസ്.പി ജീപ്പില്‍ ചീറിപ്പാഞ്ഞുവന്നു. പിക്കറ്റിങ് നടത്തികൊണ്ടിരിക്കുന്നവര്‍ക്കിടയിലൂടെ സിവില്‍ സ്റ്റേഷനിലേക്ക് ജീപ്പില്‍ ആക്രോശം സൃഷ്ടിച്ചു. തുടര്‍ന്ന് പൊലീസിന്റെ നരനായാട്ടായിരുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ തുരുതുരെ വെടി വെപ്പും. മൂന്നു ജീവനുകള്‍ നഷ്ടപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നും ഭാഷാസമരത്തിലെ വെടിയുണ്ടകളുമായി ജീവിക്കുന്നവരുണ്ട്.
മൂന്നു വിലപ്പെട്ട ജീവന്‍കൊടുത്ത ശക്തമായ സമരത്തിനു മുന്നില്‍ ഇടത് സര്‍ക്കാറിനു അടിയറവ് പറയേണ്ടി വന്നു. മുസ് ലിം യൂത്തീഗും അറബിഅധ്യാപകരും മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളും സര്‍ക്കാറിനു അംഗീകരിക്കേണ്ടിവരികയും മണിക്കൂറുകള്‍ക്കുള്ളില്‍ ഉത്തരവിറക്കുകയും ചെയ്തു. ചരിത്രത്തില്‍ തുല്യതയി ല്ലാത്ത അധ്യായം രചിച്ച സമരത്തിന്റെ ഓര്‍മകള്‍ ഭാഷാസംരക്ഷണത്തില്‍ അലയടിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ അറബിഭാഷക്കെതിരെ ഗൂഢനീക്കങ്ങളുമായി തക്കം പാര്‍ത്തുകഴിയുകയാണ്. ഇതിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് ഇന്നും ഊര്‍ജം പകരുകയും രാജ്യം തിരഞ്ഞെടുപ്പിന്റെ മുഖത്ത് നില്ക്കുമ്പോള് ഏറെ ജാഗ്രത പകരുന്നതുമായ സമരോര്‍മയാണ് മുസ്ലിം യൂത്ത് ലീഗ് ഭാഷാസമരം. മജീദ്, റഹ്മാന്, കുഞ്ഞിപ്പ എന്ന നാമങ്ങളും, സമര പോരാളികളുടെ ഖബറിടങ്ങളില്‍ ഇന്ന് പ്രത്യേക പ്രാര്‍ത്ഥനയും അനുസ്മരണ സംഗമങ്ങളും നടക്കും. മലപ്പുറത്ത് നടക്കുന്ന സിയാറത്തിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. അഡ്വ.യു.എ ലത്തീഫ് എം.എല്‍. എ അനുസ്മരണ പ്രഭാഷണം നടത്തും.
തേഞ്ഞിപ്പലത്ത് കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി സിയാറത്തിന് നേതൃത്വം നല്‍കും. യൂത്ത് ലീഗ് അഖിലേന്ത്യ ജനറല്‍ സെ ക്രട്ടറി അഡ്വ. വി.കെ ഫൈസല്‍ ബാബു അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും. കാളികാവില്‍ പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ സിയാറത്തിന് നേതൃത്വം നല്‍കും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും. സമുന്നതരായ മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും നേതാക്കള്‍, എം.എല്‍.എമാര്‍ എ ന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ ഖബര്‍ സിയാറത്തിലും അനുസമരണ പരിപാടികളിലും പങ്കെടുക്കും. മലപ്പുറത്ത് രാവിലെ 10:30ന് മുനിസിപ്പല്‍ ലീഗ് ഓഫീസില്‍ അനുസ്മരണ പരിപാടി ആരംഭിക്കും. ളുഹര്‍ നിസ്കാരത്തിനു ശേഷം സിയാറത്ത് നടക്കും. തേഞ്ഞിപ്പലത്ത് രാവിലെ 10.30 ന് സോളിഡാരിറ്റി ഓഫീസില്‍ അനുസ്മരണ പരിപാടികള്‍ ആരംഭിക്കും. ളുഹര്‍ നിസ്കാരത്തിനു ശേ ഷം സിയാറത്ത് നടക്കും. കാളികാവില്‍ ളുഹര്‍ നിസ്കാരാനന്തരം സിയാറത്തിനു ശേ ഷം കുഞ്ഞിപ്പ സ്മാരകത്തില്‍ അനുസ്മരണ പരിപാടിയും നടക്കും.
kerala
മദ്യലഹരിയിലെത്തിയ കൊച്ചുമകന് 88കാരിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി
സംഭവത്തില്‍ കൊച്ചുമകന് റിജുവിനെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു.

കണ്ണൂരില്‍ മദ്യലഹരിയിലെത്തിയ കൊച്ചുമകന് 88കാരിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. പയ്യന്നൂര്‍ കണ്ടങ്കാളി സ്വദേശി കാര്‍ത്ത്യായനിക്ക് നേരെയാണ് മര്‍ദ്ദനം ഉണ്ടായത്. സംഭവത്തില്‍ കൊച്ചുമകന് റിജുവിനെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. ഹോം നേഴ്സിന്റെ പരാതിയിലാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
മെയ് 11നാണ് കേസിന് ആസ്പദമായ സംഭവം. മദ്യലഹരിയിലെത്തിയ റിജു മുത്തശ്ശിയെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കാര്‍ത്യായനി പരിയാരം മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്.
kerala
മലപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചു
കടുവയെ പിടികൂടുന്നതിന് പ്രത്യേക പരിശീലനം നേടിയ കുംകി ആനയെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

മലപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചു. ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കാളികാവ് അടക്കാകുഴിയില്‍ എത്തി. കടുവയെ മയക്കുവെടി വയ്ക്കാനാണ് തീരുമാനം. കടുവയെ പിടികൂടുന്നതിന് പ്രത്യേക പരിശീലനം നേടിയ കുംകി ആനയെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
കടുവയെ പിടികൂടുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ച രണ്ട് കുങ്കി ആനകളെയാണ് ഉപയിഗിക്കുക. കുഞ്ചു എന്ന ആനയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ചു. പ്രമുഖ എന്ന മറ്റൊരു ആനയെ നാളെ എത്തിക്കും. പ്രദേശത്ത് കടുവയെ കണ്ടെത്താനായി 50 ക്യാമറ ട്രാപ്പുകളാണ് സ്ഥാപിക്കുക.
ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 25 അങ്ക പ്രത്യേക സംഘവും ഇതിനുപുറമേ അമ്പതോളം വരുന്ന ആര് ആര് ടി സംഘങ്ങളും ഇന്ന് രാത്രിയില്‍ തന്നെ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമം നടത്താനാണ് തീരുമാനം .നാളെ രാവിലെ ഡ്രോണ്‍ സംഘം എത്തും. വിശദമായ പരിശോധനയാകും നടക്കുക. അതേസമയം കടുവയുടെ ആക്രമണത്തില്‍ മരിച്ച ഗഫൂര്‍ അലിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കു ശേഷം ബന്ധങ്ങള്‍ക്ക് വിട്ടു നല്കി. ഇന്ന് രാത്രി കല്ലമ്പലം ജുമാ മസ്ജിദില്‍ ഖബറടക്കും.
kerala
ജയന്തി രാജനും, ഫാത്തിമ മുസഫറും തിരഞ്ഞെടുക്കപ്പെട്ടത് പാര്‍ട്ടിയുടെ സ്ത്രീ ദളിത് മുന്നേറ്റങ്ങള്‍ക്ക് കരുത്ത് പകരുന്ന തീരുമാനം; പികെ കുഞ്ഞാലിക്കുട്ടി
സ്ത്രീ, ദളിത് പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനം എല്ലാ കാലത്തും പാര്‍ട്ടിയുടെ സുപ്രധാന അജണ്ടകളിലൊന്ന് തന്നെയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ജയന്തി രാജനും, ഫാത്തിമ മുസഫറും ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് പാര്‍ട്ടിയുടെ ദേശീയ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് പാര്‍ട്ടിയുടെ സ്ത്രീ ദളിത് മുന്നേറ്റങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്ന തീരുമാനമെന്ന് മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. സ്ത്രീ, ദളിത് പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനം എല്ലാ കാലത്തും പാര്‍ട്ടിയുടെ സുപ്രധാന അജണ്ടകളിലൊന്ന് തന്നെയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
സ്ത്രീ പ്രാതിനിധ്യം പാര്‍ട്ടിയില്‍ ഉറപ്പ് വരുത്തി സംഘടനരംഗത്ത് നേതൃ പരമായ പങ്ക് വഹിക്കാന്‍ അവസരമൊരുക്കുക എന്നത് പാര്‍ട്ടിയുടെ അജണ്ടയില്‍പെട്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ട്ടി അതിന്റെ ആശയ ആദര്‍ശങ്ങളല്‍ വെള്ളം ചേര്‍ക്കാതെ തന്നെ കാലാനുസൃതമായ അജണ്ടകള്‍ രൂപപ്പെടുത്തിയും പ്രയോഗവല്‍കരിച്ചും തന്നെയാണ് മുന്നോട്ട് പോയിട്ടുള്ളത്. അതിന്റെ ഭാഗം തന്നെയാണ് സ്ത്രീ പങ്കാളിത്തം സംബന്ധിച്ച പുതിയ തീരുമാനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീ സമൂഹത്തിന്റെ പ്രാതിനിധ്യം വഹിക്കാന്‍ ശേഷിയുള്ള രണ്ട് പ്രഗല്ഭരെ തന്നെയാണ് കൗണ്‍സില്‍ യോഗം തിരഞ്ഞെടുത്തിരിക്കുന്നത്. ജയന്തി രാജന് ദളിത് വിഭാഗത്തില്‍ നിന്നും കര്‍മ്മ ശേഷി കൊണ്ടും, ആത്മ സമര്‍പ്പണം കൊണ്ടും പൊതുരംഗത്തേക്ക് ഉയര്‍ന്നു വന്ന വനിത നേതാവാണ്. ജയന്തി മുസ്ലീം ലീഗ് പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിലേക്ക് വരുമ്പോള്‍ സ്ത്രീ സമൂഹത്തോടൊപ്പം ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്ക് കുടിയുള്ള അംഗീകാരമായി മാറുകയാണത്. ഫാത്തിമ മുസഫറും പ്രാഗല്ഭ്യവും നേതൃശേഷിയും, കര്‍മ്മ പാരമ്പര്യവുമുള്ള വ്യക്തിത്വമാണ്. രാജ്യത്തെ ന്യൂനപക്ഷ രാഷ്ട്രീയ സംഘാടനത്തില്‍ ശ്രദ്ധേയമായ വനിത മുഖമാണ്- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
-
india3 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
kerala3 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
News17 hours ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
kerala2 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
india1 day ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്
-
kerala1 day ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
‘കേരളത്തില്‍ ഷവര്‍മ കഴിച്ചു മരിച്ചവരില്‍ ഒരു മുഹമ്മദ് ഇല്ല പക്ഷെ വര്‍മ്മയുണ്ട്: വിദ്വേഷ പ്രസംഗവുമായി ആര്‍എസ്എസ് നേതാവ്