Connect with us

india

പേടിച്ചരണ്ട സ്വേച്ഛാധിപതി ജനാധിപത്യം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു: കെജ്‍രിവാളിന്‍റെ അറസ്റ്റില്‍ രാഹുല്‍ ഗാന്ധി

കെജ്‌രിവാളിന്റെ അറസ്റ്റ് ഇന്‍ഡ്യാ മുന്നണിയുടെ വിജയത്തിന് വഴിയൊരുക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞു

Published

on

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പേടിച്ചരണ്ട സ്വേച്ഛാധിപതി ജനാധിപത്യം ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കെജ്‌രിവാളിന്റെ അറസ്റ്റ് ഇന്‍ഡ്യാ മുന്നണിയുടെ വിജയത്തിന് വഴിയൊരുക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

”പേടിച്ചരണ്ട സ്വേച്ഛാധിപതി ജനാധിപത്യം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. മാധ്യമങ്ങളുള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളും പിടിച്ചടക്കി. പാര്‍ട്ടികളെ തകര്‍ക്കുക, കമ്പനികളില്‍ നിന്നും പണംതട്ടുക, മുഖ്യ പ്രതിപക്ഷത്തിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കുക ഇതൊന്നും പോരാത്തതിന് ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരുടെ അറസ്റ്റും പതിവായിരിക്കുകയാണ്. ഇതിന് തക്കതായ മറുപടി ഇന്‍ഡ്യ മുന്നണി നല്‍കും” രാഹുല്‍ ഗാന്ധി എക്‌സില്‍ ട്വീറ്റ് ചെയ്തു. പരിശോധനയോ അറസ്‌റ്റോ നേരിടേണ്ടി വന്നത് പ്രതിപക്ഷം മാത്രമാണെന്ന് എം.കെ സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.” ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തുകൊണ്ട് ഫാസിസ്റ്റ് ബി.ജെ.പി സര്‍ക്കാര്‍ നിന്ദ്യമായ ആഴത്തിലേക്ക് കൂപ്പുകുത്തുകയാണ്” അദ്ദേഹം കുറ്റപ്പെടുത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വഖഫ് ഭേദഗതി ബില്‍: മുനമ്പത്തിന്റെ പേരില്‍ കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കാമെന്ന് കരുതേണ്ട: അഡ്വ. ഹാരിസ് ബീരാന്‍ എം.പി

Published

on

വഖഫ് ബിൽ ഭേദഗതിയിൽ സ്വാഭാവിക നീതിയില്ലെന്നും ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും മുസ്ലിം ലീഗ് രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാൻ എം.പി. ഇസ്ലാമിക വിശ്വാസ പ്രകാരമുള്ള കാഴ്ചപ്പാടായ വഖഫ് ആജീവനാന്ത കാലത്തേക്കുള്ള സമർപ്പണ രീതിയാണെന്നും വാക്കാലുള്ള വഖഫ് രീതിയിൽ ഇന്നുവരെ അത് നിയമമായിരുന്നെന്നും എന്നാൽ അതെടുത്തു കളയുന്ന പുതിയ ഭേദഗതി, ആർട്ടിക്കിൾ 25, 26 പ്രകാരം ഭരണഘടന അനുവദിക്കുന്ന മതപരമായ വിശ്വാസ, ആചാര, അനുഷ്ഠാന സ്വാതന്ത്ര്യത്തെ നിഷേധിക്കുകയാണെന്നും അതുവഴി ഭരണഘടനയെ വരെ ചോദ്യം ചെയ്യുകയാണെന്നും അഡ്വ.ഹാരിസ് ബിരാൻ എം പി കുറ്റപ്പെടുത്തി.

നിയമ ഭേദഗതിയുടെ ക്ലോസ് 3 പ്രകാരം ഉപയോഗിച്ചുള്ള വഖഫ് നേരിട്ട് മുൻകാല ബല്യത്തിലുള്ളത് അല്ലെങ്കിലും, ഭേദഗതിയിൽ ഒളിഞ്ഞിരിക്കുന്ന നിയമക്കുരുക്കുകൾ സാങ്കേതികമായി മുൻകാല പ്രാബല്യത്തിലേക്ക് നയിക്കും. വഖഫ് സ്വത്തിൽ തർക്കമുണ്ടാവുകയാണെങ്കിൽ അത് പരിഹരിക്കാൻ ഗവൺമെന്റ് ഉദ്യോഗസ്ഥൻ നിയോഗിക്കപ്പെടുന്നതോടുകൂടി തീർത്തും വിശ്വാസപരമായി സമർപ്പിച്ച സ്വത്തുക്കളുടെമേൽ സർക്കാറിന് കൂടുതൽ അധികാരം നൽകുന്നതാണെന്നും അതുപോലെ വഖഫ് ബോർഡിലേക്ക് മുസ്ലിം ഇതര വ്യക്തികൾക്ക് പ്രാതിനിധ്യം നൽകുന്നതുവഴി മുസ്ലിം വ്യക്തിനിയമങ്ങളെ മാനിക്കാതെ ഒരു സമുദായത്തിന്റെ ന്യായമായ അവകാശവും അവർക്ക് ലഭിക്കേണ്ടുന്ന സ്വാഭാവിക നീതിയും നിഷേധിക്കുന്നതാണെന്നും അഡ്വ. ഹാരിസ് ബീരാൻ എം പി പ്രതിഷേധിച്ചു.

വഖഫ് ചർച്ചയ്ക്കിടെ മുനമ്പം വിഷയം ഉയർത്തിക്കാട്ടി കേരളീയ സമൂഹത്തെ പരസ്പരം ഭിന്നിപ്പിച്ച് നേട്ടം കൊയ്യാനാണ് നരേന്ദ്രമോഡിയും ബിജെപി സർക്കാരും ശ്രമിക്കുന്നത് എന്നും കേരളത്തിലെ മതേതര സമൂഹത്തെ രക്ഷിക്കാൻ കേരളത്തിലെ ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ലോക്‌സഭയിൽ നരേന്ദ്രമോഡിയെ മുനമ്പത്തിന്റെ രക്ഷകനായി ഉയർത്തിക്കാട്ടിയതിനെ ശക്തമായ ഭാഷയിൽ എതിർത്ത ഹാരിസ് ബീരാൻ നരേന്ദ്രമോഡിയും സംഘപരിവാറും 2002ൽ ഗുജറാത്തിലെ മുസ്ലിംകളെ രക്ഷിച്ചത് എങ്ങനെയാണെന്ന് ഓരോ ഇന്ത്യക്കാരനും അറിയാമെന്നും അത്തരത്തിലുള്ള യാതൊരു വിഭാഗീയ ശ്രമവും കേരളത്തിൽ വിലപ്പോവില്ലന്നും ചൂണ്ടിക്കാട്ടി. മുനമ്പം പ്രശ്‌ന പരിഹാരത്തിന് എല്ലാവരെയും ഒരുമിച്ച് ചേർത്ത് മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നടത്തുന്ന സൗഹാർദ്ദപരമായ ശ്രമങ്ങളെയും ഹാരിസ് ബീരാൻ എം.പി സഭയിൽ ഉയർത്തിക്കാട്ടി.

Continue Reading

india

സമ്പല്‍: ശാഹി ജമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് സഫര്‍ അലിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ കേസ്

Published

on

സമ്പൽ ശാഹി ജമാമസ്‌ജിദ്‌ കമ്മറ്റി പ്രസിഡന്റ് സഫർ അലിയുടെ കുടുംബാംഗങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിച്ച് പ്രാദേശിക ഭരണകൂടം. ഉത്തർ പ്രദേശ് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തതാണ് സഫർ അലിയെ. ഇപ്പോൾ അദ്ദേഹത്തിന്റെ കുടുംബവും മസ്‌ജിദ്‌ കമ്മറ്റി അംഗങ്ങളുമായ ഹൈദർ അലി, താഹിർ അലി, ഖമർ ഹസ്സൻ, മുഹമ്മദ് ഡാനിഷ് , മുഹമ്മദ് മുജീബ് എന്നിവർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. ഈദ് നവരാത്രി ആഘോഷങ്ങൾക്ക് മുന്നോടിയായിട്ടാണ് നിയന്ത്രണങ്ങൾ ഏർപെടുത്തിയിട്ടുള്ളതെന്നുംഅറസ്റ്റെന്നും സമ്പൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് വന്ദന മിശ്ര പറഞ്ഞു.

എന്നാൽ സഫർ അലി മോചിപ്പിക്കപ്പെടും വരെ പോരാടുമെന്ന് സമ്പൽ ബാർ അസോസിയേഷൻ വൃത്തങ്ങൾ അറിയിച്ചു. “സഫർ അലിയെയും അദ്ദേഹത്തിന്റെ കുടുംബങ്ങൾക്കുമെതിരെ ഭരണകൂടനടപടികൾ തുടരുന്നിടത്തോളം അദ്ദേഹത്തെ പിന്തുണക്കുമെന്ന്” ബാർ അസോസിയേഷൻ അംഗങ്ങൾ കൂട്ടിച്ചേർത്തു.

Continue Reading

india

സുപ്രിംകോടതി ജഡ്ജിമാര്‍ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണം

Published

on

സുപ്രിംകോടതി ജഡ്ജിമാര്‍ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് സുപ്രിംകോടതി. ഫുള്‍കോര്‍ട്ട് യോഗത്തിലാണ് തീരുമാനം സ്വീകരിച്ചത്. ഡല്‍ഹി ഹൈകോടതി ജഡ്ജി ആയിരുന്ന യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിന് പിന്നാലെയാണ് നിര്‍ണായക തീരുമാനം സുപ്രീംകോടതി സ്വീകരിച്ചത്.

സുപ്രിം കോടതിയിലെ 33 സിറ്റിംഗ് ജഡ്ജിമാരും സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തും. ഈ മാസം ഒന്നിന് ചേര്‍ന്ന ഫുള്‍ കോര്‍ട്ട് യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട പ്രമേയം പാസാക്കിയത്. ജുഡീഷ്യല്‍ സംവിധാനങ്ങളുടെ സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിന് കൂടിയാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്.

അതേസമയം ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്‍ പെടാത്ത പണം കണ്ടെത്തിയതിന് പിന്നാലെ ജുഡീഷ്യറിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ജഡ്ജിമാര്‍ അവരുടെ സ്വത്ത് വിവരങ്ങളുടെ കൃത്യമായ കണക്ക് ബോധിപ്പിക്കണം. ഡാറ്റ സുപ്രീംകോടതി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

Continue Reading

Trending