Connect with us

kerala

വണ്ടിയില്‍ പെട്രോള്‍ തീര്‍ന്നു, കുടിശ്ശിക തീര്‍ക്കാതെ ഇന്ധനമില്ലെന്ന് പമ്പുടമകള്‍; വലഞ്ഞ് പൊലീസ്

ഇന്ധനമടിച്ച വകയിൽ സ്വകാര്യ പമ്പുകള്‍ക്ക് മാർച്ച് പത്തുവരെ 28 കോടി രൂപയാണ് കുടിശികയിനത്തില്‍ കൊടുത്തു തീർക്കാനുള്ളത്.

Published

on

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ വലയുകയാണ് പൊലീസുകാര്‍. കുടിശ്ശിക തീർക്കാതെ പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം നൽകില്ലെന്ന് സ്വകാര്യ പമ്പുടമകള്‍ നിലപാടെടുത്തതോടെയാണ് പൊലീസുകാര്‍ ദുരിതത്തിലായത്.

ഇന്ധനമടിച്ച വകയിൽ സ്വകാര്യ പമ്പുകള്‍ക്ക് മാർച്ച് പത്തുവരെ 28 കോടി രൂപയാണ് കുടിശികയിനത്തില്‍ കൊടുത്തു തീർക്കാനുള്ളത്. ഏപ്രിൽ ഒന്നുമുതൽ പൊലീസ് വാഹനങ്ങള്‍ ഉള്‍പ്പെടെ ഒരു സർക്കാർ വാഹനങ്ങള്‍ക്കും ഇന്ധനം കടം നൽകില്ലെന്ന് പെട്രോള്‍ പമ്പുടമകള്‍ അറിയിച്ചു.
തിരുവനന്തപുരത്ത് പൊലീസ് വാഹനങ്ങള്‍ ഇന്ധനം നിറയ്ക്കുന്നത് എസ്എപി ക്യാമ്പിലെ പൊലീസ് പമ്പിൽ നിന്നാണ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമുണ്ട് കുടിശ്ശിക. പണം നൽകിയാലേ അടുത്ത ലോഡുള്ളുവെന്ന് ഐഒസിയും അറിയിച്ചു.

പ്രചരണത്തിനായി പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കേരളത്തിൽ എത്തും. മുഖ്യമന്ത്രിയും മന്ത്രിമാരും പല മണ്ഡലങ്ങളിലും പ്രചാരണ പരിപാടിയിലാണ്. തിരഞ്ഞെടുപ്പ് സമയത്ത് സുരക്ഷാ ഒരുക്കാനും മറ്റും ഓടേണ്ട സമയത്താണ് ഈ പ്രതിസന്ധി.

കഴിഞ്ഞ സാമ്പത്തിക വർഷാവസാനവും പൊലീസ് വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാനാകാതെ പ്രതിസന്ധി നേരിട്ടിരുന്നു. സ്വന്തം കയ്യിൽ നിന്നായിരുന്നു അന്ന് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥർ ഇന്ധനമടിച്ചിരുന്നത്.

kerala

വര്‍ഗീയതയുടെ ക്യാപ്സൂള്‍ വിറ്റ് ബിജെപിയുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത സിപിഎമ്മിനെതിരായ ജനവിധി; കെ.സി.വേണുഗോപാല്‍

കേരളത്തെ ഹൈജാക്ക് ചെയ്യാനുള്ള ക്വട്ടേഷനുമായി വരുന്നവര്‍ക്ക് കേരളത്തില്‍ രക്ഷയില്ലെന്ന സന്ദേശം നല്‍കുന്നതാണ് പാലക്കാട്ടെ ജനവിധി.

Published

on

പ്രിയങ്കാ ഗാന്ധിയെ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച വയനാട് ജനതയോട് നന്ദി പറയുന്നുയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. പ്രിയങ്കാ ഗാന്ധിയെ വയനാട് ജനത ഹൃദയം കൊണ്ട് സ്വീകരിച്ചു. കേരളത്തെ ഹൈജാക്ക് ചെയ്യാനുള്ള ക്വട്ടേഷനുമായി വരുന്നവര്‍ക്ക് കേരളത്തില്‍ രക്ഷയില്ലെന്ന സന്ദേശം നല്‍കുന്നതാണ് പാലക്കാട്ടെ ജനവിധി.

നേമത്തിന് ശേഷം ബിജെപി വിജയപ്രതീക്ഷ പുലര്‍ത്തിയ മണ്ഡലമാണ് പാലക്കാട്. അവിടെയാണ് യുഡിഎഫിനെ വലിയ ഭൂരിപക്ഷത്തില്‍ ജനം വിജയിപ്പിച്ചത്. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും വിള്ളലുണ്ടാക്കിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് വിജയിച്ചത്. അതുതന്നെയാണ് ആ വിജയത്തിന്റെ തിളക്കവുമെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു.

പാലക്കാട്ടെ വിജയം വര്‍ഗീയതയുടെ വിജയമായി ചിത്രീകരിക്കുന്ന എല്‍ഡിഎഫിന്റെ വാദം വലിയ തമാശയാണ്. യുഡിഎഫ് പാലക്കാട് വിജയിച്ചതിലും ബിജെപി അവിടെ തോറ്റത്തിലും സിപിഎമ്മും പാര്‍ട്ടി സെക്രട്ടി എം.വി ഗോവിന്ദനും വലിയ നിരാശയിലാണ്. അത് അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട്. ബിജെപിയെ പരജായപ്പെടുത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ അഭിനന്ദിക്കാന്‍ പാര്‍ട്ടി സെക്രട്ടറി തയ്യാറാകാത്തത് അതിനാലാണ്.

തോറ്റെങ്കിലും ചേലക്കരയില്‍ യുഡിഎഫ് മികച്ച പ്രകടനമാണ് നടത്തിയത്. കഴിഞ്ഞ തവണത്തേക്കാള്‍ യുഡിഎഫിന് പതിനായിരം വോട്ടുകള്‍ വര്‍ധിപ്പിക്കാനായി.അതോടൊപ്പം എല്‍ഡിഎഫിന്റെ വോട്ടുകള്‍ വലിയതോതില്‍ കുറയ്ക്കാനും സാധിച്ചു.

ഭരണവിരുദ്ധവികാരമില്ലെന്ന് പറഞ്ഞ് സിപിഎം നേതാക്കള്‍ തടിതപ്പാന്‍ ശ്രമിക്കുന്നത് അവരെ വീണ്ടും അപകടത്തിലാക്കും.എല്‍ഡിഎഫിനും സര്‍ക്കാരിനും എതിരായ വോട്ടും ചേലക്കരയിലുണ്ടായിട്ടുണ്ട്. വിവാദങ്ങളിലല്ലാ ജനത്തിന് തല്‍പ്പര്യമെന്ന് ഉപതിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ വ്യക്തമാകും. വര്‍ഗീയതയുടെ ക്യാപ്സൂള്‍ വിറ്റ് ബിജെപിയുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത സിപിഎമ്മിനെതിരായ ജനവിധിയാണ് വയനാടും പാലക്കാടും ചേലക്കരയിലും പ്രതിഫലിച്ചത്. സിപിഎമ്മിന്റെ അവസരവാദ രാഷ്ട്രീയത്തിന് എതിരായ ജനവിധി കൂടിയാണിതെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ ഇന്ത്യാ സഖ്യത്തിന്റെ പരാജയം അവിശ്വസനീയമാണ്. അനുകൂല ട്രെന്റായിരുന്നു. പരാജയകാരണം പരിശോധിക്കും. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി വലിയ തോതില്‍ പണം ഒഴുക്കി. അതിന് തെളിവാണ് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയെ കള്ളപ്പണവുമായി പിടികൂടിയത്. ജാര്‍ഖണ്ഡില്‍ മികിച്ച പ്രകടനമാണ് കോണ്‍ഗ്രസും ഇന്ത്യാ സഖ്യവും നടത്തിയതെന്നും വേണുഗോപാല്‍ പറഞ്ഞു.

Continue Reading

kerala

രണ്ട് ദിവസത്തിനുള്ളിൽ വയനാട്ടിലെത്തും: പ്രിയങ്ക ഗാന്ധി

വയനാട്ടിലെ ജനങ്ങളുടെ സ്വപ്നങ്ങളും പോരാട്ടവും പാര്‍ലമെന്റില്‍ എത്തിക്കും. അവരുടെ വാക്കായി പാര്‍ലമെന്റില്‍ പ്രവര്‍ത്തിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Published

on

രണ്ട് ദിവസത്തിനുള്ളില്‍ വയനാട്ടിലെത്തുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി. ജനങ്ങളുടെ വിജയമാണ് ഉണ്ടായത്. വലിയ അംഗീകാരമാണ് ലഭിച്ചതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. വയനാട്ടിലെ ജനങ്ങളുടെ സ്വപ്നങ്ങളും പോരാട്ടവും പാര്‍ലമെന്റില്‍ എത്തിക്കും. അവരുടെ വാക്കായി പാര്‍ലമെന്റില്‍ പ്രവര്‍ത്തിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

കേരളത്തിലെ യു.ഡി.എഫ് നേതാക്കളോടും പ്രവര്‍ത്തകരോടും നന്ദി പറയുകയാണ്. 12 മണിക്കൂര്‍ വരെയുള്ള വിശ്രമമില്ലാത്ത കാമ്പയിനുകളില്‍ എനിക്കൊപ്പം നിന്ന പ്രവര്‍ത്തകരോടും നന്ദി പറയുകയാണ്. തനിക്കൊപ്പം നിന്ന അമ്മക്കും റോബര്‍ട്ടിനും റൈഹാനും മിരായക്കും നന്ദി അറിയിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

പ്രിയങ്ക ഗാന്ധി നാല് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വയനാട്ടില്‍ നിന്നും ജയിച്ച് കയറിയത്. എല്‍.ഡി.എഫിന്റെ സത്യന്‍ മൊകേരി 2,09,906 വോട്ടുകളാണ് നേടിയത്. ബി.ജെ.പിയുടെ നവ്യ ഹരിദാസ് 1,09,202 വോട്ടുകളാണ് നേടിയത്. രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞതിനെ തുടര്‍ന്നാണ് വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് വന്നത്.

നേരത്തെ 3.6 ലക്ഷം വോട്ടുകള്‍ക്കാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധി വിജയിച്ചത്. രാഹുലിന്റെ നേട്ടത്തെ മറികടക്കുന്ന വിജയമാണ് പ്രിയങ്ക ഗാന്ധിക്ക് വയനാട്ടിലുണ്ടായത്.

Continue Reading

kerala

കേരളത്തില്‍ വര്‍ഗീയ അജണ്ട വിലപ്പോവില്ലെന്ന് വീണ്ടും തെളിയിച്ചു; പി.കെ കുഞ്ഞാലിക്കുട്ടി

ചേലക്കരയില്‍ എല്‍.ഡി.എഫിന്റെ ഭൂരിപക്ഷം ഇത്തവണ കുറഞ്ഞിട്ടുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Published

on

ഉപതെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് അനുകൂലമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ബി.ജെ.പി കേന്ദ്രങ്ങളിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ തേരോട്ടം നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വര്‍ഗീയ പ്രചാരണത്തിനുള്ള തിരിച്ചടിയാണിത്. ബി.ജെ.പിയുടെ തകര്‍ച്ചയാണ് പാലക്കാട് നഗരസഭയില്‍ കണ്ടത്. പാലക്കാട്ടേത് അഭിമാനകരമായ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയില്‍ എല്‍.ഡി.എഫിന്റെ ഭൂരിപക്ഷം ഇത്തവണ കുറഞ്ഞിട്ടുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

എല്ലാ കുപ്രചാരണങ്ങളെയും അതിജീവിച്ച് യു.ഡി.എഫ് വിജയത്തിലെത്തിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച പ്രകടനം കാഴ്ചവെച്ചെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

ചേലക്കരയില്‍ പ്രതീക്ഷിച്ച വിജയം എല്‍.ഡി.എഫിന് ലഭിച്ചില്ലെന്നും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ എത്രയോ പിറകിലാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

Continue Reading

Trending