Connect with us

kerala

സിദ്ധാർഥന്റെ മരണം: വെറ്ററിനറി സർവകലാശാല വി.സിയെ സസ്‌പെൻഡ് ചെയ്ത് ഗവർണർ

വെറ്ററിനറി സര്‍വകലാശാല വിസി ഡോ. എം ആര്‍ ശശീന്ദ്രനാഥിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഗവര്‍ണര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

Published

on

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സര്‍വകലാശാലയ്ക്ക് വീഴ്ച സംഭവിച്ചെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വെറ്ററിനറി സര്‍വകലാശാല വിസി ഡോ. എം ആര്‍ ശശീന്ദ്രനാഥിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഗവര്‍ണര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ യൂണിവേഴ്‌സിറ്റി അധികൃതരുടെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയുണ്ടായി. മൂന്ന് ദിവസം സംഭവം പുറത്തറിഞ്ഞില്ല എന്ന് പറയുന്നത് യൂണിവേഴ്‌സിറ്റിയുടെ പരാജയമാണ് എന്നും ആരിഫ് മുഹമ്മദ് ഖാന്‍ കുറ്റപ്പെടുത്തി.

അതേസമയം സിപിഎം നേതാക്കള്‍ പ്രതികളെ സംരക്ഷിക്കുകയാണെന്ന ആരോപണം സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശ് ആവര്‍ത്തിച്ചു. പ്രതികളെ ഒളിക്കാന്‍ സഹായിച്ച ബന്ധുക്കളും ഇതില്‍ പ്രതിയാണ്. അവരെയും പ്രതി ചേര്‍ക്കണം. നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കാളിയല്ലെങ്കിലും പ്രതിയെ സഹായിക്കുന്നവരെ കുറ്റക്കാരായി കണക്കാക്കണമെന്ന് ജയപ്രകാശ് പറഞ്ഞു.

സിന്‍ജോ ജോണ്‍സണ്‍ ആണ് സിദ്ധാര്‍ത്ഥനെ ഏറ്റവും അധികം ക്രൂരമായി മര്‍ദിച്ചത്. അന്വേഷണത്തിലും പ്രതികളുടെ അറസ്റ്റിലും തൃപ്തിയുണ്ട്. പ്രതികള്‍ക്കെതിരെ നിസാര വകുപ്പ് ചുമത്തി രക്ഷപെടുത്താന്‍ ശ്രമിച്ചാല്‍ മറ്റ് ഏജന്‍സികളെ കുറിച്ച് അന്വേഷിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

kerala

തൊടുപുഴയിലെ കൊലപാതകം; നാല് പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി

ബിജുവിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് മൂന്ന് ദിവസത്തെ ആസൂത്രണത്തിനൊടുവിലാണ് പ്രതികള്‍ കൊലപാതകം നടത്തിയത്.

Published

on

തൊടുപുഴയില്‍ കച്ചവട പങ്കാളിയെ കൊട്ടേഷന്‍ നല്‍കി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി. മുഖ്യപ്രതി ജോമോനാണ് ബിജുവിനെ തട്ടിക്കൊണ്ടുപോയ വാന്‍ ഓടിച്ചത്. രണ്ടും മൂന്നും പ്രതികളായ ആഷിഖും മുഹമ്മദ് അസ്ലമും ചേര്‍ന്നാണ് ബിജുവിനെ മര്‍ദിച്ചത്. ഇടുക്കി കലയന്താനിയിലാണ് വാന്‍ ഒളിപ്പിച്ചത്. ബിജുവിന്റെ സ്‌കൂട്ടര്‍ എറണാകുളം വൈപ്പിനിലുമാണ് ഒളിപ്പിച്ചതെന്നും പൊലീസ് പറയുന്നു.

പ്രതികളായ മുഹമ്മദ് അസ്‌ലം, ജോമിന്‍ എന്നിവരുമായി പൊലീസ് നടത്തിയ തെളിവെടുപ്പില്‍ തട്ടിക്കൊണ്ടുപോയ ഇടത്ത് നിന്ന് ബിജുവിന്റെ ചെരിപ്പും പെപ്പര്‍ സ്‌പ്രേയും ഗോഡൗണില്‍ നിന്ന് മൃതദേഹം മറവ് ചെയ്യാനുപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തിരുന്നു.

ബിജുവിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് മൂന്ന് ദിവസത്തെ ആസൂത്രണത്തിനൊടുവിലാണ് പ്രതികള്‍ കൊലപാതകം നടത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് വീടിനു പുറത്തിറങ്ങിയ ബിജു ജോസഫിനെ നാലംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോകുന്നത്. വാഹനത്തിനുള്ളില്‍ വച്ച് കൊലപ്പെടുത്തിയ ബിജുവിനെ കലയന്താനിയിലുള്ള കേറ്ററിംഗ് ഗോഡൗണിലെ മാന്‍ ഹോളിനുള്ളില്‍ മറവ് ചെയ്തു. ബിജുവിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

സംസ്ഥാനത്ത് ഇന്ന് നേരിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എല്ലാ ജില്ലകളിലും വേനല്‍ മഴ തുടരുമെന്നും ഇന്ന് ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വ്യാഴാഴ്ചയും ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading

kerala

കോഴിക്കോട് കോവൂര്‍-ഇരിങ്ങാടന്‍പള്ളി മിനി ബൈപ്പാസിലെ രാത്രികാല കടകള്‍ അടപ്പിച്ച് നാട്ടുകാര്‍

രാത്രി 10 ന് ശേഷം കടകള്‍ തുറക്കരുതെന്ന് ഉടമകള്‍ക്ക് നാട്ടുകാര്‍ താക്കീത് നല്‍കി

Published

on

കോഴിക്കോട് കോവൂര്‍-ഇരിങ്ങാടന്‍പള്ളിമിനി ബൈപ്പാസിലെ രാത്രികാല കടകള്‍ അടപ്പിച്ച് പ്രദേശവാസികള്‍. രാത്രി 10 ന് ശേഷം കടകള്‍ തുറക്കരുതെന്ന് ഉടമകള്‍ക്ക് നാട്ടുകാര്‍ താക്കീത് നല്‍കി. രാത്രി വൈകിയും പുലര്‍ച്ചെയും പ്രദേശത്ത് കച്ചവടം സജീവമായതോടെ നാട്ടുകാര്‍ ബുദ്ധിമുട്ടിലായിരുന്നു. തുടര്‍ന്ന പരാതി നല്‍കിയതോടെയാണ് നടപടി. റോഡിലെ അനധികൃത പാര്‍ക്കിങ്ങിനെ തുടര്‍ന്ന് ഇന്നലെ രാത്രി പൊലീസ് പരിശോധനയും നടത്തിയിരുന്നു.

ഇന്നലെ രാത്രി 10.30 ഓടെ ബൈപ്പാസിലെ കടകള്‍ നാട്ടുകാര്‍ ചേര്‍ന്ന് അടപ്പിച്ചിരുന്നു. ഈ ഭാഗത്ത് ബൈക്ക് റേസിങ് നടത്തിയ 2 പേരെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് എസിപി എം.ഉമേഷ് അറിയിച്ചു.

Continue Reading

Trending