Connect with us

india

കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നിഷേധിച്ച് അജീഷിന്റെ കുടുംബം; ബി.ജെ.പിക്കെതിരെ കുടുംബാംഗങ്ങളുടെ വിമര്‍ശനം

‘രാഹുല്‍ഗാന്ധിയോടും കര്‍ണാടക സര്‍ക്കാരിനോടും നന്ദിയുണ്ട്.

Published

on

കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച 15 ലക്ഷം രൂപയുടെ ധനസഹായം നിഷേധിച്ച് പടമലയില്‍ ആനയുടെ ചവിട്ടേറ്റ് മരിച്ച അജീഷിന്റെ കുടുംബം. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കര്‍ണാടക നിയമസഭയില്‍ ബി.ജെ.പി പ്രതിനിധികള്‍ ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് കുടുംബത്തിന്റെ തീരുമാനം. ബി.ജെ.പിയുടെ പ്രവൃത്തിയും പെരുമാറ്റവും മനുഷ്വത്വരഹിതമാണെന്ന് അജീഷിന്റെ കുടുംബം പ്രതികരിച്ചു.

‘രാഹുല്‍ഗാന്ധിയോടും കര്‍ണാടക സര്‍ക്കാരിനോടും നന്ദിയുണ്ട്. എന്നിരുന്നാലും ധനസഹായം ഞങ്ങള്‍ നിഷേധിക്കുന്നു,’ എന്ന് അജീഷിന്റെ കുടുംബം പറഞ്ഞു. ഫെബ്രുവരി 10നാണ് ബേലൂര്‍ മഖ്‌ന എന്ന കാട്ടാന അജീഷിനെ ചവിട്ടിക്കൊന്നത്. ആനയ്ക്ക് കര്‍ണാടക സര്‍ക്കാരിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ റേഡിയോ കോളര്‍ ഘടിപ്പിച്ചിരുന്നു.

അതിന്റെ അടിസ്ഥാനത്തില്‍ അജീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. വയനാട് എം.പി രാഹുല്‍ ഗാന്ധി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് അജീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഈ തീരുമാനത്തിലെത്തിയത്.

ആനയുടെ ആക്രമണത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി വരാറുണ്ട്. അജീഷിനെ കര്‍ണാടക പൗരനായി പരിഗണിച്ചുകൊണ്ടാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.

നഷ്ടപരിഹാരത്തിനായി കര്‍ണാടക നിയമസഭയില്‍ ബി.ജെ.പി നടത്തിയ ബഹളമാണ് ധനസഹായം സ്വീകരിക്കുന്നതില്‍ നിന്ന് അജീഷിന്റെ കുടുംബത്തെ പിന്നോട്ടാക്കിയത്.

 

india

ഡോ.മൻമോഹൻ സിംഗ്‌ രാജ്യം കണ്ട മികച്ച പ്രധാനമന്ത്രിമാരിൽ ഒരാൾ: പി.കെ കുഞ്ഞാലിക്കുട്ടി

Published

on

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക അടിത്തറ തന്നെ മാറ്റിവരച്ച ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സാമ്പത്തിക വിദഗ്ധനാണെന്നു രാജ്യം കണ്ട മികച്ച പ്രധാനമന്ത്രിമാരില്‍ ഒരാളെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

india

മന്‍മോഹന്‍ സിങിന്റെ വേര്‍പാടില്‍ ഇന്ത്യ ദുഃഖിക്കുന്നു: പ്രധാനമന്ത്രി

എളിയ ചുറ്റുപാടിൽനിന്ന് ഉയർന്നുവന്ന അദ്ദേഹം ബഹുമാനിക്കപ്പെടുന്ന ഒരു സാമ്പത്തിക ശാസ്ത്രജ്ഞനായി വളർന്നു.

Published

on

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഏറ്റവും വിശിഷ്ട നേതാക്കളിലൊരാളായ ഡോ. മൻമോഹൻ സിങ് ജിയുടെ വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നു -മോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

എളിയ ചുറ്റുപാടിൽനിന്ന് ഉയർന്നുവന്ന അദ്ദേഹം ബഹുമാനിക്കപ്പെടുന്ന ഒരു സാമ്പത്തിക ശാസ്ത്രജ്ഞനായി വളർന്നു. ധനമന്ത്രി ഉൾപ്പെടെ വിവിധ സർക്കാർ പദവികളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. വർഷങ്ങളായി നമ്മുടെ സാമ്പത്തിക നയത്തിൽ ശക്തമായ മുദ്ര പതിപ്പിച്ചു.

പാർലമെന്‍റിലെ അദ്ദേഹത്തിന്‍റെ ഇടപെടലുകളും ഉൾക്കാഴ്ചയുള്ളതായിരുന്നു. പ്രധാനമന്ത്രി എന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം വിപുലമായ ശ്രമങ്ങൾ നടത്തി -മോദി അനുശോചിച്ചു.

Continue Reading

india

മൻമോഹൻ സിങിന്റെ ആരോഗ്യനില മോശമായി; ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു

ശ്വാസം തടസം നേരിട്ടതിനാൽ അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്

Published

on

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ ആണ് പ്രവേശിപ്പിച്ചത്. ശ്വാസം തടസം നേരിട്ടതിനാൽ അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്. മറ്റ് വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

92 വയസ്സുകാരനായ മൻമോഹൻ സിങ്ങിനെ എയിംസിലെ എമർജൻസി ഡിപ്പാർട്ടുമെന്റിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് രാത്രി എട്ട് മണിയോടെ ആരോ​ഗ്യം വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.

Continue Reading

Trending