Connect with us

Film

വിവാഹ വാഗ്ദാനം നൽകി ബന്ധുവിനെ പീഡിപ്പിച്ചു; സിനിമാതാരം മനോജ് രാജ്പുത് അറസ്റ്റിൽ

ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് മനോജ് രാജ്പുത്തിനെതിരെ ചുമത്തിയിരിക്കുന്നത്

Published

on

നടനും സംവിധായകനുമായ മനോജ് രാജ്പുത് അറസ്റ്റിൽ. ബന്ധുവിനെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഛത്തീസ്ഗഢിൽ കഴിഞ്ഞ 13 വർഷമായി മനോജ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നു. പിന്നാലെ 29 കാരിയായ പെൺകുട്ടി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് മനോജ് രാജ്പുത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കൂടാതെ, ലൈംഗിക പീഡനം തുടങ്ങിയ കാലയളവിൽ യുവതിക്കു പ്രായപൂർത്തിയായിരുന്നില്ലെന്നതിനാൽ പോക്സോ വകുപ്പുകളും ചേർക്കുമെന്ന് എസ്എച്ച്ഒ വ്യക്തമാക്കിയെങ്കിലും, ആ സമയത്ത് പോക്സോ നിയമം നിലവിൽ വന്നിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി എതിർത്തു.

kerala

കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു

കൂടെയുണ്ടായിരുന്ന മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

on

ചടയമംഗലം: എം.സി റോഡില്‍ കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. കൊല്ലം നിലമേല്‍ വെള്ളാമ്പാറ സ്വദേശി ശ്യാമള കുമാരിയാണ് മരിച്ചത്.കൂടെയുണ്ടായിരുന്ന മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

ചടയമംഗലത്തിനും ആയൂരിനും ഇടയിലുള്ള ഇളവക്കോട് ബ്ലോക്ക് ഓഫീസിന് സമീപത്തായിരുന്നു അപകടം. ചടയമംഗലത്ത് നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന കൊട്ടാരക്കര ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.

അപകട സമയം കാറിലുണ്ടായിരുന്ന രണ്ട് പേരെ കാറിന്റെ മുന്‍വശം വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ പുറത്തെടുത്തത്. ഇരുവരെയും ഉടന്‍ തന്നെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ശ്യാമള കുമാരിയുടെ ജീവന്‍ രക്ഷിക്കാനായില്ല. വാഹനം ഓടിച്ചിരുന്ന മകന്‍ ഇപ്പോള്‍ ചികിത്സയിലാണ്.

Continue Reading

Film

ലോൾ; ഹൃസ്വ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി

ജിൻസ് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയുന്ന ഷോർട്ട് ഫിലിമാണ് ‘ലോൾ’

Published

on

പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിൻസ് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയുന്ന ഷോർട്ട് ഫിലിമാണ് ‘ലോൾ’ (LOL – Laugh Out Love). ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ വഴി പുറത്തിറക്കിയത് ചുരുങ്ങിയ സമയം കൊണ്ട് തന്നെ ജനശ്രദ്ധ നേടിയിരുന്നു.

ജോസ്ബിൻ പോൾ, ഹരിശങ്കർ, ആതിര സുനിൽ, അജിത്ത് അജി, രൂപ രാഖി, സന്ധ്യ അരവിന്ദ്, അരവിന്ദാക്ഷൻ, ഓസ്റ്റിൻ ആർ ജി, നോയൽ തോമസ് എന്നിവരാണ് ഈ റൊമാന്റിക് കോമഡി ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഗോൾഡ് സിനിമാസിന്റെ ബാനറിൽ മിലൻ തോമസും, ജിസ്മി ജോസഫും നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം സംവിധായകൻ ജിൻസ് തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്.

അഭിഷേക് സി.ആർ ക്യാമറ കൈകാര്യം ചെയ്ത ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവുമൊരുക്കിയത് ജിഷ്ണു തിലകാണ്. ശബ്ദമിശ്രണം: രാജേഷ് എ.പി. കളറിസ്റ്റ്: വൈഷ്ണവ് ഡി. മുഖ്യ സംവിധാന സഹായി: സലിൽ റുക്കിയ അഷറഫ്. മുഖ്യഛായാഗ്രഹണ  സഹായി: അഖിൽ എസ്. ഷോർട്ട് ഫിലിം ഉടൻതന്നെ റിലീസ് ചെയ്യും. പി ആർ ഒ: കാസബ്ളാങ്കാ ഫിലിം ഫാക്ടറി.

Continue Reading

kerala

നവീന്‍ ബാബുവിന്റെ മരണം; കൈക്കൂലി ആരോപണത്തില്‍ അന്വേഷണം പൂര്‍ത്തിയായി

അന്തിമ റിപ്പോര്‍ട്ട് ഈ ആഴ്ച ആഭ്യന്തര വകുപ്പിനു കൈമാറും

Published

on

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിനെതിരെയുള്ള കൈക്കൂലി ആരോപണത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോഴിക്കോട് വിജിലന്‍സ് സ്‌പെഷല്‍ സെല്‍. അന്തിമ റിപ്പോര്‍ട്ട് ഈ ആഴ്ച ആഭ്യന്തര വകുപ്പിനു കൈമാറും. പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതിനായി നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്നായിരുന്നു ആരോപണം. ഇതില്‍ പരിശോധന നടത്താന്‍ സര്‍ക്കാര്‍ വിജിലന്‍സ് സ്‌പെഷല്‍ സെല്ലിന് നിര്‍ദേശം നല്‍കിയിരുന്നു. കോണ്‍ഗ്രസ് നേതാവായ ടി. ഒ. മോഹനനും വിജിലന്‍സിനു പരാതി നല്‍കിയിരുന്നു. ഇദ്ദേഹത്തിന്റെ മൊഴിയും കഴിഞ്ഞ ദിവസം വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു.

Continue Reading

Trending