Connect with us

News

ഉത്തർപ്രദേശിൽ പൊലീസ് കോൺസ്റ്റബിൾ ചോദ്യപ്പേപ്പർ ചോർച്ച; പരീക്ഷ റദ്ദാക്കി

. പരീക്ഷയുടെ പവിത്രതയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാല്ലെന്നും ചോദ്യപേപ്പര്‍ ചോര്‍ത്തിയവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

Published

on

ഉത്തർപ്രദേശിൽ ചോദ്യപ്പേപ്പർ ചോർച്ച. യു.പി പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട് മെന്റ് പരീക്ഷ ചോദ്യപ്പേപ്പർ ആണ് ചോർന്നത്. തുടർന്ന് പരീക്ഷ റദ്ദാക്കി. 6 മാസത്തിനകം വീണ്ടും പരീക്ഷ നടത്തും. പരീക്ഷയുടെ പവിത്രതയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാല്ലെന്നും ചോദ്യപേപ്പര്‍ ചോര്‍ത്തിയവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

‘യുവാക്കളുടെ കഠിനാധ്വാനം കൊണ്ട് കളിക്കുന്നവരെ ഒരു കാരണവശാലും വെറുതെ വിടില്ല. ഇത്തരം അനാശാസ്യ ഘടകങ്ങള്‍ക്കെതിരെ കര്‍ശന നടപടി നടപടി സ്വീകരിക്കുമെന്ന കാര്യം ഉറപ്പാണ്’, ആദിത്യനാഥ് എക്‌സില്‍ കുറിച്ചു.

വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവിലാണ് ഉത്തര്‍പ്രദേശ് പോലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് പരീക്ഷ റദ്ദാക്കിയത്. ചോദ്യപേപ്പര്‍ ചോര്‍ന്നെന്നാരോപിച്ച് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് യുപി സര്‍ക്കാരിന്റെ തീരുമാനം.

നാല് ഷിഫ്റ്റുകളിലായി ഈ മാസം 17,18 തീയതികളിലായാണ് യുപി പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ നടത്തിയിരുന്നത്. അറുപതിനായിരത്തോളം ഒഴിവുകളിലേക്ക് അഞ്ച് ലക്ഷത്തോളം ഉദ്യോഗാര്‍ഥികളാണ് പരീക്ഷ എഴുതിയിരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് പരാജയം: രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

എ ക്ലാസ് മണ്ഡലമായ പാലക്കാട്ട് നേരിട്ട തോല്‍വിക്ക് പിന്നാലെ ബിജെപിയില്‍ കടുത്ത പൊട്ടിത്തെറി തുടങ്ങിയിരുന്നു.

Published

on

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് കെ.സുരേന്ദ്രന്‍. കേന്ദ്ര നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. പാലക്കാട്ടെ തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി. പാലക്കാട്ടെയും കേരളത്തിലെയും തോല്‍വിയുടെ സാഹചര്യം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.

എ ക്ലാസ് മണ്ഡലമായ പാലക്കാട്ട് നേരിട്ട തോല്‍വിക്ക് പിന്നാലെ ബിജെപിയില്‍ കടുത്ത പൊട്ടിത്തെറി തുടങ്ങിയിരുന്നു. ചരിത്രത്തിലാദ്യമായി സുരേന്ദ്രനെ ഔദ്യോഗിക പക്ഷത്തെ നേതാക്കള്‍ പോലും കൈയൊഴിഞ്ഞുതുടങ്ങി.

പാലക്കാട്ടെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സുരേന്ദ്രന്‍ രാജിവയ്ക്കണമെന്നാണ് ഔദ്യോഗിക പക്ഷത്തെ അടക്കം നേതാക്കള്‍ ആവശ്യപ്പെടുന്നത്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വരെ ഇക്കൂട്ടത്തില്‍പ്പെടും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വന്ന പാളിച്ചയാണ് തോല്‍വിക്ക് പ്രധാനകാരണം എന്ന വിമര്‍ശനമാണ് നേതാക്കള്‍ ഉയര്‍ത്തുന്നത്.

പാലക്കാട് വോട്ട് കുറഞ്ഞത് ഗൗരവകരമെന്നാണ് വിലയിരുത്തല്‍. സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ടിട്ട് പോലും അമിത ആത്മവിശ്വാസം പുലര്‍ത്തിയ നേതൃത്വത്തിന്റെ നിലപാട് വിനയായെന്നും വിമര്‍ശനമുണ്ട്. എന്നാല്‍ തോല്‍വിയില്‍ സുരേന്ദ്രന്റെ സ്ഥിരം വിമര്‍ശകരായ പി.കെ കൃഷ്ണദാസ് പക്ഷവും ശോഭാ സുരേന്ദ്രനും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Continue Reading

crime

വീട്ടമ്മയെ പീഡിപ്പിച്ചു, വിഡിയോ പകർത്തി ഭീഷണി: വ്ലോഗർ അറസ്റ്റിൽ

ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീ‍‍ഡനത്തിനു ശ്രമിച്ചു.

Published

on

അയൽവാസിയായ സ്ത്രീയെ പീഡിപ്പിച്ച് വിഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വ്ലോഗർ അറസ്റ്റിൽ. മാരാംകോട് സ്വദേശി പടിഞ്ഞാക്കര ബിനീഷ് ബെന്നിയെ (32) ആണ് വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.

അഞ്ച് മാസം മുൻപാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടിൽ കളിക്കാൻ എത്തിയ കുഞ്ഞിനെ എടുക്കാൻ വന്ന യുവതിയെ മുറിക്കുള്ളിൽ അടച്ചിട്ട് പീഡിപ്പിക്കുകയും വിഡിയോ പകർത്തുകയും ചെയ്തു. ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീ‍‍ഡനത്തിനു ശ്രമിച്ചു. പിന്നാലെ യുവതി ഭർത്താവിനെ വിവരം അറിയിച്ച് പൊലീസിൽ പരാതി നൽകി.

ഇതറിഞ്ഞ ബിനീഷ് രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതിനിടെ ചാലക്കുടി മജിസ്ട്രേട്ട് അവധിയിൽ ആയിരുന്നതിനാൽ കൊടുങ്ങല്ലൂരിൽ ഹാജരാക്കുന്നതിനു കൊണ്ടുപോയ പ്രതി ഇടയ്ക്ക് വച്ച് പൊലീസിനെ ആക്രമിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. 2022 ൽ നിലമ്പൂരിൽ സ്ത്രീ പീഡനത്തിനും 2017 ൽ വീസ തട്ടിപ്പുമായി ബന്ധപ്പെട്ട് അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിലും ബിനീഷിന്റെ പേരിൽ കേസെടുത്തിട്ടുണ്ട്.

Continue Reading

News

സംസ്ഥാനത്ത് നാലുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ജാഗ്രതയുടെ ഭാഗമായി ബുധനാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും വ്യാഴാഴ്ച എറണാകുളം ജില്ലയിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

Published

on

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലെ ശക്തി കൂടിയ ന്യൂനമർദ്ദം ഇന്ന് തീവ്രമാകാൻ സാധ്യത. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ബുധനാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും വ്യാഴാഴ്ച എറണാകുളം ജില്ലയിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിലെ ശക്തികൂടിയ ന്യൂനമർദ്ദം തിങ്കളാഴ്ചയോടെ തെക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലെത്തി തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നത്. തുടർന്നുള്ള രണ്ടു ദിവസങ്ങളിൽ തമിഴ്‌നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങിയേക്കും. ഇതാണ് വരും ദിവസങ്ങളിൽ കേരളത്തിലെ മഴയെ സ്വാധീനിക്കുക എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്ത് ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ കേരള തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Continue Reading

Trending