Connect with us

india

96.88 കോടി വോട്ടര്‍മാര്‍; ഏറ്റവും വലിയ തിരഞ്ഞെടുപ്പിനൊരുങ്ങി ഇന്ത്യ

ലോകത്തെ ഏറ്റവുമധികം പേര്‍ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പും ഇന്ത്യയിലേതാണ്.

Published

on

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ പൊതുതിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലാണ്. ലോകത്തെ ഏറ്റവുമധികം പേര്‍ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പും ഇന്ത്യയിലേതാണ്. ഇത്തവണത്തേത് ശരിക്കും ലോകം കാണാന്‍ പോകുന്ന വളരെ വലിയൊരു തിരഞ്ഞെടുപ്പ് തന്നെയായിരിക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഫെബ്രുവരി ഒന്‍പതിന് പുറത്തുവിട്ട അവസാനകണക്ക് അത് വ്യക്തമാക്കുന്നു.

കമ്മിഷന്റെ കണക്കുപ്രകാരം ഇത്തവണ 96.88 കോടി(96,88,21,926) വോട്ടര്‍മാരുണ്ട്. സ്വാഭാവികമായും ഇതുവരെയുള്ള റെക്കോര്‍ഡ് എണ്ണമാണിത്. വോട്ടര്‍മാരുടെ എണ്ണം കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പു കാലത്തേക്കാള്‍ 6 ശതമാനം കൂടിയിട്ടുണ്ട്. ഇത്തവണ, ഇതുവരെ ആകെ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ 49,72,31,994 പുരുഷന്മാരും 47,15,41,888 സ്ത്രീകളുമാണ്.

2019-ല്‍ 89.6 കോടിയായിരുന്നു 2019 ലെ ആകെ വോട്ടര്‍മാരുടെ എണ്ണം. അഞ്ച് കൊല്ലം കഴിഞ്ഞപ്പോള്‍ വര്‍ധനവ് 7.2 കോടി. പുരുഷന്മാരുടെ എണ്ണം 2019-ല്‍ 46.5 കോടിയായിരുന്നത് ഇപ്പോള്‍ 49.7 കോടിയായി. വനിതകളുടെ എണ്ണം 43.1 കോടിയായിരുന്നത് 47.1 കോടിയായി.

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതില്‍ പുരുഷന്മാരേക്കാള്‍ താല്‍പര്യം ഇപ്പോള്‍ സ്ത്രീകള്‍ കാണിക്കുന്നുണ്ട്. ഇത് ഒരു ജനാധിപത്യ സമ്പ്രദായത്തില്‍ പോസിറ്റീവ് സൂചനയാണെന്ന് കമ്മിഷന്‍ എടുത്തുപറയുന്നു. ഏറ്റവുമൊടുവില്‍ 2.63 കോടി പേര്‍ പട്ടികയില്‍ പുതുതായി പേരു ചേര്‍ത്തിട്ടുണ്ട്.

ഇതില്‍ പുരുഷന്മാര്‍ 1.22 കോടിയാണെങ്കില്‍ വനിതകള്‍ 1.41 കോടിയാണ്. ആയിരം പുരുഷന്മാര്‍ക്ക് 940 സ്ത്രീകള്‍ എന്നതായിരുന്നു 2023-ലെ കണക്ക്. ഇപ്പോള്‍ ആയിരം പുരുഷന്മാര്‍ക്ക് 948 എന്ന സ്ഥിതിയിലേക്ക് സ്ത്രീകളുടെ പങ്കാളിത്തം ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തെ വോട്ടര്‍മാരിലെ സ്ത്രീപുരുഷ വ്യത്യാസം കുറഞ്ഞുകുറഞ്ഞുവരികയാണ് എന്നര്‍ഥം.

പുതിയ കണക്കനുസരിച്ച് രാജ്യത്തെ വോട്ടര്‍മാരില്‍ 80 വയസ്സ് പിന്നിട്ട ‘മുതിര്‍ന്ന പൗരന്മാര്‍’ രണ്ട് കോടിക്കടുത്തു വരും (1,85,92,918 പേര്‍). പ്രായത്തില്‍ സെഞ്ച്വറിയടിച്ചവര്‍ അഥവാ നൂറ് വയസ്സ് പിന്നിട്ടവര്‍ 2,38,791 പേരുണ്ട്. വോട്ടര്‍മാരായ ഭിന്നശേഷിക്കാരുടെ എണ്ണത്തിലും എടുത്തുപറയത്തക്ക വര്‍ധനവുണ്ടെന്ന് കമ്മിഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്കിന്റെ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. 2019-ല്‍ വോട്ടര്‍പട്ടികയിലുണ്ടായിരുന്നത് 45.64 ലക്ഷം ഭിന്നശേഷിക്കാരാണ്. ഇത്തവണ അവരുടെ എണ്ണം ഇരട്ടിയോളമായിട്ടുണ്ട്. 88,35,449 ഭിന്നശേഷിക്കാരാണ് ഇത്തവണയുള്ളത്.

18 വയസ്സിനും 19 വയസ്സിനും ഇടയിലുള്ള പുതിയ വോട്ടര്‍മാര്‍ 1,84,81,610 പേരാണ്. 20 വയസ്സിനും 29 വയസ്സിനും ഇടയിലുള്ള യുവ വോട്ടര്‍മാര്‍ 19,74,37,160 ആണ്. ഭിന്നലിംഗക്കാരായ വോട്ടര്‍മാരുടെ എണ്ണം 2019-ല്‍ 39,683 ആയിരുന്നത് ഇപ്പോള്‍ 48,044 ആയി വര്‍ധിച്ചിട്ടുണ്ട്.

india

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍; ആറ് മരണം

കുളു ജില്ലയിലെ മണികര്‍ണിയിലാണ് മണ്ണിടിച്ചിലില്‍ ഉണ്ടായത്

Published

on

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍ 6 പേര്‍ മരിച്ചു. കുളു ജില്ലയിലെ മണികര്‍ണിയിലാണ് മണ്ണിടിച്ചിലില്‍ ഉണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരു വഴിയോര കച്ചവടക്കാരനും ഒരു കാര്‍ ഡ്രൈവറും സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്ന് വിനോദസഞ്ചാരികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം.

‘മണികരണ്‍ ഗുരുദ്വാരയ്ക്ക് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. അവിടെ ഒരു മരം കടപുഴകി വീണു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് സംഘവും മറ്റ് ജില്ലാ അധികൃതരും സ്ഥലത്തുണ്ട്” കുളു എംഎല്‍എ സുന്ദര്‍ സിംഗ് താക്കൂര്‍ എഎന്‍ഐയോട് പറഞ്ഞു. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടം. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ജയറാം താക്കൂര്‍ മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖം രേഖപ്പെടുത്തുകയും ദുരിതബാധിതരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.

Continue Reading

india

ഛത്തീസ്ഗഡില്‍ 50 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി

തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട മാവോയിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്

Published

on

ഛത്തീസ്ഗഡിലെ ബിജാപൂരില്‍ 50 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി. സായുധ സേനകള്‍ നടപടി കടുപ്പിച്ചതോടെയാണ് സംഘം ബിജാപുര്‍ എസ്പിക്ക് മുന്നില്‍ കീഴടങ്ങിയത്. തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട മാവോയിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്. വനിതകളും പുരുഷന്‍മാരുമടങ്ങുന്ന സംഘമാണ് കീഴടങ്ങിയത്.

സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കഴിഞ്ഞയാഴ്ച 22 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ബസ്തറില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ 35 മാവോയിസ്റ്റുകളെയാണ് വധിച്ചിട്ടുള്ളത്. ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ചലപതി എന്ന് വിളിക്കപ്പെടുന്ന മാവോയിസ്റ്റ് നേതാവ് ജയറാം റെഡ്ഡിയെ ജനുവരിയില്‍ സുരക്ഷാ സേന വധിച്ചിരുന്നു.

Continue Reading

india

ഒഡീഷയില്‍ ട്രെയിന്‍ പാളം തെറ്റി അപകടം; ഏഴുപേര്‍ക്ക് പരിക്ക്

ബെംഗളൂരു-കാമാക്യ എസി എക്‌സ്പ്രസ് ട്രെയിനാണ് കട്ടക്ക് ജില്ലയിലെ നിര്‍ഗുണ്ടിയില്‍ പാളം തെറ്റിയത്

Published

on

ഒഡീഷയില്‍ ട്രെയിന്‍ പാളം തെറ്റി അപകടം. അപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. ബെംഗളൂരു-കാമാക്യ എസി എക്‌സ്പ്രസ് ട്രെയിനാണ് കട്ടക്ക് ജില്ലയിലെ നിര്‍ഗുണ്ടിയില്‍ പാളം തെറ്റിയത്. ഇന്ന് രാവിലെ 11.54ഓടെയാണ് സംഭവം.

പരിക്കേറ്റ ഏഴുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഒഡീഷ ഫയര്‍ സര്‍വീസ് ഡയറക്ടര്‍ ജനറല്‍ സുദന്‍സു സാരംഗി അറിയിച്ചു. പരിക്കേറ്റവരുടെ എണ്ണം പത്തിലേറെ കൂടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍ഡിആര്‍എഫും ഒഡീഷ ഫയര്‍ സര്‍വീസ് സംഘവും അപകട സ്ഥലത്തുണ്ട്.

Continue Reading

Trending