Connect with us

kerala

സമരാഗ്നി ജ്വലിപ്പിച്ച് കോൺഗ്രസ്

കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​കരന്‍ പി​ണ​റാ​യി വി​ജ​യ​നെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു.

Published

on

തി​ര​ഞ്ഞെ​ടു​പ്പി​ലെ എ​തി​രാ​ളി​ക​ളെ തു​റ​ന്നു​കാ​ട്ടി​യും ജ​ന​ങ്ങ​ളോ​ട് നി​ല​പാ​ട് പ​റ​ഞ്ഞും കെ.​പി.​സി.​സി​യു​ടെ സ​മ​രാ​ഗ്നി യാ​ത്ര. ദേ​ശീ​യ​രാ​ഷ്ട്രീ​യ​ത്തി​ലും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ ക​ട​ന്നാ​ക്ര​മി​ച്ചും വ​ർ​ത്ത​മാ​ന​കാ​ല രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം പ​റ​ഞ്ഞും മു​തി​ർ​ന്ന നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ പി. ​ചി​ദം​ബ​രം കേ​ര​ള രാ​ഷ്ട്രീ​യ​ത്തെ തൊ​ട്ടി​ല്ല.

കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​കരന്‍ പി​ണ​റാ​യി വി​ജ​യ​നെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. പി​ണ​റാ​യി ഭ​ര​ണ​ത്തി​ന്റേ​യും കേ​ന്ദ്ര​ത്തി​ലെ മോ​ദി ഭ​ര​ണ​ത്തി​ന്റേ​യും സാ​മ്യ​ത​ക​ളും ഇ​രു​ഭ​ര​ണ​വും ജ​ന​ത്തി​ന് ശാ​പ​മാ​യി മാ​റി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ര​വ​ധി ഇ.​എം.​എ​സ് മു​ത​ൽ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ വ​രെ നി​ര​വ​ധി ഇ​ട​ത് മു​ഖ്യ​മ​ന്ത്രി​മാ​രു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രാ​ളും അ​ഴി​മ​തി ന​ട​ത്തി​യെ​ന്ന് ത​ങ്ങ​ളാ​രും വി​ളി​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ലെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ അ​ഴി​മ​തി​ക്കാ​ര​നാ​ണെ​ന്നും ഇ​തു​പോ​ലെ അ​ഴി​മ​തി മു​ഖ്യ​മ​ന്ത്രി​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

പി​ന്നീ​ട് സം​സാ​രി​ച്ച പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​നാ​വ​ട്ടെ ദേ​ശീ​യ, സം​സ്ഥാ​ന രാ​ഷ്ട്രീ​യം പ​റ​യു​ന്ന​തി​ലു​പ​രി കേ​ര​ള​ത്തി​ന്റെ മ​ണ്ണി​ല്‍ നി​ന്നും വ​ർ​ഗീ​യ​ത​യെ തു​ട​ച്ചു​നീ​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം തൃ​ശൂ​ര്‍ ജ​ന​ത ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ആ​ഹ്വാ​ന​മാ​യി​രു​ന്നു ന​ട​ത്തി​യ​ത്. വ​ര്‍ഗീ​യ​ത​യു​ടെ വി​ഷം തൃ​ശൂ​രി​ന്റെ മ​ണ്ണി​ല്‍ പു​ര​ട്ടി കേ​ര​ളം മു​ഴു​വ​ന്‍ വ്യാ​പി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന വ​ർ​ഗീ​യ ഫാ​സി​സ്റ്റു​ക​ള്‍ക്കു​ള്ള ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പ്.

ഈ ​മാ​സം ര​ണ്ടാ​ഴ്ച​യി​ലെ​ത്തു​മ്പോ​ൾ ദേ​ശീ​യ നേ​താ​ക്ക​ളെ എ​ത്തി​ച്ചു​ള്ള ര​ണ്ടാ​മ​ത്തെ പ​രി​പാ​ടി​യാ​ണ് തൃ​ശൂ​രി​ൽ ന​ട​ക്കു​ന്ന​ത്. ഈ ​മാ​സം നാ​ലി​നാ​യി​രു​ന്നു തൃ​ശൂ​രി​ൽ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ടു​ള്ള ജ​ന​മ​ഹാ​സ​ഭ പ​രി​പാ​ടി.

ബൂ​ത്ത് പ്ര​സി​ഡ​ൻ​റു​മാ​ർ അ​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ക​രെ പ​ങ്കെ​ടു​പ്പി​ച്ച വ​മ്പ​ൻ പ​രി​പാ​ടി​ക്ക് ദി​വ​സ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് സ​മ​രാ​ഗ്നി യാ​ത്ര​ക്കും വി​പു​ല​മാ​യ സ്വീ​ക​ര​ണ​മൊ​രു​ക്കി ഡി.​സി.​സി പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​രി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘാ​ട​ക മി​ക​വും പ്ര​ക​ട​മാ​ക്കി.

kerala

വനനിയമ ഭേദഗതി ജനവിരുദ്ധം ;മുസ്‌ലിംലീഗ്

ജനജീവിതത്തെ ബാധിക്കുന്ന വിധത്തില്‍ വനംവകുപ്പിന്റെ ഉദ്യോഗസ്ഥ രാജാണ് പുതിയ നിയമപ്രകാരം നടക്കുക

Published

on

ആദിവാസികളുടെയും മലയോര നിവാസികളുടെയും അവകാശങ്ങള്‍ ഇല്ലാതാക്കുകയും അവരെ വനംവകുപ്പിന്റെ അടിമകളാക്കി മാറ്റുകയും ചെയ്യുന്ന വനം നിയമഭേദഗതി ജനവിരുദ്ധമാണെന്ന് ഇന്നലെ മലപ്പുറത്ത് ചേര്‍ന്ന മുസ്‌ലിംലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗം വിലയിരുത്തി. ജനജീവിതത്തെ ബാധിക്കുന്ന വിധത്തില്‍ വനംവകുപ്പിന്റെ ഉദ്യോഗസ്ഥ രാജാണ് പുതിയ നിയമപ്രകാരം നടക്കുക. കാടിനെ ആശ്രയിച്ച് ജീവിക്കുന്ന ആദിവാസികളെ നിയമം സാരമായി ബാധിക്കും. സര്‍ക്കാര്‍ ഈ നീക്കത്തില്‍നിന്ന് പിന്തിരിയാത്ത പക്ഷം സമര പരിപാടികളെക്കുറിച്ച് ആലോചിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

Continue Reading

kerala

പ്രതിഭകള്‍ നിറഞ്ഞാടിയ ജനകീയോത്സവം

പ്രതിഭയുടെയും പ്രയത്‌നത്തിന്റെയും കരുത്തുകൊണ്ട് ഉയര്‍ന്നുവന്ന പലരുടെയും വഴികളില്‍ ഭരണകൂടം വിലങ്ങുതടിയാവുന്ന പ്രവണത പോലും ഈയിടെ നമുക്ക് കാണേണ്ടി വരികയുണ്ടായി

Published

on

സംസ്ഥാന സ്‌കൂള്‍ കലോത്സവം കേവലം സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാമത്സരമല്ലെന്നും കേരളത്തിന്റെ ജനകീയോത്സവമാണെന്നും അനന്തപുരിയും അടിവരയിട്ടിരിക്കുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന്റെ 63ാം എഡിഷനില്‍ 14 ജില്ലകളില്‍ നിന്നായി 249 ഇനങ്ങളില്‍ 15000 ത്തോളം വിദ്യാര്‍ത്ഥികള്‍ പ്രതിഭയുടെ മിന്നലാട്ടം കൊണ്ട് വിസ്മയം തീര്‍ക്കുമ്പോള്‍ അതിനു സാ ക്ഷിയാകാനെത്തിയത് ജനലക്ഷങ്ങളാണ്. ഉത്സവങ്ങള്‍ ഉണര്‍ത്തുപാട്ടാണ്. അത് ജനസമൂഹത്തെ ഒരേചരടില്‍ കോര്‍ക്കുന്നു. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വെല്ലുവിളി ഉയരുന്ന പുതിയ കാലത്ത് കൗമാരകേരളം കലയെ വര്‍ണ, ഭാഷ, ലിംഗ ഭേദമില്ലാതെ മനുഷ്യസ്‌നേഹവും നന്മയും വളര്‍ത്തുന്നതിനുള്ള പടച്ചട്ടയാക്കിമാറ്റുമ്പോള്‍ അനിര്‍വചനീയമായ മാനങ്ങളാണ് അഞ്ചുദിന രാത്രങ്ങളില്‍ അനന്തപത്മനാഭന്റെ മണ്ണ് മലയാളക്കരക്ക് പകര്‍ന്നു നല്‍കിയത്. അവസാനത്തെ മത്സരവും പൂര്‍ത്തിയാകുന്നതുവരെ വിവിധ ജില്ലകള്‍ ഇഞ്ചോടിഞ്ച് നടത്തിയ പോരാട്ടം കേവലം കലാകിരീടത്തിനുവേണ്ടിയുള്ള മത്സരം എന്നതിലുപരി പുതിയ തലമുറയുടെ പ്രതിഭയുടെ മാ റ്റുരക്കല്‍കൂടിയായിരുന്നു. 117 പവന്റെ സ്വര്‍ണകിരീടം കാല്‍ നൂറ്റാണ്ടിനുശേഷം തൃശൂര്‍ കൈപ്പിടിയിലൊതുക്കുമ്പോള്‍ കണ്ണൂരും പാലക്കാടും കോഴിക്കോടുമെല്ലാം തൊട്ടുപിന്നില്‍ തന്നെയുണ്ടായിരുന്നുവെന്നത് സാക്ഷ്യപ്പെടുന്നത് ഈ യാഥാര്‍ത്ഥ്യമാണ്. രണ്ടു പതിറ്റാണ്ടുകാലം കൊണ്ടും കൊടുത്തും കോഴിക്കോടും പാലക്കാടും കൈവശംവെച്ചിരുന്ന കലാകൗമാരത്തിന്റെ അമരത്വം കഴിഞ്ഞ വര്‍ഷം ഫോട്ടോ ഫിനിഷില്‍ കണ്ണൂര്‍ ഏറ്റെടുക്കുകയായിരുന്നുവെങ്കില്‍ ഇത്തവണ പുതിയൊരു അവകാശിയിലേക്ക് അത് എത്തിച്ചേര്‍ന്നിരിക്കുകയാണ്.

അസാമാന്യമായ പ്രകടനങ്ങളിലൂടെ സര്‍ഗവൈഭവങ്ങളെ പൂര്‍ണമായും പുറത്തെടുത്ത നമ്മുടെ കുട്ടികള്‍, തങ്ങളുടെ പ്രകടനങ്ങളില്‍ പങ്കുവെച്ച ആശയങ്ങളിലൂടെ പുതു തലമുറ ജീവിത യാഥാര്‍ഥ്യങ്ങള്‍ക്ക് അപ്പുറമാണെന്ന പരാതികളുടെയും പരിഭവങ്ങളുടെയും കെട്ടുബാണ്ഡങ്ങളെ കുഴിച്ചുമൂടുകകൂടി ചെയ്തിരിക്കുകയാണ്. വിവിധ കലാ പ്രകടനങ്ങളില്‍ അനീതിക്കും അധര്‍മങ്ങള്‍ക്കുമെതിരെ നടത്തിയ ശ്രദ്ധേയമായ ഇടപെടലുകള്‍ വിസ്മയാവഹമായിരുന്നു. കഥയിലും കവിതയിലും മാത്രമല്ല, നാടകങ്ങളിലെ തീമുകളിലും എന്തിന് കോല്‍ക്കളിയിലെ വസ്ത്രധാരണയില്‍ പോലും മഹത്തരമായ ആശയങ്ങളെ അവര്‍ സന്നിവേശിപ്പിച്ചു. കാര്യമായ പരാതികളോ പരിഭവങ്ങളോ ഇല്ലാതെ കലോത്സവം പര്യവസാനിപ്പിക്കാന്‍ സാധിച്ചുവെന്നത് സംഘാടകര്‍ക്ക് ആശ്വാസത്തിന് വക നല്‍കുന്നതാണ്. അപ്പോഴും അപ്പീലുകളുടെ ആധിക്യംവഴിയുള്ള മത്സരങ്ങളുടെ ധാരാളിത്തം എല്ലാ പ്രാവശ്യവുമെന്നപോലെ ഇത്തവണയും കല്ലുകടിയായി നില്‍ക്കുന്നുണ്ട്. സമയകൃത്യത പാലിക്കാന്‍ കഴിയാത്തത് കാരണം മത്സരാര്‍ത്ഥികള്‍ മണിക്കൂറുകളോളം വേഷഭൂഷാധികള്‍ അണിഞ്ഞുനില്‍ക്കേണ്ടിവരികയാണ്. ഇത് കുട്ടികളുടെ പ്രകടനത്തെ മാത്രമല്ല ആരോഗ്യത്തെയും പരുങ്ങലിലാക്കുന്നുണ്ട്.

കലോത്സവങ്ങള്‍ കെങ്കേമമായി മാറുമ്പോഴും അവയുടെ അടയാളപ്പെടുത്തലായി മാറുന്ന പ്രതിഭകള്‍ പിന്നീട് വിസ്മൃതിയിലേക്ക് മറഞ്ഞുപോകുന്നുവെന്നത് ഓരോ കൊടിയിറക്കത്തിനുശേഷവും ഉയരുന്ന ആശങ്കയാണ്. കൊടിയുയര്‍ത്താനും തിരശ്ശീല താഴ്ത്താനുമൊക്കെയെത്തുന്ന വിശിഷ്ടാതിഥികളായ താരങ്ങള്‍ തങ്ങള്‍ ഒരു കലോത്സവത്തില്‍പോലും പങ്കെടുക്കാന്‍ ഭാഗ്യം കിട്ടാത്തവരാണെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ മുന്‍കാലങ്ങളില്‍ കലോത്സവ വേദികളില്‍ നിറഞ്ഞാടിയവര്‍ എവിടെ യെന്ന ചോദ്യം അന്തരീക്ഷത്തില്‍ പതിവായി ഉയരുകയാണ്. യുവ പ്രതിഭകള്‍ക്ക് അവരുടെ സര്‍ഗവാസനകളെ പരിപോഷിപ്പിക്കാനും തങ്ങളുടെ കഴിവുകളെ ഒപ്പംനിര്‍ത്തി ജീവിതമാകുന്ന മഹത്തായ കലയെ അഭിമുഖീകരിക്കാനുമുള്ള സാഹചര്യങ്ങളും സൗകര്യങ്ങളുമൊക്കെയൊരുക്കുമെ ന്ന ഭരണകൂടങ്ങളുടെ പ്രഖ്യാപനങ്ങള്‍ക്ക് പക്ഷേ അല്‍പായുസ്സ് മാത്രമാണെന്നതിന് കാലം സാക്ഷിയാണ്. എന്നുമാത്രമല്ല പ്രതിഭയുടെയും പ്രയത്‌നത്തിന്റെയും കരുത്തുകൊണ്ട് ഉയര്‍ന്നുവന്ന പലരുടെയും വഴികളില്‍ ഭരണകൂടം വിലങ്ങുതടിയാവുന്ന പ്രവണത പോലും ഈയിടെ നമുക്ക് കാണേണ്ടി വരികയുണ്ടായി. സ്‌കൂള്‍ ഒളിമ്പിക്‌സ് എന്ന പേരില്‍ സര്‍ക്കാര്‍ ആഘോഷപൂര്‍വം കൊണ്ടാടിയ ഈ വര്‍ഷത്തെ സ്‌കൂള്‍ കായികമേളയില്‍ സംഘാടകര്‍ക്ക് സംഭവിച്ച ഭീമാബദ്ധത്തിനെതിരെ പ്രതികരിച്ചതിന് മേളയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയ സ്‌കൂളുകളെ അയോഗ്യമാക്കിയത് ഈ പ്രവണതയുടെ തെളിവാണ്. തലസ്ഥാ നനഗരിയില്‍ ഉദയം ചെയ്ത പ്രതിഭകളെ അഭിവാദ്യം ചെയ്യുന്നതോടൊപ്പം അവരോട് എല്ലാ അര്‍ത്ഥത്തിലും നീതി പുലര്‍ത്താന്‍ നമ്മുടെ ഭരണകൂടത്തിന് സാധിക്കട്ടെയെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും ചെയ്യുന്നു.

Continue Reading

kerala

ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസ് ബോബി ചെമ്മണ്ണൂരിനെ കോടതിയില്‍ ഹാജരാക്കി

വൈദ്യപരിശോധനയ്ക്ക് ശേഷമാണ് കോടതിയിലെത്തിച്ചത്

Published

on

കൊച്ചി: ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ കൊച്ചി സിജെഎം കോടതിയില്‍ ഹാജരാക്കി. വൈദ്യപരിശോധനയ്ക്ക് ശേഷമാണ് കോടതിയിലെത്തിച്ചത്. ബോബിയുടെ ഫോണ്‍ കോടതിയില്‍ ഹാജരാക്കും. തെറ്റ് ചെയ്തിട്ടില്ലെന്ന് ബോബി ആവര്‍ത്തിച്ച് പറഞ്ഞു.

ബോബി കോടതിയില്‍ ജാമ്യഹരജി നല്‍കും. എന്നാല്‍ ജാമ്യം ലഭിക്കില്ലെന്നാണ് പ്രതീക്ഷയെന്നും ബോബിയുടെ സമാനമായ മറ്റ് പരാമര്‍ശങ്ങള്‍ പരിശോധിക്കുമെന്നും കൊച്ചി ഡിസിപി അശ്വതി ജിജി പറഞ്ഞു.

തന്റേത് മുന്‍കൂട്ടി തീരുമാനിച്ചുള്ള അധിക്ഷേപം അല്ലെന്ന് ബോബി ചെമ്മണ്ണൂര്‍ മൊഴി നല്‍കിയിരുന്നു. വിവാദ പരാമര്‍ശം ആ വേദിയില്‍ മാത്രമായി പറഞ്ഞതാണ്. പരാമര്‍ശം വളച്ചൊടിക്കപ്പെട്ടു. നാല് മാസം മുന്‍പ് നടന്ന സംഭവത്തില്‍ ഇപ്പോള്‍ പരാതി നല്‍കിയതില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും മൊഴിയില്‍ പറയുന്നു. കസ്റ്റഡിയില്‍ എടുത്ത ബോബിയുടെ ഫോണ്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും. അധിക്ഷേപ പരാമര്‍ശങ്ങളില്‍ കുറ്റബോധമില്ലെന്നായിരുന്നു നേരത്തെ ബോബി ചെമ്മണ്ണൂരിന്റെ പ്രതികരണം.

നടി ഹണി റോസ് നല്‍കിയ പരാതിയിലായിരുന്നു ബോബി ചെമ്മണ്ണൂരിനെ കൊച്ചി സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബോബി ചെമ്മണ്ണൂര്‍ നടത്തിയ പരാമര്‍ശങ്ങളുടെ വീഡിയോ ഉള്‍പ്പെടെ കാണിച്ചുകൊണ്ടായിരുന്നു വിശദമായ ചോദ്യംചെയ്യല്‍.

Continue Reading

Trending