Connect with us

india

സരസ്വതി ദേവിയുടെ വിഗ്രഹത്തിൽ സാരിയില്ലെന്ന് ആരോപിച്ച് എ.ബി.വി.പി പ്രതിഷേധം

വസന്ത പഞ്ചമി ദിവസത്തില്‍ ഗവണ്‍മെന്റ് കോളേജ് ഓഫ് ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റിന് മുന്നില്‍ സ്ഥാപിച്ച വിഗ്രഹമാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്.

Published

on

ത്രിപുരയിലെ ഗവണ്‍മെന്റ് കോളജിന് മുന്നില്‍ സ്ഥാപിച്ച സരസ്വതി ദേവിയുടെ വിഗ്രഹത്തിന്റെ വസ്ത്രത്തെ ചൊല്ലി വിവാദം. വസന്ത പഞ്ചമി ദിവസത്തില്‍ ഗവണ്‍മെന്റ് കോളേജ് ഓഫ് ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റിന് മുന്നില്‍ സ്ഥാപിച്ച വിഗ്രഹമാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്.

പരമ്പരാഗതമായ സാരി ധരിക്കാതെയാണ് സരസ്വതി ദേവിയുടെ വിഗ്രഹം പൂജക്കായി എത്തിച്ചതെന്ന് ആരോപിച്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍ പൂജ തടഞ്ഞു. വിഗ്രഹം അശ്ലീലമുളവാക്കുന്നതും ഇന്ത്യന്‍ സംസ്‌കാരത്തെയും മതവികാരത്തെയും വ്രണപ്പെടുത്തുന്നതുമാണെന്നും ആരോപിച്ച് ബി.ജെ.പി വിദ്യാര്‍ത്ഥി സംഘടനായ എ.ബി.വി.പി രംഗത്തെത്തുകയായിരുന്നു.

പരമ്പരാഗതമായ സാരി ഉടുപ്പിക്കാതെ ദേവിയെ വികലമായി ചിത്രീകരിക്കുകയായിരുന്നെന്നും ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായി പോരാടുമെന്നും എ.ബി.വി.പി ജോയിന്റ് സെക്രട്ടറി ദിബാകര്‍ ആചാരി പറഞ്ഞു. അതേ സമയം മതവികാരം വൃണപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടയെല്ല വിഗ്രഹം പ്രതിഷ്ഠിച്ചതെന്ന് കോളജ് അധികൃതര്‍ വ്യക്തമാക്കി.

സരസ്വതി ദേവിയെ പൂജിക്കുന്ന ദിവസമാണ് വസന്ത പഞ്ചമി. ശ്രീ പഞ്ചമിയെന്ന വസന്ത പഞ്ചമി ഹിന്ദുക്കളുടെ വിദ്യാരംഭദിവസമാണ്. കേരളത്തിലൊഴികെ ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും വസന്ത പഞ്ചമിക്ക് കുട്ടികളെ ആദ്യാക്ഷരം തുടങ്ങിക്കുകയും സവിശേഷ സരസ്വതി പൂജകള്‍ നടത്തുകയും ചെയ്യുന്ന ദിവസമാണിത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഉറിയില്‍ പാകിസ്താന്റെ ഷെല്ലാക്രമണം; സ്ത്രീ കൊല്ലപ്പെട്ടു

സുരക്ഷിതസ്ഥാനത്തേക്ക് മാറുന്നതിനിടെയാണ് ആക്രമണം നടന്നതെന്നാണ് വിവരം.

Published

on

ഉറിയില്‍ പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. സുരക്ഷിതസ്ഥാനത്തേക്ക് മാറുന്നതിനിടെയാണ് ആക്രമണം നടന്നതെന്നാണ് വിവരം. അതേസമയം, പാകിസ്താന്‍ ഡ്രോണ്‍ ആക്രമണം നടത്തിയ ജമ്മു സര്‍വകലാശാല അടച്ചു.

കശ്മീരിലുണ്ടായ ഷെല്ലാക്രമണത്തില്‍ വീടുകള്‍ക്കും നിരവധി വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. പ്രദേശത്തെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും അവധി നല്‍കുകയും പരീക്ഷകള്‍ മാറ്റിവെക്കുകയും ചെയ്തു.

അതിനിടെ ഇന്ന് രാവിലെ 4.30 ന് ജമ്മുവില്‍ ആക്രമണ ശ്രമം നടത്തിയിരുന്ന ഒരു പാക് ഡ്രോണ്‍ സൈന്യം വീഴ്ത്തി. അതേസമയം, പാകിസ്താന്‍ നടത്തുന്ന ആക്രമണത്തെ സൈന്യം ശക്തമായി പ്രതിരോധിച്ചു. പാകിസ്താന്റെ 50 ഡ്രോണുകള്‍ സൈന്യം തകര്‍ത്തു.പാകിസ്താന്‍ ഇന്നലെ ലക്ഷ്യമിട്ടത് ജമ്മു, അഖ്‌നൂര്‍, ഉദ്ധംപൂര്‍ അടക്കം ആറ് നഗരങ്ങളാണ്.ഡ്രോണുകള്‍ തകര്‍ക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടു.

Continue Reading

india

കണ്‍ട്രോള്‍ റൂം തുറന്നു

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോര്‍ക്കയിലും കണ്‍ട്രോള്‍ റൂം തുറന്നു

Published

on

അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ കേരളീയര്‍ക്കും മലയാളി വിദ്യാര്‍ഥികള്‍ക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോര്‍ക്കയിലും കണ്‍ട്രോള്‍ റൂം തുറന്നു.

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് സുരക്ഷിതരായി ഇരിക്കുക. സഹായം ആവശ്യമുള്ളപക്ഷം കണ്‍ട്രോള്‍ റൂം നമ്പരില്‍ ബന്ധപ്പെടാം.

സെക്രട്ടറിയേറ്റ് കണ്‍ട്രോള്‍ റൂം: 0471-2517500/2517600. ഫാക്‌സ്: 0471 -2322600. ഇമെയില്‍: cdmdkerala@kerala.gov.in.

നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്റര്‍: 18004253939 (ടോള്‍ ഫ്രീ നമ്പര്‍ ),
00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍)

Continue Reading

india

വീണ്ടും യുദ്ധവിമാനങ്ങളുമായി പാക് ആക്രമണം, വെടിവെച്ചിട്ട് ഇന്ത്യ

ഡ്രോണും യുദ്ധവിമാനങ്ങളും ഉപയോഗിച്ചുള്ള ആക്രമണമാണ് പാകിസ്താന്‍ നടത്തുന്നത്.

Published

on

ജമ്മു കശ്മീരില്‍ ആക്രമണം ശക്തമാക്കി പാകിസ്താന്‍. ഡ്രോണും യുദ്ധവിമാനങ്ങളും ഉപയോഗിച്ചുള്ള ആക്രമണമാണ് പാകിസ്താന്‍ നടത്തുന്നത്. എന്നാല്‍ ഈ ശ്രമങ്ങളെല്ലാം ഇന്ത്യന്‍ സൈന്യം തകര്‍ത്തുകൊണ്ടിരിക്കുകയാണ്. അന്‍പതോളം ഡ്രോണുകള്‍ സേന വെടിവെച്ചിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് സൈറണുകള്‍ മുഴങ്ങിയിരുന്നു. പാകിസ്താന്റെ എഫ് 16 വിമാനം ഇന്ത്യ വെടിവെച്ചിട്ടു. പാകിസ്താന്റെ രണ്ട് ജെ എസ് 17 വിമാനങ്ങളും തകര്‍ത്തു. പാക് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നു.

വ്യേമാക്രമണത്തില്‍ ഇന്ത്യയില്‍ നിന്ന് തിരിച്ചടി നേരിട്ടതോടെ ചാവേര്‍ ആക്രമണവുമായി പാകിസ്താന്‍ മുന്നിടുകയായിരുന്നു. രജൌരിയിലാണ് പാക് ചാവേര്‍ ആക്രമണം നടത്തിയത്.

സുരക്ഷ മുന്‍ നിര്‍ത്തി ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചു. വിമാനത്താവളങ്ങളിലേക്ക് പുതുതായി ആരെയും പ്രവേശിപ്പിക്കില്ല.

Continue Reading

Trending