Connect with us

kerala

മാസപ്പടി കേസില്‍ മുഖ്യപ്രതി മുഖ്യമന്ത്രി; സിഎംആര്‍എല്ലിന് വേണ്ടി ഇടപെട്ടു, വ്യവസായനയം തിരുത്തി: മാത്യു കുഴല്‍നാടന്‍

സിഎംആര്‍എല്ലിന് ഖനനാനുമതി നല്‍കാന്‍ പിണറായി സര്‍ക്കാര്‍ വ്യവസായ നയം മാറ്റിയെന്ന് വിമര്‍ശിച്ച കുഴല്‍നാടന്‍ സ്പീക്കര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.

Published

on

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. മാസപ്പടി വിവാദത്തില്‍ മുഖ്യപ്രതി മുഖ്യമന്ത്രിയാണെന്ന് കുഴല്‍നാടന്‍ ആരോപിച്ചു. സിഎംആര്‍എല്ലിന് ഖനനാനുമതി നല്‍കാന്‍ പിണറായി സര്‍ക്കാര്‍ വ്യവസായ നയം മാറ്റിയെന്ന് വിമര്‍ശിച്ച കുഴല്‍നാടന്‍ സ്പീക്കര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. മുഖ്യമന്ത്രിക്ക് പരിച തീര്‍ക്കുന്നതിന് സ്പീക്കര്‍ പരിധി വിട്ട് പെരുമാറിയെന്നായിരുന്നു വിമര്‍ശനം.

നിയമസഭയില്‍ അംഗത്തിന്റെ അവകാശം നിഷേധിക്കുന്ന, ജനാധിപത്യം കശാപ്പ് ചെയ്യുന്ന നടപടിയാണ് സ്പീക്കറിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ജനാധിപത്യം കശാപ്പ് ചെയ്ത് മുഖ്യമന്ത്രിക്ക് പരിച തീര്‍ക്കുന്നതിന് സ്പീക്കര്‍ പരിധി വിട്ട് പെരുമാറി.
എഴുതിക്കൊടുത്ത അഴിമതി ആരോപണം ഉന്നയിക്കുന്നതിന് ഇതുവരെ തടസമുണ്ടായിട്ടില്ല.
ആധികാരികമായിരിക്കണം എന്നതുകൊണ്ടാണ് സഭയില്‍ ഉന്നയിക്കാന്‍ ശ്രമിച്ചത്. സഭയില്‍ പറയുന്നത് രേഖയാണ്. എഴുതി ഉന്നയിക്കുന്ന ആരോപണങ്ങളില്‍ മറുപടി നല്‍കേണ്ടി വരും. തന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമായിരുന്നു. അത് ഒഴിവാക്കാനാണ് സ്പീക്കര്‍ ഇടപെട്ടതെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.

‘സിഎംആര്‍എല്ലില്‍ നിന്ന് വീണാ വിജയന്‍ പണം വാങ്ങിയെന്നതിനും അതിന് സര്‍വീസ് ഒന്നും ചെയ്തിട്ടില്ലെന്നതിലും ആര്‍ക്കും സംശയമില്ല. സിഎംആര്‍എല്‍ ഇടപാടില്‍ ഇതുവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത് വീണ വിജയനെയായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയാണ് യഥാര്‍ത്ഥ പ്രതി. സിഎംആര്‍എല്‍ കമ്പനിയുടെ ഏറ്റവും വലിയ വരുമാനം കരിമണലാണ്.

2003-04 കാലഘട്ടത്തില്‍ സിഎംആര്‍എല്ലിന് സര്‍ക്കാര്‍ ലീസ് നല്‍കിയിരുന്നു. കൊല്ലം, ആലപ്പുഴ ഭാഗത്തെ കരിമണലിന് വേണ്ടിയായിരുന്നു ലീസ്. ഈ ലീസിന് 1000 കോടി മൂല്യമുണ്ട്. എന്നാല്‍ 10 ദിവസത്തിന് ശേഷം സ്റ്റേ ചെയ്തു. പിന്നീടുള്ള വര്‍ഷങ്ങളിലെല്ലാം സിഎംആര്‍എല്‍ ഈ ലീസ് പുനസ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അതിന് ശേഷം വന്ന സര്‍ക്കാരുകളും ഇതിന് അനുമതി നല്‍കിയില്ല.

സിഎംആര്‍എല്‍ കേന്ദ്ര മൈന്‍സ് ട്രൈബ്യുണലിനെ സമീപിച്ചിരുന്നു. എന്നിട്ടും അവര്‍ക്ക് അനുകൂലമായ നടപടിയുണ്ടായില്ല. 2016ല്‍ സിഎംആര്‍എല്ലിന് അനുകൂലമായി കോടതി വിധി വന്നു. 2016 മെയില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ 2016 ഡിസംബര്‍ മുതല്‍ സിഎംആര്‍എല്‍ വീണക്ക് മാസപ്പടി നല്‍കി തുടങ്ങി.

20-07-2018ലെ വ്യവസായ നിയമം ധാതുമണല്‍ ഖനനം പൊതുമേഖലയ്‌ക്കെന്ന് വ്യക്തമാക്കുന്നതായിരുന്നു. പിന്നീട് തീരുമാനം തിരുത്തി. സിഎംആര്‍എല്ലിനെ സഹായിക്കാനായിരുന്നു തിരുത്തല്‍. ഈ സമയങ്ങളില്‍ വീണയുടെ അക്കൗണ്ടിലേക്ക് പ്രതിമാസം എട്ട് ലക്ഷം രൂപ വീതം ലഭിച്ചു. കേന്ദ്ര ഉത്തരവിനെ തുടര്‍ന്നാണ് ലീസ് റദ്ദാക്കിയത്. 26-08-2019ല്‍ സിഎംആര്‍എല്‍ മുഖ്യമന്ത്രിയെ സമീപിച്ചു.

04-09-2019ല്‍ മുഖ്യമന്ത്രി നേരിട്ട് കരിമണല്‍ ഖനനത്തില്‍ ഇടപെട്ടു. ഖനനം റദ്ദ് ചെയ്യാനുള്ള ഫയല്‍ മുഖ്യമന്ത്രി തിരിച്ചുവിളിച്ചു’, മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതിന്റെ രേഖയും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.

‘ഫയല്‍ തിരിച്ചുവിളിച്ച മുഖ്യമന്ത്രി നേരിട്ട് യോഗം വിളിച്ചു. 2019 സെപ്റ്റംബര്‍ 5നായിരുന്നു യോഗം. ഒക്ടോബര്‍ 19ന് എജിയുടെ നിയമോപദേശം ലഭിച്ചു. വകുപ്പ് മന്ത്രിക്ക് മുകളില്‍ മുഖ്യമന്ത്രി തീരുമാനമെടുത്തു’, കുഴല്‍ നാടന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രി സിഎംആര്‍എല്ലിന് നല്‍കിയ സേവനത്തിനാണ് വീണക്ക് പ്രതിഫലം ലഭിച്ചത്. എന്താണ് മുഖ്യമന്ത്രിയുടെ താല്‍പര്യമെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കളമശ്ശേരി പോളിടെക്‌നിക് കേളേജ് കഞ്ചാവ് വേട്ട; ലഹരിക്കായി പണം നല്‍കിയ വിദ്യാര്‍ത്ഥികളെ പ്രതികളാക്കില്ല

നിലവില്‍ സാക്ഷികളാക്കാനാണ് തീരുമാനം.

Published

on

കളമശ്ശേരി പോളിടെക്‌നിക്ക് കോളേജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയില്‍ കഞ്ചാവ് വാങ്ങാന്‍ പണം നല്‍കിയ വിദ്യാര്‍ത്ഥികളെ പ്രതികളാക്കില്ല. നിലവില്‍ സാക്ഷികളാക്കാനാണ് തീരുമാനം. പ്രതി അനുരാജിന് വിദ്യാര്‍ത്ഥികള്‍ പതിനാറായിരം രൂപയാണ് ഗൂഗിള്‍ പേ വഴി അയച്ചത്.
ഇഅതേസമയം പണമായും തുക കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടി കൂടുതല്‍ വ്യക്തത വരുത്തുന്നതിന് പ്രതികളെ ഇനിയും ചോദ്യം ചെയ്യാനാണ് തീരുമാനം.

കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് സാങ്കേതിക സര്‍വകലാശാല വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോളേജ് ഹോസ്റ്റലിലേക്ക് പുറത്ത് നിന്ന് ആര്‍ക്കും എളുപ്പത്തില്‍ കയറാന്‍ സാധിക്കുമായിരുന്നു അന്വേഷണം സംഘം കരുതുന്നത്.

കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ഭാഗമായി അധ്യാപകരുടെയും പ്രതികളായ വിദ്യാര്‍ത്ഥികളുടെയും മൊഴിയെടുത്തിരുന്നു.

നേരത്തെ പോളിടെക്‌നിക്കിലെ പ്രിന്‍സിപ്പല്‍ പൊലീസിന് നല്‍കിയ കത്താണ് ഈ കേസില്‍ ഏറ്റവും നിര്‍ണായകമായത്. ക്യാംപസില്‍ ലഹരി ഇടപാട് നടക്കുമെന്ന സൂചന നല്‍കി കളമശ്ശേരി പോളിടെക്നിക്കിലെ പ്രിന്‍സിപ്പല്‍ പൊലീസിന് കത്ത് നല്‍കിയിരുന്നു. മാര്‍ച്ച് 12നായിരുന്നു പ്രിന്‍സിപ്പല്‍ കത്ത് നല്‍കിയത്. ല

Continue Reading

kerala

ഏറ്റുമാനൂരില്‍ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും

കോട്ടയം സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്.

Published

on

ഏറ്റുമാനൂരിന്‍ അമ്മയും മക്കളും ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. കോട്ടയം സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. പൊലീസിനോട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കഴിഞ്ഞ ദിവസം ജില്ലാ സെഷന്‍സ് കോടതി ആവശ്യപ്പെട്ടത്.

അതേസമയം നോബിയ്ക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഷൈനിയുടെ പിതാവ് ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിരുന്നു. നോബിയ്ക്ക് ജാമ്യം നല്‍കരുതെന്ന് ആദ്യം സമര്‍പ്പിച്ച പോലീസ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. പ്രതി തെളിവുകള്‍ നശിപ്പിക്കും എന്നായിരുന്നു പോലീസിന്റെ വിശദീകരണം.

ഏറ്റുമാനൂര്‍ പൊലീസ് കൂട്ട ആത്മഹത്യയുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകളും ശേഖരിച്ചിരുന്നു. ദമ്പതികള്‍ തമ്മിലുള്ള അവസാനത്തെ ഫോണ്‍ കോളാണ് ഷൈനിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചിരിക്കുന്നത് എന്നതാണ് നിലവില്‍ പൊലീസിന്റെ നിഗമനം.

ഫെബ്രുവരി 28നാണ് ഷൈനിയെയും മക്കളായ അലീന, ഇവാന എന്നിവരെയും ഏറ്റുമാനൂര്‍ പാറോലിക്കല്‍ റെയില്‍വെ ഗേറ്റിന് സമീപം ട്രെയില്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.

പള്ളിയില്‍ പോകാന്‍ എന്നുപറഞ്ഞാണ് അമ്മയും മക്കളും വീട്ടില്‍ നിന്നിറങ്ങിയത്.

 

Continue Reading

kerala

പോക്‌സോ കേസ്; കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

നിലവില്‍ നടന്റെ അറസ്റ്റിന് സുപ്രീം കോടതിയുടെ വിലക്കുണ്ട്.

Published

on

പോക്സോ കേസില്‍ പ്രതിയായ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നിലവില്‍ നടന്റെ അറസ്റ്റിന് സുപ്രീം കോടതിയുടെ വിലക്കുണ്ട്. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണവുമായി സഹകരിക്കണമെന്നാണ് നടന് നല്‍കിയ സുപ്രീംകോടതി നേരത്തെ നല്‍കിയ നിര്‍ദ്ദേശം.

കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് മുന്‍കൂര്‍ ജാമ്യം തേടിനടന്‍ സുപ്രീം കോടതിയെ സമീപിച്ചത്. കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

2024 ജൂണിലാണ് കോഴിക്കോട് കസബ പൊലീസ് ജയചന്ദ്രനെതിരെ കേസെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. നടന്‍ ഒളിവിലാണെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ഇതിനിടെ പ്രതി കോഴിക്കോട് പോക്സോ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നല്‍കിയ അപേക്ഷ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയും ഹൈക്കോടതിയും തള്ളി. തുടര്‍ന്നാണ് അപ്പീലുമായി കൂട്ടിക്കല്‍ ജയചന്ദ്രന്‍ സുപ്രിംകോടതിയെ സമീപിച്ചത്.

 

 

Continue Reading

Trending