Connect with us

kerala

മാധ്യമപ്രവർത്തകനും കഥാകൃത്തുമായ റഹീം പൂവാട്ടുപറമ്പ് അന്തരിച്ചു

പ്രേംനസീർ അഭിനയിച്ച ‘ധ്വനി’എന്ന സിനിമയുടെ പിആർഒ ആയാണ് റഹിം പൂവാട്ടുപറമ്പ് സിനിമയിലെത്തുന്നത്.

Published

on

 പ്രമുഖ മാധ്യമപ്രവർത്തകനും ചലച്ചിത്ര പ്രവർത്തകനുമായ റഹിം പൂവാട്ടുപറമ്പ് അന്തരിച്ചു. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. സിനിമാ പ്രൊഡക്ഷൻ മേഖലകളിലെ നിറസാന്നിധ്യമായിരുന്നു. പ്രേംനസീർ അഭിനയിച്ച ‘ധ്വനി’എന്ന സിനിമയുടെ പിആർഒ ആയാണ് റഹിം പൂവാട്ടുപറമ്പ് സിനിമയിലെത്തുന്നത്. തുടർന്ന് പത്തോളം സിനിമകളുടെയും, നിരവധി ടെലിവിഷൻ പരിപാടികളുടേയും കഥാകൃത്തായും പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിച്ചു.

സുഖവാസം, ഫാഷൻ പരേഡ്,പൂനിലാവ്, ചേനപ്പറമ്പിലെ ആനക്കാര്യം തുടങ്ങി നിരവധി സിനിമകളുടെ കഥാകൃത്തായിരുന്നു. ഏതാനും ഹ്രസ്വ സിനിമകള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്. അല്‍ അമീനിലും കേരള ടൈംസിലും പത്ര പ്രവര്‍ത്തകനായിരുന്നു. നിരവധി സിനിമാ മാസികകളുടെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

kerala

വടകരയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

രക്ഷാപ്രവര്‍ത്തനത്തിന് കോസ്റ്റ് ഗാര്‍ഡ് എത്താത്തതില്‍ സ്ഥലത്ത് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചു

Published

on

കോഴിക്കോട്: വടകര സാന്‍ഡ് ബാങ്ക്‌സില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. കുയ്യന്‍ വീട്ടില്‍ അബൂബക്കര്‍ ആണ് മരിച്ചത്. വള്ളത്തില്‍ ഒപ്പമുണ്ടായിരുന്ന ഇബ്രാഹിം രക്ഷപ്പെട്ടു.രക്ഷാപ്രവര്‍ത്തനത്തിന് കോസ്റ്റ് ഗാര്‍ഡ് എത്താത്തതില്‍ സ്ഥലത്ത് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചു.

ഇന്ന് രാവിലെയാണ് അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ഫൈബര്‍ വള്ളം തിരമാലയില്‍ എടുത്തെറിഞ്ഞാണ് അപകടമുണ്ടായത്. ഇബ്രാഹിമാണ് അബൂബക്കറിനെ കരയില്‍ എത്തിച്ചത്. സാന്‍ഡ് ബാങ്ക്‌സില്‍ അപകടം പതിവായതോടെ പ്രദേശത്ത് 24 മണിക്കൂറും കോസ്റ്റ് ഗാര്‍ഡ് സേവനം ഉണ്ടാകുമെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ അപകട വിവരം അറിയിച്ചെങ്കിലും കോസ്റ്റ് ഗാര്‍ഡ് വിഭാഗം രക്ഷാപ്രവര്‍ത്തനത്തിന് എത്താതിരുന്നതോടെ മല്‍സ്യത്തൊഴിലാളികള്‍ പ്രതിഷേധത്തിലേക്ക് കടക്കുകയായിരുന്നു.

Continue Reading

kerala

കാഞ്ഞിരപ്പള്ളിയിലെ ഇരട്ടകൊലപാതക കേസില്‍ ശിക്ഷ വിധി ഇന്ന്

കാഞ്ഞിരപ്പള്ളി കരിമ്പാനയില്‍ ജോര്‍ജ് കുര്യന്‍ കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം കോട്ടയം സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു

Published

on

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ ഇരട്ടകൊലപാതക കേസില്‍ പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കും. സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസില്‍ കാഞ്ഞിരപ്പള്ളി കരിമ്പാനയില്‍ ജോര്‍ജ് കുര്യന്‍ കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം കോട്ടയം സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു.

സഹോദരന്‍ രഞ്ജു കുര്യന്‍, മാതൃസഹോദരന്‍ മാത്യു സ്‌കറിയ എന്നിവരെയാണ് ജോര്‍ജ് കുര്യന്‍ വെടിവെച്ച് കൊന്നത്.സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. 2022 മാര്‍ച്ച് ഏഴിനായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി പൊലീസാണ് കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അടുത്ത ബന്ധുക്കള്‍ അടക്കം കൂറ് മാറിയ കേസില്‍ പ്രൊസിക്യൂഷന്‍ ഏറെ ശ്രമപ്പെട്ടാണ് വാദം പൂര്‍ത്തിയാക്കി പ്രതിയ്ക്ക് ശിക്ഷ ഉറപ്പാക്കിയത്.

 

Continue Reading

kerala

ആലുവ പോലീസ് സ്റ്റേഷനില്‍ നിന്ന് പോക്സോ പ്രതി രക്ഷപ്പെട്ടു

സെല്ലില്‍ കഴിയുകയായിരുന്ന അങ്കമാലി സ്വദേശി ഐസക് ബെന്നിയാണ് ചാടിപ്പോയത്

Published

on

ആലുവ പോലീസ് സ്റ്റേഷനില്‍ നിന്ന് പോക്സോ പ്രതി രക്ഷപ്പെട്ടു. സെല്ലില്‍ കഴിയുകയായിരുന്ന അങ്കമാലി സ്വദേശി ഐസക് ബെന്നിയാണ് ചാടിപ്പോയത്. ഇന്നലെ രാത്രിയാണ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടതെന്നാണ് വിവരം. പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഐസക്കിനെ ഇന്നലെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്തത്. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്ന് രാവിലെ പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ ഇരിക്കുന്നതിനിടയിലാണ് സെല്ലില്‍ നിന്ന് പ്രതി ചാടിപ്പോയത്. സ്റ്റേഷനില്‍ പോലീസുകാര്‍ ഉള്ളപ്പോള്‍ തന്നെയാണ് ഐസക് രക്ഷപ്പെട്ടത്. പോലീസുകാരുടെ കണ്ണുവെട്ടിച്ച് ഇയാള്‍ ഇറങ്ങിയോടുകയായിരുന്നു. പ്രതിയെക്കുറിച്ച് ഇതുവരെ പൊലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല.

Continue Reading

Trending