Connect with us

india

ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദുക്കള്‍ക്ക് ആരാധന നടത്താന്‍ അനുമതി നല്‍കി വാരാണസി കോടതി

മസ്ജിദിലെ സീൽ ചെയ്ത നിലവറകളിൽ തെക്കുഭാഗത്തുള്ള ‘വ്യാസ് കാ ത‌ഹ്ഖാന’ എന്നറിയപ്പെടുന്ന നിലവറയിൽ ഹിന്ദുക്കൾക്ക് പൂജ ചെയ്യാൻ അനുവാദം നൽകിയാണ് വിധി.

Published

on

ഗ്യാൻവാപി മസ്ജിദിൽ ഹിന്ദുക്കൾക്ക് പൂജക്ക് അനുമതി നൽകി വാരാണസി ജില്ല കോടതി. മസ്ജിദിലെ സീൽ ചെയ്ത നിലവറകളിൽ തെക്കുഭാഗത്തുള്ള ‘വ്യാസ് കാ ത‌ഹ്ഖാന’ എന്നറിയപ്പെടുന്ന നിലവറയിൽ ഹിന്ദുക്കൾക്ക് പൂജ ചെയ്യാൻ അനുവാദം നൽകിയാണ് വിധി. ഹരജിക്കാരായ ഹിന്ദുവിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി.

പൂജക്കായുള്ള ക്ര​മീകരണങ്ങൾ ഏഴുദിവസത്തിനകം പൂർത്തിയാക്കണമെന്നും വിശ്വനാഥ ക്ഷേത്രത്തിലെ പൂജാരിമാരാണ് പ്രാർഥന നടത്തേണ്ടതെന്നും കോടതി നിർദേശിച്ചു. മസ്ജിദിൽ പൂജക്ക് അനുവാദം നൽകണമെന്ന് നേരത്തേ ഹിന്ദുവിശ്വാസികൾ ആവശ്യപ്പെട്ടിരുന്നു. ഇവരുടെ ഹരജികളാണ് കോടതി പരിഗണിച്ചത്.

ചരിത്രപരമായ വിധിയാണിതെന്നും കേസിലെ നിർണായക വഴിത്തിരിവാണെന്നും ഹിന്ദു വിഭാഗക്കാരുടെ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ പ്രതികരിച്ചു. കാശി വിശ്വനാഥ ക്ഷേത്രത്തിലെ പൂജാരികൾക്ക് ഏഴ് ദിവസത്തിനുള്ളിൽ തന്നെ പൂജകൾ നടത്തും. ഈ നിയമയുദ്ധത്തിൽ തങ്ങൾ വിജയിക്കുമെന്നും ഗ്യാൻവാപി പരിസരം ഏത് വ്യക്തിക്കും സന്ദർശിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഗ്യാൻവാപി മസ്ജിദ് ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വി.എച്ച്.പി അടക്കമുള്ള ഹിന്ദുത്വസംഘടനകൾ ആവശ്യമുന്നയിച്ചിരുന്നു. മസ്ജിദിലെ വുദുഖാനയിൽ കണ്ടെത്തിയ നിർമിതി ‘ശിവലിംഗ’മാണെന്നും അതിൽ ‘സേവ പൂജ’ നടത്താൻ ഹിന്ദുക്കളെ അനുവദിക്കണമെന്നായിരുന്നു ആവശ്യം. 2022 മേയ് മാസത്തിലാണ് വാരാണസി പ്രാദേശിക കോടതി പള്ളിയുടെ ഒരു വിഡിയോഗ്രാഫിക് സർവേ നടത്താൻ അനുമതി നൽകിയത്.

കോടതി അനുമതിയെത്തുടർന്ന് ആഗസ്റ്റ് നാലിന് സർവേ ആരംഭിച്ചു. പല തവണ കാലാവധി നീട്ടിവാങ്ങിയശേഷം ഡിസംബർ 18ന് റിപ്പോർട്ട് മുദ്രവെച്ച കവറിൽ കോടതിക്ക് സമർപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് പ്രസ്തുത രഹസ്യ റിപ്പോർട്ട് കക്ഷികൾക്ക് ലഭ്യമാക്കാൻ കോടതി അനുവദിച്ചത്.

ഈ സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മസ്ജിദ് പൊളിച്ച് ക്ഷേത്രം പണിയണമെന്ന ആവശ്യവുമായി വി.എച്ച്.പിയുടെ രംഗപ്രവേശം. അതിനിടെ, ഈ സ്ഥലത്ത് ക്ഷേത്രം നിർമിക്കണമെന്നാവശ്യപ്പെട്ട ഹരജികളെ ചോദ്യം ചെയ്ത് സമർപ്പിച്ച മസ്ജിദ് കമ്മിറ്റിയുടെ ഹരജികൾ അലഹബാദ് ഹൈകോടതി തള്ളിയിരുന്നു.

ഹിന്ദുക്ഷേത്രം തകർത്താണോ 17ാം നൂറ്റാണ്ടിൽ മസ്ജിദ് നിർമിച്ചതെന്ന് കണ്ടെത്താൻ 2023 ജൂലൈ 21നാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് (എ.എസ്.ഐ) സർവേ നടത്താൻ ജില്ല കോടതി അനുമതി നൽകിയത്. ഇതിനെ ചോദ്യം ചെയ്ത് അഞ്ചുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി ഹൈകോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളി. സുപ്രീംകോടതിയിലും ഹരജിയെത്തിയെങ്കിലും തള്ളുകയായിരുന്നു.

ഗ്യാൻവാപി പള്ളിക്ക് താഴെ ക്ഷേത്രാവശിഷ്ടങ്ങളുണ്ടായിരുന്നോ എന്ന് പരിശോധിക്കാൻ പുരാവസ്തു വകുപ്പ് സർവേ നടത്തട്ടെ എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് വിധിച്ചത്.

ഡിസംബർ 18ന് സീൽ ചെയ്ത കവറിൽ കോടതിക്ക് എ.എസ്.ഐ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഗ്യാൻവാപി പള്ളി നിർമിക്കുന്നതിനുമുമ്പ് അവിടെ വലിയൊരു ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നതായാണ് എ.എസ്.ഐ റിപ്പോർട്ട് നൽകിയത്. പള്ളി നിർമാണത്തിന് നേരത്തേയുള്ള ക്ഷേത്രത്തിന്റെ തൂണുകളും മറ്റും ഉപയോഗിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഡല്‍ഹി വായു മലിനീകരണം: ട്രക്ക് നിരോധനം ഉറപ്പാക്കാന്‍ പ്രവേശന കവാടങ്ങള്‍ നിരീക്ഷിക്കാന്‍ സുപ്രീംകോടതി

ജസ്റ്റിസുമാരായ അഭയ് എസ്.ഓക്ക, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യമായ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ടീമുകള്‍ രൂപീകരിക്കാനും നിര്‍ദേശിച്ചു.

Published

on

ഡല്‍ഹിയില്‍ വായു മലിനീകരണം തുടരുന്ന സാഹചര്യത്തില്‍ ട്രക്ക് നിരോധനം ഉറപ്പാക്കാന്‍ ഡല്‍ഹിയിലെ പ്രവേശന കവാടങ്ങള്‍ നിരീക്ഷിക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി. ജസ്റ്റിസുമാരായ അഭയ് എസ്.ഓക്ക, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യമായ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ടീമുകള്‍ രൂപീകരിക്കാനും നിര്‍ദേശിച്ചു.

ഡല്‍ഹിയിലേക്കുള്ള ട്രക്കുകളുടെ പ്രവേശന നിരോധനം നടപ്പാക്കുന്നതില്‍ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ചെക്ക് പോയന്റുകളില്‍ നിരോധനം നടപ്പാക്കുന്നത് ഉറപ്പുവരുത്താന്‍ 13 അഭിഭാഷകരെ കമ്മീഷണര്‍മാരായി നിയമിച്ചു.

ഡല്‍ഹിയിലേക്കുള്ള ട്രക്കുകളുടെ പ്രവേശന നിരോധനവും നിര്‍മാണ, പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധനവും ഉള്‍പ്പെടെയുള്ള കര്‍ശന മലിനീകരണ നിയന്ത്രണങ്ങള്‍ തുടരും.

 

Continue Reading

india

അദാനിക്കെതിരായ കൈക്കൂലി ആരോപണങ്ങള്‍ സെബി പരിശോധിക്കും

ആരോപണങ്ങളിലെ നിജസ്ഥിതി കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Published

on

അദാനിക്കെതിരായ കൈക്കൂലി ആരോപണങ്ങള്‍ സെബി പരിശോധിക്കും. ആരോപണങ്ങളിലെ നിജസ്ഥിതി കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രണ്ടാഴ്ചക്കകം വിവരങ്ങള്‍ ധരിപ്പിക്കണമെന്നും സെബി പറഞ്ഞു. ശേഷം ഔദ്യോഗിക അന്വേഷണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതേസമയം അദാനി ഓഹരികളില്‍ ഇറക്കവും മുന്നേറ്റവുമെല്ലാം മാറി മാറി വരുന്നുണ്ട്. ഒറ്റയടിക്ക് ഇടിഞ്ഞ അദാനി ഓഹരികള്‍ കരകയറി വരുന്നതാണ് ഇന്നത്തെ വ്യാപാര സൂചനകള്‍ നല്‍കുന്നത്. അദാനി എന്റര്‍പൈസസ്, അദാനി പോര്‍ട്സ് ആന്‍ഡ് സെസ്, അദാനി ഗ്രീന്‍ എനര്‍ജി ഓഹരികള്‍ക്ക് നേട്ടം ഉണ്ടായി.

കൈക്കൂലി ആരോപണം കാണിച്ച് അമേരിക്കന്‍ കോടതിയാണ് ഗൗതം അദാനിക്കെതിരെ കേസെടുത്തത്. എന്നാല്‍ രാഷ്ട്രീയകോളിളക്കം മുഴുവന്‍ ഇന്ത്യയിലാണ്. ഇപ്പോഴത്തെ വിവാദംകൂടി വന്നതോടെ പ്രതിപക്ഷം മോദി- അദാനി ബന്ധത്തിനു മേല്‍ ചോദ്യശരങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

തിങ്കളാഴ്ച ശീതകാല സമ്മേളനം ആരംഭിക്കുന്നതോടെ അദാനി വിഷയത്തില്‍ വലിയ വാക്കേറ്റങ്ങള്‍ക്കാകാം പാര്‍ലമെന്റ് സാക്ഷ്യം വഹിക്കുക. പ്രധാനമന്ത്രിയോട് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെടാന്‍ പ്രതിപക്ഷം സമ്മര്‍ദ്ദമുയര്‍ത്തിയേക്കും.

അതേസമയം അദാനിക്കെതിരായ കൈക്കൂലി ആരോപണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ മൗനത്തിലാണ്.

 

 

Continue Reading

Cricket

ഒറ്റ ദിവസം 17 വിക്കറ്റുകൾ; ഒന്നാം ദിനം കളി നിർത്തുമ്പോൾ ഓസ്‌ട്രേലിയ 7ന് 67 റൺസ്

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 150 റണ്‍സിന് പുറത്തായിരുന്നു

Published

on

ബാറ്റ്സ്മാന്‍മാരുടെ ശവപറമ്പായി പെര്‍ത്തിലെ പിച്ച്. ഒന്നാം ദിനം 17 വിക്കറ്റുകളാണ് പെര്‍ത്തില്‍ വീണത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 150 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് എന്ന നിലയിലാണ്.

ഇന്ത്യന്‍ പേസര്‍മാരുടെ ആക്രമണത്തെ ചെറുക്കാന്‍ ഓസീസ് ബാറ്റ്സ്മാന്‍മാര്‍ക്ക് ഒരു ഘട്ടത്തിലും സാധിച്ചില്ല. നാല് വിക്കറ്റെടുത്ത ബുമ്ര ആക്രമണത്തിന് നേതൃത്വം നല്‍കിയപ്പോള്‍ മുഹമ്മദ് സിറാജ് രണ്ടും ഹര്‍ഷിത് റാണ ഒരു വിക്കറ്റുമെടുത്തു.

19 റണ്‍സുമായി ക്രീസില്‍ തുടരുന്ന അലക്സ് ക്യാരിയിലാണ് ഓസ്ട്രേലിയയുടെ പ്രതീക്ഷകളത്രയും. 3 റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കും ഒപ്പമുണ്ട്. ഉസ്മാന്‍ ഖവാജ 8, നഥാന്‍ മക്സീനി 10, ലാബുഷെയ്ന്‍ 2, സ്റ്റീവന്‍ സ്മിത്ത് 0, ട്രാവിസ് ഹെഡ് 11, മിച്ചല്‍ മാര്‍ഷ് 6, പാറ്റ് കമ്മിന്‍സ് 3 എന്നിങ്ങനെയാണ് പുറത്തായ ഓസീസ് ബാറ്റ്സ്മാന്‍മാരുടെ സ്‌കോര്‍.

 

Continue Reading

Trending