News
താലിബാന്‍ അംഗമെന്നും സ്‌ഫോടനം നടത്തുമെന്നും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു; ഇന്ത്യന്‍ വംശജന്റെ ‘തമാശ’ ഒടുവില്‍ കാര്യമായി
ബാത് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയായ ആദിത്യ വര്‍മയ്‌ക്കെതിരെയാണ് കേസ്.

വിമാനത്തില്‍ ബോംബ് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടുവെന്ന ‘തമാശ’യെത്തുടര്‍ന്ന് ബ്രിട്ടണില്‍ ഇന്ത്യന്‍ വംശജനായ യുവാവ് അറസ്റ്റില്‍. ബാത് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയായ ആദിത്യ വര്‍മയ്‌ക്കെതിരെയാണ് കേസ്.
2022 ജൂലൈയില്‍ സുഹൃത്തുക്കളോടൊപ്പം മെനോര്‍ക്ക ദ്വീപിലേക്കുള്ള യാത്രാമധ്യേ ഈസിജെറ്റ് വിമാനത്തില്‍ സ്‌ഫോടനം നടത്തുമെന്ന് സ്‌നാപ്ചാറ്റിലൂടെ ആദിത്യ വര്‍മ പറയുകയായിരുന്നു. താന്‍ താലിബാന്‍ അംഗമാണെന്നും ഗാറ്റ്വിക്ക് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്നതിന് മുന്‍പേ ആദിത്യ വര്‍മ സോഷ്യല്‍ മിഡിയയില്‍ കുറിച്ചിരുന്നു.
ബാത് യൂണിവേഴ്‌സിറ്റിയിലെ ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥിയാണ് പതിനെട്ടുകാരനായ ആദിത്യവര്‍മ. ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സികളായ ങ15ഉം ങ16ഉം ഇയാളെ ചോദ്യം ചെയ്തിരുന്നു. ഒരിക്കലും പൊതുജന ദുരിതം ഉണ്ടാക്കുകയോ പൊതുജനങ്ങളെ ഉപദ്രവിക്കുകയോ ചെയ്യരുതെന്ന് വിചാരണ വേളയില്‍ കോടതി ഇയാള്‍ക്ക് താക്കീത് നല്‍കി. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ കനത്ത പിഴയും ഒടുക്കേണ്ടിവരും.
ആദിത്യ വര്‍മയുടെ സന്ദേശം വന്നതിന് പിന്നാലെ വിവരം യുകെ സുരക്ഷാസേന സ്പാനിഷ് അധികൃതര്‍ക്കും കൈമാറി. പിന്നാലെ രണ്ട് സ്പാനിഷ് എഫ് 18 യുദ്ധവിമാനങ്ങളും അയച്ചു. മെനോര്‍ക്കയില്‍ ഇറങ്ങുന്നത് വരെ അവ ജെറ്റ് വിമാനത്തെ പിന്തുടരുകയായിരുന്നു. ഈ യുദ്ധവിമാനങ്ങള്‍ ഈസിജെറ്റിന് ചുറ്റും വട്ടമിട്ട് പറക്കുന്നത് കണ്ടപ്പോള്‍ എന്താണ് തോന്നിയതെന്ന ചോദ്യത്തിന്, ‘റഷ്യഉക്രെയ്ന്‍ യുദ്ധം നടക്കുകയാണ്, അതിനാല്‍ ഇത് ആ സംഘട്ടനവുമായി ബന്ധപ്പെട്ട സൈനികാഭ്യാസമാണെന്ന് ഞാന്‍ കരുതി’ എന്ന് വര്‍മ്മ പറഞ്ഞു.
ചെയ്തത് തമാശയാണെന്നും കൂട്ടുകാര്‍ക്ക് അയച്ചുകൊടുക്കാന്‍ സൃഷ്ടിച്ച സന്ദേശമാണെന്നും ആദിത്യ വര്‍മ കോടതിയില്‍ പറഞ്ഞു. സ്‌കൂള്‍ കാലംമുതലേ ഇത്തരം തമാശകള്‍ ചെയ്യാറുണ്ടെന്നും ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടി മാത്രമാണിതെന്നും ആദിത്യ വര്‍മ പറഞ്ഞു. എന്നാല്‍ ബോംബ് വിവരം വന്നതോടെ വിമാനത്തിന്റെ പൈലറ്റ് ഉടന്‍ അപായ അറിയിപ്പ് നല്‍കിയിരുന്നു.
അബദ്ധത്തില്‍ അയച്ച ഒരു സിഗ്‌നല്‍ കാരമം യുദ്ധവിമാനങ്ങള്‍ സ്‌ക്രാംബ്ലിങ് ചെയ്യപ്പെട്ടിരുന്നു. ഇതിനുള്ള പിഴയും പ്രതിയില്‍ നിന്ന് ഈടാക്കും. വര്‍മ്മയ്‌ക്കെതിരെ തീവ്രവാദ ആരോപണങ്ങളോ ജയില്‍ ശിക്ഷയോ ഇല്ലെങ്കിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ 22,500 യൂറോ (19,300 പൗണ്ട്) വരെ പിഴ ചുമത്താം. കൂടാതെ സ്‌ക്രാംബ്ലിങ് ചെയ്യപ്പെട്ടതിനാല്‍ സ്പാനിഷ് പ്രതിരോധ മന്ത്രാലയം ചെലവായി 95,000 യൂറോയും പിഴയായി ആവശ്യപ്പെട്ടിട്ടുണ്ട്.
kerala
ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

മലപ്പുറം: ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി നിഷ്മയുടെ അമ്മ ജെസീല. നിഷ്മയുടെ സുഹൃത്തുക്കള്‍ക്ക് ആര്‍ക്കും പരിക്ക് പറ്റിയില്ലെന്നും തന്റെ മകള്‍ മാത്രമാണ് അപകടത്തില്‍ പെട്ടതെന്നും അമ്മ പറഞ്ഞു. ഹട്ടില്‍ താമസിക്കാന്‍ പെര്‍മിറ്റ് ഉണ്ടായിരുന്നോ, എന്ത് കൊണ്ട് നിഷ്മക്ക് മാത്രം ഇത് സംഭവിച്ചു എന്നും ജസീല ചോദിച്ചു.
അപകടത്തിന്റെ വ്യക്തമായ കാരണം അറിയണമെന്നും നീതി കിട്ടണമെന്നും അമ്മ പറഞ്ഞു. യാത്ര പോയതിന് ശേഷം മൂന്ന് തവണ സംസാരിച്ചിരുന്നു പിന്നീട് റേഞ്ച് കിട്ടിയിരുന്നില്ല.എ ത്ര പേരാണ് കൂടെ പോയതെന്നോ ആരോക്കെ ഉണ്ടായിരുന്നെന്നോ അറയില്ല. മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് കേസെടുത്ത് അന്വേഷണം നടത്തണമെന്നും ജെസീല ആവശ്യപ്പെട്ടു.
രണ്ടു ദിവസം മുമ്പാണ് ടെന്റ് തകര്‍ന്ന് യുവതി മരുച്ചത്. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. മൂന്ന്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 900 വെഞ്ചേഴ്സിന്റെ ടെന്റ് ഗ്രാമിലാണ് ്പകടം ഉണ്ടായത്. മരത്തടി കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നുവീണത്. മഴ പെയ്ത് മേല്‍ക്കുരക്ക് ഭാരം കൂടിയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.
crime
മദ്യലഹരിയില്‍ സുഹൃത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര പേങ്ങാട്ട് കടവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട ജോബിയുടെ ബന്ധു റെജി, റെജിയുടെ സുഹൃത്ത് വിശാഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ തുടര്‍ന്ന തര്‍ക്കം കൊലപാതകത്തില്‍ അവസാനിക്കുകയായിര്‍ന്നു.
കയ്യില്‍ കത്തിയുമായി റെജിയുടെ വീട്ടില്‍ എത്തിയ വിശാഖ് ജോബിയുടെ കൈത്തണ്ടയില്‍ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം കത്തി കഴുകി വൃത്തിയാക്കിതിന് ശേഷം സുഹൃത്തിനെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ജോബിയുടെ മൃതദേഹം വടശ്ശേരിക്കരയിലെ വീട്ടില്‍ പരിക്കുകളോടെ കണ്ടെത്തിയത്.
kerala
ഹജ്ജ് 2025: 33 വിമാനങ്ങളിലായി 5896 തീർത്ഥാടകർ വിശുദ്ധ മക്കയിലെത്തി

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇതുവരെ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നും 33 വിമാനങ്ങളിലായി 5896 തീർത്ഥാടകർ വിശുദ്ധ മക്കയിലെത്തി. കോഴിക്കോട് നിന്നും 20 സർവ്വീസുകളിലായി 1265 പുരുഷന്മാരും 2186 സ്ത്രീകളും അടക്കം 3451 പേരും കണ്ണൂരിൽ നിന്നും 11 വിമാനങ്ങളിലായി 490 പുരുഷന്മാർ, 1380 സ്ത്രീകൾ, കൊച്ചിയിൽ നിന്നും രണ്ട് വിമാനങ്ങളിലായി 292 പുരുഷന്മാരും 283 സ്ത്രീകളുമാണ് യാത്രയായത്. ഇതുവരെ പുറപ്പെട്ടവരിൽ 65 ശതമാനം പേരും വനിതാ തീർത്ഥാടകരാണ്.
കോഴിക്കോട് നിന്നും മെയ് പത്തിനും കണ്ണൂരിൽ നിന്നും മെയ് പതിനൊന്നിനുമാണ് സർവ്വീസ് ആരംഭിച്ചത്. കൊച്ചിയിൽ ഇന്ന് വെള്ളിയാഴ്ചയാണ് സർവ്വീസുകൾ ആരംഭിച്ചത്. കോഴിക്കോട് നിന്നും പതിനൊന്ന് സർവ്വീസുകളാണ് അവശേഷിക്കുന്നത്. മെയ് 22 ന് പുലർച്ചെയാണ് കോഴിക്കോട് നിന്നുള്ള അവസാന വിമാനം പുറപ്പെടുക. കണ്ണൂരിൽ മെയ് 29 നാണ് അവസാനം വിമാനം. സംസ്ഥാനത്ത് നിന്നും ഈ വർഷത്തെ അവസാന ഹജ്ജ് വിമാനം കൊച്ചിയിൽ നിന്നായിരിക്കും. മെയ് 30 നാണ് കൊച്ചിയിൽ നിന്നുള്ള സർവ്വീസുകൾ അസാനിക്കുക.
കരിപ്പൂരിൽ നിന്നും ഇന്ന് വെള്ളിയാഴ്ച രണ്ട് വിമാനങ്ങളിലായി 344 പേരാണ് പുറപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ 1.5 നും വൈകുന്നേരം 4.30 നുമാണ് സർവ്വീസ്.
കണ്ണൂരിൽ നിന്നും നാളെ ശനിയാഴ്ച ഒരു വിമാനമാണുള്ളത്. 168 തീർത്ഥാടകരാണ് ഇതിൽ പുറപ്പെടുന്നത്. കൊച്ചിയിൽ നിന്നും ശനിയാഴ്ച പുറപ്പെടുന്ന വിമാനത്തിൽ വനിതാ തീർത്ഥാടകർ മാത്രമായിരിക്കും യാത്രയാവുക. പുരുഷ തുണയില്ലാത്ത വിഭാഗത്തിൽ പെട്ട തീർത്ഥാടകർക്ക് മാത്രമായി മൂന്ന് വിമാനങ്ങളാണ് കൊച്ചിയിൽ നിന്നും സർവ്വീസ് നടത്തുക. രണ്ടാമത്തെ വനിതാ വിമാനം മെയ് 18 നും മൂന്നാമത്തെ വിമാനം മെയ് 21 നുമാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.
അതേ സമയം ഇത്തവണ തീർത്ഥാടകരുടെ താമസ, ഗതാഗത അനുബന്ധ സൗകര്യങ്ങൾ വിമാനാടിസ്ഥാനത്തിൽ പ്രത്യേകമായി ക്രമീകരിച്ചിട്ടുണ്ട്. ഇന്ത്യൻ ഹജ്ജ് മിഷനു കീഴിൽ സഊദിയിലെ ഹജ്ജ് സേവന കരാർ ഏറ്റെടുത്ത കമ്പനിയുമായി ചേർന്നു നടത്തിയ ഈ ക്രമീകരണം ഹജ്ജ് വേളയിൽ തീർത്ഥാടകർക്ക് ഏറെ ഉപകാരപ്രദമായിരിക്കും. ഇത് പ്രകാരം നിശ്ചയിക്കപ്പെട്ട വിമാനങ്ങളിൽ തന്നെ തീർത്ഥാടകരുടെ യാത്ര ഉറപ്പാക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നു. കരിപ്പൂരിൽ നടന്ന യാത്രയയപ്പ് സംഗമത്തിൽ യു.അബ്ദുൽ കരീം ഐ.പി.എസ് (റിട്ട), ഹജ്ജ് സെൽ ഓഫീസർ കെ.കെ മൊയ്തീൻ കുട്ടി ഐ.പി.എസ്, പ്രൊഫ. എ.കെ അബ്ദുൽ ഹമീദ്, സ്വബാഹ് വേങ്ങര, യൂസുഫ് പടനിലം, ഹസൻ സഖാഫി തറയിട്ടാൽ, അഷ്റഫ് ബാഖവി കരിപ്പൂർ സംബന്ധിച്ചു.
-
india3 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്‍കി ദേശീയ വനിതാ ലീഗ്
-
india3 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
kerala3 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
india3 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
india3 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; ബിജെപി മന്ത്രിക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി
-
india2 days ago
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?: ദ്രൗപതി മുര്‍മു
-
india3 days ago
മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ നാളെ ചെന്നൈയില്‍