Connect with us

india

ഇളയരാജയുടെ മകളും ഗായികയുമായ ഭവതാരിണി അന്തരിച്ചു

അര്‍ബുദ ബാധിതയായി ചികിത്സയിലിരിക്കെ ശ്രീലങ്കയിലാണ് അന്ത്യം.

Published

on

ഗായികയും സംഗീത സംവിധായകയുമായ ഭവതരിണി ഇളയരാജ (47) അന്തരിച്ചു. സംഗീത സംവിധായകന്‍ ഇളയരാജയുടെ മകളാണ്. അര്‍ബുദ ബാധിതയായി ചികിത്സയിലിരിക്കെ ശ്രീലങ്കയിലാണ് അന്ത്യം. മൃതദേഹം നാളെ വൈകിട്ട് ശ്രീലങ്കയില്‍ നിന്ന് ചെന്നൈയിലെത്തിക്കും.

ഈ മാസം 27നും 28നും നടക്കുന്ന സംഗീത പരിപാടിക്കായാണ് ഇളയരാജ ട്രൂപ്പ് ശ്രീലങ്കയിലെത്തിയത്. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരമുള്‍പ്പെടെ നേടിയിട്ടുണ്ട് ഭവതരിണി.

1995ല്‍ ഇളയരാജ സംഗീതസംവിധാനം ചെയ്ത രാസയ്യ എന്ന ചിത്രത്തിലെ ‘മസ്താന മസ്താന’ എന്ന ഗാനത്തിലൂടെയാണ് ഭവതരിണിയുടെ അരങ്ങേറ്റം. ഇളയരാജ തന്നെ സംഗീതം നല്‍കിയ ഭാരതി എന്ന ചിത്രത്തിലെ ‘മയില്‍ പോലെ പൊണ്ണ് ഒന്ന്’ എന്ന ഗാനത്തിന് മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു.നടി രേവതിയുടെ ആദ്യ സംവിധാന സംരംഭമായ ‘മിത്ര്: മൈ ഫ്രണ്ട്’ എന്ന ചിത്രത്തിന് ഭവതരിണി സംഗീതം നല്‍കി. തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളുടെ ഭാഗമായിട്ടുണ്ട് ഭവതരിണി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അംബേദ്കറിന്റെ ജന്മനാട്ടിൽ ഭരണഘടന സംരക്ഷിക്കാൻ കോൺഗ്രസിന്റെ വൻ റാലി

ദ​ലി​തു​ക​ളെ​യും ആ​ദി​വാ​സി​ക​ളെ​യും പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളെ​യും അ​ടി​മ​ക​ളാ​ക്കാ​നു​ള്ള അ​ജ​ണ്ട​യാ​ണ് ആ​ർ.​എ​സ്.​എ​സി​നും ബി.​ജെ.​പി​ക്കു​മെ​ന്നും ഓ​രോ ജാ​തി​ക്കും അ​ധി​കാ​ര​ത്തി​ലു​ള്ള വി​ഹി​തം എ​ത്ര​യെ​ന്ന് പു​റ​ത്തു​കൊ​ണ്ടു​വ​രു​ന്ന ജാ​തി സെ​ൻ​സ​സ് രാ​ജ്യ​ത്ത് വി​പ്ല​വ​മു​ണ്ടാ​ക്കു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

Published

on

ആ​ർ.​എ​സ്.​എ​സും ബി.​ജെ.​പി​യും ന​ട​ത്തു​ന്ന അ​ക്ര​മ​ങ്ങ​ളെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പാ​റ പോ​ലെ ഉ​റ​ച്ചു​നി​ന്ന് നേ​രി​ട​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ആ​ഹ്വാ​നം ചെ​യ്തു. ആ​ർ.​എ​സ്.​എ​സി​നെ​യും ബി.​ജെ.​പി​യെ​യും ക​രു​തി​യി​രി​ക്കാ​ൻ ദ​ലി​ത് ആ​ദി​വാ​സി പി​ന്നാ​ക്ക ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളെ ഓ​ർ​മി​പ്പി​ച്ച രാ​ഹു​ൽ ഈ ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ജാ​തി സെ​ൻ​സ​സി​ലൂ​ടെ സാ​മൂ​ഹി​ക സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ക​യെ​ന്ന​ത് കോ​ൺ​ഗ്ര​സി​​ന്റെ ദൗ​ത്യ​മാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​ക്ക് 75 വ​ർ​ഷം പൂ​ർ​ത്തി​യാ​യ വേ​ള​യി​ൽ ഡോ. ​ബി.​ആ​ർ അം​ബേ​ദ്ക​റി​ന്റെ ജ​ന്മ​സ്ഥ​ല​മാ​യ മ​ധ്യ​പ്ര​​ദേ​ശി​ലെ മ​ഹു​വി​ൽ സം​ഘ​ടി​പ്പി​ച്ച ‘ജ​യ് ബാ​പ്പു, ജ​യ് ഭീം, ​ജ​യ് സം​വി​ധാ​ൻ’ റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു രാ​ഹു​ൽ. അം​ബേ​ദ്ക​റി​ന്റ മ​ണ്ണി​ൽ ല​ക്ഷ​ത്തോ​ളം പേ​രെ അ​ണി​നി​ര​ത്തി​യ കോ​ൺ​ഗ്ര​സ് റാ​ലി വ​ൻ തോ​തി​ലു​ള്ള ആ​ദി​വാ​സി, ദ​ലി​ത് വി​ഭാ​ഗ​ങ്ങ​ളു​ടെ പ്രാ​തി​നി​ധ്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

ഗാ​ന്ധി​യു​ടെ​യും അ​ബേ​ദ്ക​റി​ന്റെ​യും ഭ​ര​ണ​ഘ​ട​ന​യും ആ​ർ.​എ​സ്.​എ​സ്-​ബി.​ജെ.​പി​യും ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​ണ് രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. ദ​ലി​തു​ക​ളെ​യും ആ​ദി​വാ​സി​ക​ളെ​യും പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളെ​യും അ​ടി​മ​ക​ളാ​ക്കാ​നു​ള്ള അ​ജ​ണ്ട​യാ​ണ് ആ​ർ.​എ​സ്.​എ​സി​നും ബി.​ജെ.​പി​ക്കു​മെ​ന്നും ഓ​രോ ജാ​തി​ക്കും അ​ധി​കാ​ര​ത്തി​ലു​ള്ള വി​ഹി​തം എ​ത്ര​യെ​ന്ന് പു​റ​ത്തു​കൊ​ണ്ടു​വ​രു​ന്ന ജാ​തി സെ​ൻ​സ​സ് രാ​ജ്യ​ത്ത് വി​പ്ല​വ​മു​ണ്ടാ​ക്കു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

ന​രേ​ന്ദ്ര മോ​ദി​ക്കും അ​മി​ത് ഷാ​ക്കും ആ​ർ.​എ​സ്.​എ​സി​നും ബി.​ജെ.​പി​ക്കു​മൊ​ന്നും സ്വാ​ത​ന്ത്ര്യം എ​ന്താ​ണെ​ന്ന​റി​യി​ല്ല. അം​ബേ​ദ്ക​റി​ന്റെ വി​യ​ർ​പ്പി​ന്റെ വി​ല​യാ​ണ് ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന.

രാ​മ​ക്ഷേ​ത്ര ഉ​ദ്ഘാ​ട​ന​ത്തി​ന് ആ​ദി​വാ​സി രാ​ഷ്​​ട്ര​പ​തി​യെ പ​​​ങ്കെ​ടു​പ്പി​ക്കാ​ത്ത​ത് അ​വ​രു​ടെ മ​നഃ​സ്ഥി​തി​യു​ടെ ഉ​ദാ​ഹ​ര​ണ​മാ​യി രാ​ഹു​ൽ ചൂ​ണ്ടി​ക്കാ​ട്ടി. അ​തു​പോ​ലെ പാ​ർ​ല​മെ​ന്റ് ഉ​ദ്ഘാ​ട​ന​ത്തി​നും ആ​ദി​വാ​സി രാ​ഷ്ട്ര​പ​തി വ​ര​രു​തെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞ​ത്. താ​ൻ ഒ.​ബി.​സി​ക്കാ​ര​നാ​ണെ​ന്ന് പ​റ​യു​ന്ന ന​രേ​ന്ദ്ര മോ​ദി​ക്ക് രാ​ജ്യ​ത്ത് എ​ത്ര ഒ.​ബി.​സി​ക്കാ​ർ ഉ​ണ്ടെ​ന്ന​റി​യി​ല്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

india

പ്രിയങ്കാഗാന്ധി ഇന്ന് വയനാട്ടില്‍; കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിക്കും

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ് മലയോര ജാഥയുടെ മേപ്പാടിയിൽ നടക്കുന്ന പൊതുയോഗത്തിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും. ശേഷം ഡൽഹിയിലേക്ക് മടങ്ങും. 

Published

on

പ്രിയങ്ക ​ഗാന്ധി എംപി വയനാട്ടിലെത്തും. രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രിയങ്ക റോഡ് മാർഗം മാനന്തവാടിയിൽ എത്തും. കൽപ്പറ്റയിൽ കലക്ടറേറ്റിൽ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ പ്രിയങ്ക പങ്കെടുക്കും വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് പ്രിയങ്കാ ഗാന്ധി എംപി ഇന്ന് സന്ദർശിക്കും.

ഉച്ചയ്ക്ക് അന്തരിച്ച ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ കുടുംബാംഗങ്ങളെയും പ്രിയങ്ക ​ഗാന്ധി കാണും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ് മലയോര ജാഥയുടെ മേപ്പാടിയിൽ നടക്കുന്ന പൊതുയോഗത്തിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും. ശേഷം ഡൽഹിയിലേക്ക് മടങ്ങും.

വയനാട്ടിൽ നിരന്തരമായി നടക്കുന്ന വന്യജീവി ആക്രമണത്തിൽ ജനങ്ങൾ ഭീതിയിലാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റി സുരക്ഷ ഉറപ്പാക്കുന്ന നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും പ്രിയങ്ക ഗാന്ധി എം.പി ആവശ്യപ്പെട്ടിരുന്നു. വളർത്തു മൃഗങ്ങൾ വ്യാപകമായി കൊല്ലപ്പെടുന്നതിലും കൃഷിയിടങ്ങൾ നശിപ്പിക്കപ്പെടുന്നതിലും ജനങ്ങൾ വലിയ ആശങ്കയിലാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു.

Continue Reading

india

പുതിയ സെബി ചെയർമാൻ സ്ഥാനത്തേക്ക് കേന്ദ്ര സർ‌ക്കാര്‍ അപേക്ഷ ക്ഷണിച്ചു

മാസം 5.62 ലക്ഷം ശമ്പളം

Published

on

ന്യൂഡൽഹി: സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർമാൻ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ച് കേന്ദ്ര ധനമന്ത്രാലയം. നിലവിലെ ചെയർപേഴ്സൺ മാധബി പുരി ബുച്ചിന്റെ മൂന്ന് വർഷത്തെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. 2022 മാർച്ച് 2നായിരുന്നു മാധബി ചുമതലയേറ്റത്. ഫെബ്രുവരി 28ന് കാലാവധി അവസാനിക്കും. സെബി ചെയർമാൻ സ്ഥാനത്തേക്കുള്ള അപേക്ഷകൾ ഫെബ്രുവരി 17നകം സമർപ്പിക്കണം. കാലാവധി അഞ്ച് വർഷം അല്ലെങ്കിൽ 65 വയസ് ആണ്.

പുനർ നിയമനത്തിന് അർഹതയുണ്ടാകുമെന്നും അറിയിപ്പിൽ പറയുന്നുണ്ട്. കേന്ദ്രസർക്കാറിലെ ഒരു സെക്രട്ടറിക്ക് ലഭിക്കുന്ന ശമ്പളവും അലവൻസുകളും സെബി ചെയർമാനും ലഭിക്കും. പ്രതിമാസം 5,62,500 രൂപയാണ് ശമ്പളം.

2022 മാർച്ചിൽ സെബി മേധാവി ആയി ചുമതലയേറ്റ മാധബി ബുച്ച് സ്വകാര്യ മേഖലയിൽ നിന്ന് സെബിയുടെ അധ്യക്ഷപദത്തിലേക്ക് എത്തിയ ആദ്യ വ്യക്തിയാണ്. സെബി ചെയർപേഴ്‌സണായി നിയമിക്കപ്പെടുന്നതിന് മുമ്പ് 2021 ഒക്‌ടോബർ 4 വരെ സെബിയുടെ മുഴുവൻ സമയ അംഗമായി സേവനമനുഷ്ഠിച്ചു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ യു എസ് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് റിസർച്ച് സെബി ചെയർപേഴ്സൺ ബുച്ചിനും അവരുടെ ഭർത്താവ് ധവൽ ബുച്ചിനും അദാനി പണമിടപാട് അഴിമതിയിൽ ഉപയോഗിച്ച ഓഫ്‌ഷോർ ഫണ്ടുകളിൽ ഓഹരിയുണ്ടെന്ന് ആരോപിച്ചിരുന്നു. എന്നാൽ ദമ്പതികൾ ആരോപണം നിഷേധിക്കുകയും ചെയ്തു. പിന്നീട് 2024 സെപ്റ്റംബറിൽ ഏകദേശം 500 സെബി ജീവനക്കാർ ‘ടോക്സിക്’ തൊഴിൽ സംസ്കാരത്തിനെതിരെ പ്രതിഷേധിച്ചിരുന്നു.

 

Continue Reading

Trending