kerala
സ്വീകരണം നൽകി…
സ്വീകരണ പരിപാടി ജില്ലാ കെഎംസിസി രക്ഷാധികാരി സെയ്ദ് ശിവപുരം ഉത്ഘടനം ചെയ്‌തു.

സ്വകാര്യ സന്ദർശനാർത്ഥം ഒമാനിൽ എത്തിയ മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി സാഹിബിന്ന് മസ്കറ്റ് കണ്ണൂർ ജില്ലാ കെഎംസിസി സ്വീകരണം നൽകി, സ്വീകരണ പരിപാടി ജില്ലാ കെഎംസിസി രക്ഷാധികാരി സെയ്ദ് ശിവപുരം ഉത്ഘടനം ചെയ്‌തു.ജില്ലാ പ്രസിഡന്റ് പി എ വി അബൂബക്കർ അധ്യക്ഷത വഹിച്ചു.
കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഷാജഹാൻ പഴയങ്ങാടി,തൃശൂർ ജില്ലാ പ്രസിഡന്റ് നാസർ കൊടുങ്ങല്ലൂർ,റൂവി കെഎംസിസി സെക്രട്ടറി അമീർ കാവനൂർ, ജാഫർ ചിറ്റാരി പറമ്പ്, മുഹമ്മദ് കാക്കൂൽ, അമീർ കണ്ണാടി പറമ്പ്, സാദിഖ് കണ്ണൂർ, നസൂർ ചപ്പാരപടവ്, ബഷീർകണ്ണപുരം , പ്രസംഗിച്ചു മിസ്ഹബ് സഈദ് പ്രാർത്ഥനക്ക് നേതൃത്വം നൽകി ജനറൽ സെക്രട്ടറി ശുഹൈബ് പാപിനിശ്ശേരി സ്വാഗതവും ട്രഷറർ എൻ എ എം ഫാറൂഖ് നന്ദിയും പറഞ്ഞു
kerala
ഭീകരതയെ ലക്ഷ്യമിടുന്നതില്‍ ഇന്ത്യന്‍ സൈന്യത്തിന് പൂര്‍ണ്ണ പിന്തുണ; മുസ്‌ലിംലീഗ്
ഈ കൂട്ടായ നിലപാട് രാജ്യത്തിന്റെ പ്രതിരോധശേഷിയെ അടിവരയിടുകയും അന്താരാഷ്ട്ര സമൂഹത്തിന് ദൃഢനിശ്ചയത്തിന്റെയും പക്വതയുടെയും ശക്തമായ സന്ദേശം അയയ്ക്കുകയും ചെയ്യുന്നു.

ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യന്‍ സായുധ സേന പ്രകടിപ്പിച്ച സാങ്കേതികതികവോടെയും ധൈര്യവും മാതൃകാപരമാണ്. ഇന്ത്യന്‍ സൈന്യം, നാവികസേന, വ്യോമസേന, മറ്റ് സുരക്ഷാ ഏജന്‍സികള്‍ എന്നിവ തീവ്രവാദത്തെ തുരത്തുന്നതിലും അവരുടെ താവളങ്ങള്‍ നിലംപരിശാക്കുന്നതിലും കൃത്യത പ്രകടിപ്പിച്ചിട്ടുണ്ട്.
ഈ നിര്‍ണായക ഘട്ടത്തില്‍ ഇന്ത്യാ ഗവണ്‍മെന്റിനും നമ്മുടെ സായുധ സേനയ്ക്കും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രകടമാക്കിയ ഐക്യത്തിന്റെ ആത്മാവിനെ മുസ്‌ലിംലീഗ് പ്രശംസിക്കുന്നു.
ഈ കൂട്ടായ നിലപാട് രാജ്യത്തിന്റെ പ്രതിരോധശേഷിയെ അടിവരയിടുകയും അന്താരാഷ്ട്ര സമൂഹത്തിന് ദൃഢനിശ്ചയത്തിന്റെയും പക്വതയുടെയും ശക്തമായ സന്ദേശം അയയ്ക്കുകയും ചെയ്യുന്നു.
അതിര്‍ത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ നമ്മുടെ രാജ്യത്തിന്റെ താല്‍പ്പര്യാര്‍ത്ഥം അന്താരാഷ്ട്ര സമൂഹവുമായും ഐക്യരാഷ്ട്രസഭയുമായും നയതന്ത്രപരമായ ‘ചാനലുകളില്‍’ സജീവമായി പ്രവര്‍ത്തിക്കാനും തന്ത്രപരമായ സംയമനം പാലിക്കാനും മുസ്‌ലിംലീഗ് ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.
ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങളിലും നമ്മുടെ ദേശീയ സമഗ്രതയുടെയും ശക്തിയുടെയും മൂലക്കല്ലായി നിലനില്‍ക്കുന്ന വൈവിധ്യത്തില്‍ ഐക്യത്തിന്റെ ശാശ്വതമായ മൂല്യങ്ങളിലും മുസ്‌ലിംലീഗ് ഉറച്ച വിശ്വാസം ആവര്‍ത്തിക്കുന്നു.
തുടര്‍ച്ചയായ ജാഗ്രത, ദുരിതബാധിതരായ സാധാരണക്കാരോട് അനുകമ്പ, സമാധാനം, സംഭാഷണം, ഐക്യം എന്നിവയ്ക്കുള്ള പുതുക്കിയ ദേശീയ പ്രതിബദ്ധത എന്നിവ കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.
kerala
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്‌ലിന്‍ ദാസ് പിടിയില്‍
അഭിഭാഷകയെ മര്‍ദ്ദിച്ച ശേഷം പ്രതി ഒളിവിലായിരുന്നു.

തിരുവനന്തപുരം വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച പ്രതി പിടിയില്‍. ഒളിവിലായിരുന്ന പ്രതി ബെയ്‌ലിന്‍ ദാസിനെ തിരുവനന്തപുരത്ത് നിന്നാണ് തുമ്പ പൊലീസ് പിടികൂടിയത്.
മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ബെയ്‌ലിന്‍ പൊലീസിന്റെ പിടിയിലാകുന്നത്. അഭിഭാഷകയെ മര്‍ദ്ദിച്ച ശേഷം പ്രതി ഒളിവിലായിരുന്നു. അതേസമയം, ബെയ്‌ലിന്‍ ദാസിനെ ബാര്‍ അസോസിയേഷനില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പാറശാല സ്വദേശിയായ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ ബെയ്‌ലിന്‍ ദാസ് മര്‍ദിച്ചത്. മോപ്പ് സ്റ്റിക് കൊണ്ടായിരുന്നു മര്‍ദനം.
kerala
പത്തനംതിട്ടയില്‍ വൃദ്ധ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍
സക്കറിയയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ട്.

പത്തനംതിട്ട റാന്നിയില്‍ വൃദ്ധ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. സക്കറിയ മാത്യു, ഭാര്യ അന്നമ്മ എന്നിവരാണ് മരിച്ചത്. ഏക മകന്‍ എറണാകുളത്ത് ജോലി ചെയ്ത് വരികയാണ്. ഇരുവരും വീട്ടില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. മൂന്ന് ദിവസം മുന്‍പ് മകന്‍ എറണാകുളത്ത് നിന്നും മാതാപിതാക്കളെ കാണാന്‍ എത്തിയിരുന്നു.
സക്കറിയയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ട്. അസുഖബാധിതനായ സക്കറിയ മരിച്ചതിന്റെ മനോവിഷമത്തില്‍ ഭാര്യ തൂങ്ങിമരിച്ചത് ആകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
രണ്ട് ദിവസമായി മാതാപിതാക്കളെ ഫോണില്‍ ബന്ധപ്പെട്ടിട്ടും കിട്ടിയില്ല. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചിരുന്നു. സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
-
india2 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
kerala2 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
india1 day ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
india3 days ago
ഇന്ത്യ-പാക് സംഘര്‍ഷം; വെടിനിര്‍ത്തലില്‍ എത്താനുള്ള പ്രധാന കാരണം വ്യാപാരം : ഡൊണാള്‍ഡ് ട്രംപ്
-
Cricket3 days ago
മെയ് 17 മുതല്‍ ഐപിഎല്‍ പുനരാരംഭിക്കും: ഫൈനല്‍ ജൂണ്‍ 3ന്
-
Cricket3 days ago
രോഹിത് ശര്‍മക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്ലി
-
local2 days ago
കളമശ്ശേരി ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിന് ജുബൈൽ കെഎംസിസി ധനസഹായം നൽകി
-
kerala1 day ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി