Connect with us

kerala

‘എം.വി ഗോവിന്ദന്‍ കാര്യസ്ഥന്‍, ഇ.പി കൊട്ടാരം വിദൂഷകന്‍’; കോണ്‍ഗ്രസിന്റേത് മതനിരപേക്ഷ തീരുമാനമെന്ന് കെ സുധാകരന്‍

സിപിഎം പോളിറ്റ്ബ്യൂറോയും സംസ്ഥാന സമിതിയും സെക്രട്ടേറിയറ്റുമൊക്കെ ഇന്ന് വെറും രണ്ടുപേരിലേക്ക് ചുരുങ്ങിയിരിക്കുന്നുവെന്നും സുധാകരന്‍ ആരോപിച്ചു.

Published

on

അമ്മായി അച്ഛനും മരുമകനും ചേര്‍ന്ന് സിപിഎമ്മിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതുപോലെയല്ല ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യപാര്‍ട്ടിയായ കോണ്‍ഗ്രസില്‍ തീരുമാനങ്ങള്‍ ഉണ്ടാകുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അയോധ്യയില്‍ കോണ്‍ഗ്രസ് നിലപാട് മാറ്റിയത് ഇടതുപക്ഷ സ്വാധീനം മൂലമാണെന്ന് വിളിച്ചുപറയുന്ന സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വെറുമൊരു കാര്യസ്ഥന്‍ മാത്രമാണ്. സിപിഎം പോളിറ്റ്ബ്യൂറോയും സംസ്ഥാന സമിതിയും സെക്രട്ടേറിയറ്റുമൊക്കെ ഇന്ന് വെറും രണ്ടുപേരിലേക്ക് ചുരുങ്ങിയിരിക്കുന്നുവെന്നും സുധാകരന്‍ ആരോപിച്ചു.

രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കേണ്ടെന്ന കോണ്‍ഗ്രസിന്റെ തീരുമാനം സുചിന്തിതവും സുവ്യക്തവുമാണ്. നിരവധി തവണ യോഗം ചേര്‍ന്ന് ദിവസങ്ങള്‍ ചര്‍ച്ച ചെയ്തെടുത്ത തീരുമാനമാണിത്. ഇത് കോണ്‍ഗ്രസിന്റെ പരമ്പരാഗതമായ മതനിരപേക്ഷമൂല്യങ്ങളെ വാനോളം ഉയര്‍ത്തിപ്പിടിച്ചെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി. ബാബ്റി മസ്ജിദ് പൊളിച്ചുമാറ്റി പ്രശ്‌നം പരിഹരിക്കണമെന്ന 1987ലെ ഇഎംഎസിന്റെ നിലപാടും 1989ല്‍ വിപി സിംഗ് സര്‍ക്കാരിന്റെ ഇടത്തും വലത്തുമായി സിപിഎമ്മും ബിജെപിയും ചേര്‍ന്നിരുന്നതുമൊക്കെയാണ് അയോധ്യാവിഷയം വഷളാക്കിയത്. ഇന്ത്യാ മുന്നണിയിലേക്ക് പ്രതിനിധിയെപ്പോലും അയക്കാന്‍ വിസമ്മതിക്കുന്ന സിപിഎം എക്കാലവും സംഘപരിവാര്‍ ശക്തികളുടെ കോടാലിക്കൈയായിരുന്നു. അഞ്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അരിച്ചുപെറുക്കിയിട്ടും പിണറായി വിജയനെതിരേ ഒരു എഫ്ഐആര്‍പോലും ഇടാത്തതും 37 തവണ ലാവ്ലിന്‍ കേസ് മാറ്റിവച്ചതുമൊക്കെ ഈ ബാന്ധവത്തിന്റെ ജീവിക്കുന്ന തെളിവുകളാണ്.

എംടി വാസുദേവന്‍ നായരുടെ പ്രസംഗം മോദിക്കെതിരേയാണെന്നും അതിന് മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധമില്ലെന്നുമുള്ള ഇടതുപക്ഷ കണ്‍വീനര്‍ ഇ.പി ജയരാജന്റെ പ്രസ്താവന കൊട്ടാരം വിദൂഷകന്‍ എന്ന നിലയ്ക്കാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. പിണറായി സ്തുതിപാഠകരുടെ സംഘനേതാവാണ് ജയരാജന്‍. എല്ലാ ഏകാധിപതികള്‍ക്കെതിരേയും ഉയര്‍ന്ന മാനവരാശിയുടെ നിലവിളിയാണ് എംടിയുടെ വാക്കുകളിലൂടെ പുറത്തുവന്നത്. അതില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്കുവേണ്ടിയാണ് മോദിയും പിണറായിയും തമ്മില്‍ മത്സരിക്കുന്നത്. താന്‍ മലയാളത്തിലാണ് സംസാരിച്ചതെന്നും മലയാളം അറിയാവുന്നവര്‍ക്കെല്ലാം താന്‍ പറഞ്ഞത് മനസിലാകുമെന്നും എംടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനു മുകളില്‍ കയറിയൊരു ഭാഷ്യം നല്കാന്‍ ശ്രമിക്കുന്നത് കൊട്ടാരം വിദൂഷകന്റെ ചുമതലയാണെന്ന് സുധാകരന്‍ അഭിപ്രായപ്പെട്ടു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അവിശ്വാസ പ്രമേയം എല്‍ഡിഎഫ് പ്രതിനിധിയായ പഞ്ചായത്ത് പ്രസിഡന്റിനെ പദവിയില്‍ നിന്ന് പുറത്താക്കി

പഞ്ചായത്ത് പ്രസിഡന്റ ആസ്യയ്ക്കെതിരായ അവിശ്വാസ പ്രമേയം പാസായത് എല്‍ഡിഎഫിന് തിരിച്ചടിയായി

Published

on

പനമരം: വയനാട്ടിലെ പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെതിരെ യുഡിഎഫ് നല്‍കിയ അവിശ്വാസ പ്രമേയത്തില്‍ സിപിഎം പ്രതിനിധിയായ പഞ്ചായത്ത് പ്രസിഡന്റിനെ പദവിയില്‍ നിന്ന് പുറത്താക്കി. യുഡിഎഫ് നല്‍കിയ അവിശ്വാസ പ്രമേയം ഇന്ന് രാവിലെ ചര്‍ച്ചയ്ക്കെടുക്കുകയായിരുന്നു. എല്‍ഡിഎഫും ബിജെപിയും ചര്‍ച്ചയില്‍ നിന്നും വിട്ടുനിന്നിരുന്നു. പഞ്ചായത്ത് പ്രസിഡന്റ ആസ്യയ്ക്കെതിരായ അവിശ്വാസ പ്രമേയം പാസായത് എല്‍ഡിഎഫിന് തിരിച്ചടിയായി.

23 അംഗങ്ങള്‍ ഉള്ള പനമരം ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫ് 11, യുഡിഎഫ് 11, ബിജെപി 1 എന്നിങ്ങനെയാണ് കക്ഷി നില. പ്രസിഡന്റിനെതിരെ യുഡിഎഫ് അംഗങ്ങള്‍ കൊണ്ട് വന്ന അവിശ്വാസപ്രമേയം ഇന്ന് രാവിലെ പനമരം ബ്ലോക്ക് സെക്രട്ടറി ഷീബയുടെ സാന്നിധ്യത്തിലാണ് ചര്‍ച്ചയ്ക്ക് എടുത്തത്.

നേരത്തെ നറുക്കെടുപ്പിലൂടെയായിരുന്നു സിപിഎമ്മിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. വൈസ് പ്രസിഡന്റായി കോണ്‍ഗ്രസിലെ തോമസ് പാറക്കാലയിലും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. കാലാവധി പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെയാണ് ആവിശ്വാസ പ്രമേയത്തിലൂടെ സിപിഐഎം പ്രതിനിധിക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമായിരിക്കുന്നത്. പ്രസിഡന്റിനെ പുറത്താക്കിയതില്‍ ആഹ്‌ളാദം പ്രകടിപ്പിച്ചു യുഡിഫ് പ്രവര്‍ത്തകര്‍ പനമരം ടൗണില്‍ പ്രകടനം നടത്തി.

Continue Reading

kerala

കുംഭമേളയ്ക്ക് ബോംബ് ഭീഷണി; മുസ്‌ലിം പേരില്‍ വ്യാജ ഭീഷണി സന്ദേശമയച്ച വിദ്യാര്‍ഥി പിടിയില്‍

ബിഹാറിലെ പൂര്‍ണിയ സ്വദേശി ആയുഷ് കുമാര്‍ ജെയ്സ്വാള്‍ (19) ആണ് യു.പി പൊലിസിന്റെ പിടിയിലായത്

Published

on

മുസ്ലിം നാമത്തില്‍ കുംഭമേളയ്ക്ക് ബോംബ് ഭീഷണി സന്ദേശമയച്ച വിദ്യാര്‍ഥി പൊലിസ് പിടിയില്‍. ബിഹാറിലെ പൂര്‍ണിയ സ്വദേശി ആയുഷ് കുമാര്‍ ജെയ്സ്വാള്‍ (19) ആണ് യു.പി പൊലിസിന്റെ പിടിയിലായത്.

ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ (അലഹാബാദ്) നടക്കുന്ന മഹാ കുംഭമേളയ്ക്കു നേരെ ബോംബ് സ്ഫോടനം നടത്തുമെന്നും ആയിരത്തിലേറെ ഹിന്ദുക്കളെ കൊല്ലുമെന്നുമാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ആയുഷ് കുമാര്‍ ഭീഷണി സന്ദേശമയച്ചത്. പ്രതിയുടെ അയല്‍വാസിയായ നാസിര്‍ പത്താന്‍ എന്നയാളുടെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് ആയുഷ് കുമാര്‍ ജെയ്സ്വാള്‍ സന്ദേശമയച്ചത്.

ഭീഷണി സന്ദേശം അയച്ച ഫോണിന്റെ ഐ.പി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ബിഹാറില്‍നിന്ന് പിടികൂടിയ ഇയാളെ പ്രയാഗ്രാജിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്യുമെന്ന് ഭവാനിപൂര്‍ പൊലിസ് അറിയിച്ചു. സന്ദേശം അയച്ചതിന് പിന്നാലെ ആയുഷ് കുമാര്‍ നേപ്പാള്‍ സന്ദര്‍ശിക്കാന്‍ പോകുകയും ചെയ്തിരുന്നു. ആയുഷിന്റെ നേപ്പാല്‍ യാത്രയും പൊലിസ് അന്വേഷിക്കുന്നുണ്ട്. ഭീഷണി സന്ദേശവുമായി ഈ യാത്രയ്ക്ക് പങ്കുണ്ടോയെന്നും പൊലിസ് പരിശോധിക്കുന്നുണ്ട്.

12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാ കുംഭം ഫെബ്രുവരി 26 വരെ തുടരും. 40 കോടിയോളം സന്ദര്‍ശകരെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതിനിടെ ഡിസംബര്‍ 31 നാണ് ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഉത്തര്‍പ്രദേശിലെ പോലീസ് നടപടിയെടുക്കുകയും അലഹബാദിലെ കോട്വാലി പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുകയുമുണ്ടായി. മുസ്ലിം നാമത്തില്‍ ഭീഷണി സന്ദേശം പുറത്തുവന്നതോടെ സമുഹമാധ്യമങ്ങളിലെ ഹിന്ദുത്വ ഗ്രൂപ്പുകളില്‍ വലിയ തോതിലുള്ള മുസ്ലിം വിദ്വേഷ പ്രചാരണമാണ് നടന്നത്.

Continue Reading

kerala

പെരിയ ഇരട്ടക്കൊലപാതകം; ഒന്നാം പ്രതിയുടെ വീട് സന്ദര്‍ശിച്ച് സിപിഎം ജില്ലാ സെക്രട്ടറിയും മുന്‍ എംഎല്‍എയും

പ്രതികള്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കാനാണ് ജയില്‍ മാറ്റമെന്ന് മരിച്ച ശരത് ലാലിന്റെ പിതാവ് സത്യനാരായണന്‍ ആരോപിച്ചു.

Published

on

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലപാതക കേസിലെ ഒന്നാം പ്രതി പീതാംബരന്റെ വീട്ടിലെത്തി സിപിഎം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണനും മുന്‍ എംഎല്‍എ കെ.കുഞ്ഞിരാമനും. പാര്‍ട്ടി തള്ളിപ്പറഞ്ഞ പ്രതികളുള്‍പ്പെടെയുള്ളവരെ പി.ജയരാജന്‍ ഇന്നലെ ജയിലിലെത്തി സന്ദര്‍ശിച്ചതിനു പിന്നാലെയാണിത്.

പ്രതികള്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കാനാണ് ജയില്‍ മാറ്റമെന്ന് മരിച്ച ശരത് ലാലിന്റെ പിതാവ് സത്യനാരായണന്‍ ആരോപിച്ചു. പ്രതികളെയും കുടുംബങ്ങളെയും സന്ദര്‍ശിച്ചത് കൂടെ ഉണ്ടെന്ന സന്ദേശം കൈമാറാനാണെന്നും ജില്ലാ സെക്രട്ടറി എംഎല്‍എമാര്‍ തുടങ്ങിയ ഉത്തരവാദിത്തപ്പെട്ടവരാണ് പ്രതികളുടെ വീട് സന്ദര്‍ശിച്ചതെന്നും ഇനിയും കൊലപാതകം നടത്താനുള്ള ധൈര്യം പകരുകയാണ് ലക്ഷ്യമെന്നും സത്യനാരായണന്‍ പറഞ്ഞു.

അതേസമയം, പെരിയ കൊലപാതകത്തിലെ ഗൂഢാലോചനയില്‍ പി.ജയരാജന്റെ പങ്ക് ഇന്നലത്തോടെ തെളിഞ്ഞെന്ന് കെ.മുരളീധരന്‍ പറഞ്ഞു. പി.ജയരാജന്റെ ജയില്‍ സന്ദര്‍ശനം ചട്ട ലംഘനമാണ്. സിപിഎം ആണെങ്കില്‍ എന്തും ചെയ്യാമെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കല്യോട്ടേ സ്മൃതിമണ്ഡപം സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു പ്രതികരണം.

Continue Reading

Trending