Connect with us

india

ഹിന്ദുത്വ റാലിയില്‍ വാളും വടിയുമായി ജയ് ശ്രീറാം വിളിച്ച് പെണ്‍കുട്ടികള്‍; വിഡിയോ

10 വയസ്സ് മുതല്‍ പ്രായമുള്ള പെണ്‍കുട്ടികളാണ് ഘോഷാത്രയിലുള്ളത്

Published

on

ഹിന്ദുത്വ റാലിയില്‍ വാളും വടിയുമേന്തി പെണ്‍കുട്ടികള്‍. മധ്യപ്രദേശിലെ സാരംഗ്പൂരിലാണ് സംഭവം. ഹിന്ദുത്വ ഗ്രൂപ്പ് ആയ ഹിന്ദു ജാഗ്രണ്‍ മഞ്ച് നടത്തിയ സ്ത്രീകളുടെ റാലിയിലാണ് ചെറിയ പെണ്‍കുട്ടികള്‍ വാളുയര്‍ത്തി ഘോഷയാത്ര നടത്തിയത്.

https://twitter.com/i/status/1744599629554126900

ജനുവരി 7നായിരുന്നു ഘോഷയാത്ര. 10 വയസ്സ് മുതല്‍ പ്രായമുള്ള പെണ്‍കുട്ടികളാണ് ഘോഷാത്രയിലുള്ളത്. വെള്ള കുര്‍ത്തയും കാവി ഷാളുമണിഞ്ഞ് ജയ് ശ്രീറാം വിളിച്ചായിരുന്നു ഇവരുടെ റാലി. പൊലീസിന്റെ സാന്നിധ്യത്തിലാണ് റാലി നടന്നതെന്നാണ് വിവരം. സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ വ്യാപകമായി പ്രചരിക്കപ്പെട്ടിട്ടുണ്ട്. ബി.ജെ.പി ഭരണമുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്. മോഹന്‍ യാദവ് ആണ് മുഖ്യമന്ത്രി.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇന്ത്യന്‍ സൈന്യത്തെ ഓര്‍ത്ത് അഭിമാനിക്കുന്നു: പ്രിയങ്ക ഗാന്ധി

Published

on

ന്യൂഡൽഹി: ഇന്ത്യൻ സെന്യത്തിൽ അഭിമാനമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന് നേരെ ഇന്ത്യ തിരിച്ചടി നടത്തിയ പശ്ചാത്തലത്തിലാണ് പ്രിയങ്കയുടെ പ്രതികരണം. ധീരരായ സൈനികർ സ്വാതന്ത്ര്യവും അഖണ്ഡതയും സംരക്ഷിക്കുന്നു. ദൈവം അവരെ രക്ഷിക്കട്ടെ. ക്ഷമയോടും ധൈര്യത്തോടും കൂടി വെല്ലുവിളികളെ നേരിടാൻ സൈന്യത്തിനാവട്ടെയെന്നും പ്രിയങ്ക പ്രതികരിച്ചു.

ഇന്ത്യയുടെ തിരിച്ചടിയിൽ പ്രതികരിച്ച് നിരവധി കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നിരുന്നു. കോൺഗ്രസ് സേനക്കൊപ്പമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് എക്‌സിൽ കുറിച്ചിരുന്നു.”പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരതയുടെ എല്ലാ ഉറവിടങ്ങളും ഇല്ലാതാക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത വിട്ടുവീഴ്ചയില്ലാത്തതാണ് . അത് ദേശീയ താൽപര്യത്തിൽ ഊന്നിയതാകണം. ഇത് ഐക്യത്തിനും ഐക്യദാർഢ്യത്തിനും വേണ്ടിയുള്ള സമയമാണ്. ഏപ്രിൽ 22 ന് രാത്രി മുതൽ, പഹൽഗാം ഭീകരാക്രമണത്തോടുള്ള രാജ്യത്തിൻറെ പ്രതികരണത്തിൽ സർക്കാരിന് ഞങ്ങളുടെ പൂർണ് പിന്തുണ ഉണ്ടായിരിക്കുമെന്ന് ഐഎൻസി വ്യക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് നമ്മുടെ സുരക്ഷാസേനക്കൊപ്പമാണ്” പോസ്റ്റിൽ പറയുന്നു.

പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകൾ തകർത്ത സേനയിൽ അഭിമാനിക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. ദൃഢനിശ്ചയത്തെയും ധൈര്യത്തെയും അഭിനന്ദിക്കുന്നു. ഭീകരതക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസ് സേനയ്ക്കും സർക്കാരിനുമൊപ്പം ഉറച്ചുനിന്നു.ഒറ്റക്കെട്ടായി നിൽക്കണമെന്നും ഖാർഗെ കൂട്ടിച്ചേർത്തു. ഇന്ത്യൻ സേനയിൽ അഭിമാനിക്കുന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് രാഹുലിന്റെ പ്രതികരണം.

Continue Reading

india

ഓപ്പറേഷൻ സിന്ദൂര്‍: വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളുമായി പാക്ക് മാധ്യമങ്ങൾ

പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാക് അധീന കശ്മീര്‍ അടക്കമുള്ള പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് സൈന്യം തകര്‍ത്തത്

Published

on

ന്യൂഡൽഹി: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ വ്യാജ വാർത്തകളുമായി പാക്കിസ്ഥാൻ മാധ്യമങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളും. ഇന്ത്യയുടെ പോർ വിമാനങ്ങൾ വെടിവച്ചിട്ടെന്ന രീതിയിലുള്ള പ്രചാരണമാണ് പാക്കിസ്ഥാൻ സർക്കാരുമായി ബന്ധപ്പെട്ട മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. എക്സ് ഉൾപ്പെടെയുള്ള സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴി വ്യാജ വിവരങ്ങളും പ്രചരിക്കുന്നുണ്ട്. ഇന്ത്യൻ റഫാൽ, സുഖോയ് വിമാനങ്ങൾ പാക്കിസ്ഥാൻ വെടിവച്ചിട്ടെന്നും വ്യാജവാർത്തകൾ പ്രചരിക്കുന്നുണ്ട്.

പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാക് അധീന കശ്മീര്‍ അടക്കമുള്ള പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് സൈന്യം തകര്‍ത്തത്. ബഹാവല്‍പൂര്‍, മുസാഫറബാദ്, കോട്‌ലി, മുറിഡ്‌കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. 12 ഭീകരർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ആക്രമണം ഭീകര കേന്ദ്രങ്ങൾക്ക് നേരെ മാത്രമെന്ന് സേന വ്യക്തമാക്കി. ആക്രമണം സ്ഥിരീകരിച്ച പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫ് ശക്തമായി പ്രതികരിക്കാൻ പാകിസ്താന് അവകാശവുമുണ്ടെന്ന് എക്സിൽ പ്രതികിച്ചു. തിരിച്ചടിയെ പ്രശംസിച്ച് കേന്ദ്ര മന്ത്രിമാരും ബിജെപി മുഖ്യമന്ത്രിമാരും എക്സിൽ പോസ്റ്റ് ചെയ്തു. ആക്രമണം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം വേഗത്തിൽ പരിഹരിക്കാൻ കഴിയെട്ടെയെന്നും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.

വാദങ്ങളെ പിന്തുണയ്ക്കുന്ന വിശ്വസനീയമായ ദൃശ്യങ്ങളോ ഉപഗ്രഹ ചിത്രങ്ങളോ തെളിവുകളോ നൽകാൻ ഇവർക്ക് സാധിച്ചിട്ടില്ല. സമൂഹമാധ്യമങ്ങൾ വഴി ഇക്കൂട്ടർ പങ്കുവയ്ക്കുന്ന ചിത്രങ്ങളിൽ പലതും വർഷങ്ങൾ പഴക്കമുള്ളതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ബുധനാഴ്ച അർധരാത്രിയോടെ ജയ്‌ഷെ മുഹമ്മദ് (ജെഎം), ലഷ്‌കർ-ഇ-തയ്ബ (എൽഇടി) എന്നീ ഭീകരസംഘടനകളുടെ 9 ക്യാംപുകളാണ് ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യൻ സംയുക്ത സേന തകർത്തത്. ആക്രമണത്തിനു തൊട്ടുപിന്നാലെ, ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, യുഎസ് സുരക്ഷാ ഉപദേഷ്ടാവ് എന്നിവരുമായി ആശയവിനിമയം നടത്തിയിരുന്നു.

Continue Reading

india

ഇന്ത്യ-പാക് ഏറ്റുമുട്ടല്‍ ‘ലോകത്തിന് താങ്ങാനാവില്ല’: ആശങ്ക പ്രകടിപ്പിച്ച് യുഎന്‍

നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും പാകിസ്ഥാന്‍ പ്രദേശത്തിനകത്ത് ഒമ്പത് സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ സൈനിക ആക്രമണത്തെത്തുടര്‍ന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കടുത്ത ആശങ്ക പ്രകടിപ്പിച്ചു.

Published

on

നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും പാകിസ്ഥാന്‍ പ്രദേശത്തിനകത്ത് ഒമ്പത് സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ സൈനിക ആക്രമണത്തെത്തുടര്‍ന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യയും പാകിസ്ഥാനും പരമാവധി സൈനിക സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തു.

‘നിയന്ത്രണ രേഖയ്ക്കും അന്താരാഷ്ട്ര അതിര്‍ത്തിക്കും കുറുകെയുള്ള ഇന്ത്യന്‍ സൈനിക നടപടികളില്‍ സെക്രട്ടറി ജനറല്‍ വളരെയധികം ആശങ്കാകുലനാണ്. ഇരു രാജ്യങ്ങളില്‍ നിന്നും പരമാവധി സൈനിക നിയന്ത്രണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ ലോകത്തിന് താങ്ങാനാവില്ല,’ യുഎന്‍ മേധാവിയുടെ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു.

പാക്കിസ്ഥാനിലെ ഒമ്പത് സ്ഥലങ്ങളില്‍ സായുധ സേന ആക്രമണം നടത്തിയതായി ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യന്‍ അധീന കശ്മീരില്‍ ഭീകരവാദികള്‍ 26 പേരെ കൊലപ്പെടുത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷം, പാക് അധീന കശ്മീരിലെയും പഞ്ചാബ് പ്രവിശ്യയിലെയും തീവ്രവാദ ബന്ധമുള്ള സ്ഥലങ്ങളില്‍ ചൊവ്വാഴ്ച വൈകി ഇന്ത്യന്‍ സായുധ സേന ആക്രമണം നടത്തി.

ഐക്യരാഷ്ട്രസഭ ഭീകരസംഘടനയായി പ്രഖ്യാപിച്ച പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍-ഇ-തൊയ്ബയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടാണ് ഓപ്പറേഷന്‍ നടത്തിയതെന്ന് ന്യൂഡല്‍ഹി പറഞ്ഞു.

Continue Reading

Trending