Connect with us

Football

എ.എഫ്.സി ഏഷ്യന്‍ കപ്പിന് ഇന്ന് തുടക്കം; ഇന്ത്യക്ക് എതിരാളി ഓസ്‌ട്രേലിയ

സമീപകാലത്തെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസമാണ് സുനില്‍ ഛേത്രിയുടെ നീലപ്പടയ്ക്കുള്ളത്.

Published

on

ഏഷ്യയുടെ ഫുട്‌ബോള്‍ മാമാങ്കത്തിന് ഇന്ന് തുടക്കം. ലോകകപ്പ് ഫുട്‌ബോള്‍ ആരവങ്ങള്‍ക്ക് വേദിയായ ലുസൈലിലേക്ക് വീണ്ടും എത്തുന്നു. ആതിഥേയരായ ഖത്തര്‍ ഉദ്ഘാടന മത്സരത്തില്‍ ലെബനനെ നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം നാളെ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ്.

സമീപകാലത്തെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസമാണ് സുനില്‍ ഛേത്രിയുടെ നീലപ്പടയ്ക്കുള്ളത്. കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ തായ്‌ലാന്‍ഡിനെ ഒന്നിനെതിരെ 4 ഗോളുകള്‍ക്ക് തകര്‍ത്ത ഇന്ത്യ പക്ഷേ യു.എ.ഇയോടും ബഹ്‌റെയ്‌നോടും പരാജയപ്പെട്ടു. ഇത്തവണ ഓസ്‌ട്രേലിയയ്‌ക്കൊപ്പം സിറിയയും കസാക്കിസ്ഥാനുമാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്.

ഖത്തറില്‍ 2022 ഒക്ടോബറില്‍ നടന്ന ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ വരെയെത്തിയ ടീമാണ് ഓസ്‌ട്രേലിയ. ശക്തരായ എതിരാളികളെ തോല്‍പ്പിക്കുക ഇന്ത്യയ്ക്ക് ഏറെ പ്രയാസകരമാണ്. എങ്കിലും അടുത്ത ലോകകപ്പിന് യോഗ്യതാ സാധ്യതകള്‍ തേടുന്ന ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയോട് കീഴടങ്ങിപോരുന്നത് താല്‍പ്പര്യമുണ്ടാകില്ല. ആവേശകരമായ മത്സരത്തിനായി കാത്തിരിക്കാം.

 

Football

സന്തോഷ് ട്രോഫി കേരളം സെമിയില്‍; ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ രണ്ടാം പകുതിയിലാണ് വിജയഗോള്‍

ഡിസംബര്‍ 29ന് മണിപ്പൂരിനെതിരെയാണ് കേരളത്തിന്റെ സെമി ഫൈനല്‍ പോരാട്ടം

Published

on

ഹൈദരബാദ്: ജമ്മു കശ്മീരിനെ ഏകപക്ഷീമായ ഒരു ഗോളിന് തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ സെമിഫൈനലില്‍. ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ രണ്ടാം പകുതിയിലാണ് വിജയഗോള്‍ പിറന്നത്.

72ാം മിനിറ്റില്‍ നസീബ് റഹ്മാനാണ് കേരളത്തിനായി ലക്ഷ്യം കണ്ടത്. ആദ്യ പകുതിയില്‍ ഇരുടീമുകളും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഗോള്‍ നേടാനായില്ല.

Continue Reading

Football

ലാലീഗയില്‍ റയലിന്റെ കുതിപ്പ് തുടരുന്നു; സെവിയ്യയെ നാല് ഗോളുകള്‍ക്ക് തകര്‍ത്തു

സെവിയ്യക്കായി ഇസാക് റൊമേരോ(35), ഡോഡി ലുകെന്‍ബാകിയോ(85) എന്നിവര്‍ സെവിയ്യക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ റയല്‍ മാഡ്രിഡിന് തിളക്കമാര്‍ന്ന ജയം. സെവിയ്യയെ 4-2നാണ് തകര്‍ത്തത്. കിലിയന്‍ എംബാപെ(10), ഫെഡറികോ വാല്‍വെര്‍ഡെ(20), റോഡ്രിഗോ(34), ബ്രഹിം ഡിയസ്(53) എന്നിവരാണ് ആതിഥേയര്‍ക്കായി ഗോള്‍ നേടിയത്. സെവിയ്യക്കായി ഇസാക് റൊമേരോ(35), ഡോഡി ലുകെന്‍ബാകിയോ(85) എന്നിവര്‍ സെവിയ്യക്ക് വേണ്ടി ലക്ഷ്യം കണ്ടു.

ജയത്തോടെ ബാഴ്‌സലോണയെ മറികടന്ന് റയല്‍ പോയന്റ് ടേബിളില്‍ രണ്ടാംസ്ഥാനത്തേക്കുയര്‍ന്നു. 18 മത്സരത്തില്‍ 12 ജയവുമായി 40 പോയന്റാണ് റയലിനുള്ളത്. ഒരു മത്സരം അധികം കളിച്ച ബാഴ്‌സ 38 പോയന്റുമായി മൂന്നാമതാണ്. 18 മാച്ചില്‍ 12 ജയവുമായി 41 പോയന്റുള്ള സിമിയോണിയുടെ അത്‌ലറ്റികോ മാഡ്രിഡാണ് തലപ്പത്ത്.

സ്വന്തം തട്ടകത്തില്‍ തുടക്കം മുതല്‍ മികച്ച നീക്കങ്ങളുമായി കളംനിറഞ്ഞ ലോസ് ബ്ലാങ്കോസ് പത്താംമിനിറ്റില്‍ തന്നെ വലകുലുക്കി. റോഡ്രിഗോയുടെ അസിസ്റ്റില്‍ കിലിയന്‍ എംബാപെ വെടിയുണ്ട ഷോട്ട് പായിച്ചു. സെവിയ്യ ഗോള്‍കീപ്പറെ അനായാസം മറികടന്നു പോസ്റ്റിലേക്ക്. സീസണിലെ താരത്തിന്റെ പത്താം ഗോളാണിത്. 20ാം മിനിറ്റില്‍ കമവിംഗയില്‍ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ ഫെഡറികോ വാല്‍വെഡയുടെ ബുള്ളറ്റ് ഷോട്ട് തടഞ്ഞുനിര്‍ത്താന്‍ സെവിയ്യ ഗോളിക്കായില്ല. 34ാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ റയല്‍ മൂന്നാം ഗോളും കണ്ടെത്തി.

ഇത്തവണ ലൂക്കാസ് വാസ്‌ക്വസിന്റെ അസിസ്റ്റില്‍ റോഡ്രിഗോയാണ് വലകുലുക്കിയത്. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ ആദ്യ ഗോള്‍ മടക്കി സന്ദര്‍ശകര്‍ പ്രതീക്ഷ കാത്തു. സാഞ്ചസിന്റെ അസിസ്റ്റില്‍ ഇസാക് റൊമേരോയാണ് ആദ്യ ഗോള്‍ മടക്കിയത്. രണ്ടാം പകുതിയില്‍ കിലിയന്‍ എംബാപെയുടെ അസിസ്റ്റില്‍ റയലിനായി ബ്രഹിം ഡയസ് നാലാം ഗോളും നേടി പട്ടിക പൂര്‍ത്തിയാക്കി. എന്നാല്‍ 85ാം മിനിറ്റില്‍ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ ഡോഡി ലുകെബാകിയോയിലൂടെ രണ്ടാം ഗോള്‍ നേടി.

Continue Reading

Football

പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തെ തകര്‍ത്തെറിഞ്ഞ് ലിവര്‍പൂള്‍

ഇതോടെ പോയന്റ് ടേബിളില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ച് നിര്‍ത്താനും ലിവര്‍പൂളിനായി.

Published

on

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആരാധകര്‍ക്ക് ലിവറിന്റെ ക്രിസ്തുമസ് സമ്മാനം. ഒന്‍പത് ഗോള്‍ ത്രില്ലര്‍ പോരില്‍ ടോട്ടനം ഹോട്‌സ്പറിനെ 6-3നാണ് അര്‍നെ സ്ലോട്ടിന്റെ സംഘം കീഴടക്കിയത്. ഇതോടെ പോയന്റ് ടേബിളില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ച് നിര്‍ത്താനും ലിവര്‍പൂളിനായി.

ലൂയിസ് ഡയസും(23.85) മുഹമ്മദ് സലാഹും(54,61) ഇരട്ടഗോള്‍ നേടിയപ്പോള്‍ മാക് അലിസ്റ്റര്‍(36), ഡൊമനിക് സ്ലൊബോസ്ലായ്(45+1) ലിവര്‍പൂളിനായി വലകുലുക്കി. ടോട്ടനത്തിനായി ജെയിംസ് മാഡിസന്‍(41), കുലുസെവിസ്‌കി(72), ഡൊമനിക് സോളങ്കി(83) എന്നിവര്‍ ആശ്വാസ ഗോള്‍നേടി.

മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ബോണ്‍മൗത്ത് എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പിച്ചു. ഡീന്‍ ഹുജിസെന്‍(29), ജസ്റ്റിന്‍ ക്ലുയിവെര്‍ട്ട്(61), അന്റോയിന്‍ സെമനിയോ(63) എന്നിവരാണ് ഗോള്‍ സ്‌കോറര്‍മാര്‍. ജയത്തോടെ ബൗണ്‍മൗത്ത് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. യുണൈറ്റഡ് 13ാം സ്ഥാനത്താണ്.

ടോട്ടനം തട്ടകമായ ഹോട്‌സ്പര്‍ സ്‌റ്റേഡിയത്തില്‍ അതിവേഗ ആക്രമണങ്ങളിലൂടെ തുടക്കം മുതല്‍ ലിവര്‍പൂള്‍ മുന്നേറി. അടിയും തിരിച്ചടിയുമായി മത്സരം ആവേശമായി. എന്നാല്‍ ചെമ്പടയുടെ കൗണ്ടര്‍ അറ്റാക്കിനെ നേരിടുന്നതില്‍ ആതിഥേയര്‍ പലപ്പോഴും പരാജയപ്പെട്ടു.

പ്രതിരോധത്തിലെ പിഴവുകളും തിരിച്ചടിയായി. മറ്റൊരു മാച്ചില്‍ ചെല്‍സിയെ എവര്‍ട്ടന്‍ സമനിലയില്‍ തളച്ചു. ഇരു ടീമുകള്‍ക്കും ഗോള്‍നേടാനായില്ല(00). സമനിലയാണെങ്കിലും പോയന്റ് ടേബിളില്‍ നീലപട രണ്ടാം സ്ഥാനത്ത് തുടരുന്നു.

Continue Reading

Trending