Connect with us

india

കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണം, പ്രധാനമന്ത്രി വീടുകള്‍ നിര്‍മിച്ച് നല്‍കി കൊള്ളും; ബി.ജെ.പി മന്ത്രി

ഉദയ്പൂരിൽ ചൊവ്വാഴ്ച നടന്ന ഒരു ചടങ്ങിലാണ് ജനസംഖ്യ വർധിപ്പിക്കാൻ ജനങ്ങളോട് മന്ത്രി ആഹ്വാനം ചെയ്തത്

Published

on

കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് രാജസ്ഥാൻ മന്ത്രി ബാബുലാൽ ഖരാഡി. പ്രധാനമന്ത്രി വീട് നിർമിച്ചു നൽകും എന്നതിനാൽ കൂടുതൽ കുട്ടികളുണ്ടാകുന്നത് കൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും വിശപ്പോടെയും വീടില്ലാതെയും ആരും ഉറങ്ങരുതെന്നാണ് പ്രധാനമന്ത്രിയുടെ സ്വപ്‌നമെന്നുമായിരുന്നു മന്ത്രിയുടെ പരാമർശം. ഉദയ്പൂരിൽ ചൊവ്വാഴ്ച നടന്ന ഒരു ചടങ്ങിലാണ് ജനസംഖ്യ വർധിപ്പിക്കാൻ ജനങ്ങളോട് മന്ത്രി ആഹ്വാനം ചെയ്തത്.

“രാജ്യത്ത് ആരും വീടില്ലാതെ, വിശപ്പോടെ ഉറങ്ങരുതെന്നത് പ്രധാനമന്ത്രിയുടെ സ്വപ്‌നമാണ്. നിങ്ങൾ ഒരുപാട് കുട്ടികൾക്ക് ജന്മം നൽകൂ… അവർക്കെല്ലാം അദ്ദേഹം വീടു വച്ച് നൽകിക്കൊള്ളും. പിന്നെന്താണ് പ്രശ്‌നം”. മന്ത്രി പറഞ്ഞു.

മന്ത്രിയുടെ പ്രസംഗം കേട്ട് പൊട്ടിച്ചിരിക്കുന്ന ജനങ്ങളെ, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം. ജനപ്രതിനിധികളാകട്ടെ ആശ്ചര്യത്തോടെയാണ് മന്ത്രിയുടെ പ്രസംഗം കേൾക്കുന്നത്.

2024ൽ മോദിക്ക് തന്നെ വോട്ട് ചെയ്യാൻ ജനങ്ങളോട് ആഹ്വാനം ചെയ്യാനും മന്ത്രി മറന്നില്ല.. വാണിജ്യ സിലിണ്ടറിന് കേന്ദ്ര സർക്കാർ 200 രൂപ വില കുറച്ചെന്നും ഉജ്ജ്വല പദ്ധതിയിലൂടെ രാജസ്ഥാനിൽ 450 രൂപയ്ക്ക് പാചകവാതക സിലിണ്ടർ ലഭ്യമാക്കാനുള്ള നീക്കങ്ങൾ സർക്കാർ നടത്തിവരികയാണെന്നുമായിരുന്നു മന്ത്രിയുടെ മറ്റ് പരാമർശങ്ങൾ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഓപ്പറേഷന്‍ സിന്ദൂര്‍: കാണ്ഡഹാര്‍ വിമാന റാഞ്ചലിലെ ഭീകരര്‍ കൊല്ലപ്പെട്ടു

ഓപ്പറേഷന്‍ സിന്ദൂരിലൂടെ കാണ്ഡഹാര്‍ വിമാന റാഞ്ചലിലെ ഭീകരര്‍ കൊല്ലപ്പെട്ടതായി ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

Published

on

ഓപ്പറേഷന്‍ സിന്ദൂരിലൂടെ കാണ്ഡഹാര്‍ വിമാന റാഞ്ചലിലെ ഭീകരര്‍ കൊല്ലപ്പെട്ടതായി ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ലശ്കറെ ത്വയ്യിബ ഭീകരന്‍ അബൂ ജന്ദാല്‍, ജയ്‌ഷെ മുഹമ്മദ് തലവന്‍ മസ്ഊദ് അസ്ഹറിന്റെ ബന്ധു യൂസുഫ് അസ്ഹര്‍ എന്നിവര്‍ കൊല്ലപ്പെട്ടതായി പിടിഐ, എഎന്‍ഐ ഉള്‍പ്പെടെയുള്ള വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്ഥാന്‍ സൈന്യത്തിന്റെ പോസ്റ്റുകളും ലോഞ്ച്പാഡും ഇന്ത്യന്‍ സൈന്യം തകര്‍ത്തു. നിയന്ത്രണ രേഖയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന തീവ്രവാദ ലോഞ്ച് പാഡുകളാണ് തകര്‍ത്തത്. അതേസമയം ഡാല്‍ തടാകത്തിനു സമീപം മിസൈല്‍ പതിച്ചതായും വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാനിലെ ജയ് സാല്‍മീറില്‍ കണ്ടെത്തിയ പാക് മിസൈല്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തു.

കശ്മീര്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

സംഘര്‍ഷത്തിനിടെ ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന യോഗം അവസാനിച്ചു. യോഗത്തില്‍ റോ, ഐബി മേധാവിമാരും പ്രതിരോധമന്ത്രിയും സുരക്ഷാ ഉപദേഷ്ടാവും പങ്കെടുത്തു. പാക് പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യയുടെ തീരുമാനം.

Continue Reading

india

മണ്‍സൂണ്‍ മെയ് 27ന് എത്തും

Published

on

മെയ് 27ന് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) കേരളത്തിലെത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണ്‍സൂണ്‍ എത്തിക്കഴിഞ്ഞാല്‍ ഇത്തവണ നേരത്തെ മഴ തുടങ്ങും. 2009ലും ഇതിന് മുമ്പ് നേരത്തെ മണ്‍സൂണ്‍ എത്തിയിട്ടുള്ള ചരിത്രം നമുക്കുണ്ട്.

സാധാരണയായി ജൂണ്‍ 1നാണ് കേരളത്തില്‍ മണ്‍സൂണ്‍ എത്താറ്. ജൂണ്‍ 8 ഓടുകൂടി രാജ്യം മുഴുവനും മണ്‍സൂണ്‍ വ്യാപിക്കും. സെപ്തംബര്‍ 17ന് വടക്കു പടിഞ്ഞാറന്‍ ഇന്ത്യയില്‍ നിന്ന് മണ്‍സൂണ്‍ പിന്‍വാങ്ങുകയും ഒക്ടോബര്‍ 15ന് അവസാനിക്കുകയും ചെയ്യും.

2025 ഏപ്രിലില്‍ സാധാരണയുള്ളതിനേക്കാള്‍ മഴ പ്രവചിച്ചിരുന്നു. എന്നാല്‍ എല്‍ നിനോ മൂലം സാധാരണയേക്കാള്‍ കുറഞ്ഞ മഴയാണ് ലഭിച്ചത്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ രാജ്യത്ത് സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാനാണ് സാധ്യത. 96 ശതമാനത്തിനും 104 ശതമാനത്തിനും ഇടയിലുള്ള മഴ സാധാരണ മഴയായിട്ടാണ് കണക്കാക്കുന്നത്. 90 ശതമാനത്തിനും 95 ശതമാനത്തിനും ഇടയില്‍ സാധാരണയേക്കാള്‍ താഴെയാണ് മഴ ലഭ്യത. 105 ശതമാനത്തിനും 110 ശതമാനത്തിനും ഇടയില്‍ സാധാരണയേക്കാള്‍ കൂടുതലാണ് മഴ. 110 ശതമാനത്തില്‍ കൂടുതലുള്ളത് അധിക മഴയായി കണക്കാക്കപ്പെടുന്നു.

Continue Reading

india

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം: പ്രധാനമന്ത്രിയുടെ വസതിയിലെ യോഗം അവസാനിച്ചു

യോഗത്തില്‍ റോ, ഐബി മേധാവിമാരും പ്രതിരോധമന്ത്രിയും സുരക്ഷാ ഉപദേഷ്ടാവും പങ്കെടുത്തു. പാക് പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യ തീരുമാനിച്ചത്.

Published

on

ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന യോഗം അവസാനിച്ചു. യോഗത്തില്‍ റോ, ഐബി മേധാവിമാരും പ്രതിരോധമന്ത്രിയും സുരക്ഷാ ഉപദേഷ്ടാവും പങ്കെടുത്തു. പാക് പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യ തീരുമാനിച്ചത്.

അതേസമയം കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ കശ്മീരിലെ കോളജുകളില്‍ നിന്ന് നാടുകളിലേക്ക് തിരിച്ചു. ശ്രീനഗറിലെ ഷാലിമാര്‍ കോളജില്‍നിന്ന് 14 അംഗ മലയാളി വിദ്യാര്‍ത്ഥികളും ജമ്മുവിലേക്ക് തിരിച്ചിട്ടുണ്ട്.

തുടര്‍ച്ചയായ പാക് പ്രകോപനത്തിന് രണ്ടാം ദിവസവും ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്. രാത്രി 9 മണിയോടെ ആരംഭിച്ച പാക് പ്രകോപനം പുലര്‍ച്ചെ വരെ നീണ്ടു. വിദേശനിര്‍മിത ഡ്രോണുകളും മിസൈലുകളും ഇന്ത്യന്‍ സൈന്യം തകര്‍ത്തു. ഡല്‍ഹി ലക്ഷ്യമാക്കിയ ദീര്‍ഘദൂര മിസൈലുകളെ പഞ്ചാബ്- ഹരിയാന അതിര്‍ത്തിയില്‍ സൈന്യം തകര്‍ത്തു. ജമ്മുകശ്മീരിലെ ദാല്‍ തടാകത്തിനു സമീപം ഉഗ്ര ശബ്ദത്തോടെ മിസൈല്‍ പതിച്ചെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ജമ്മുകശ്മീരിലെ രജൗരിയില്‍ ഉണ്ടായ ഷെല്ലാക്രമണത്തില്‍ അഡീഷണല്‍ ഡിസി ഥാപ്പയാണ് വീരമൃത്യു വരിച്ചത്. പാകിസ്താന്റെ ആക്രമണത്തെ തടയാന്‍ ഇന്ത്യയുടെ കവാച് സംവിധാനം സുസജ്ജമാണെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കി.

Continue Reading

Trending