Connect with us

india

നിലവിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് സനാതന ധര്‍മത്തിനെതിരെന്ന് വാദം; ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ ഹിന്ദു പുരോഹിതന്മാര്‍ക്കിടയിലും ഭിന്നത

ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പുരി ഗോവര്‍ധന മഠാധിപതി ശങ്കരാചാര്യ, നിശ്ചലാനന്ദ സരസ്വതി അറിയിച്ചതിന് പിന്നാലെ ചടങ്ങിനെതിരെ കൂടുതല്‍ ഹൈന്ദവപുരോഹിതര്‍ രംഗത്ത് വന്നു.

Published

on

അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ ഹൈന്ദവാചാര്യന്മാര്‍ക്കിടയിലും ഭിന്നത. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പുരി ഗോവര്‍ധന മഠാധിപതി ശങ്കരാചാര്യ, നിശ്ചലാനന്ദ സരസ്വതി അറിയിച്ചതിന് പിന്നാലെ ചടങ്ങിനെതിരെ കൂടുതല്‍ ഹൈന്ദവപുരോഹിതര്‍ രംഗത്ത് വന്നു. ചടങ്ങ് സനാതന ധര്‍മത്തിന് എതിരാണെന്ന് പറഞ്ഞ് വിട്ട് നില്‍ക്കാനാണ് ശങ്കരാചാര്യന്മാരുടെ തീരുമാനം. 4000 പുരോഹിതന്മാര്‍ക്കാണ് രാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം ഉള്ളത്.

ചടങ്ങില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് ഉത്തരാഖണ്ട് ജ്യോതിഷ്പീഠിലെ ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ നടക്കുന്ന ചടങ്ങ് ശാസ്ത്ര വിധിക്ക് വിപരീതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. രാമ ക്ഷേത്രത്തിന്റെ നിര്‍മാണം കഴിയും മുന്‍പേ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടത്തുന്നത് ശാസ്ത്ര വിധികള്‍ക്ക് എതിരാണെന്നാണ് സ്വാമിയുടെ വാദം.

ഹൈന്ദവ വിശ്വാസത്തിന്റെ കല്‍പനകളുടെ ആദ്യ ലംഘനമാണ് ഇത്. ഹൈന്ദവ വിശ്വാസത്തിന്റെ രീതികള്‍ അനുസരിക്കുകയെന്നതാണ് ശങ്കരാചാര്യന്മാരുടെ കടമ. അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ അത് ലംഘിക്കപ്പെടുകയാണ്. അതുകൊണ്ട് നാല് ശങ്കരാചാര്യരും ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അവിമുക്തേശ്വരാനന്ദ് മാധ്യമങ്ങളോട് പറഞ്ഞതായി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിനായി തെരഞ്ഞെടുത്ത ദിവസത്തിന്റെ പേരിലും അതൃപ്തിയുണ്ട്. ജനുവരി 22നാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങ്. ശുഭകരമല്ലാത്ത പൗഷ് മാസത്തിലാണ് ഇത്. വേദഗ്രന്ഥങ്ങള്‍ പ്രകാരം പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ഈ മാസം ശുഭകരമല്ലെന്നാണ് ശങ്കരാചാര്യ ശ്രീ സ്വാമി സദാനന്ദ് സരസ്വതി പറഞ്ഞതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തത്. രാമ നവമിയുടെ ദിവസം ചടങ്ങ് നടത്തുന്നതിനോടായിരുന്നു അദ്ദേഹത്തിന് താത്പര്യം. എന്നാല്‍ ഈ സമയമാകുമ്പോഴേക്കും തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വരുമെന്നതിനാല്‍ വിഷയത്തില്‍ വേണ്ടത്ര മുതലെടുപ്പ് നടത്താന്‍ ബിജെപിക്ക് സാധിക്കില്ലെന്നും, ബിജെപിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രാണ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് ശ്രിംഗേരി ശാരദ പീഠത്തിലെ സ്വാമി ഭാരതികൃഷ്ണ തീര്‍ത്ഥയ്ക്ക് അതൃപ്തിയുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നുവെങ്കില്‍ ഇത് തള്ളുകയാണ് ശ്രിംഗേരി മഠം അധികൃതര്‍. ശ്രിംഗേരി മഠവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും ചടങ്ങുമായി ബന്ധപ്പെട്ട് ശങ്കരാചാര്യ ഭാരതി തീര്‍ത്ഥ സ്വാമി അതൃപ്തി പ്രകടിപ്പിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്നും ശ്രിംഗേരി മഠത്തിന്റെ ഔദ്യോഗിക എക്സ് പേജില്‍ നിന്നും കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

അഞ്ച് നൂറ്റാണ്ടുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഏറെ സന്തോഷം നല്‍കിക്കൊണ്ടാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതെന്ന് കുറിപ്പില്‍ ശ്രിംഗേരി മഠം വ്യക്തമാക്കി. ശ്രിംഗേരി മഠവുമായി ബന്ധപ്പെട്ടുള്ള വ്യാജ പ്രചാരണങ്ങള്‍ ഭക്തര്‍ വിശ്വസിക്കരുതെന്നും ശ്രിംഗേരി മഠം അറിയിച്ചു. പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് ശ്രിംഗേരി ശാരദ പീഠത്തിലെ സ്വാമി ഭാരതികൃഷ്ണ തീര്‍ത്ഥയും സ്വാമി സദാനന്ദ സരസ്വതിയും, ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല.

 

 

Cricket

ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ ഇംഗ്ലണ്ടില്‍ നടത്താം; സന്നദ്ധത അറിയിച്ച് ഇ.സി.ബി

ഇന്ത്യ -പാകിസ്താന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാഴ്ചത്തേക്ക് താല്‍കാലികമായി നിര്‍ത്തിവെച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നടത്താന്‍ സന്നദ്ധത അറിയിച്ച് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ്

Published

on

ഇന്ത്യ -പാകിസ്താന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാഴ്ചത്തേക്ക് താല്‍കാലികമായി നിര്‍ത്തിവെച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നടത്താന്‍ സന്നദ്ധത അറിയിച്ച് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇ.സി.ബി). 16 ഐ.പി.എല്‍ മത്സരങ്ങളാണ് സീസണില്‍ ഇനി ശേഷിക്കുന്നത്. അതേസമയം സംഘര്‍ഷം മയപ്പെടുത്താനായാല്‍ ഇന്ത്യയില്‍തന്നെ ടൂര്‍ണമെന്റ് തുടരാനാകും ബി.സി.സി.ഐയുടെ നീക്കം.

ബി.സി.സി.ഐ സമീപിച്ചാല്‍ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് ഇംഗ്ലണ്ട് വേദിയാകാന്‍ തയാറാണെന്ന് ഇ.സി.ബി ചീഫ് എക്‌സിക്യുട്ടീവ് റിച്ചാര്‍ഡ് ഗൗള്‍ഡ് അറിയിച്ചു.

വെള്ളിയാഴ്ച വൈകീട്ടാണ് ഐ.പി.എല്‍ ക്രിക്കറ്റ് ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കുന്നതായി ബി.സി.സി.ഐ അറിയിച്ചത്. സെക്രട്ടറി ദേവജിത്ത് സെക്കിയയാണ് തീരുമാനം അറിയിച്ചത്. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് സുരക്ഷാഭീഷണിയുള്ള സാഹചര്യത്തിലാണ് മത്സരങ്ങള്‍ മാറ്റിവെക്കുന്നത്.

ധരംശാലയില്‍നടന്ന പഞ്ചാബ് കിങ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം പൂര്‍ത്തിയാക്കാതെ ഉപേക്ഷിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വെള്ളിയാഴ്ച നടന്ന ഐ.പി.എല്‍ ഗവേണിങ് ബോഡി യോഗത്തിനുശേഷമാണ് മത്സരങ്ങള്‍ നിര്‍ത്തിവെക്കാനുള്ള തീരുമാനമെടുത്തത്.

ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍, ടീം ഫ്രാഞ്ചൈസികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മത്സരം ഒരാഴ്ചത്തേക്ക് മാറ്റിവെക്കാന്‍ തീരുമാനമായത്. അടിയന്തരമായി തീരുമാനം നടപ്പാക്കാനാണ് നിര്‍ദ്ദേശം.

Continue Reading

india

പാകിസ്ഥാന്റെ ആക്രമണങ്ങള്‍ക്കെതിരെ തിരിച്ചടിച്ചെന്ന് സ്ഥിരീകരിച്ച് ഇന്ത്യ

പാക്കിസ്ഥാന്റെ നടപടികള്‍ പ്രകോപനമുണ്ടാക്കിയതായും ഇന്ത്യ പ്രതിരോധിക്കുകയും തിരിച്ചടിക്കുകയും ചെയ്തതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി.

Published

on

പാകിസ്ഥാന്റെ ആക്രമണങ്ങള്‍ക്കെതിരെ തിരിച്ചടിച്ചെന്ന് സ്ഥിരീകരിച്ച് ഇന്ത്യ. പാക്കിസ്ഥാന്റെ നടപടികള്‍ പ്രകോപനമുണ്ടാക്കിയതായും ഇന്ത്യ പ്രതിരോധിക്കുകയും തിരിച്ചടിക്കുകയും ചെയ്തതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി.

ഇന്ത്യ നടത്തിയത് നിയന്ത്രിതമായ സ്വയം പ്രതിരോധവും തിരിച്ചടിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പാക്കിസ്ഥാന്‍ ബോധപൂര്‍വം സാധാരണക്കാരെ ലക്ഷ്യമിട്ടതായും സേന പറഞ്ഞു. കശ്മീരില്‍ ആശുപത്രിയും സ്‌കൂള്‍ പരിസരവും ആക്രമിക്കാന്‍ പാകിസ്ഥാന്‍ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു. ഇതിന് ഇന്ത്യ തിരിച്ചടി നല്‍കിയതായും സേന സ്ഥിരീകരിച്ചു. പാക് ഭാഗത്ത് സിവിലിയന്‍ നാശനഷ്ടം ഇല്ലെന്ന് ഉറപ്പാക്കിയെന്നും സൈന്യം പറഞ്ഞു.

അതേസമയം പാക് മിസൈലുകള്‍ ഇന്ത്യ തകര്‍ത്തതായും കേണല്‍ സോഫിയ ഖുറേഷിയും സ്ഥിരീകരിച്ചു. യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് പാക്കിസ്ഥാന്‍ ആക്രമിക്കാന്‍ ശ്രമിച്ചതായും സൈന്യം അറിയിച്ചു. ഇന്ത്യയുടെ 12 സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പാകിസ്ഥാന്‍ ലക്ഷ്യമിട്ടതായും എന്നാല്‍ ഇന്ത്യ തിരിച്ചടിച്ചെന്നും സോഫിയ ഖുറേഷി പറഞ്ഞു.

ഇതിനോടകം പഞ്ചാബിലെ വ്യോമതാവളത്തിനുനേരെയുള്ള പാകിസ്ഥാന്റെ ഫത്താ മിസൈല്‍ പ്രയോഗവും സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രതിരോധ-വിദേശകാര്യമന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യയുടെ സൈനിക നടപടികള്‍ വിദേശകാര്യ സെക്രട്ടറി വിക്രം മശ്രി, കേണല്‍ സോഫിയ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവര്‍ വിശദീകരിച്ചു.

Continue Reading

india

പാക്കിസ്ഥാനിലെ ഭീകരരുടെ ലോഞ്ച് പാഡ് ബിഎസ്എഫ് പൂര്‍ണമായും തകര്‍ത്തതായി റിപ്പോര്‍ട്ട്

ജമ്മുവിലെ അഖ്നൂര്‍ പ്രദേശത്തിന് എതിര്‍വശത്തുള്ള പാകിസ്ഥാനിലെ സിയാല്‍കോട്ട് ജില്ലയില്‍ പാകിസ്ഥാന്‍ സേനയുടെ പ്രകോപനരഹിതമായ വെടിവയ്പ്പിനെത്തുടര്‍ന്ന് തീവ്രവാദ ലോഞ്ച്പാഡ് പൂര്‍ണ്ണമായും നശിപ്പിച്ചതായി അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) ശനിയാഴ്ച സ്ഥിരീകരിച്ചു.

Published

on

ജമ്മുവിലെ അഖ്നൂര്‍ പ്രദേശത്തിന് എതിര്‍വശത്തുള്ള പാകിസ്ഥാനിലെ സിയാല്‍കോട്ട് ജില്ലയില്‍ പാകിസ്ഥാന്‍ സേനയുടെ പ്രകോപനരഹിതമായ വെടിവയ്പ്പിനെത്തുടര്‍ന്ന് തീവ്രവാദ ലോഞ്ച്പാഡ് പൂര്‍ണ്ണമായും നശിപ്പിച്ചതായി അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) ശനിയാഴ്ച സ്ഥിരീകരിച്ചു. നുഴഞ്ഞുകയറ്റവും അതിര്‍ത്തി കടന്നുള്ള ആക്രമണവും സുഗമമാക്കാന്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലൂണിയിലെ ലോഞ്ച്പാഡ് വെള്ളിയാഴ്ച രാത്രി വൈകി നടത്തിയ കൃത്യമായ ആക്രമണത്തില്‍ ഇല്ലാതാക്കിയതായി ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ ജമ്മുവിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലെ ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം പ്രകോപനമില്ലാതെ വെടിയുതിര്‍ത്തതിന് പിന്നാലെയാണ് തിരിച്ചടിയുണ്ടായത്. ”ബിഎസ്എഫ് ആനുപാതികമായ രീതിയില്‍ പ്രതികരിച്ചു, ഇത് പാകിസ്ഥാന്‍ റേഞ്ചേഴ്‌സിന്റെ പോസ്റ്റുകള്‍ക്കും ആസ്തികള്‍ക്കും വ്യാപകമായ നാശനഷ്ടമുണ്ടാക്കി,” വക്താവ് പറഞ്ഞു. ‘ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം അചഞ്ചലമാണ്.’ ജമ്മു, ബാരാമുള്ള, പത്താന്‍കോട്ട്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയിലുടനീളമുള്ള 26 സ്ഥലങ്ങളില്‍ പാകിസ്ഥാന്‍ ഡ്രോണ്‍, പീരങ്കി ആക്രമണം നടത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഫിറോസ്പൂരിലും മറ്റ് സെന്‍സിറ്റീവ് പ്രദേശങ്ങളിലും സായുധ ഡ്രോണുകള്‍ കണ്ടതായി റിപ്പോര്‍ട്ടുണ്ട്, ഇത് നിരവധി അതിര്‍ത്തി ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശവും ബ്ലാക്ക്ഔട്ട് നടപടികളും പ്രേരിപ്പിച്ചു.

‘ഇന്ത്യന്‍ സായുധ സേന അതീവ ജാഗ്രത പുലര്‍ത്തുന്നു, അത്തരം വ്യോമ ഭീഷണികളെല്ലാം കൗണ്ടര്‍ ഡ്രോണ്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ട്രാക്കുചെയ്യുകയും ഇടപെടുകയും ചെയ്യുന്നു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്, ആവശ്യമുള്ളിടത്തെല്ലാം അടിയന്തര നടപടി സ്വീകരിക്കുന്നു,’ മന്ത്രാലയം പറഞ്ഞു.

പഞ്ചാബില്‍ ഡ്രോണ്‍ സ്‌ഫോടനത്തില്‍ ജലന്ധറിലെ ഒരു വീടിന് കേടുപാടുകള്‍ സംഭവിച്ചു. സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അതിര്‍ത്തി പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ജമ്മു മേഖലയില്‍ രണ്ട് വയസുകാരിയും ജമ്മു കശ്മീരിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനും പൂഞ്ച് ജില്ലയില്‍ ഒരു സ്ത്രീയും ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കനത്ത ഷെല്ലാക്രമണത്തെയും ഡ്രോണ്‍ ആക്രമണത്തെയും തുടര്‍ന്ന് രജൗരി, പൂഞ്ച്, ജമ്മു എന്നിവിടങ്ങളില്‍ ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേറ്റു. അഡീഷണല്‍ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കമ്മീഷണര്‍ രാജ് കുമാര്‍ ഥാപ്പയുടെ രജൗരിയിലെ ഔദ്യോഗിക വസതിയില്‍ പീരങ്കി ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം സൈന്യം കൃത്യമായ പ്രതികാര ആക്രമണം നടത്തിവരികയാണ്. ജയ്ഷെ മുഹമ്മദിന്റെയും ലഷ്‌കര്‍ ഇ തൊയ്ബയുടെയും അറിയപ്പെടുന്ന ശക്തികേന്ദ്രങ്ങള്‍ ഉള്‍പ്പെടെ പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ മെയ് 7 ന് മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു.

Continue Reading

Trending