Connect with us

kerala

ലോക്കല്‍ കമ്മിറ്റി വിഭജനം; അരൂക്കുറ്റി സി.പി.എമ്മില്‍ വിഭാഗീയത തുടരുന്നു

നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ലോ​ക്ക​ൽ ക​മ്മി​റ്റി വി​ഭ​ജി​ച്ച് വ​ടു​ത​ല കേ​ന്ദ്രീ​ക​രി​ച്ച് പു​തി​യ ലോ​ക്ക​ൽ ക​മ്മി​റ്റി വ​ന്ന​തോ​ടെ​യാ​ണ് വി​ഭാ​ഗീ​യ​ത രൂ​ക്ഷ​മാ​യ​ത്. വി​ഭ​ജി​ച്ച മാ​ന​ദ​ണ്ഡ​വും രീ​തി​യും ശ​രി​യാ​യി​ല്ലെ​ന്നാ​രോ​പി​ച്ച് നൂ​റി​ല​ധി​കം പ്ര​വ​ർ​ത്ത​ക​ർ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

Published

on

ആലപ്പുഴ:അ​രൂ​ക്കു​റ്റി സി.​പി.​എ​മ്മി​ലെ വി​ഭാ​ഗീ​യ​ത ലോ​ക്ക​ൽ ക​മ്മി​റ്റി വി​ഭ​ജ​ന​ത്തോ​ടെ വീ​ണ്ടും പു​ക​യു​ന്നു. കു​ട്ട​നാ​ടി​നെ വെ​ല്ലു​ന്ന ഗ്രൂ​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് നി​ല​വി​ൽ അ​രൂ​ക്കു​റ്റി​യി​ൽ ന​ട​ക്കു​ന്ന​ത്. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ലോ​ക്ക​ൽ ക​മ്മി​റ്റി വി​ഭ​ജി​ച്ച് വ​ടു​ത​ല കേ​ന്ദ്രീ​ക​രി​ച്ച് പു​തി​യ ലോ​ക്ക​ൽ ക​മ്മി​റ്റി വ​ന്ന​തോ​ടെ​യാ​ണ് വി​ഭാ​ഗീ​യ​ത രൂ​ക്ഷ​മാ​യ​ത്. വി​ഭ​ജി​ച്ച മാ​ന​ദ​ണ്ഡ​വും രീ​തി​യും ശ​രി​യാ​യി​ല്ലെ​ന്നാ​രോ​പി​ച്ച് നൂ​റി​ല​ധി​കം പ്ര​വ​ർ​ത്ത​ക​ർ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

പു​തി​യ ഏ​രി​യ സെ​ക്ര​ട്ട​റി വ​ന്ന​തോ​ടെ വെ​ട്ടി നി​ര​ത്ത​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് ഒ​രു വി​ഭാ​ഗ​ത്തി​ന്റെ ആ​രോ​പ​ണം. ബ്രാ​ഞ്ചു​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​താ​ണ് വി​ഭ​ജ​ന​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഒ​രു വി​ഭാ​ഗം അ​ത് അം​ഗീ​ക​രി​ക്കു​ന്നി​ല്ല.

അ​രൂ​ക്കു​റ്റി​യെ​ക്കാ​ൾ കൂ​ടു​ത​ൽ ബ്രാ​ഞ്ചു​ക​ളു​ള​ള മ​റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ൾ വി​ഭ​ജി​ക്കാ​തെ അ​രൂ​ക്കു​റ്റി​യെ മാ​ത്രം വി​ഭ​ജി​ക്കു​ന്ന​ത് ഇ​ഷ്ട​ക്കാ​രെ പ്ര​തി​ഷ്ഠി​ക്കാ​നും എ​തി​ർ പ​ക്ഷ​ക്കാ​രെ ഇ​ല്ലാ​താ​ക്കാ​നു​മാ​ണെ​ന്നാ​ണ് ആ​രോ​പ​ണം. ക​ഴി​ഞ്ഞ പാ​ർ​ട്ടി സ​മ്മേ​ള​ന​ത്തോ​ടെ വി​ഭ​ജി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്തെ​ങ്കി​ലും വി​ഭാ​ഗീ​യ​ത രൂ​ക്ഷ​മാ​യ​തോ​ടെ സം​സ്ഥാ​ന നേ​തൃ​ത്വം ഇ​ട​പെ​ട്ട് ത​ൽ​സ്ഥി​തി തു​ട​രാ​നാ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സ​മ്മേ​ള​ന​ത്തി​ൽ ചേ​രി​തി​രി​ഞ്ഞ് മ​ത്സ​രം ന​ട​ന്ന​തും അ​രൂ​ക്കു​റ്റി ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ലാ​യി​രു​ന്നു.ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ന​ട​ന്ന ഏ​രി​യ ക​മ്മി​റ്റി​യി​ലാ​ണ് വി​ഭ​ജ​നം തീ​രു​മാ​നി​ച്ച​തെ​ങ്കി​ലും പു​തി​യ ഏ​രി​യ സെ​ക്ര​ട്ട​റി വ​ന്ന​തോ​ടെ​യാ​ണ് ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ തീ​രു​മാ​നം ന​ട​പ്പാ​ക്കി​യ​ത്. ഇ​ത​നു​സ​രി​ച്ച് ഏ​രി​യ ക​മ്മി​റ്റി അം​ഗം കെ.​ഡി. പ്ര​സ​ന്ന​ൻ സെ​ക്ര​ട്ട​റി​യാ​യ വ​ടു​ത​ല ലോ​ക്ക​ൽ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. അ​രൂ​ക്കു​റ്റി​യി​ൽ വി​നു ബാ​ബു സെ​ക്ര​ട്ട​റി​യാ​യി തു​ട​രു​ക​യും ചെ​യ്യും.

നി​ല​വി​ൽ ഒ​രു ക്ഷ​ണി​താ​വു​ൾ​പ്പെ​ടെ 16 ൽ ​ആ​റ് പേ​രെ കൂ​ടി ഉ​ൾ​പെ​ടു​ത്തി ഇ​രു സ്ഥ​ല​ത്തും 11 അം​ഗ​ങ്ങ​ളാ​കും. ഒ​രു വി​ഭാ​ഗ​ത്തി​ന്റെ എ​തി​ർ​പ്പ് ശ​ക്ത​മാ​യി നി​ല​നി​ൽ​ക്കെ മ​റ്റൊ​രു കു​ട്ട​നാ​ട് ആ​വ​ർ​ത്തി​ക്കു​മോ എ​ന്ന ആ​ശ​ങ്ക പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​നു​ണ്ട്. വി​ഭ​ജ​നം ഏ​ക​പ​ക്ഷീ​യ​മാ​ണെ​ന്നും പാ​ർ​ട്ടി​യെ ത​ക​ർ​ക്കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി 200 ഓ​ളം അം​ഗ​ങ്ങ​ൾ പാ​ർ​ട്ടി വി​ടാ​ൻ ഒ​രു​ങ്ങു​ക​യാ​ണെ​ന്നും അ​ടു​ത്ത് കൂ​ടു​ന്ന ജ​ന​റ​ൽ ബോ​ഡി​യി​ൽ രാ​ജി സ​മ​ർ​പ്പി​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കാലവര്‍ഷം മെയ് 13ഓടെ എത്തും; വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴ

Published

on

തിരുവനന്തപുരം: മെയ് പതിമൂന്നോടെ കാലവര്‍ഷം എത്തുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് പത്താം തീയതി വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്താം തീയതി വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.

ജാഗ്രതാ നിര്‍ദേശങ്ങള്‍

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.

മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക.

ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാന്‍ പാടില്ല. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികള്‍ നിര്‍ത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിര്‍ത്തി വയ്ക്കണം.

Continue Reading

crime

അടിവയറ്റിലെ കൊഴുപ്പ് നീക്കാന്‍ ശസ്ത്രക്രിയ, പിന്നാലെ അണുബാധ; യുവതിയുടെ 9 വിരലുകള്‍ മുറിച്ചുമാറ്റി

Published

on

തിരുവനന്തപുരം: തലസ്ഥാനത്തെ സ്വകാര്യ സൗന്ദര്യ ചികിത്സാ കേന്ദ്രത്തില്‍ ശസ്ത്രക്രിയ നടത്തിയതിനു പിന്നാലെ അണുബാധയേറ്റ് ഗുരുതരാവസ്ഥയിലായ വനിതാ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ വിരലുകള്‍ മുറിച്ചുമാറ്റി. അടിവയറ്റിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനാണ് ഇവര്‍ സ്വകാര്യ സൗന്ദര്യ ചികിത്സാ കേന്ദ്രത്തെ സമീപിച്ചത്. മുട്ടത്തറ ശ്രീവരാഹം ഹിമം വീട്ടില്‍ പത്മജിത്തിന്റെ ഭാര്യ എം എസ് നീതു (31) വിന്റെ ഇടതു കൈയിലെ നാലു വിരലുകളും ഇടതു കാലിലെ അഞ്ച് വിരലുകളുമാണ് ശസ്ത്രക്രിയയിലൂടെ നീക്കിയത്.

പത്മജിത്ത് പൊലീസ് കമ്മിഷണര്‍ക്കു നല്‍കിയ പരാതിയില്‍ കഴക്കൂട്ടം അരശുംമൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ‘കോസ്‌മെറ്റിക് ഹോസ്പിറ്റല്‍’ എന്ന സ്ഥാപനത്തിന് എതിരെ തുമ്പ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോസ്‌മെറ്റിക് ആശുപത്രിയിലെ ഡോ. ഷെനാള്‍ ശശാങ്കനെ പ്രതിയാക്കിയാണ് കേസെടുത്തത്.

ഫെബ്രുവരി 22നാണ് നീതു അടിവയറ്റിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്. 23നു ഡിസ്ചാര്‍ജ് ആയി. വീട്ടില്‍ എത്തി ഉച്ചയോടെ അമിത ക്ഷീണം ഉണ്ടാവുകയും ക്ലിനിക്കിലെ ഡോക്ടറെ ഫോണില്‍ വിളിച്ചു വിവരം അറിയിക്കുകയും ചെയ്തു. ഉപ്പിട്ട് കഞ്ഞിയും വെള്ളവും കുടിക്കാനായിരുന്നു ഡോക്ടറുടെ ഉപദേശം. രാത്രിയോടെ അവശയായ നീതുവിനെ 24ന് ക്ലിനിക്കില്‍ എത്തിച്ചു പരിശോധന നടത്തി.

രക്തസമ്മര്‍ദം കുറഞ്ഞെന്നും മറ്റും പറഞ്ഞ് ക്ലിനിക്കിലെ ഡോക്ടര്‍ സ്വന്തം നിലയ്ക്കു നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അവിടെ വച്ച് ഹൃദയാഘാതം സംഭവിച്ചതായി പറഞ്ഞു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പരിശോധനയില്‍ ആന്തരിക അവയവങ്ങളില്‍ അണുബാധയുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നു 21 ദിവസം വെന്റിലേറ്ററില്‍ കഴിയേണ്ടിവന്നു. ഡയാലിസിസിനു വിധേയയായി കഴിയുന്ന നീതുവിന്റെ ഇടതുകാലിലെ ആര്‍ട്ടറി ബ്ലോക്കായതിനെ തുടര്‍ന്നു പാദത്തിലേക്കുള്ള രക്തയോട്ടം കുറഞ്ഞു ചലനശേഷി നഷ്ടമാവുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.

Continue Reading

kerala

റാപ്പര്‍ വേടനെതിരായ പുല്ലിപ്പല്ല് കേസ് ; കോടനാട് റെയിഞ്ച് ഓഫീസറെ സ്ഥലം മാറ്റി

Published

on

റാപ്പര്‍ വേടനെതിരായ പുല്ലിപ്പല്ല് കേസില്‍ കോടനാട് റെയിഞ്ച് ഓഫീസര്‍ അധീഷിനെ സ്ഥലം മാറ്റി. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് പങ്കുവെച്ചതിനാണ് മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലംമാറ്റിയത്. വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം മേധാവിക്ക് വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.

പ്രതിക്ക് ശ്രീലങ്കന്‍ ബന്ധം ഉണ്ട് എന്നതടക്കമുള്ള സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണമധ്യേ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ വെളിപ്പെടുത്തിയത് ശരിയായ അന്വേഷണ രീതി അല്ലെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രിയുടെ ഓഫീസ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. വകുപ്പുതല അന്വേഷണത്തിന് വിധേയമായാണ് സ്ഥലം മാറ്റമെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

പ്രഥമദൃഷ്ട്യാ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമായി കണ്ടാണ് നടപടി. വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം മേധാവിക്ക് നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം മറ്റ് തുടര്‍ നടപടികള്‍ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു.

Continue Reading

Trending