Connect with us

kerala

കോട്ടക്കലിൽ ലീഗിൻ്റെ സർജിക്കൽ സ്ട്രൈക്ക് ; നഗരസഭ ഭരണം തിരിച്ചുപിടിച്ച് മുസ്‌ലിം ലീഗ്

ഒരു സി.പി.എം കൗൺസിലറുടെ വോട്ട് അടക്കം 7 നെതിരെ 20 വോട്ടിന് ചെയർപേഴ്സൺ സ്ഥാനം

Published

on

കോട്ടക്കൽ: കോട്ടക്കലിൽ ലീഗിൻ്റെ സർജിക്കൽ സ്ട്രൈക്ക് നഗരസഭ ഭരണം മുസ്‌ലിം ലീഗ് തിരിച്ചുപിടിച്ചു. ഒരു സി.പി.എം കൗൺസിലറുടെ പിന്തുണയോടെ ഏഴിനെതിരെ 20 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ഡോ: ഹനീഷ ചെയർപേഴ്സണായി തിരഞ്ഞെടുത്തത്.

ഒമ്പത് സീറ്റുള്ള സി.പി.എമ്മിലെ അടാട്ടിൽ റഷീദ വിട്ടു നിന്നപ്പോൾ ഫഹദ് നരിമടയ്ക്കലിൻ്റെ വോട്ട് ഹനീഷക്ക് ലഭിച്ചു. സി പി എം സ്ഥാനാർഥിയായി മത്സരിച്ച സനീല പ്രവീണിന് ഏഴ് വോട്ടുകളാണ് ലഭിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സെക്രട്ടേറിയറ്റിന് മുന്നില്‍ മുടി മുറിച്ച് ആശമാരുടെ പ്രതിഷേധം; സമരം കടുപ്പിച്ച് ആശമാർ

Published

on

തിരുവനന്തപുരം:  മുഖം തിരിക്കുന്ന ഭരണകൂടത്തിന്റെ മുഖത്തേക്ക് ആശമാർ  മുടിമുറിച്ചെറിയുന്നു. വേതനവർധന ആവശ്യപ്പെട്ട് 50 ദിവസമായി തുടരുന്ന സമരത്തിനോട് അനുഭാവപൂർവമായ സമീപനം ഉണ്ടാകാത്ത സാഹചര്യത്തിലാണു സമരം കടുപ്പിച്ച് മുടിമുറിക്കൽ പ്രതിഷേധത്തിലേക്ക് കടക്കാൻ ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചത്.

കഴിഞ്ഞ മാസം 10ന് ആണ് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സമരം ആരംഭിച്ചത്. ഓണറേറിയം 21000 ആക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നൽകുക, ഇൻസെൻടീവിലെ വ്യവസ്ഥകൾ ഒഴിവാക്കുക തുടങ്ങിയതായിരുന്നു ആവശ്യങ്ങൾ. ഭൂരിപക്ഷം വരുന്ന ആശമാരും ഭരണാനുകൂല സംഘടനയിൽപ്പെട്ടവർ. ഇടതുപക്ഷം ഒഴികെയുള്ള രാഷ്ട്രീയ നേതാക്കൾ സമരവേദിയിലെത്തി പിന്തുണ പ്രഖ്യാപിച്ചു. സമരം പൊളിക്കാൻ മറുസമരവുമായി സിഐടിയു രംഗത്തെത്തിയെങ്കിലും വിജയിച്ചില്ല.

അധികാരികളുടെ കണ്ണുതുറപ്പിക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു സമരമെന്ന് സമരസമിതി നേതാവ് എസ്.മിനി പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി ആദ്യം മുടി അഴിച്ചിട്ട് പ്രകടനം നടത്തി. പിന്നാലെ മുടി മുറിച്ച് പ്രതിഷേധിച്ചു. ഒരാൾ തല മുണ്ഡനം ചെയ്തു. പലരും വിതുമ്പിക്കരയുകയായിരുന്നു.

ആശമാർ കേന്ദ്രസ്കീമിലെ ജീവനക്കാർ ആണെന്നും ഓണറേറിയം കൂട്ടേണ്ടത് കേന്ദ്ര സർക്കാർ ആണെന്നും സംസ്ഥാന സർക്കാർ വാദിച്ചു. കേന്ദ്രവും സംസ്ഥാനവും പരസ്പരം വിരൽചൂണ്ടുമ്പോഴും സമരം ചെയ്തവരുടെ ആവശ്യം മാത്രം ആരും ഗൗനിച്ചില്ല. സെക്രട്ടേറിയേറ്റ് ഉപരോധം, നിരാഹാര സമരം അങ്ങനെ മുറകൾ ആശമാർ മാറ്റി മാറ്റി പരീക്ഷിച്ചു. ഇതിന് പിന്നാലെയാണ് മുടി മുറിച്ചും പ്രതിഷേധിക്കാൻ ആശമാർ തീരുമാനിച്ചത്.

Continue Reading

kerala

വർക്കലയിൽ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി; അമ്മയും മകളും മരിച്ചു

ഞായറാഴ്ച രാത്രി 10 മണിക്ക് വര്‍ക്കല കവലയൂര്‍ റോഡില്‍ കൂട്ടിക്കട ജംഗ്ഷന് സമീപമാണ് അപകടം നടന്നത്

Published

on

തിരുവനന്തപുരം വർക്കലയിൽ ക്ഷേത്ര ഉത്സവം കഴിഞ്ഞ് മടങ്ങിവരുന്നവർക്കിടയിലേക്ക് അമിത വേഗതയിലെത്തിയ റിക്കവറി വാഹനം ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ അമ്മയും മകളും മരിച്ചു. വർക്കല പേരേറ്റിൽ സ്വദേശിനിയായ രോഹിണി(53), മകൾ അഖില(19) എന്നിവരാണ് മരിച്ചത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 5 പേർക്ക് പരിക്കേറ്റു.

ഞായറാഴ്ച രാത്രി 10 മണിക്ക് വര്‍ക്കല കവലയൂര്‍ റോഡില്‍ കൂട്ടിക്കട ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. പേരേറ്റിൽ കൂട്ടിക്കട തൊടിയിൽ ഭഗവതിക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങിയവർക്കിടയിലേക്കാണ് വാഹനം പാഞ്ഞു കയറിയത്.

അമിതവേഗതയിലെത്തിയ വാഹനം ഒരു സ്കൂട്ടറിലിടിച്ച ശേഷം റോഡിലൂടെ നടന്നു പോകുന്ന ആളുകൾക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ആളുകളെ ഇടിച്ച ശേഷം വാഹനം സമീപത്തെ കടയുടെ തിട്ടയിലും ശേഷം നിറുത്തിയിട്ടിരുന്ന കാറിലുമിടിച്ചാണ് നിന്നത്. വാഹനത്തിന്റെ ഡ്രൈവർ ചെറുന്നിയൂർ മുടിയക്കോട് സ്വദേശി ടോണി അപകടശേഷം ഓടിരക്ഷപ്പെട്ടു.

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കുള്ള സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഏപ്രിൽ 2 ,3 തീയതികളിലാണ് ശക്തമായ മഴയ്‌ക്കുള്ള സാധ്യതയുള്ളത്. ഈ ദിവസങ്ങളിൽ പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഇന്ന് 14 ജില്ലകളിൽ മഴ സാധ്യത നിലനിൽക്കുന്നുണ്ട്. അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading

Trending