Connect with us

kerala

മുസ്ലിം ലീഗ് പഞ്ചായത്ത് സമ്മേളനം വൻ വിജയമാകും കെ.എം.സി.സി

മുസ്ലിം ലീഗ് പഞ്ചായത്ത് സമ്മേളനം
പോസ്റ്റർ പ്രകാശനം ചെയ്തു

Published

on

ദുബായ് പ്ലാൻ 25ന്റെ ഭാഗമായി മുസ്ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി ഡിസംബർ 30ന്നു ബി എ ഇബ്രാഹിം ഹാജി നഗർ കന്യാപ്പാടിയിൽ സംഘടിപ്പിക്കുന്ന മുസ്ലിം ലീഗ് ‌ ബദിയടുക്ക സമ്മേളനത്തിന്റെ ഗൾഫ്‌തല പ്രചരണൊദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുല്ലആറങ്ങാടിക്ക് പോസ്റ്റർ നൽകികൊണ്ട് നിർവഹിച്ചു.

ചടങ്ങിൽ ദുബായ് കെ എം സി സി സംസ്ഥാന സെക്രട്ടറിയും ലീഗൽ സെൽ ചെയർമാനുമായ അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ, അജ്‌മാൻ കെ എം സി സി സംസ്ഥാന ഓർഗനസിംഗ് സെക്രട്ടറി അഷ്‌റഫ് നീർച്ചാൽ ,അജ്‌മാൻ ജില്ലാ സെക്രെട്ടറി
ആസിഫ് പള്ളങ്കോട് ദുബായ് ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യപ്പാടി ട്രഷറർ ഹനീഫ് ടി ആർ .ഓർഗനസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഫൈസൽ പട്ടേൽ, ജില്ലാ വൈസ് പ്രസിഡന്റ് റാഫി പള്ളിപ്പുറം, ഫൈസൽ മൊഹ്സിന് തളങ്കര ,ഹസൈനാർ ബീജന്തടുക്ക ,യൂസുഫ് മുക്കൂട്, മണ്ഡലം ട്രഷറർ സത്താർ ആലമ്പാടി, ഇബ്രാഹിം ബേരികെ,അബ്ദുല്ല അലാബി ഷുഹൈൽ കോപ്പ,ഹനീഫ് കാറഡുക്ക, റസാഖ് ചെറൂണി , സിദ്ദീഖ് കരിമ്പില ,റസാഖ് ബദിയടുക്ക ,കബീർ വയനാട് , മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക ലത്തീഫ് പൊയ്യക്കണ്ടം,
സിദ്ദീഖ് കുമ്പഡാജെ, അബ്ദുല്ല പെരഡാ , അസീസ് ചിമ്മിനടുക്ക ,ബഷീർ പെരുമ്പള തുടങ്ങിയവർ പങ്കെടുത്തു.

സമ്മേളനം വൻ വിജയമാക്കാൻ നാട്ടിലുള്ള മുഴുവൻ കെ എം സി സി പ്രവർത്തകരും രംഗത്തിറങ്ങണം എന്ന് ദുബായ് കെ എം സി സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് പിലാങ്കട്ട ,ജനറൽ സെക്രെട്ടറി എം എസ് ഹമീദ് ഗോളിയടുക്ക
ട്രഷറർ അഷ്‌റഫ് കുക്കംകൂടൽ എന്നിവർ ആവശ്യപ്പെട്ടു.

kerala

മുണ്ടക്കൈ ദുരന്തം അതിജീവിച്ച വിവേക് കരള്‍ രോഗത്തെതുടര്‍ന്ന് മരണത്തിന് കീഴടങ്ങി

കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി ഒരുങ്ങുന്നതിനിടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.

Published

on

മുണ്ടക്കൈ ദുരന്തം അതിജീവിച്ച വിവേക് കരള്‍ രോഗത്തെതുടര്‍ന്ന് മരണത്തിന് കീഴടങ്ങി. ചൂരല്‍മല സ്വദേശി വിവേക് (23) ആണ് മരിച്ചത്. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി ഒരുങ്ങുന്നതിനിടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.

കഴിഞ്ഞ മൂന്ന് വര്‍ഷമായി കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു വിവേക്. ചൂരല്‍മല മുണ്ടക്കൈ പ്രദേശവാസികളുടെ നേതൃത്വത്തില്‍ ചികിത്സാ സഹായ നിധി രൂപീകരിച്ച് ധനസമഹരണം തുടരുന്നതിനിടെയാണ് മരണം. അട്ടമല ബാലകൃഷ്ണന്‍ ഉമ ദമ്പതികളുടെ മകനാണ്. മനു സഹോദരനാണ്.

 

 

Continue Reading

kerala

കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടി; മൃദംഗ വിഷന്‍ എം.ഡി കീഴടങ്ങി

മൃദംഗ വിഷന്റെ 38 ലക്ഷത്തോളം രൂപ വരുന്ന ഒരു ബാങ്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു.

Published

on

കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്തപരിപാടി സംഘടിപ്പിച്ച മൃദംഗ വിഷന്റെ മാനേജിങ് ഡയറക്ടര്‍ എം. നിഗോഷ് കുമാര്‍ പൊലീസില്‍ കീഴടങ്ങി. നിഗോഷിനെ വിശദമായി ചോദ്യം ചെയ്തശേഷം വിട്ടയച്ചു. ഹൈകോടതി നിര്‍ദേശപ്രകാരം ഇന്ന് ഉച്ചക്ക് എറണാകുളം പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ നിഗോഷ് കീഴടങ്ങുകയായിരുന്നു. മുന്‍കൂര്‍ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ച നിഗേഷിനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു.

അതേസമയം കേസിലെ മൂന്നാം പ്രതി ഓസ്‌കര്‍ ഇവന്റ് മാനേജ്‌മെന്റ് പ്രൊപ്രൈറ്റര്‍ പി.എസ്. ജനീഷ് ഇതുവരെ കീഴടങ്ങിയിട്ടില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് കീഴടങ്ങാത്തതെന്ന് ഇയാള്‍ പൊലീസിനെ അറിയിച്ചു.

മൃദംഗ വിഷന്റെ 38 ലക്ഷത്തോളം രൂപ വരുന്ന ഒരു ബാങ്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു. അതേസമയം, നൃത്തപരിപാടിക്ക് നേതൃത്വം നല്‍കിയിരുന്ന നടി ദിവ്യ ഉണ്ണി യു.എസിലേക്ക് മടങ്ങി.

മൃദംഗ വിഷന്‍ സി.ഇ.ഒ എ.ഷമീര്‍, നടി ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂര്‍ണിമ, നിഗോഷ്‌കുമാറിന്റെ ഭാര്യ എന്നിവര്‍ക്കെതിരെ വിശ്വാസവഞ്ചനയടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നു. നിഗോഷ്‌കുമാര്‍, ഷമീര്‍ എന്നിവര്‍ ഉള്‍പ്പെടെ പ്രതികള്‍ക്കെതിരെ നരഹത്യശ്രമത്തിനും കേസെടുത്തിരുന്നു.

 

Continue Reading

kerala

പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികളുടെ ശിക്ഷ നാളെ വിധിക്കും

കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി നാളെ വിധി പറയുക.

Published

on

പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി നാളെ വിധി പറയുക. വധശിക്ഷവരെ കിട്ടാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.

സിപിഎം നേതാവും ഉദുമ മുന്‍ എംഎല്‍എയുമായ കെവി.കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ളവരാണ് കേസിലെ കുറ്റവാളികള്‍. ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞിരിക്കുന്നത്.

 

Continue Reading

Trending