Connect with us

kerala

പുതിയ രൂപത്തിൽ കോവിഡ്, പിന്നാലെ വൈറൽ പനിയും

കോവിഡിന്റെ ഉപവകഭേദമായ ജെഎൻ1 കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത് ആശങ്കയാകുന്നുണ്ട്

Published

on

അവധിക്കാലമായില്ലേ, പുറത്തുപോകാനും ആവേശമേറും. പുതിയ പ്ലാനുകൾക്കൊപ്പം ആരോഗ്യത്തിലും വേണം ശ്രദ്ധ. കോവിഡിന്റെ ഉപവകഭേദമായ ജെഎൻ1 കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത് ആശങ്കയാകുന്നുണ്ട്. അതിനോടൊപ്പം ശ്വാസകോശത്തിലെ അണുബാധയ്ക്ക് കാരണമാകുന്ന റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ്, ഇൻഫ്ലുവൻസ എന്നീ അസുഖങ്ങളും വ്യാപിക്കുന്നതായി ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

വൈറസുകൾ ഒരുവശത്ത് വ്യാപിക്കുമ്പോൾ മറുവശത്ത് സ്വയം സംരക്ഷണം ഒരുക്കേണ്ടത് പ്രധാനമാണ്. തണുത്ത കാലാവസ്ഥ മാത്രമല്ല, ഉയർന്ന തോതിലുള്ള വായു മലിനീകരണവും ഈ പകർച്ചവ്യാധികൾ വർധിക്കുന്നതിന് കാരണമാണ്. ഉയർന്ന തോതിലുള്ള വായു മലിനീകരണം ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്ന തൊണ്ടവേദന, ചുമ, കഫം, ശ്വാസതടസ്സം, മൂക്കടപ്പ് എന്നീ ലക്ഷണങ്ങൾ പ്രകടമാക്കുന്നു. ഇൻഫ്ലുവൻസ, ആർഎസ്‌വി, കൊവിഡ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ അണുബാധകൾക്ക് ഇതേ സമാന ലക്ഷണങ്ങളാണുള്ളതെന്നും ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.

ആരോഗ്യം നിലനിർത്താനുള്ള ഏക മാർഗം കോവിഡ്-അനുയോജ്യമായ പെരുമാറ്റം പിന്തുടരുക എന്നതാണ്. അതയായത്, പ്രാഥമിക മുൻകരുതലുകളായ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകൾ വൃത്തിയായി കഴുകുക തുടങ്ങിയവ. ഉയർന്ന നിലവാരമുള്ള മാസ്കുകളോ N95s പോലുള്ള റെസ്പിറേറ്ററുകളോ ധരിക്കുന്നത് അധിക പരിരക്ഷ നൽകും. പ്രത്യേകിച്ച് ഗുരുതര രോഗസാധ്യതയുള്ളവർക്ക്.

തിരക്കേറിയ സ്ഥലത്തോ ആശുപത്രികളിലോ വെളിയിലോ സഞ്ചരിക്കുമ്പോൾ ആളുകൾ N95 ധരിക്കണം. മലിനീകരണത്തിന്റെ ദോഷകരമായ ഫലങ്ങളിൽ നിന്നും ശ്വാസകോശ വൈറൽ അണുബാധകളിൽ നിന്നും N95 സംരക്ഷിക്കുമെന്നു ഡോക്ടർമാർ നിർദേശിക്കുന്നു. കുറഞ്ഞത് 20 സെക്കൻഡെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ പതിവായി കഴുകുന്നത് അണുബാധയ്ക്കുള്ള സാധ്യത ഗണ്യമായി കുറയ്ക്കും.

വീടിനുള്ളിലെ വായുപ്രവാഹവും വെന്റിലേഷനും മെച്ചപ്പെടുത്തുന്നത് വായുവിലൂടെ പകരുന്ന വൈറസുകളുടെ സാന്ദ്രത കുറയ്ക്കാൻ സഹായിക്കും. ജനാലകൾ തുറന്നിടുക, എയർ പ്യൂരിഫയറുകൾ ഉപയോഗിക്കുക, എക്‌സ്‌ഹോസ്റ്റ് ഫാനുകൾ ഓണാക്കുക എന്നിവയാണ് മാർഗങ്ങൾ.

ധാരാളം വെള്ളം കുടിക്കുക. ദിവസം എട്ട് മണിക്കൂറെങ്കിലും ഉറങ്ങുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക. തിവായി വ്യായാമം ചെയ്യുക. വീടിനുള്ളിലെ വായുവിന്റെ ഗുണനിലവാരം കഴിയുന്നത്ര വൃത്തിയായി സൂക്ഷിക്കുക. കോവിഡുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ മെസേജുകളിൽ പരിഭ്രാന്തരാകരുത് എന്നതും പ്രധാനമാണ്.

ശ്വാസകോശ സംബന്ധമായ അസുഖത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ വീട്ടിൽ തന്നെ തുടരുകയും പരിശോധന നടത്തുകയും ചെയ്യണം. ഉടൻ ചികിത്സ തേടേണ്ടതും പ്രധാനമാണ്.

kerala

പി പി ദിവ്യ സെനറ്റ് അംഗമായി തുടരുന്നതില്‍ വിശദീകരണം തേടി ഗവര്‍ണര്‍

ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ഗവര്‍ണര്‍ അറിയിച്ചു.

Published

on

പി പി ദിവ്യ സെനറ്റ് അംഗമായി തുടരുന്നതില്‍ കണ്ണൂര്‍ സര്‍വകലാശാലയോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൊതുപ്രവര്‍ത്തകനും ഹൈക്കോടതി അഭിഭാഷകനുമായ കുളത്തൂര്‍ ജയ്സിങ് നല്‍കിയ പരാതിയിലാണ് ഇടപെടല്‍. ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ഗവര്‍ണര്‍ അറിയിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയതിനാലാണ് പി പി ദിവ്യയെ കണ്ണൂര്‍ സര്‍വ്വകലാശാല സെനറ്റ് അംഗമായി പരിഗണിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന നിലയില്‍ സര്‍ക്കാരാണ് പി പി ദിവ്യയെ സെനറ്റ് അംഗമായി ശിപാര്‍ശ ചെയ്തത്.

വൈസ് ചാന്‍സലറുടെ വിശദീകരണം കിട്ടിയാല്‍ സെനറ്റ് അംഗം എന്ന നിലയില്‍ നിന്നും പി പി ദിവ്യയെ ഉടന്‍ നീക്കം ചെയ്യാനാണ് സാധ്യത.

 

Continue Reading

kerala

നീലേശ്വരം വെടിക്കെട്ടപകടം: ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കരിന്തളം കിണാവൂര്‍ സ്വദേശി സന്ദീപ് ആണ് മരിച്ചത്.

Published

on

നീലേശ്വരം വെടിക്കെട്ടപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരിന്തളം കിണാവൂര്‍ സ്വദേശി സന്ദീപ് (38) ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സന്ദീപ്.

കളിയാട്ട മഹോത്സവത്തോട്ടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിനിടെ പടക്കേഖരണ പുരയ്ക്ക് തീപിടിച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ച രാത്രി 12.30ന് തെയ്യം ഉറഞ്ഞാടുന്ന സമയത്ത് തീകൊളുത്തിയ പടക്കം പൊട്ടുന്നതിനിടയില്‍ കനല്‍ വെടിപ്പുരയുടെ ഷീറ്റ് ഇളകിയ ഭാഗത്തുകൂടി അകത്തേക്ക് വീഴികയായിരുന്നു.

എന്നാല്‍ വെടിപ്പുരയുടെ അടുത്ത് നിന്നവര്‍ക്ക് അപകടത്തില്‍ കാര്യമായ പൊള്ളലേറ്റിരുന്നു.

 

 

Continue Reading

kerala

നിയന്ത്രണം വിട്ട കാര്‍ തോട്ടില്‍ വീണു; ഒഴുക്കില്‍പെട്ട് ആറ്റില്‍ പതിച്ചു

കനത്ത മഴയില്‍ ഒഴുക്കില്‍ പെട്ട കാര്‍ 500 മീറ്ററോളം ഒഴുകി 30 അടി താഴ്ചയുള്ള ആറ്റിലേക്ക് വീണു. നാട്ടുകാര്‍ വടമിട്ട് പിടിച്ചുകെട്ടി.

Published

on

ആനക്കല്ലില്‍ നിയന്ത്രണം വിട്ട് കാര്‍ തോട്ടില്‍ വീണു. കനത്ത മഴയില്‍ ഒഴുക്കില്‍ പെട്ട കാര്‍ 500 മീറ്ററോളം ഒഴുകി 30 അടി താഴ്ചയുള്ള ആറ്റിലേക്ക് വീണു. നാട്ടുകാര്‍ വടമിട്ട് പിടിച്ചുകെട്ടി.

ഈറോട് സ്വദേശി ഗൗതത്തിന്റെ കാറാണ് കഴിഞ്ഞ ദിവസം രാത്രി അപകടത്തില്‍പെട്ടത്. പാലത്തിനടിയിലെ തോട്ടിലേക്ക് വീണെങ്കിലും ആ സമയം വെള്ളമുണ്ടായിരുന്നില്ല. പരിക്കേറ്റ ഗൗതമിനെ തമിഴ്നാട്ടിലെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.

എന്നാല്‍ കനത്ത മഴ പെയ്തതോടെ പാലത്തിനടിയിലെ കാര്‍ ഒഴുകി പോകുകയായിരുന്നു. 30 അടി താഴ്ചയിലുള്ള കോമ്പയാര്‍ ആനക്കല്ല് ആറ്റില്‍ വീണ കാര്‍ കരക്ക് കയറ്റാന്‍ അഗ്‌നിശമന സേന വന്നെങ്കിലും മതിയായ ഉപകരണങ്ങളില്ലാത്തിനാല്‍ ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് നാട്ടുകാരാണ് വടമിട്ട് പിടിച്ച് കാര്‍ കരയില്‍ കയറ്റുകയായിരുന്നു.

 

Continue Reading

Trending