Connect with us

kerala

‘പാർട്ടി ഗുണ്ടകളെ നിലയ്ക്ക് നിർത്തണം, സി.പി.എം ഗുണ്ടകൾ അഴിഞ്ഞാടുന്നത് മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം’; കെ.സുധാകരൻ

ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്ത് മുഖ്യമന്ത്രിയോട് സമാധാനപരമായി പ്രതിഷേധിക്കാൻ പാടില്ലെന്ന തിട്ടൂരം പിണറായി വിജയൻ വീട്ടിൽ വെച്ചാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു.

Published

on

ജനാധിപത്യ രീതിയിൽ മുഖ്യമന്ത്രിയോട് കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് ആറ്റിങ്ങലിൽ ഡിവൈഎഫ്ഐ ഗുണ്ടകൾ പൊലീസ് സാന്നിധ്യത്തിൽ ആക്രമിച്ചതെന്ന് കെ.സുധാകരൻ.

പ്രതിരോധത്തിന്റെ ഭാഗമായാണ് എന്റെ പ്രവർത്തകർ തിരികെ രക്ഷാപ്രവർത്തനം നടത്തിയത്. ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്ത് മുഖ്യമന്ത്രിയോട് സമാധാനപരമായി പ്രതിഷേധിക്കാൻ പാടില്ലെന്ന തിട്ടൂരം പിണറായി വിജയൻ വീട്ടിൽ വെച്ചാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു.

കരിങ്കൊടി പ്രതിഷേധം നടത്തിയതിന്റെ പേരിലാണ് യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ അസംബ്ലി പ്രസിഡൻറ് സുഹൈൽ ആലംകോടിന്റെ വീട് സി.പി.എം ഗുണ്ടകൾ ആക്രമിച്ചത്. പൊലീസിന്റെ സഹായത്തോടുകൂടി സുഹൈലിന്റെ വീട് ആക്രമിച്ച കൊട്ടേഷൻ ഗുണ്ടകൾ സുഹൈലിന്റെ ഒരു വയസ്സുള്ള കുഞ്ഞിനെയും ആക്രമിക്കാൻ ശ്രമിച്ചു.വീട് അടിച്ചു തകർക്കുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു.

സ്വാഭാവികമായും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്തുനിന്ന് പ്രതിരോധവും തിരിച്ചടിയും ഉണ്ടായി. സി.പി.എമ്മിന്റെ കൊട്ടേഷൻ ഗുണ്ടകൾക്ക് ഞങ്ങളുടെ പ്രവർത്തകരെ ആക്രമിക്കാൻ പൊലീസ് കാവൽ വേണം .തിരികെ രക്ഷാപ്രവർത്തനം നടത്താൻ ഞങ്ങൾക്ക് അതിന്റെ ആവശ്യമില്ല.

പിണറായി വിജയന്റെ ആഹ്വാനപ്രകാരമാണ് കേരളത്തിൽ ഉടനീളം സി.പി.എം ഗുണ്ടകൾ അഴിഞ്ഞാടുന്നത്. ഇതിവിടെ അവസാനിപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ലെങ്കിൽ പ്രത്യാഘാതം ഇതിലും രൂക്ഷമായിരിക്കും. ആറ്റിങ്ങൽ ഭാഗത്ത് ഇപ്പോഴും സംഘർഷം തുടരുകയാണ്.

സമാധാനത്തിന്റെ പാതയിൽ ജനാധിപത്യ രീതിയിൽ മുന്നോട്ടു പോകണം എന്നാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആഗ്രഹം.ഞങ്ങളുടെ പ്രവർത്തകരെ അകാരണമായി ആക്രമിക്കുന്ന സി.പി.എം ഗുണ്ടകൾക്കെതിരെ നിയമ നടപടികൾ എടുത്തേ പറ്റൂവെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കലാപത്തിനുള്ള ആഹ്വാനം പിൻവലിച്ച് പാർട്ടി ഗുണ്ടകളെ നിലയ്ക്ക് നിർത്തി നാട്ടിൽ സമാധാനം പുലർത്തുവാനുള്ള മുഖ്യമന്ത്രിയുടെ കടമ നിർവ്വഹിക്കണമെന്ന് പിണറായി വിജയനോട് കെപിസിസി ശക്തമായി ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് ബിജെപിക്ക് വോട്ട് കുറഞ്ഞതിന് സിപിഎമ്മിന് എന്തിനാണ് സങ്കടം; പ്രതിപക്ഷ നേതാവ്

പതിനെണ്ണായിരത്തിലേറെ വോട്ടുകൾക്ക് രാഹുൽ ജയിച്ചപ്പോൾ അത് എസ്ഡിപിഐയുടെയും വെൽഫെയർ പാർട്ടിയുടെയും വോട്ടുകളാണെന്ന് പറയുന്നത് എന്ത് ന്യായമാണ്. ജനങ്ങളെ അവഹേളിക്കുകയും അപമാനിക്കുകയാണ് അവർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Published

on

പാലക്കാട്ടെ കോൺ​ഗ്രസ് വിജയത്തിൽ ബിജെപിക്കും സിപിഎമ്മിനും ഒരേ നാവും ഒരേ ശബ്ദവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബിജെപിക്ക് വോട്ട് കുറഞ്ഞതിൽ സിപിഎമ്മിന് എന്താണിത്ര സങ്കടം. ബിജെപി സ്ഥാനാർഥിയായിരുന്ന ഇ.ശ്രീധരൻ 2021 ൽ നേടിയ അൻപതിനായിരം വോട്ട് ഇക്കുറി 39,000 ആയിക്കുറഞ്ഞു. ബിജെപിയുടെ വോട്ട് ഗണ്യമായിക്കുറഞ്ഞതിൽ അവരെക്കാൾ ഏറ്റവും കൂടുതൽ സങ്കടം സിപിഎമ്മിനാണ്. അന്ന് ശ്രീധരന് പോയ വോട്ടിൽ നല്ലൊരു ഭാഗം ഇക്കുറി രാഹുൽ മാങ്കൂട്ടത്തിലിന് കിട്ടി.

എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്‍ലാമിയുടെയും വോട്ടാണോ ഇ. ശ്രീധരന് അന്ന് കിട്ടിയതെന്നാണ് ബിജെപിക്കാരോട് ചോദിക്കാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബി​ജെപിയുടെ വോട്ടിനെക്കാൾ കൂടുതൽ വോട്ട് അന്ന് ഇ.ശ്രീധരൻ പിടിച്ചു. അതിൽ നല്ലൊരുഭാഗം ഇക്കുറി രാഹുൽ തിരിച്ചുപിടിച്ചു. അതെങ്ങനെയാണ് എസ്ഡിപിയുടെ വോട്ടാകുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വോട്ട് വർദ്ധിപ്പിച്ചുവെന്നാണ് സിപിഎം അവകാശപ്പെടുന്നത്. 2021ലേക്കാൾ ഇക്കുറി സിപിഎമ്മിന് കൂടിയിരിക്കുന്നത് തൊള്ളായിരത്തോളം വോട്ടുകളാണ്, ആയിരം വോട്ട് പോലുമില്ല. അതുകൂടിയെന്ന് പറയാനാകില്ല. 2021 ലെ വോട്ടർപട്ടികയെക്കാൾ 15,000 വോട്ടുകൾ പുതുതായി ചേർത്തിട്ടുണ്ട്. അതിൽ നിന്ന് ഒരു മൂവായിരം വോട്ടെങ്കിലും സിപിഎമ്മിന് കിട്ടേണ്ടതല്ലെ, അതുപോലും കിട്ടിയിട്ടില്ല.

അതിന്റെ അർത്ഥം സിപിഎമ്മിന്റെ വോട്ട് 2021 നെക്കാൾ താഴേക്ക് പോയെന്നാണെന്നും അദ്ദേഹം പറഞ്ഞു. പതിനെണ്ണായിരത്തിലേറെ വോട്ടുകൾക്ക് രാഹുൽ ജയിച്ചപ്പോൾ അത് എസ്ഡിപിഐയുടെയും വെൽഫെയർ പാർട്ടിയുടെയും വോട്ടുകളാണെന്ന് പറയുന്നത് എന്ത് ന്യായമാണ്. ജനങ്ങളെ അവഹേളിക്കുകയും അപമാനിക്കുകയാണ് അവർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

1996ൽ ദേശാഭിമാനി ജമാഅത്തെ ഇസ്ലാമിയെ സ്വാഗതം ചെയ്തുകൊണ്ട് ലേഖനം എഴുതിയിട്ടുണ്ട്, ജമാഅത്തെ ഇസ്ലാമിയുടെ ആസ്ഥാനത്ത് പോയത് പിണറായി വിജയനാണ് എന്നിട്ടിപ്പോൾ ജമാഅത്തെ ഇസ്‍ലാമി വർഗിയവാദികളാണെന്ന് സിപിഎം ആരോപിക്കുകയാണ്.

ബിജെപിയുടെ കൂടെ നിന്നുകൊണ്ടാണ് സിപിഎം ജമാഅത്തിനെതിരെ പറയുന്നത്. ഈ പ്രചരണങ്ങളൊക്കെ തകർന്നുപോയതാണ് പാലക്കാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചേലക്കരയിലെ പരാജയവും, വയനാട് പാലക്കാട് വിജയവും പരിശോധിക്കും. കോൺഗ്രസ് ജയിക്കുമെന്ന് കരുതിയ ആളാണ്.രമ്യ ഹരിദാസ് അവിടെ എംപിയായിരുന്ന ആളാണ്. തൃശൂരിലെ സംഘടനാ സംവിധാനത്തിലെ പാളിച്ചകൾ മുഴുവൻ പരിഹരിക്കും. ഒരു കൊല്ലം കൊണ്ട് തൃശൂരിനെ പഴയനിലയിലേക്ക് എത്തിക്കും. സന്ദീപ് വാര്യരെ പുറകിൽ നിർത്തില്ല മുന്നിൽ നിർത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Continue Reading

india

പാര്‍ലമെന്റില്‍ പ്രിയങ്ക ഗാന്ധി ആദ്യം ഉന്നയിക്കുക വയനാട് ദുരന്തം; കെ.സി വേണുഗോപാല്‍

മണ്ഡലത്തിന് പ്രയോജനകരമായ ഇടപെടലും പ്രവർത്തനങ്ങളും പ്രിയങ്ക നടത്തുമെന്നും വേണുഗോപാൽ വ്യക്തമാക്കി.

Published

on

വയനാട് ദുരന്തത്തെ കുറിച്ചായിരിക്കും നിയുക്ത എം.പി പ്രിയങ്ക ഗാന്ധി ആദ്യം പാര്‍ലമെന്‍റില്‍ ഉന്നയിക്കുകയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ദുരന്തത്തിൽ കേന്ദ്രസർക്കാർ സഹായം നൽകാത്ത വിഷയമാണ് ഉന്നയിക്കുക. മണ്ഡലത്തിന് പ്രയോജനകരമായ ഇടപെടലും പ്രവർത്തനങ്ങളും പ്രിയങ്ക നടത്തുമെന്നും വേണുഗോപാൽ വ്യക്തമാക്കി.

പ്രിയങ്കയുടെ ഭൂരിപക്ഷത്തിന്‍റെ ക്രെഡിറ്റ് എല്ലാവർക്കുമാണ്. ഭൂരിപക്ഷം കുറയുമോ എന്ന ആശങ്ക ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ, പാർട്ടിയുടെ കണക്ക് ശരിയായി. കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ ഒരുപോലെ പ്രവർത്തിച്ചെന്നും വേണുഗോപാൽ വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ പരാജയത്തിന്‍റെ കാരണങ്ങൾ കൂട്ടായി പരിശോധിക്കും. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മാത്രമല്ല മഹാവികാസ് അഘാഡിയിലെ എല്ലാ കക്ഷികൾക്കും ഉണ്ടായിട്ടുണ്ട്. സന്ദീപ് വാര്യരുടെ കോൺഗ്രസിലേക്കുള്ള വരവ് സർജിക്കൽ സ്ട്രൈക്ക് ആയിരുന്നുവെന്നും കെ.സി വേണുഗോപാൽ ചൂണ്ടിക്കാട്ടി.

Continue Reading

kerala

പാലക്കാട് ഉപതെരഞ്ഞെടുപ്പ്: ആര്‍എസ്എസ് ശക്തികേന്ദ്രങ്ങളിലും ബിജെപിക്ക് വന്‍ വോട്ടുചോര്‍ച്ച

ഇതോടെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിനും എതിരെ പാര്‍ട്ടിയില്‍ എതിര്‍പ്പ് ഉറപ്പായി.

Published

on

ആര്‍എസ്എസ് ശക്തി കേന്ദ്രങ്ങളിലും ബിജെപിക്ക് വന്‍ വോട്ടുചോര്‍ച്ച. ‘എ ക്ലാസ്’ മണ്ഡലമായി ബിജെപി വിലയിരുത്തിയ മണ്ഡലത്തില്‍ പതിനായിരത്തില്‍ അധികം വോട്ടുകളാണ് നഷ്ടമായത്. 65ാം നമ്പര്‍ ബൂത്തില്‍ കഴിഞ്ഞ വര്‍ഷം 931 വോട്ട് ലഭിച്ചിടത്ത് 764 വോട്ട് മാത്രമാണ് കിട്ടിയത്. ബിജെപിക്ക് പാലക്കാട്ട് നേരിട്ടത് കനത്ത തിരിച്ചടിയാണ്. ഇതോടെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിനും എതിരെ പാര്‍ട്ടിയില്‍ എതിര്‍പ്പ് ഉറപ്പായി.

മൂത്താന്‍തറ പോലെയുള്ള ശക്തി കേന്ദ്രങ്ങളില്‍ പോലും വോട്ട് ചോര്‍ച്ച ഉണ്ടായി. നഗരഭരണം കൈയ്യാളുന്ന ബിജെപിക്ക് നഗരത്തിലുണ്ടായത് 10,000 ത്തിലധികം വോട്ടിന്റെ കുറവ്.

പഞ്ചായത്തുകളില്‍ വോട്ടുവിഹിതം വര്‍ധിപ്പിക്കുമെന്ന ബിജെപി അവകാശവാദവും പാളി. കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ തുടങ്ങിയ ആഭ്യന്തര പ്രശ്‌നം പരിഹരിക്കാന്‍ ആര്‍എസ്എസ് രംഗത്തിറങ്ങിയെങ്കിലും ശക്തി കേന്ദ്രങ്ങളിലെ ചോര്‍ച്ച തടയാന്‍ പോലും ആയില്ല. 3859 വോട്ടിന്റെ നേരിയ തോല്‍വിയില്‍ നിന്ന് വലിയ തകര്‍ച്ചയിലേക്ക് പാര്‍ട്ടി പോയി.

എതിര്‍പ്പ് മറികടന്ന് സി. കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയാക്കിയ കെ. സുരേന്ദ്രന്റെ രക്തത്തിനായി എതിര്‍വിഭാഗം മുറവിളി ഉയര്‍ത്തും. എല്ലായിപ്പോഴും സ്ഥാനാര്‍ഥിയാക്കുന്നുവെന്ന പരാതിയുള്ള സി. കൃഷ്ണകുമാറിന് ഇനി മത്സരിക്കാന്‍ അവസരം കിട്ടുമോ എന്നും കണ്ടറിയണം.

അതേസമയം ന്യൂനപക്ഷ കേന്ദ്രീകൃതമായ ബൂത്തുകളില്‍ യുഡിഎഫിന് വോട്ട് വര്‍ധിച്ചു. വെണ്ണക്കര, പുതുപ്പള്ളിത്തെരുവ് ബൂത്തുകളിലാണ് വോട്ട് വര്‍ധിച്ചത്.

Continue Reading

Trending