Connect with us

kerala

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പരീക്ഷ 23ന്

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന ഒ.എം.ആര്‍ പരീക്ഷ ഡിസംബര്‍ 23 (ശനി)ന് ഉച്ചക്ക് 01.30 മുതല്‍ 03.30 വരെ നടത്തും

Published

on

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി) തസ്തികയിലേക്കുള്ള നിയമനത്തിനായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന ഒ.എം.ആര്‍ പരീക്ഷ ഡിസംബര്‍ 23 (ശനി)ന് ഉച്ചക്ക് 01.30 മുതല്‍ 03.30 വരെ നടത്തും.

ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റും കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡും (അസ്സല്‍) സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ നിര്‍ദേശിച്ച പ്രകാരം പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിച്ചേരണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

kerala

അരങ്ങുണര്‍ന്നപ്പോള്‍ തീരാനോവായ്…..

സംസ്ഥാനത്ത് നടന്ന റണ്ട് അപകടങ്ങളില്‍ പൊലിഞ്ഞത് രണ്ട് കലാകാരികളായിരുന്നു

Published

on

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് അനന്തപുരിയില്‍ തുടക്കംകുറിച്ചപ്പോള്‍ രണ്ട് വിദ്യാര്‍ഥികളെ ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല. സംസ്ഥാനത്ത് നടന്ന റണ്ട് അപകടങ്ങളില്‍ പൊലിഞ്ഞത് രണ്ട് കലാകാരികളായിരുന്നു. ഡിസംബര്‍ 12ന് മണ്ണാര്‍ക്കാട് പനയമ്പാടത്തുണ്ടായ അപകടത്തില്‍ കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാല് എട്ടാംക്ലാസ് വിദ്യാര്‍ഥിനികള്‍ മരിച്ചിരുന്നു. ഇവരില്‍ ആയിഷ (13) ഒപ്പന മത്സരങ്ങളിലെ സ്ഥിരം മണവാട്ടിയായിരുന്നു.

രണ്ടാം ക്ലാസ് മുതല്‍ നവംബറില്‍ ശ്രീകൃഷ്ണപുരത്ത് നടന്ന ജില്ലാ കലോത്സവത്തില്‍ വരെയും ഏത് ഒപ്പന സംഘത്തിലും ആയിഷയായിരുന്നു മണവാട്ടി. അത്തിക്കല്‍ ഷറഫുദ്ദീന്റെയും സജ്‌നയുടെയും മകളാണ് മരിച്ച ആയിഷ.

ഡിസംബര്‍ 30ന് കാഞ്ഞങ്ങാട് പടന്നക്കാട് ഐങ്ങോത്ത് കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരിച്ച ലഹക്ക് സൈനബ (12)യും സ്‌കൂള്‍ കലോത്സവത്തില്‍ ഒപ്പന സംഘത്തിലെ അംഗമായിരുന്നു. നീലേശ്വരം രാജാസ് ഹൈസ്‌കൂളിനെ പ്രതിനിധീകരിച്ചാണ് ലഹക്കും സംഘവും പങ്കെടുത്തത്. ജില്ല തലത്തില്‍ ഇവരുടെ ടീമിനായിരുന്നു ഒന്നാംസ്ഥാനം. കണിച്ചിറ കല്ലായി ലത്തീഫിന്റെയും സുഹറയുടെയും മകളാണ് ലഹക്ക്.

Continue Reading

kerala

പ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ രാജഗോപാല ചിദംബരം അന്തരിച്ചു

ഇന്ന് മുംബൈയിലെ ജസ്‌ലോക് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം

Published

on

മുംബൈ: പ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ രാജഗോപാല ചിദംബരം(80) അന്തരിച്ചു. ഇന്ന് മുംബൈയിലെ ജസ്‌ലോക് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. 1974ലും 1998ലും രാജസ്ഥാനിലെ പൊഖ്‌റാനില്‍ നടന്ന രണ്ട് ആണവ പരീക്ഷണങ്ങളിലും ഇദ്ദേഹം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ആണവശേഷി രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ആണവ ശാസ്ത്രജ്ഞനായിരുന്നു ആര്‍ ചിദംബരം. ഇന്ത്യയുടെ ആണവോര്‍ജ്ജ കമ്മീഷന്‍ ചെയര്‍മാനായിരുന്നു. ശേഷം കേന്ദ്രസര്‍ക്കാരിന്റെ പ്രധാന ശാസ്ത്ര ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചു. 1975 ലും 1999 ലും ചിദംബരത്തിന് പദ്മശ്രീയും പദ്മവിഭൂഷണും ലഭിച്ചിട്ടുണ്ട്.

1990 മുതല്‍ 1993 വരെ ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ആയിരുന്നു. 1994-95 കാലഘട്ടത്തില്‍ ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിന്റെ ചെയര്‍മാനായിരുന്നു. പൊഖ്‌റാന്‍ (1975), പൊഖ്‌റാന്‍ (1998) എന്നീ ആണവ പരീക്ഷണങ്ങളുടെ തയ്യാറെടുപ്പുകള്‍ ഏകോപിപ്പിച്ചത് ചിദംബരമായിരുന്നു.

Continue Reading

kerala

ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി ഐസിയുവിലേക്ക് മാറ്റി

ഇന്ന് രാവിലെ 11നാണ് എംഎല്‍എയെ ഐസിയുവിലേക്ക് മാറ്റിയത്

Published

on

എറണാകുളം: കലൂര്‍ സ്‌റ്റേഡിയത്തില്‍ നിന്ന് വീണ് പരിക്കുപറ്റിയ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി. വെന്റിലേറ്റര്‍ മാറ്റി. നിലവില്‍ ഐസിയുവിലാണുള്ളത്. ഇന്ന് രാവിലെ 11നാണ് എംഎല്‍എയെ ഐസിയുവിലേക്ക് മാറ്റിയത്. കഴിഞ്ഞ ഞായറാഴ്ച അപകടം നടന്നതിന് ശേഷം ഉമാ തോമസ് അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്നു ചികിത്സയില്‍ തുടര്‍ന്നിരുന്നത്.

ശ്വാസകോശത്തിന് പുറത്ത് നീര്‍ക്കെട്ട് നിലനില്‍ക്കുന്നുണ്ടെങ്കിലും ശ്വാസകോശത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. പൂര്‍ണമായി ആരോഗ്യനിലയില്‍ മുന്നേറ്റമില്ലെങ്കിലും മികച്ച പുരോഗതിയുണ്ട്. ഇന്ന് രാവിലെ എംഎല്‍എ ബന്ധുക്കളോടും സഹപ്രവര്‍ത്തകരോടും സംസാരിച്ചിരുന്നു.

കലൂര്‍ സ്‌റ്റേഡിയത്തില്‍ നൃത്ത പരിപാടിയുടെ ഉദ്ഘാടനത്തിനായി തയ്യാറാക്കിയ വേദിയില്‍നിന്ന വീണാണ് ഉമാ തോമസിന് ഗുരുതര പരിക്കേറ്റത്. തലക്കും ശ്വാസകോശത്തിലും പരിക്കേറ്റ എംഎല്‍എയെ അതീവ ഗുരുതര അവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്. പരിപാടിയിലെ സുരക്ഷാ വീഴ്ചയില്‍ സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Continue Reading

Trending