Connect with us

crime

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; ഷർട്ടിന്റെ ബട്ടനുകൾക്കുള്ളിൽ സ്വർണം ഒളിപ്പിച്ച് കടത്തിയ യുവാവ് പിടിയിൽ

മറ്റൊരു കേസിൽ 1.75 കോടിയുടെ സ്വർണവുമായി മൂന്ന് പേരെയും പിടികൂടിയിട്ടുണ്ട്

Published

on

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. ഷർട്ടിന്റെ ബട്ടനുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്തിയ 254 ഗ്രാം സ്വർണവുമായി കാസർകോട് സ്വദേശി പോലീസിന്റെ പിടിയിലായി. മറ്റൊരു കേസിൽ 1.75 കോടിയുടെ സ്വർണവുമായി മൂന്ന് പേരെയും പിടികൂടിയിട്ടുണ്ട്. കാസർകോട് സ്വദേശി മുഹമ്ദമ് ബിഷാറത്താണ് പിടിയിലായത്.

മറ്റൊരു കേസിൽ മൂന്ന് കിലോ സ്വർണമാണ് പിടികൂടിയത്. കോഴിക്കോട് കല്ലാച്ചി സ്വദേശി ഹാരിസ്, തളിപറമ്പ് സ്വദേശി ആശ തോമസ്, മീനടത്തൂർ സ്വദേശി ഷിഹാബുദ്ദീൻ മൂത്തേടത്ത് എന്നിവരാണ് അറസ്റ്റിലായത്.

crime

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്: ബി.ജെ.പി നേതാവ് എം.എസ് ഷാ അറസ്റ്റില്‍

മധുര സ്വദേശിയായ വിദ്യാർഥിനിയെ ഷാ പീഡിപ്പിച്ചെന്ന് കാണിച്ച് പിതാവ് നൽകിയ പരാതിയിലാണ് നടപടി.

Published

on

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലെടുത്ത പോക്സോ കേസിൽ തമിഴ്നാട് ബി.ജെ.പിയുടെ സാമ്പത്തിക കാര്യ മേധാവി എം.എസ്. ഷാ അറസ്റ്റിൽ.

മധുര സ്വദേശിയായ വിദ്യാർഥിനിയെ ഷാ പീഡിപ്പിച്ചെന്ന് കാണിച്ച് പിതാവ് നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ വർഷമാണ് എം.എസ്. ഷാക്കെതിരെ മധുര സൗത്തിലെ വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

പരാതിക്കാരന്റെ ഭാര്യയുമായി വിവാഹേതര ബന്ധമുണ്ടായിരുന്ന ഷാ, 15കാരിയായ പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഷാ മകളുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചതായി പരാതിക്കാരൻ വ്യക്തമാക്കി.

ഇതേക്കുറിച്ച് മകളോട് ചോദിച്ചപ്പോൾ അമ്മ സ്‌കൂളിൽ വിടാതെ ബി.ജെ.പി നേതാവിന്റെ വീട്ടിലെത്തിച്ച് തനിച്ചാക്കിയെന്നും ഷാ പലപ്പോഴായി ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് മകൾ പറഞ്ഞത്.

മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ചിന്റെ നിർദേശ പ്രകാരമാണ് കേസിൽ അന്വേഷണമാരംഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരന്റെ ഭാര്യക്കും ഷാക്കുമെതിരെ പോക്സോ കേസ് ചുമത്തുകയായിരുന്നു. പിന്നാലെ ഒളിവിൽ പോയ ഷാ, തിങ്കളാഴ്ച പിടിയിലാകുകയായിരുന്നു.

Continue Reading

crime

കാപ്പ കേസ് പ്രതി അയല്‍വാസിയെ അടിച്ച് കൊലപ്പെടുത്തി

സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പ്രമോദിനെ പൊലീസ് പിടികൂടി

Published

on

തൃശൂര്‍:തൃശൂർ മാളയിൽ കാപ്പ കേസ് പ്രതി അയൽവാസിയെ അടിച്ച് കൊലപ്പെടുത്തി. കുരുവിലശ്ശേി പഞ്ഞിക്കാരൻ തോമസ് (55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പ്രമോദിനെ പൊലീസ് പിടികൂടി.

മാള കുരുവിലശ്ശേരിയിൽ ആണ് കൊലപാതകം നടന്നത്. വലിയപറമ്പ് ജംഗ്ഷനിൽ നിന്നും ഓട്ടോയിൽ വന്ന് ഇറങ്ങിയ പ്രതിയെ മാള പൊലീസ് പിടികൂടി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. പിടിയിലായ പ്രതി പ്രമോദ് നിരവധി കേസുകളിൽ പ്രതിയാണ്.

Continue Reading

crime

കൊല്ലത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

Published

on

കൊല്ലം: കൊല്ലത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മൈനാഗപ്പള്ളി സ്വദേശി ശ്യാമ (26) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് രാജീവിനെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്യാമ നിലത്തു വീണ് കിടക്കുന്നത് കണ്ട് ആശുപത്രിയിൽ എത്തിക്കുകയാണ് ചെയ്തതെന്ന് രാജീവ് പറഞ്ഞു.

Continue Reading

Trending