Connect with us

kerala

ക്രിസ്മസ്, പുതുവത്സര ആഘോഷം;മലപ്പുറം ജില്ലയില്‍ പരിശോധന ശക്തമാക്കും

സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും

Published

on

മലപ്പുറം: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളിലെ ലഹരിക്കടത്ത് തടയുന്നതിനായി ശക്തമായ പരിശോധനയുമായി എക്‌സൈസ് വകുപ്പ്. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വൈ. ഷിബുവിന്റെ അധ്യക്ഷതയിൽ ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗം ചേർന്നു.

തദ്ദേശസ്വയംഭരണ സ്ഥാപന പരിധികളിൽ ജനകീയ സമിതികൾ ശക്തിപ്പെടുത്തുവാനും പ്രത്യേക ശ്രദ്ധ വേണ്ട സ്ഥലങ്ങളിൽ എക്സൈസ്, പൊലീസ്, ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ തുടർ പരിശോധനകൾ നടത്താനും യോഗത്തിൽ തീരുമാനിച്ചു.

സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും. ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. യോഗത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും തുടർ പ്രവർത്തനങ്ങളെകുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. വിദ്യാർഥികളിൽ മദ്യമയക്കുമരുന്ന് വ്യാപനം തടയുന്നതിനായി
അവധിക്കാല എൻ.എസ്.എസ്, എൻ.സി.സി ക്യാമ്പുകളിൽ ലഹരിവിരുദ്ധ ബോധവത്കരണം നടത്തും.

അനധികൃത മദ്യം, മയക്കുമരുന്ന്, നാടൻ വാറ്റ് കടത്തുന്നതും കൈകാര്യം ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടാൽ കൺട്രോൾ റൂമിൽ അറിയിക്കുന്നവരുടെ പേര്, വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വൈ.ഷിബു അറിയിച്ചു. തദ്ദേശ സ്വയംഭരണ പ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ കൺട്രോൾ റൂം നമ്പർ: 0484 2734886.

kerala

തിരുവനന്തപുരം കല്ലറ സ്വദേശിയായ യുവാവ് ജുബൈലിൽ നിര്യാതനായി.

ജോലിക്കിടെ ഉണ്ടായ ഹൃദയ സ്തംഭനമാണ് മരണ കാരണം.

Published

on

ജുബൈൽ: തിരുവനന്തപുരം കല്ലറ സ്വദേശി സുധീർ ഖാൻ അബൂബക്കർ (48) ജുബൈലില്‍ മരിച്ചു. ജോലിക്കിടെ ഉണ്ടായ ഹൃദയ സ്തംഭനമാണ് മരണ കാരണം. പതിനേഴ് വർഷമായി ജുബൈലിലെ ഒരു സ്വകാര്യ സ്വീറ്സ് കമ്പനിയിൽ മെർചെന്റൈസർ ആയി ജോലി ചെയ്യുകയായിരുന്നു സുധീർ. കുടുംബത്തോടൊപ്പം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിന്റെ സമീപമായിരുന്നു താമസം . കുട്ടികൾ ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥികളാണ്. മൃതദേഹം അൽമാനാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രവാസി വെല്‍ഫെയര്‍

ജനസേവന വിഭാഗം കണ്‍വീനര്‍ സലിം ആലപ്പുഴയുടെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ പുരോഗമിക്കുന്നു. പിതാവ്:അബൂബക്കർ,മാതാവ്:റഹ്‌മ ബീവി, ഭാര്യ : ഹസീന, മക്കൾ: മുഹമ്മദ് സുഹൈൽ, മുഹമ്മദ് സുഹാൻ, ശസ്‌മീൻ, മുഹമ്മദ് ശഹ്‌റോസ്.

Continue Reading

kerala

തോട്ടപ്പള്ളിയില്‍ 150 മീറ്ററോളം കടല്‍ ഉള്‍വലിഞ്ഞു

നേരത്തെ കടല്‍ ഉണ്ടായിരുന്ന ഭാഗം ഇപ്പോള്‍ ചെളിയായി കിടക്കുകയാണ്.

Published

on

ആലപ്പുഴ തോട്ടപ്പള്ളിയില്‍ വൈകിട്ട് നാലുമണിയോടെ കടല്‍ ഉള്‍വലിഞ്ഞു. ഏകദേശം 150 മീറ്ററോളമാണ് കടലാണ് ഉള്‍വലിഞ്ഞത്. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കടല്‍ പഴയ രീതിയിലേക്ക് വന്നിട്ടില്ല. നേരത്തെ കടല്‍ ഉണ്ടായിരുന്ന ഭാഗം ഇപ്പോള്‍ ചെളിയായി കിടക്കുകയാണ്.

കടല്‍ ഉള്‍വലിഞ്ഞത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമാവാമെന്നാണ് ഇപ്പോള്‍ മനസ്സിലാക്കുന്നത്. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ വിവിധയിടങ്ങളില്‍ കടലാക്രമണമുണ്ടായിരുന്നു. തൃക്കുന്നപ്പുഴ, അമ്പലപ്പുഴ ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയതോടെ നാട്ടുകാര്‍ പ്രതിഷേധം അറിയിച്ചിരുന്നു.

അതേസമയം, കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. കേരള തീരങ്ങളില്‍ റെഡ് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തീരദേശ മേഖലകളില്‍ വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. തീരശോഷണത്തിന് സാധ്യതയുള്ളതിനാല്‍ പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണെന്നും മുന്നറിയിപ്പുണ്ട്.

 

Continue Reading

kerala

വന്‍ കഞ്ചാവ് വേട്ട; ലോറി കാബിനില്‍ ഒളിപ്പിച്ച 20 കിലോ കഞ്ചാവ് പിടികൂടി

പാഴ്‌സല്‍ സര്‍വീസ് എന്ന പേരില്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടുപേരെ പൊലീസ് പിടികൂടി.

Published

on

തിരുവല്ല മുത്തൂരില്‍ വന്‍ കഞ്ചാവ് വേട്ട. ലോറി കാബിനില്‍ ഒളിപ്പിച്ച 20 കിലോ കഞ്ചാവ് പിടികൂടി. പാഴ്‌സല്‍ സര്‍വീസ് എന്ന പേരില്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടുപേരെ പൊലീസ് പിടികൂടി. ലോറി ഡ്രൈവറായ കൊല്ലം സ്വദേശി എസ്. സന്ദീപിനെയും (24), സഹായി പത്തനംതിട്ട സ്വദേശി ജിതിന്‍ മോഹനെയുമാണ് (38) പൊലീസ് പിടികൂടിയത്. പത്തനാപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള നിള ലോജിസ്റ്റിക്‌സ് എന്ന ലോറിയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഡാന്‍സാഫ് സംഘവും തിരുവല്ല ഡി.വൈ.എസ്.പി എസ്. ആഷാദിന്റെ കീഴിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡും പരിശോധനക്ക് നേതൃത്വം നല്‍കി. ബുധനാഴ്ച മൂന്നരയോടെ ലോറിയുടെ ക്യാബിനില്‍ 12 പായ്ക്കറ്റുകളില്‍ ഒളിപ്പിച്ച 20 കിലോ കഞ്ചാവാണ് പിടികൂടിയത്. കൊല്‍ക്കത്തയില്‍ നിന്നും പത്തനാപുരത്തേക്ക് വരികയായിരുന്ന ലോറിയില്‍ നിന്നാണഅ കഞ്ചാവുമായി വന്ന രണ്ട് പേരെ പൊലീസ് പിടികൂടിയത്.

പിടിയിലായ ജിതിന്‍ നിരവധി കഞ്ചാവ് കേസുകളിലും പൊലീസിനെ ആക്രമിച്ച കേസിലും പ്രതിയാണഅ. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Continue Reading

Trending