Connect with us

kerala

മുഖ്യമന്ത്രി പിണറായി വിജയന്‍ നികുതി വെട്ടിപ്പുകാരുടെ വീട്ടിലെ പ്രതിഷ്ഠ: സി പി ജോൺ

ഇടതു മുന്നണിക്ക് അകത്ത് രാഷ്ട്രീയ വീർപ്പുമുട്ടൽ ഉണ്ട്. തിരുവനന്തപുരത്തു എത്തുമ്പോൾ മന്ത്രിമാരുടെ ഐക്യം ഇല്ലാതാവും. കേരള കോൺഗ്രസ്‌ മാണി വിഭാഗം എന്തിന് ബസ്സിന്‌ പുറകെ പിടിച്ചു തൂങ്ങണമെന്നും സി പി ജോൺ ചോദിച്ചു.

Published

on

കേരള രാഷ്ട്രീയം വീർപ്പുമുട്ടുന്നുവെന്ന് സിഎംപി നേതാവ് സി പി ജോൺ. അത് പരിഹരിക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ സി പി ജോൺ സർക്കാർ കേരളത്തിൽ ചുറ്റിതിരിയുന്നുവെന്നും വിമർശിച്ചു. നവകേരള എന്ത് നേടിയെന്നും സി പി ജോൺ ചോദിച്ചു.

ഇടതു മുന്നണിക്ക് അകത്ത് രാഷ്ട്രീയ വീർപ്പുമുട്ടൽ ഉണ്ട്. തിരുവനന്തപുരത്തു എത്തുമ്പോൾ മന്ത്രിമാരുടെ ഐക്യം ഇല്ലാതാവും. കേരള കോൺഗ്രസ്‌ മാണി വിഭാഗം എന്തിന് ബസ്സിന്‌ പുറകെ പിടിച്ചു തൂങ്ങണമെന്നും സി പി ജോൺ ചോദിച്ചു.

നികുതി വെട്ടിപ്പുകാരുടെ വീട്ടിലെ പ്രതിഷ്ഠ പിണറായി വിജയനെന്നും സി പി ജോൺ കുറ്റപ്പെടുത്തി.100 കോടി ചെലവിട്ട് നവകേരള സദസ്സ് എന്തിന് കൊട്ടിഘോഷിക്കണം. ധനമന്ത്രിയെ മുഖ്യൻ ബസിൽ പിടിച്ചു പൂട്ടിയിട്ടെന്നും സി പി ജോൺ പരിഹസിച്ചു.
ഗവർണർ രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത ആദ്യ പാർട്ടി സിഎംപിയാണെന്ന് ചൂണ്ടിക്കാണിച്ച സി പി ജോൺ ഭരണകക്ഷി ഗവർണറെ തെരുവിൽ കൈകാര്യം ചെയ്യുന്നത് ഇത് ആദ്യമാണെന്നും വ്യക്തമാക്കി. ഐഎഫ്എഫ്കെയിൽ പോലും മന്ത്രി ഇല്ല.
ലോക പ്രശസ്തർ വന്നിട്ട് മന്ത്രിമാർ ഇല്ല. സജി ചെറിയാൻ സമാപനത്തിനു പോകണം. മന്ത്രിമാർക്ക് തിരുവനന്തപുരം വേണ്ടേ. മുഖ്യൻ്റെ ബന്ദികളാണ് മന്ത്രിമാരെന്നും സി പി ജോൺ കുറ്റപ്പെടുത്തി.

സിഎംപിയുടെ 11-ാം പാർട്ടി കോൺഗ്രസ് ജനുവരി 28, 29, 30 തീയതി നടക്കുമെന്ന് സി പി ജോൺ അറിയിച്ചു. പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ദേശീയ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും. പാർലമെൻ്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി സെമിനാറുകൾ സംഘടിപ്പിക്കുമെന്നും സി പി ജോൺ വ്യക്തമാക്കി.

india

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ടവരിൽ മലയാളിയും; എറണാകുളം ഇടപ്പള്ളി സ്വദേശി

Published

on

ന്യൂഡൽഹി/ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും. എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രനാണ് മരിച്ചതെന്നാണ് കൊച്ചി പൊലീസിന് ലഭിച്ച വിവരം.

ഭീകരാക്രമണത്തിൽ മൂന്നു വിദേശികളും കൊല്ലപ്പെട്ടിട്ടുണ്ട്. ഇറ്റലി, ഇസ്രായേൽ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരാണെന്നാണ് പ്രാഥമിക വിവരം.

അതേസമയം, ഭീകരാക്രമണത്തിൽ 25ലധികം പേർ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റ 12 പേർ അനന്ത്നാഗിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചു പേരുടെ നില അതീവ ഗുരുതരമാണ്.

Continue Reading

india

ജമ്മുകശ്മീര്‍ ഭീകരാക്രമണം: അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമായ സംഭവം: പി.കെ കുഞ്ഞാലിക്കുട്ടി

Published

on

ശ്രീനഗറില്‍ നടന്ന സംഭവം അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഇതിനെതിരെ രാജ്യം ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. ഇതിന്റെ ഉത്തരവാദികള്‍ ആരായാലും ശക്തമായ നടപടികളുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കണം.- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

india

‘പഹൽഗാം ഭീകരാക്രമണം രാജ്യസുരക്ഷക്കെതിരായ വെല്ലുവിളി’: വി.ഡി. സതീശൻ

Published

on

തിരുവനന്തപുരം: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജമ്മു കശ്മീരിലെ ഭീകരാക്രമണം രാജ്യസുരക്ഷക്കെതിരായ വെല്ലുവിളിയാണെന്നും സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

ജമ്മു കശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെ‍യുണ്ടായ ഭീകരാക്രമണം ഞെട്ടിക്കുന്നതും രാജ്യസുരക്ഷക്കെതിരായ വെല്ലുവിളിയുമാണ്. കശ്മീരിന്‍റെ ചരിത്രത്തിൻ വിനോദസഞ്ചാരികൾക്കെതിരെ നടന്ന എറ്റവും വലിയ ഭീകരാക്രമണങ്ങളിൽ ഒന്നാണിത്. സംഭവത്തെ കടുത്ത ഭാഷയിൽ അപലപിക്കുന്നു. കശ്മീരിൽ ഏറ്റവും തിരക്കേറിയ ടൂറിസം സീസൺ ആണ്. ആ സമയം തന്നെ ആക്രമണത്തിന് തെരഞ്ഞെടുത്തതും അതിക്രൂരമായ ആക്രമണരീതിയും വലിയ ഗൂഢാലോചനയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

പ്രധാനപ്പെട്ട വിനോദസഞ്ചാരമേഖലയായ പഹൽഗാമിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ രഹസ്യാന്വേഷണ വിഭാഗം ഉൾപ്പെടെയുള്ള കേന്ദ്ര സുരക്ഷാ ഏജൻസികൾക്ക് പിഴവ് ഉണ്ടായോയെന്ന് പരിശോധിക്കണം. മനഃസാക്ഷിയെ മരവിപ്പിക്കുന്ന സംഭവമാണ് രാജ്യത്തുണ്ടായത്. ഭീകരവാദികളെ അമർച്ച ചെയ്യാനും രാജ്യസുരക്ഷ ഉറപ്പാക്കാനും കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.

കശ്മീരിലെത്തിയ മലയാളികൾ എല്ലാവരും സുരക്ഷിതരാണെന്നാണ് ഇതുവരെയുള്ള വിവരം. മലയാളികളുടെ മടക്കയാത്രക്കുളള അടിയന്തര നടപടികൾ സംസ്ഥാന സർക്കാരും സ്വീകരിക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

Continue Reading

Trending