Connect with us

kerala

സംസ്ഥാനത്ത് റേഷൻ വിതരണം പ്രതിസന്ധിയിൽ; ഭക്ഷ്യധാന്യങ്ങളുടെ വിതരണം നിർത്തിവെച്ച് കരാറുകാർ

ക്ഷ്യധാന്യങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് കോടികളുടെ കുടിശ്ശികയാണ് സർക്കാർ കരാറുകാർക്ക് നൽകാനുള്ളത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണത്തിൽ വീണ്ടും പ്രതിസന്ധി. എഫ്സിഐ ഗോഡൗണിൽ നിന്ന് റേഷൻ സംഭരണ കേന്ദ്രങ്ങളിലേക്കും, അവിടെ നിന്ന് റേഷൻ കടകളിലേക്കും ഭക്ഷ്യധാന്യങ്ങൾ വിതരണത്തിനെത്തുന്ന കരാറുകാർ അനിശ്ചിതകാലത്തേക്ക് സേവനം നിർത്തലാക്കി, സമരം പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്തെ റേഷൻ വിതരണം പ്രതിസന്ധിയിലായിരിക്കുന്നത്.

ഭക്ഷ്യധാന്യങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് കോടികളുടെ കുടിശ്ശികയാണ് സർക്കാർ കരാറുകാർക്ക് നൽകാനുള്ളത്. ഈ സാഹചര്യത്തിലാണ് കരാറുകാരുടെ നടപടി. കുടിശ്ശിക തുക ലഭിച്ചില്ലെങ്കിൽ ഇന്ന് മുതൽ ഭക്ഷ്യധാന്യങ്ങളുടെ വിതരണം നിർത്തിവയ്ക്കുമെന്ന് കരാറുകാർ അറിയിച്ചു.

റേഷൻ വസ്തുക്കൾ വിതരണത്തിന് എത്തിച്ച വകയിൽ 100 കോടിയോളം രൂപയാണ് സപ്ലൈകോ നൽകാനുള്ളത്. ഈ വർഷം സെപ്റ്റംബർ മുതലുള്ള തുകയാണിത്. ഒരു ക്വിന്റൽ റേഷൻ വസ്തുക്കൾ വിതരണത്തിന് എത്തിച്ചാൽ 70 രൂപയാണ് കരാറുകാർക്ക് ലഭിക്കുക. ഈ തുകയിൽ നിന്നാണ് കരാറുകാർ വാഹന വാടക, ഇന്ധനം, തൊഴിലാളികളുടെ കൂലി എന്നിവ കണ്ടെത്തുന്നത്. ബില്ല് സമർപ്പിച്ചാൽ ഉടൻ തുക അനുവദിക്കുക, ചുമട്ടുതൊഴിലാളികളുടെ ക്ഷേമനിധി വിഹിതം സപ്ലൈകോ നേരിട്ട് അടയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ കരാറുകാർ ഉന്നയിച്ചിട്ടുണ്ട്.

kerala

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും നോട്ടീസ് അയക്കും

എട്ടു വര്‍ഷത്തിലധികമായി ഷൈനുമായി ബന്ധമുണ്ടെന്നും സിനിമാ മേഖലയില്‍ പലര്‍ക്കും ലഹരി വിതരണം ചെയ്‌തെന്നും തസ്ലീമ എക്‌സൈസിന് മൊഴി നല്‍കിയിട്ടുണ്ട്.

Published

on

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും നോട്ടീസ് അയക്കും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയക്കുക. പ്രതികള്‍ക്ക് താരങ്ങളെ അറിയാം എന്ന മൊഴിയുടെ അടിസ്ഥാനത്തിലും ഇവര്‍ താരങ്ങളുമായി ബന്ധപ്പെട്ടതിന്റെ തെളിവുകളും എക്‌സൈസിനു ലഭിച്ചു. അതേസമയം കേസില്‍ മൂന്നു പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ മുഖ്യപ്രതി തസ്ലീമ സുല്‍ത്താനെ അറിയാമെന്ന് ഷൈന്‍ ടോം ചാക്കോ കൊച്ചിയില്‍ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. എട്ടു വര്‍ഷത്തിലധികമായി ഷൈനുമായി ബന്ധമുണ്ടെന്നും സിനിമാ മേഖലയില്‍ പലര്‍ക്കും ലഹരി വിതരണം ചെയ്‌തെന്നും തസ്ലീമ എക്‌സൈസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഹൈബ്രിഡ് കഞ്ചാവ് കേസില്‍ സിനിമാതാരങ്ങളെ കൂടി ഉടന്‍ ചോദ്യം ചെയ്യാന്‍ എക്‌സൈസ് നീങ്ങുന്നത്.

അടുത്താഴ്ച നോട്ടീസ് നല്‍കി വിളിച്ചുവരുത്താനാണ് തീരുമാനം. സിനിമാ മേഖലയില്‍ ലഹരി എത്തിച്ചു നല്‍കിയതില്‍ പ്രധാനിയാണ് തസ്ലീമ എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇക്കാര്യങ്ങളടക്കം താരങ്ങളില്‍ നിന്ന് ചോദിച്ചറിയും. ഒപ്പം തസ്ലീമയടക്കം കേസിലെ മൂന്ന് പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ ലഭിക്കും.

Continue Reading

kerala

കോതമംഗലത്തെ ഗ്യാലറി തകര്‍ന്നുണ്ടായ അപകടം; 40ലേറെ പേര്‍ക്ക് പരിക്ക്

രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്.

Published

on

കോതമംഗലത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുണ്ടായ അപകടത്തില്‍ 40ലേറെ പേര്‍ക്ക് പരിക്ക്. ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്. രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്.

അടിവാട് മാലിക് ദിനാര്‍ ഗ്രൗണ്ടില്‍ അടിവാട് ഹീറോ യങ്‌സ് ക്ലബ് കഴിഞ്ഞ 15 ദിവസമായി നടത്തിവരുന്ന ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ച് പ്രത്യേകം തയാറാക്കിയ താത്ക്കാലിക ഗ്യാലറിയാണ് തകര്‍ന്നുവീണത്. ഫൈനല്‍ മത്സരമായത് കൊണ്ടുതന്നെ നാലായിരത്തോളം കാണികള്‍ ഗ്രൗണ്ടിലെത്തിയിരുന്നു.

സംഘാടകര്‍ക്കൊപ്പം പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ കോതമംഗലം, ആലുവ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മത്സരം കാണാനായി അധികം ആളുകള്‍ ഗ്യാലറിയില്‍ കയറിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Continue Reading

kerala

കോഴിക്കോട് പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം; യുവാവ് പിടിയില്‍

കുണ്ടുപറമ്പ് സ്വദേശി നിഖില്‍ എസ്. നായരാണ് എലത്തൂര്‍ പൊലീസിന്റെ പിടിയിലായത്

Published

on

കോഴിക്കോട് പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം നടത്തിയ യുവാവ് പിടിയില്‍. കുണ്ടുപറമ്പ് സ്വദേശി നിഖില്‍ എസ്. നായരാണ് എലത്തൂര്‍ പൊലീസിന്റെ പിടിയിലായത്. കോഴിക്കോട് പുതിയങ്ങാടിയില്‍ ഇന്നലെ വൈകീട്ടായിരുന്നു സംഭവം.

പുതിയങ്ങാടി റിലയന്‍സ് പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിക്കാന്‍ നിര്‍ത്തിയപ്പോള്‍ ബൈക്കിന്റെ പിന്നിലിരുന്ന യുവതിയോട് നിഖില്‍ ലൈംഗികചേഷ്ട കാണിച്ചു. ഇത് ചോദ്യം ചെയ്ത യുവാവിനെ ആയുധം വച്ച് നെറ്റിക്ക് അടിക്കുകയും മുഖത്ത് തലകൊണ്ട് കുത്തുകയും ആയിരുന്നു.

സംഭവത്തില്‍ യുവാവിന്റെയും യുവതിയുടേയും പരാതിയില്‍ ഇന്നലെ തന്നെ പ്രതിയെ പിടികൂടുകയായിരുന്നു. വൈദ്യ പരിശോധനയ്ക്കിടെ നിഖില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ ഭീഷണി മുഴക്കിയതായും പരാതിയുണ്ട്. പ്രതി മുമ്പും വിവിധ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Continue Reading

Trending