GULF
48 വര്‍ഷത്തെ പാരമ്പര്യം: ശൈഖ് അബ്ദുല്ല അല്‍ഖാസിമി പുതിയ ഉല്‍പന്നങ്ങള്‍ അവതരിപ്പിച്ചു
1975ല്‍ ഏതാനും ദക്ഷിണേന്ത്യന്‍ യുവാക്കളുടെ നേതൃത്വത്തില്‍ ആരംഭിച്ച സ്ഥാപനം ഇന്ന് 400നു മുകളില്‍ ജീവനക്കാരും, 90ന് മുകളില്‍ വാഹനങ്ങളുമായി യുഎഇയിലെ ഏറ്റവും വലിയ ബേക്കറി ശൃംഖലയായി വളര്‍ന്നു കഴിഞ്ഞു

ദുബൈ: യുഎഇയുടെ ബേക്കിംഗ് ചരിത്രത്തില്‍ 48 വര്‍ഷത്തിലധികം പാരമ്പര്യമുള്ള അല്‍ കാസറിന്റെ അഞ്ചു പുതിയ ഉല്‍പന്നങ്ങള്‍ ചെയര്‍മാനും ഷാര്‍ജ രാജകുടുംബാംഗവുമായ ശൈഖ് അബ്ദുല്ല ബിന്‍ ഫൈസല്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി അവതരിപ്പിച്ചു. ഷാര്‍ജ സഫാരി മാളിലെ പാര്‍ട്ടി ഹാളില്‍ ഒരുക്കിയ ചടങ്ങില്‍ ചോക്കലേറ്റ്, വാനില, സ്‌ട്രോബെറി, പൈനാപ്ള്‍, ഡേറ്റ്‌സ് എന്നീ വ്യത്യസ്ത രുചികളിലുള്ള ഉല്‍പന്നങ്ങളാണ് പുറത്തിറക്കിയത്.
യുഎഇയുടെ ബേക്കിംങ് മേഖലയില്‍ അല്‍ കാസര്‍ നല്‍കിയ സംഭാവനകള്‍ വളരെ വലുതാണെന്നും ഇത്രയും കാലം ജനങ്ങള്‍ അല്‍ കാസറില്‍ അര്‍പ്പിച്ച സ്‌നേഹത്തിനും വിശ്വാസത്തിനും സ്‌നേഹ സമ്മാനമായി തങ്ങള്‍ പുതിയ ഉല്‍പന്നങ്ങളുമായി എത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
1975ല്‍ ഏതാനും ദക്ഷിണേന്ത്യന്‍ യുവാക്കളുടെ നേതൃത്വത്തില്‍ ആരംഭിച്ച സ്ഥാപനം ഇന്ന് 400നു മുകളില്‍ ജീവനക്കാരും, 90ന് മുകളില്‍ വാഹനങ്ങളുമായി യുഎഇയിലെ ഏറ്റവും വലിയ ബേക്കറി ശൃംഖലയായി വളര്‍ന്നു കഴിഞ്ഞു. 4,000ത്തിലേറെ ഉപഭോക്താക്കള്‍ അല്‍കാസറിനുണ്ട്.
ശൈഖ് അബ്ദുല്ല അല്‍ ഖാസിമിയുടെ മക്കളായ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ ഖാസിമി, ശൈഖ് സഖര്‍ ബിന്‍ അബ്ദുല്ല അല്‍ ഖാസിമി, ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖാസിമി, അല്‍കാസര്‍ സ്ഥാപകരിലൊരാളായ കെ.വി മോഹനന്‍, മറ്റു സാരഥികളായ ബാബുരാജ് കോട്ടുങ്ങല്‍, ബിജു.എസ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. സേവന മിഷകവിന് ജീവനക്കാരെ ചടങ്ങില്‍ ആദരിച്ചു. ആര്‍ജെയും നടനുമായ മിഥുന്‍ രമേശ് അവതാരകനായിരുന്നു. തുടര്‍ന്ന്, ഗാനമേളയും മറ്റു പരിപാടികളും അരങ്ങേറി.
GULF
അബുദാബി പൊലീസ് വനിതാ സേനക്ക് കരുത്തായി 88 പേര്‍കൂടി സേവനരംഗത്തേക്ക്
പോലീസ് സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ വിവിധ മേഖലകളില്‍ യോഗ്യത നേടിയ പുതിയ ബാച്ച് വനിതാ ബിരുദധാരികള്‍ സേവനരംഗത്തേക്ക് ഇറങ്ങുന്നതില്‍ പോലീസ് യോഗ്യതാ വിഭാഗം ഡയറക്ടര്‍ ബ്രിഗേ ഡിയര്‍ ഹുസൈന്‍ അലി അല്‍ ജുനൈബി അഭിമാനം പ്രകടിപ്പിച്ചു

GULF
ജുബൈല്‍ കെ.എം.സി.സി തിരുവനന്തപുരം സി.എച്ച് സെന്ററിന് സഹായം കൈമാറി

തിരുവനന്തപുരം : ജുബൈൽ കെ എം സി സി തിരുവനന്തപുരം സി എച് സെന്ററിന് നൽകുന്ന ധന സഹായം തിരുവനന്തപുരം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ബീമ പള്ളി റഷീദിൽ നിന്നും മൗഅനലി ഷിഹാബ് തങ്ങൾ ഏറ്റു വാങ്ങി .കൊല്ലം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ സുൾഫിക്കർ സലാം ,ഹാരിസ് കരമന ,റാഫി മാണിക്യ വിളാകം , ഇർഷാദ് അബു ,സൗദി കിഴക്കൻ മേഖല കെ എം സി സി നേതാവ് അമീൻ കളിയിക്കാവിള എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകിയ ജുബൈൽ കെ എം സി സി നേതാക്കന്മാർക്കും ,തിരുവനന്തപുരം സി എച് സെന്റര് ദമ്മാം ചാപ്റ്റർ ജനറൽ സെക്രട്ടറി നൗഷാദ് തിരുവനന്തപുരത്തിനും സി എച് സെന്റർ ഭാരവാഹികൾ നന്ദി അറിയിച്ചു.
GULF
വിലപിടിപ്പുള്ള വസ്തുക്കള്‍ വാഹനങ്ങളില്‍ സൂക്ഷിക്കരുത് ‘നിങ്ങളുടെ വാഹനം സുരക്ഷിതമാക്കുക’; ബോധവല്‍ക്കരണവുമായി ഷാര്‍ജ പൊലീസ്

-
india3 days ago
ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം
-
india3 days ago
ഇന്ത്യാ- പാക് സംഘര്‍ഷം: നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും
-
india2 days ago
പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ടാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് പേര് അറസ്റ്റില്‍
-
india2 days ago
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
-
india3 days ago
‘ഉറങ്ങാന്‍ അനുവദിക്കാതെ ചോദ്യം ചെയ്തു’:പാകിസ്താന് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ബിഎസ്എഫ് ജവാന്
-
india3 days ago
‘കശ്മീരില്‍ ബോംബിട്ട് കൊണ്ടിരിക്കുമ്പോള്‍ സമാധാന ചര്‍ച്ച സാധ്യമല്ല’: ഒമര്‍ അബ്ദുള്ള
-
kerala3 days ago
മെസി കേരളത്തിലേക്കില്ല; ഉത്തരവാദിത്തം സ്പോണ്‍സറുടെ തലയില്‍ചാരി കായിക മന്ത്രി
-
kerala2 days ago
ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ കൈക്കൂലി കേസ്; വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലന്‍സ്