Connect with us

kerala

കരിപ്പൂര്‍ അടക്കം രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്ക്കരിക്കാന്‍ കേന്ദ്രം

രാജ്യത്തെ വിമാനത്താവളങ്ങള്‍ സ്വകാര്യ മേഖലയക്ക് നല്‍കാനുള്ള കേന്ദ്ര തീരുമാനത്തിന്‍റെ ഭാഗമായാണ് ഈ നടപടി.

Published

on

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെ രാജ്യത്തെ വിമാനത്താവളങ്ങള്‍ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. 2025നുള്ളില്‍ രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്ക്കരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അറിയിച്ചു.

കരിപ്പൂർ രാജ്യാന്തര വിമാനത്താവളവും ഈ പട്ടികയിലുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങള്‍ സ്വകാര്യ മേഖലയക്ക് നല്‍കാനുള്ള കേന്ദ്ര തീരുമാനത്തിന്‍റെ ഭാഗമായാണ് ഈ നടപടി.

നേരത്തെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം, മംഗളൂരു രാജ്യാന്തര വിമാനത്താവളം ഉള്‍പ്പെടെയുള്ളവ സ്വകാര്യ മേഖലയ്ക്ക് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ രാജ്യത്തെ കൂടുതല്‍ വിമാനത്താവളങ്ങള്‍ സ്വകാര്യ മേഖലക്ക് നല്‍കുകയാണെന്ന് കേന്ദ്രം അറിയിക്കുന്നത്.

2018 മുതല്‍ ഇതുവരെ ആറ് വിമാനത്താവളങ്ങളാണ് സ്വകാര്യവത്ക്കരിച്ചതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം പാര്‍ലമെന്‍റില്‍ അറിയിച്ചു. മികച്ച പ്രവർത്തനത്തിനും നിക്ഷേപം ലക്ഷ്യമിട്ടുമാണ് സ്വകാര്യവത്കരണമെന്ന് വ്യോമയാന മന്ത്രാലയം പാര്‍ലമെൻറില്‍ വ്യക്തമാക്കി

kerala

എയര്‍ടെല്ലിന് വീട്ടില്‍ നെറ്റ് വര്‍ക്ക് ലഭിച്ചില്ലെന്ന പരാതി; ഉപഭോക്താവിന് 33,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

പത്തനംതിട്ട ഉപഭോകൃത തര്‍ക്കപരിഹാര കമ്മീഷനാണ് ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.

Published

on

എയര്‍ടെല്ലിന് വീട്ടില്‍ നെറ്റ് വര്‍ക്ക് ലഭിച്ചില്ലെന്ന പരാതിയില്‍ ഉപഭോക്താവിന് 33,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. പത്തനംതിട്ട ഉപഭോകൃത തര്‍ക്കപരിഹാര കമ്മീഷനാണ് ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. പത്തനംതിട്ട എയര്‍ടെല്‍ മാനേജര്‍ക്കും കമ്പനിക്കുമാണ് കമീഷന്‍ പിഴയിട്ടത്.

വെട്ടിപ്പുറം സ്വദേശി റിക്കി മാമന്‍ പാപ്പി പരാതിപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം 2999 രൂപ മുടക്കി റിക്കി എയര്‍ടെല്‍ സിം റീചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞപ്പോള്‍ മുതല്‍ തന്നെ വീടിന്റെ ഭാഗങ്ങളില്‍ നെറ്റ് വര്‍ക്ക് കണക്ഷന്‍ കിട്ടാത്ത അവസ്ഥയായെന്നാണ് പരാതി. വിവരം എയര്‍ടെലിന്റെ പത്തനംതിട്ട സ്റ്റോറിലെ ഉദ്യോഗസ്ഥരോടും കമ്പനിയേയും നേരിട്ടും ടെലിഫോണ്‍ മുഖാന്തരവും അറിയിച്ചിട്ടും നെറ്റ് വര്‍ക്ക് കണക്ഷന്‍ തരാന്‍ കഴിഞ്ഞില്ലെന്നും അഭിഭാഷകനായ തനിക്ക് രാത്രി കാലങ്ങളില്‍ ജോലിയുമായി ബന്ധപ്പെട്ട് ഒരുപാട് ജോലി ഉണ്ടെന്നും അതിനാണ് 2,999 രൂപാ കൊടുത്ത് ഒരു വര്‍ഷത്തേയ്ക്ക് എയര്‍ടെലിന്റെ നെറ്റ് വര്‍ക്ക് കണക്ഷനെടുത്തതെന്നും മറ്റും കമ്പനിയെ നേരിട്ടറിയിച്ചു.

വെട്ടിപ്പുറത്ത് എയര്‍ടെല്‍ വാടകക്കെടുത്ത ടവറിന്റെ കാലാവധി കഴിഞ്ഞിട്ടുണ്ടെന്നും പുതിയ ടവര്‍ മൂന്ന് മാസത്തിനകം വരുമെന്നും അപ്പോള്‍ പ്രശ്‌നം പരിഹരിക്കാമെന്നായിരുന്നു ഹര്‍ജിക്കാരന് എതിര്‍കക്ഷി നല്‍കിയ ഉറപ്പ്. കരാറുകാരനുമായുളള തര്‍ക്കങ്ങള്‍ മറച്ചുവച്ചാണ് കമ്പനി ഹരജിക്കാരന് റീചാര്‍ജ് പ്ലാന്‍ ചെയ്തുകൊടുത്തത്.

അടച്ച 2,999 രൂപ പലിശ സഹിതം തിരികെ നല്‍കാനും 20,000 രൂപ നഷ്ടപരിഹാരമായും 10,000 രൂപ കോടതി ചിലവ് ഇനത്തിലും ഹരജികക്ഷിയ്ക്ക് നല്‍കാന്‍ കമീഷന്‍ എതിര്‍കക്ഷികളോട് ഉത്തരവിട്ടു.

 

Continue Reading

kerala

കൊല്ലത്ത് കടന്നല്‍ ആക്രമണം; ഏഴ് പേര്‍ക്ക് പരിക്ക്

കുത്തേറ്റ 72 വയസുകാരന്‍ ഗുരുതരാവസ്ഥയില്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

Published

on

കൊല്ലം കൊട്ടാരക്കര പത്തടിയില്‍ കടന്നല്‍ കുത്തേറ്റ് ഏഴു പേര്‍ക്ക് പരിക്ക്. പാടത്ത് കപ്പ കൃഷി ചെയ്തിരുന്ന നാലു കര്‍ഷക തൊഴിലാളികള്‍ക്കും നാട്ടുകാരായ മൂന്നു പേര്‍ക്കുമാണ് കടന്നല്‍ കുത്തേറ്റത്. കര്‍ഷകരെ രക്ഷിക്കാനെത്തിയ നാട്ടുകാര്‍ക്കാണ് കുത്തേറ്റത്.

കുത്തേറ്റ 72 വയസുകാരന്‍ ഗുരുതരാവസ്ഥയില്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റുള്ളവര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും ചികിത്സതേടി.

 

 

Continue Reading

kerala

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 27 വരെയാണ്. ഫെബ്രുവരി 13 മുതല്‍ ഏപ്രില്‍ 5 വരെയാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ.

Published

on

ന്യൂഡല്‍ഹി: ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 27 വരെയാണ്. ഫെബ്രുവരി 13 മുതല്‍ ഏപ്രില്‍ 5 വരെയാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ.

പത്താം ക്ലാസ് പരീക്ഷയ്ക്ക് 2,53,384 വിദ്യാര്‍ഥികളും 12 ാം ക്ലാസ് പരീക്ഷയ്ക്ക് 1,00067 വിദ്യാര്‍ഥികളും രജിസ്റ്റര്‍ ചെയ്തു. വിശദ വിവരങ്ങള്‍ cisce.org വെബ്സൈറ്റില്‍ ലഭ്യമാണ്.

 

 

Continue Reading

Trending