Connect with us

kerala

നവ കേരള ബസ്സിന് പൈലറ്റ് പോയ വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

ഗുരുതരമായി പരിക്കേറ്റ യുവാവിനെ വടക്കാഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

on

മുഖ്യമന്ത്രിമാരും മന്ത്രിമാരും സഞ്ചരിച്ച ബസ്സിന് പൈലറ്റ് പോയ വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. ചേലക്കരയിലെ നവ കേരള സദസ്സ് കഴിഞ്ഞ് മന്ത്രിസംഘം മടങ്ങുന്നതിനിടയിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ വടക്കാഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുതുരുത്തി സ്വദേശി റഷീദിനാണ് പരിക്കേറ്റത്.

ചേലക്കര, വടക്കാഞ്ചേരി, കുന്ദംകുളം, ഗുരുവായൂര്‍ മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ് പൂര്‍ത്തിയാക്കുന്നത്. പൗര പ്രമുഖരുമായുള്ള കൂടികാഴ്ച മുളങ്കുന്നത്തുകാവ് കിലയില്‍ നടന്നു. ചേലക്കര, വാഴക്കോട് വിയ്യൂര്‍, വടക്കാഞ്ചേരി എന്നിവിടങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു.

kerala

സംസ്ഥാനത്ത് രണ്ടു മാസത്തിനിടെ ഡീ അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ എത്തിയത് 588 കുട്ടികള്‍

2021ല്‍ 681 ഡീ അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സ തേടിയിരുന്നത്. എന്നാല്‍ 2024ല്‍ 2880 പേരായി ഉയര്‍ന്നു

Published

on

സംസ്ഥാനത്ത് ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഡീ അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ 18ന് താഴെയുള്ള 588 കുട്ടികള്‍ ചികിത്സ തേടിയതായി റിപ്പോര്‍ട്ട്. എല്ലാ ജില്ലയിലും പ്രവര്‍ത്തിക്കുന്ന 14 ഡി- അഡിക്ഷന്‍ കേന്ദ്രങ്ങളിലെത്തുന്ന കുട്ടികളുടെയും യുവാക്കളുടെയും എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 2021ല്‍ 681 ഡീ അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സ തേടിയിരുന്നത്. എന്നാല്‍ 2024ല്‍ 2880 പേരായി ഉയര്‍ന്നു.

ലഹരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഡാര്‍ക്ക്‌നെറ്റിലെ അജ്ഞാത മാര്‍ക്കറ്റുകളും ഫോറങ്ങളും വഴിയുള്ള ലഹരി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പൊലീസിന് പുറമെ, മറ്റ് ഏജന്‍സികളുടെ സഹായം തേടിയേക്കും. ലഹരിക്കേസുകളില്‍ ആവര്‍ത്തിച്ച് ഏര്‍പ്പെടുന്നവരെ കരുതല്‍ തടങ്കലിലാക്കുന്നുണ്ട്. ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും.

Continue Reading

kerala

ആലപ്പുഴയില്‍ പല്ലനയാറ്റില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി

ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തത്

Published

on

ആലപ്പുഴയില്‍ പല്ലനയാറ്റില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി. കരുവാറ്റ സെന്റ് തോമസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശി ആല്‍ഫിന്‍, കരുവാറ്റ എന്‍എസ്എസ് എച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ കരുവാറ്റ സ്വദേശി അഭിമന്യു എന്നിവരുടെ മൃതദേഹം ആണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.

പല്ലനപാലത്തിന് സമീപത്തെ പുഴയിലാണ് കുട്ടികള്‍ കുളിക്കാനിറങ്ങിയത്. രണ്ട് സംഘങ്ങളിലായി ആറ് വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ഇതിനിടെ അഭിമന്യുവിനെയും ആല്‍ഫിനെയും കാണാതാവുകയായിരുന്നു. ഇവര്‍ മുങ്ങി താഴുന്നത് ശ്രദ്ധയില്‍പ്പെട്ട ഒപ്പം ഉണ്ടായിരുന്ന കുട്ടികള്‍ ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

kerala

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം.ആര്‍ അജിത് കുമാറിന് ക്ലീന്‍ ചിറ്റ്

അതേസമയം സര്‍ക്കാര്‍ റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ അജിത് കുമാറിനുള്ള സ്ഥാനകയറ്റത്തിനുള്ള തടസം മാറും

Published

on

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം.ആര്‍ അജിത് കുമാറിന് ക്ലീന്‍ ചിറ്റ്. അനധികൃത സ്വത്തുസമ്പാദനം, കുറവന്‍കോണത്തെ ഫ്‌ലാറ്റ് വില്‍പന, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറി എന്നീ ആരോപണങ്ങളിലാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എഡിജിപിക്ക് അനുകൂലമായ റിപ്പോര്‍ട്ടാണ് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്.

അതേസമയം സര്‍ക്കാര്‍ റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ അജിത് കുമാറിനുള്ള സ്ഥാനകയറ്റത്തിനുള്ള തടസം മാറും. പി.വി അന്‍വറിന്റെ ആരോപണങ്ങളിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്.

Continue Reading

Trending