Connect with us

kerala

‘പത്മകുമാര്‍ ഒട്ടും സഹകരണമില്ലാത്തയാള്‍’; ഒറ്റപ്പെട്ട ജീവിതം, നീല കാറില്‍ യാത്ര; അയല്‍വാസികള്‍

കുട്ടിയെ ലഭിച്ചിട്ടും പ്രതികളെ പിടികൂടാനുള്ള പൊലീസ് അന്വേഷണം ശക്തമായി നടക്കവെ ഇന്നലെ ഉച്ചവരേയും പത്മകുമാര്‍ മാമ്പള്ളിക്കുന്നിലെ ‘കവിതാലയം’ വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് പ്രദേശവാസി പറഞ്ഞു

Published

on

 ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി പത്മകുമാറിന്റേത് ഒറ്റപ്പെട്ട ജീവിതമെന്ന് നാട്ടുകാര്‍. ആരുമായി സൗഹൃദം സൂക്ഷിക്കാത്ത പത്മകുമാര്‍ ബിസിനസുകാരനാണ്. ഭാര്യ കവിത സ്വന്തം ബേക്കറിയിലാണ് ജോലി ചെയ്യുന്നത്. റിയല്‍ എസ്റ്റേറ്റ്, കേബിള്‍ ടിവി ബിസിനസ്, ഫാം എന്നിവ നടത്തുന്ന പത്മകുമാറിന് അയല്‍ക്കാരുമായൊന്നും അടുത്ത ബന്ധമില്ലെന്നും നാട്ടുകാര്‍ പറയുന്നു.

കുട്ടിയെ ലഭിച്ചിട്ടും പ്രതികളെ പിടികൂടാനുള്ള പൊലീസ് അന്വേഷണം ശക്തമായി നടക്കവെ ഇന്നലെ ഉച്ചവരേയും പത്മകുമാര്‍ മാമ്പള്ളിക്കുന്നിലെ ‘കവിതാലയം’ വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് പ്രദേശവാസി പറഞ്ഞു.

‘ഒട്ടും സഹകരണമില്ലാത്തയാളാണ്. കൂടെ മകളോ ഭാര്യയോ എപ്പോഴും ഉണ്ടാവും. അയല്‍ക്കാരുമായി യാതൊരു സൗഹൃദവുമില്ല. വീട്ടില്‍ പട്ടിയുണ്ട്. വെള്ളയും നീലയുമായി രണ്ട് കാറുണ്ട് വീട്ടില്‍. നീലകാറിലാണ് മിക്കവാറും യാത്ര.’ നാട്ടുകാരിലൊരാള്‍ പറഞ്ഞു.

kerala

ഗര്‍ഭിണിയായ ഭാര്യക്ക് മുന്‍പില്‍ ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുടുങ്ങി യുവാവ് മരിച്ചു

കയറി നിന്ന സ്റ്റൂള്‍ ഒടിഞ്ഞുവീണ് കയര്‍ മുറുകുകയായിരുന്നു.

Published

on

ഗര്‍ഭിണിയായ ഭാര്യക്ക് മുന്‍പില്‍ ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുടുങ്ങി യുവാവ് മരിച്ചു. കണ്ണൂര്‍ തായെതെരു സ്വദേശി സിയാദാണ് മരിച്ചത്. ഭാര്യയുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പേടിപ്പിക്കാന്‍ കഴുത്തില്‍ കയറിടുകയായിരുന്നു. പിന്നാലെ കയറി നിന്ന സ്റ്റൂള്‍ ഒടിഞ്ഞുവീണ് കയര്‍ മുറുകുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയവര്‍ സിയാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോ െ്രെഡവറായ സിയാദ് രണ്ട് കുട്ടികളുടെ പിതാവാണ്.

Continue Reading

kerala

ഇനി മുതല്‍ കോടതിയിലെ വിവരങ്ങളും പുറത്തുവിടണം; ഉത്തരവിറക്കി വിവരാവകാശ കമ്മീഷന്‍

കോടതി നടപടികളുടെ രേഖകള്‍ ഒഴികെ മറ്റ് വിവരങ്ങള്‍ പുറത്തുവിടണമെന്നാണ് വിവരാവകാശ കമ്മീഷ്ണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം ഉത്തരവ് ഇറക്കിയിരിക്കുന്നത്

Published

on

ഇനി മുതല്‍ കോടതിയിലെ വിവരങ്ങളും പുറത്തുവിടണമെന്ന് ഉത്തരവ് ഇറക്കി വിവരാവകാശ കമ്മീഷണര്‍. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയാല്‍ സംസ്ഥാനത്തെ ചില കോടതികളില്‍ മറുപടി നല്‍കുന്നില്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇടപെടല്‍. കോടതി നടപടികളുടെ രേഖകള്‍ ഒഴികെ മറ്റ് വിവരങ്ങള്‍ പുറത്തുവിടണമെന്നാണ് വിവരാവകാശ കമ്മീഷ്ണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ആര്‍ടിഐ നിയമം 12 പ്രകാരം വിവരങ്ങള്‍ നിഷേധിക്കാന്‍ കഴിയില്ലെന്നും വിവരങ്ങള്‍ നിഷേധിക്കുന്നത് ശിക്ഷാര്‍ഹമെന്നും വിവരാവകാശ കമ്മീഷണര്‍ വ്യക്തമാക്കി.

Continue Reading

kerala

സംസ്ഥാനത്ത് മഴ കനക്കും; നാളെ 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിങ്കളാഴ്ച ഒമ്പത് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

സംസ്ഥാനത്ത് മഴ ശക്തമാകുന്നു. നാളെ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച ഒമ്പത് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 20ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

Continue Reading

Trending